ആരോഗ്യവകുപ്പിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഗുണനിലവാരമില്ലാത്ത ചാത്തന്‍ മരുന്നുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ സിഎജി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിതരണം ചെയ്ത 1610 ബാച്ച് മരുന്നുകള്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. വിതരണം മരവിപ്പിച്ച മരുന്നുകള്‍ 483 ആശുപത്രികള്‍ക്ക് നല്‍കിയെന്ന് സിഎജി റിപ്പോര്‍ട്ടിലുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. സപ്ലൈക്കോയ്‌ക്കെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. […]
Kerala
‘വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്; ഒരു നവകേരളത്തെ വാർത്തെടുക്കാൻ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെ’; മുഖ്യമന്ത്രി
അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിയാത്മകമായ സാമൂഹിക പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ആ സമൂഹം ആർജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന സാമൂഹ്യപ്രവർത്തനത്തിന്റെ പ്രസക്തി ഈ വളർച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.(Pinarayi Vijayan Vijayadashami wish) നിരവധി കുഞ്ഞുങ്ങളാണ് ഈ വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. ഇന്ന് അനന്യ, അദ്വിഷ്, ഹിദ, ഐറീൻ, ഏണസ്‌റ്റോ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച […]
കുറ്റ്യാടിയിൽ പൊലീസുകാരന്റെ ആത്മഹത്യ; ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്ന് കുടുംബം
കോഴിക്കോട് കുറ്റ്യാടിയിലെ പൊലീസുകാരന്‍ സുധീഷിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും കുടുംബം ആരോപിച്ചു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എം.പി. സുധീഷിനെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് പാര്‍ക്കിംഗ് ഏരിയയില്‍ സുധീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉയര്‍ന്ന പൊലീസ് […]
നോട്ട് നിരോധനം ഇപ്പോഴും ദുസ്വപ്നം; ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്ന് മുഖ്യമന്ത്രി
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ട് നിരോധനം ഇപ്പോഴും ദു സ്വപ്നം. ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്നും വിമർശനം. കേരളത്തിൻറെ പൊതു സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണയാണ് ചെറുകിട വ്യാപാരമേഖലയിൽ നിന്നുണ്ടാകുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കേരള റീറ്റെയിൽ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.(Demonetisation was a failed attempt- pinarayi vijayan) വലിയ പ്രതിസന്ധികളിലൂടെയാണ് ചെറുകിട വ്യാപാര മേഖല കടന്നുപോയത്. നോട്ട് നിരോധനം വലിയ തിരിച്ചടിയാണ് വ്യാപാരമേഖലയിൽ […]
ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് മുഖ്യമന്ത്രി; പൗര്‍ണമിക്കാവില്‍ കുരുന്നുകളെ എഴുത്തിനിരുത്താനെത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍
ആദ്യാക്ഷരത്തിന്റെ തെളിച്ചം തേടി ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കുരുന്നുകളുടേയും രക്ഷിതാക്കളുടേയും തിരക്ക്. വിജയദശമി ദിനമായ ഇന്ന് പുതിയ വിദ്യ നേടിത്തുടങ്ങിയാല്‍ മംഗളകരമാകുമെന്നാണ് വിശ്വാസം. സാംസ്‌കാരിക കേന്ദ്രങ്ങളിലും സരസ്വതി മണ്ഡപങ്ങളിലും ഒട്ടേറെ പ്രമുഖരുള്‍പ്പെടെയാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്. ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് കുരുന്നുകളെ എഴുത്തിനിരുത്തി. (children write down their first letters Vijayadashami ) തിരുവനന്തപുരം പൗര്‍ണമിക്കാവ് ദേവീക്ഷേത്രത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. സോമനാഥ് കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു. രാജ് ഭവനില്‍ […]
