India Kerala

സംസ്ഥാനത്ത് പാതയോരത്ത് നിര്‍മിയ്ക്കാനൊരുങ്ങുന്നത് 12,000 ശുചിമുറികള്‍

 സംസ്ഥാനത്ത് പാതയോരത്ത് നിര്‍മിയ്ക്കാനൊരുങ്ങുന്നത് 12,000 ശുചിമുറികള്‍. ദേശീയ- സംസ്ഥാന പാതയോരങ്ങളിലാണ് 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) പൊതു ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. മന്ത്രിസഭായോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. ഇതിനായി മൂന്നു സെന്റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പെട്രോള്‍ പമ്ബിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ […]

India Kerala

മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം

തന്റെ കൊച്ചുമകന്റെ വിയോഗത്തിന് കാരണക്കാരി സ്വന്തം മകളാണെന്നറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും വത്സരാജ് ഇനിയും മുക്തമായിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ച് തകര്‍ത്തുകളഞ്ഞുവെന്നാണ് വത്സരാജ് പറയുന്നത്. കണ്ടും ഓമനിച്ചും ലാളിച്ചും കൊതിതീരാത്ത കുഞ്ഞിനെ ഇല്ലാതാക്കിയ സ്വന്തം മകള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ഇദ്ദേഹവും കുടുംബവും ആഗ്രഹിക്കുന്നത്. കണ്ണൂരിലാണ് ദാരുണ സംഭവം. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നര വയസുകാരന്‍ വിവാനെ അമ്മ ശരണ്യ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. വത്സരാജിന്റെ വാക്കുകള്‍; അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ എട്ടന്റെ […]

India Kerala

ലോക കേരളാസഭയില്‍ വിളമ്ബിയ ഭക്ഷണത്തിന് പണം വേണ്ട; 60 ലക്ഷം ഉപേക്ഷിക്കുന്നതായി റാവിസ് ഗ്രൂപ്പ്

ലോകകേരളസഭയിലെ ചെലവായ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഭക്ഷണത്തിന്റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ഭക്ഷണത്തിനും താമസത്തിനുമായി ഒരു കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. ഭക്ഷണ കരാറിന് മാത്രം 60 ലക്ഷം രൂപ ചെലവായെന്ന വിവരാവകാശ രേഖ ഏറെ വിവാദമായിരുന്നു. ഇതോടെ ഭക്ഷണത്തിന്റെ ബില്ല് കൊടുത്തുവെന്നേയുള്ളുവെന്നും സര്‍ക്കാരിനോട് തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് […]

India Kerala

മേയറെ മര്‍ദിച്ചെന്നാരോപിച്ച് കണ്ണൂര്‍ കോര്‍പറേഷനില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ പ്രതിഷേധം

മേയറെ മര്‍ദിച്ചെന്നാരോപിച്ച് കെ സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രതിഷേധം. ചേംബറിലെത്തി ഇടത് കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചെന്നാണ് പരാതി. മേയര്‍ സുമാബാലകൃഷ്ണനെ ആശുപത്രകിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ച് ദിവസമായി മേയറുടെ നടപടിക്കെതിരെ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിലാണ്. ഈ പ്രശ്‌നം പരിഹരിക്കാനെത്തിയതായിരുന്നു എല്‍.ഡി.എഫിന്റെ കൗണ്‍സിലര്‍മാര്‍. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

India Kerala

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത്… വാഹനവും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലാകും

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കോഴിക്കോട് സിറ്റി പൊലീസ്. മൊബൈൽ ഫോണുപയോഗിച്ചു കൊണ്ട് അപകടകരമായി വാഹനമോടിക്കുന്നവരുടെ വാഹനത്തോടൊപ്പം മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുക്കാൻ അധികൃതര്‍ ആരംഭിച്ചു. അത്തരം സാഹചര്യം ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.

