രാത്രി 11ന് ശേഷം ഹോട്ടൽ അടയ്ക്കാനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹൈക്കോടതി വിധിക്ക് എതിരാണ് നഗരസഭയുടെ തീരുമാനമെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു. അടുത്ത ആറുമാസത്തേക്ക് രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നിരോധിക്കാനാണ് തൃക്കാക്കര നഗരസഭയുടെ തീരുമാനം . നഗരസഭയും പോലീസും എക്‌സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് നിയന്ത്രണത്തിലേയ്ക്ക് എത്തിയത്.ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് നിയന്ത്രണമെന്നാണ് നഗരസഭ പറയുന്നത്.ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ […]
Kerala
വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സംഘർഷം; 10 പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു
വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സംഘർഷത്തിൽ പത്തുപേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു.ഇരുമ്പ് വടി കൊണ്ടും കുടിച്ചില്ലുകൊണ്ടും ജയിൽ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു വെന്ന് എഫ്ഐആറിൽ പറയുന്നു. ആക്രമണത്തിൽ നാലു ജീവനക്കാർക്ക് പരുക്കേറ്റിരുന്നു. പത്തു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വധശ്രമം തുടങ്ങി കലാപ ആഹ്വാനം വരെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ കലാപ ആഹ്വാനം നടത്തി സംഘർഷം അഴിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. കൊടിസുനിയാണ് കേസിലെ അഞ്ചാം പ്രതി. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് […]
രാഹുൽ എൻ കുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്
വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തി പൊലീസ്. അച്ഛൻ അമ്മ ഭാര്യ അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഹുൽ എൻ കുട്ടിയുടെ ബിസിനസ് പാർട്‌ണേഴ്‌സിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ( no mystery in rahul n kutty death says police ) ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി രാഹുൽ എൻ കുട്ടി അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും ഇതെ തുടർന്ന് ചെറിയ ആരോഗ്യ […]
കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം; ഒരാൾ മരിച്ചു
പരിശീലന പറക്കലിനിടെ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ രണ്ട് നാവികർ ഉണ്ടായിരുന്നു. ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാവികസേനയുടെ ചേതക് ഹെലികോപ്റ്ററാണ് പറന്നുയരുന്നതിനിടെ അപകടത്തിൽപ്പെട്ടത്. അപകടകാരണം അറിവായിട്ടില്ല. വ്യോമസേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററാണ് ചേതക്. 1965ലാണ് ചേതക് നാവികസേനയുടെ ഭാഗമായത്. രണ്ട് ടൺ ഭാരമുള്ള ചേതക്കിന് 185 കിലോമീറ്റർ വേഗതയും 500 കിലോമീറ്റർ റേഞ്ചും ഉണ്ട്. ഒറ്റ എൻജിനുള്ള ഹെലികോപ്റ്ററിൽ രണ്ട് […]
പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച് കോടതി റിപ്പോർട്ട് തേടുന്നത് സ്വാഭാവിക നടപടി; ആലുവ കേസിൽ പ്രോസിക്യൂട്ടർ
പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച് കോടതി റിപ്പോർട്ട് തേടുന്നത് സ്വാഭാവിക നടപടി മാത്രമെന്ന് ആലുവ പോക്സോ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ. ആലുവയിലേത് സമാനതകളില്ലാത്ത സംഭവമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ അത്തരം അവസ്ഥയില്ലെന്നും പരമാവധി ശിക്ഷയാണ് പ്രതിക്ക് നൽകേണ്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതോടെ പ്രതിയുടെ ജയിലിലെ സ്വഭാവ റിപ്പോർട്ട് അടക്കം മൂന്ന് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടു. പ്രതിക്ക് കൗൺസിലിങ് നടത്തണമെന്നും കോടതി പറഞ്ഞു.(Court seek report on defendant’s mental health […]
ആലുവയിലെ ക്രൂരകൊലപാതകത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി; ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു; ശിക്ഷാവിധി വ്യാഴാഴ്ച
ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച എറണാകുളം പോക്സോ കോടതി വിധിക്കും. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്.(16 charges proved against Asfaq Alam in Aluva pocso case) ജൂലൈ 28 […]
‘വെടിയുതിർത്തത് ആകാശത്തേക്ക്, പൊലീസാണെന്ന് അറിഞ്ഞിരുന്നില്ല’; ചിറക്കൽ വെടിവെപ്പിൽ പ്രതിയുടെ ഭാര്യ
വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനുനേരെ പ്രതിയുടെ പിതാവ് വെടിവെച്ച സംഭവത്തിൽ പൊലീസിനെതിരെ ബാബു തോമസിൻ്റെ ഭാര്യ. പൊലീസ് ആണെന്ന് അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ ആണെന്നാണ് കരുതിയാണ് വെടിയുതിർത്തത്. ആകാശത്തേക്കാണ് വെടിവെച്ചതെന്നും തോമസിന്റെ ഭാര്യ പറഞ്ഞു. രാത്രിയിൽ പൊലീസ് വീടിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. വാതിൽ ചവിട്ടി തുറന്ന് വീടിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയുത്തത്. പൊലീസ് ആണെന്ന് അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ ആണെന്നാണ് കരുതിയിരുന്നത്. ആകാശത്തേക്കാണ് വെടിവെച്ചതെന്നും തോമസിന്റെ ഭാര്യ വ്യക്തമാക്കി. തോക്കിന് ലൈസൻസ് […]
പലസ്തീൻ ഐക്യദാർഢ്യ പരിപാടി; സിപിഐഎം ക്ഷണത്തിൽ ലീഗിന്റെ തീരുമാനം ഇന്ന്
പലസ്തീന്‍ വിഷയത്തില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കാനായി മുസ്ലീംലീഗിന്‍റെ നേതൃയോഗം ഇന്ന് ചേരും. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. സിപിഐഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചത്. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഏക സിവിൽ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചിരുന്നു സംസ്ഥാന […]
ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകളിൽ മഴമുന്നറിയിപ്പ്
സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴ ശക്തമാകാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് കിഴക്കൻ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന […]
മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല; തൃശൂർ അതിരൂപതയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; സുരേഷ് ഗോപി
തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂരിൽ താൻ പറഞ്ഞതിൽ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും പിന്നില്‍ ആരെന്ന് തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.(Suresh Gopis Reply to Thrissur Archdiocese criticism) ‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിലാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെയും വിമർശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ എഴുതിയത്. ‘അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കിനിൽക്കരുത്, അതു നോക്കാൻ അവിടെ ആണുങ്ങളുണ്ട്’ […]