അഞ്ചു ദിവസം ശക്തമായ മഴ തുടരും; ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് തുലാമഴ ശക്തമായി തുടരും . അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മലയോര മേഖലകളിലും തീരദേശ മേഖലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.(Rain Alert in kerala) കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്. ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ മുന്നന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും […]
‘അഫ്ഗാനിസ്ഥാനോടുപോലും തോൽക്കുന്ന കമ്പനിയാണ് ഇന്ത്യക്കെതിരെ പോരാടുന്നത്; രാഹുൽജിയുടെ ജുദ്ദം പോലെ’; കെ സുരേന്ദ്രൻ
ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ പരാജയമാണ് പാകിസ്താനുണ്ടായത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചെടുത്തിരുന്നു.മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. എന്നാൽ പാകിസ്താന്റെ പരാജയത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.(World Cup 2023 K Surendran Against Pakistan team) അഫ്ഗാനിസ്ഥാനോടുപോലും തോൽക്കുന്ന കമ്പനിയാണ് […]
യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ വാദം പൊളിയുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഇരിങ്ങാലക്കുടയില്‍ യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍ ലിവറിനേറ്റ പരുക്കിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വിശദമായ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങള്‍ കാക്കനാട്ടെ ലാബിലേക്ക് അയച്ചു. അപകടത്തെ തുടര്‍ന്നല്ല യുവാവ് മരണപ്പെട്ടതെന്ന ഇരിങ്ങാലക്കുട നഗരസഭയുടെ വാദം തള്ളുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശ്ശൂര്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ് പുല്ലൂര്‍ മഠത്തിക്കര സ്വദേശി 45 വയസ്സുള്ള ബിജോയ് ആണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് […]
‘പിന്‍വാതില്‍ നിയമനവും അനധികൃത സ്ഥിരപ്പെടുത്തലും’; ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകൾ
ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകൾ. പിന്‍വാതില്‍ നിയമനവും അനധികൃത സ്ഥിരപ്പെടുത്തലിനും നീക്കം. ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലാണ് പിന്‍വാതില്‍ നിയമനം നടക്കുന്നത്. പതിനൊന്ന് സര്‍വകലാശാലകളിലായി 172 ഒഴിവുകളുണ്ടെന്ന് രേഖകള്‍. എന്നാൽ റിപ്പോര്‍ട്ട് ചെയ്തത് 30 എണ്ണം മാത്രം.(Universities without reporting vacancies to PSC) ഒഴിവുകള്‍ ഭാഗികമായെങ്കിലും റിപ്പോര്‍ട്ട് ചെയ്തത് ആറു സര്‍വകലാശാലകള്‍ മാത്രം. നിലവിലുള്ള താല്‍ക്കാലിക്കാരെ സ്ഥിരപ്പെടുത്താന്‍ സിന്‍ഡിക്കേറ്റുകളുടെ നീക്കം. കേരള 25, കാലിക്കറ്റ്-10, കുഫോസ്-8, അഗ്രികള്‍ച്ചര്‍-84. എം.ജി 16, ശ്രീശങ്കര-8, കണ്ണൂര്‍-5, […]
ആദ്യാക്ഷരത്തിന്റെ ധന്യതയ്ക്കും നിറവിനും തയാറായി കുരുന്നുകൾ; ഇന്ന് വിജയദശമി
ഇന്ന് വിജയദശമി. പുലർച്ചെ മുതൽ സംസ്ഥാനത്തെമ്പാടും വിജയദശമി ആഘോഷം തുടങ്ങി. വിജയദശമി ദിവസമായ ഇന്ന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ്. ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കുകയാണ്.സരസ്വതീ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രങ്ങളിലെ എഴുത്തിനിരുത്തൽ ചടങ്ങുകൾ നടക്കുക. കൊല്ലൂർ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളിൽ ആദ്യാക്ഷരമെഴുതാൻ കുരുന്നുകളുടെ വലിയ തിരക്കാണ്. (Vijayadashami Navaratri festival Kerala updates ) ദുർഗാദേവി മഹിഷാസുരനെ വധിച്ച് തിൻമയ്ക്ക് […]