India Kerala

വൈ​ദ്യു​തി നി​ര​ക്ക്​ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഒരുങ്ങി കെ.​എ​സ്.​ഇ.​ബി

വൈ​ദ്യു​തി നി​ര​ക്ക്​ വീ​ണ്ടും വ​ര്‍​ധി​പ്പി​ക്കാന്‍ കെ.​എ​സ്.​ഇ.​ബി നീക്കം. ഇ​പ്പോ​ള്‍ വ​ര്‍​ധി​പ്പി​ച്ച യൂണിറ്റിന് പ​ത്ത്​ പൈ​സ​ കൂടാതെ വീ​ണ്ടും പ​ത്ത്​ പൈ​സ കൂ​ടി കൂ​ട്ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​ഇ.​ബി ബോ​ര്‍​ഡ്​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നെ ഇപ്പോള്‍ സ​മീ​പിച്ചിരിക്കുകയാണ് തെ​ളി​വെ​ടു​പ്പിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ക​മീ​ഷ​ന്‍ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. 2019 ഏ​പ്രി​ല്‍ -ജൂ​ണ്‍ കാ​ല​ത്തെ സ​ര്‍​ചാ​ര്‍​ജാ​യി യൂണിറ്റിന് പ​ത്ത്​ പൈ​സ വീ​തം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം കമ്മീഷന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. 13 പൈ​സ വീ​തം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കെ.​എ​സ്.​ഇ.​ബി ആവശ്യപ്പെട്ടിരുന്നത്.

India Kerala

നടിയെ ആക്രമിച്ച കേസ്: നിര്‍ണായക സാക്ഷിവിസ്താരം ഇന്ന്

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ സാക്ഷി വിസ്താരം വിചാരണക്കോടതി ഇന്നു പുനരാരംഭിക്കും. സംഭവത്തിനു ശേഷം നടി പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും അതു പകര്‍ത്തിയ പെന്‍ഡ്രൈവും അഭിഭാഷകര്‍ വഴി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ഇന്നു വിസ്തരിക്കും. പ്രതികള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയുടെ ഉടമയെയും ഇന്നു വിസ്തരിക്കും.

India Kerala

വെടിയുണ്ടകളും തോക്കുകളും കാണാതായിട്ടില്ല; സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി

പൊലീസിലെ ക്രമക്കേട് സംബന്ധിച്ച് സി.എ.ജി കണ്ടെത്തലുകള്‍ ആഭ്യന്തര സെക്രട്ടറി തള്ളി. തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടില്ല. ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തര വകുപ്പിനെതിരെ നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു. ഈ പശ്ചാതലത്തില്‍ ആഭ്യന്തര സെക്രട്ടറിയോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടാണിപ്പോള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്. സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്റ്റോർ പർച്ചേസ് മാന്വലും കേന്ദ്രവിജിലൻസ് കമ്മിഷന്റെ മാർഗ നിർദേശങ്ങളും […]

India Kerala

ശബരിമല യുവതീപ്രവേശനം: നിലപാടിൽ ഉറച്ച് സി.പി.എം

ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണമെന്ന നിലപാടിൽ ഉറച്ച് സി.പി.എം. പാർട്ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. യുവതീപ്രവേശനവിധി വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയോട് വിയോജിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷമുള്ള റിപ്പോര്‍ട്ടാണിത്. യുവതീപ്രവേശനവിധി പുനപരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിക്കളയണമായിരുന്നുവെന്ന നിലപാടാണ് റിപ്പോര്‍ട്ടിലുള്ളത്. എല്ലാ മേഖലയിലും സ്ത്രീപുരുഷ സമത്വം വേണം. സുപ്രീംകോടതിയില്‍ നിന്ന് വ്യക്തവും അന്തിമവുമായി തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാവണമെന്ന അഭിപ്രായവും സി.പി.എം […]

India Kerala

കണ്ണൂരില്‍ അമ്മ കുഞ്ഞിനെ കൊന്നത് കാമുകനൊത്തുളള ജീവിതത്തിനായി

കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അമ്മ ശരണ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശരണ്യയെ തയ്യില്‍ കടപ്പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. കാമുകനൊത്തുളള ജീവിതത്തിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറയുന്നു. ആദ്യവട്ടം കടല്‍ ഭിത്തിക്ക് മുകളില്‍ നിന്നും പാറക്കൂട്ടത്തിലേക്ക് എറിഞ്ഞ കുഞ്ഞ് മരിച്ചില്ലെന്ന് കണ്ടപ്പോള്‍ രണ്ടാം വട്ടവും എടുത്തെറിഞ്ഞെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കി. ശരണ്യ മൂന്ന് മാസം ഗര്‍ഭിണിയായ സമയത്താണ് ഭര്‍ത്താവ് പ്രണവ് വിദേശത്തേക്ക് […]