Health National

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി; യുവതിയുടെ ഉള്ളില്‍ 15 കിലോയുള്ള മുഴ; നീക്കി

കടുത്ത വയറുവേദനയുമായി ഇന്‍ഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള മുഴ. ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറോളം നേരമെടുത്താണ് ഇത് വിജയകരമായി നീക്കം ചെയ്തത്. ട്യൂമർ വലുതായതിനാൽ ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും രോഗിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് വൈദ്യചികിത്സ നടത്താൻ തീരുമാനിച്ചതെന്ന് ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘത്തിലെ അംഗമായ ഡോ. അതുൽ വ്യാസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയയായ 41കാരിക്ക് 49കിലോ ഭാരമാണ് ഉണ്ടായിരുന്നത്. 15 കിലോ ഭാരമുള്ള മുഴ ഉള്ളില്‍ വളര്‍ന്നതോടെ വയര്‍ വീര്‍ത്തു. ദിനചര്യങ്ങള്‍ വരെ ബുദ്ധിമുട്ടിലായി. […]

HEAD LINES Health Kerala

ദിവസവും ഉപയോ​ഗിക്കുന്ന ഈ ഭക്ഷണം കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം

പഞ്ചസാര ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് നമ്മുക്കെല്ലാവർക്കും അറിയാം. പഞ്ചസാരയെ പൊതുവേ ‘വെളുത്ത വിഷം’ എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യത്തിന് മാത്രമല്ല ചർമത്തിനും ദോഷം വരുത്തുന്നതാണ് പഞ്ചസാര. ഉയർന്ന അളവിൽ പഞ്ചസാരയുടെ ഉപയോഗം, പ്രത്യേകിച്ച് സംസ്കരിച്ച ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും രൂപത്തിൽ കഴിക്കുന്നത്, ശരീരഭാരം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. പുതിയ പഠനം പറയുന്നത് പഞ്ചസാര വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ്. ഓരോ ദിവസവും നിങ്ങൾ കഴിക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. […]

Health India Kerala Uncategorized

ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനം, ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് 7 ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീട്ടിലെ അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളായി പരിണമിക്കുന്നത് തടയാനാകും. ചില ഫ്രിഡ്ജുകളുടെ പിന്‍ഭാഗത്ത് കെട്ടിനില്‍ക്കുന്ന വെള്ളം, ടയറുകള്‍ക്കുള്ളിലും മറ്റും കെട്ടി നില്‍ക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികള്‍ ഉണ്ടാവാം. ഡെങ്കിപ്പനി […]

Health India Kerala Uncategorized

ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷിച്ചു

ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ ഓഫീസര്‍, നഴ്‌സ് ഗ്രേഡ്-II, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഗുണമേന്മയോടുകൂടി സാധ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 5 മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം), 8 മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ), 41 മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), 2 മെഡിക്കല്‍ […]

Health India Kerala

മഴ കനക്കുന്നു, പകർച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ് പ്രധാനം; ക്യാമ്പ് സന്ദർശിച്ച് വീണാ ജോർജ്

പത്തനംതിട്ട തിരുമൂലപുരം ബാലികാമഠം സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. പകർച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ എലിപ്പനിയുണ്ടാക്കനുള്ള സാധ്യതയുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ, പ്രളയ ബാധിത പ്രദേശങ്ങളിൽ ഉള്ളവർ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം. എല്ലാ ക്യാമ്പുകളിലും മെഡിക്കൽ ടീം പരിശോധന നടത്തുന്നുണ്ട്.പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ടാണ്. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരെ ക്യാമ്പുകളിൽ മാറ്റിയിട്ടുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. […]

Health India Kerala

സംസ്ഥാനത്ത് ഇന്ന് 7 പനി മരണം; പനി ബാധിച്ചത് 10,594 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 7 പനി മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 3 പേർ ഡെങ്കിപ്പനി ബാധിച്ചും 2 പേർ എലിപ്പനി മൂലവും 2 പേർ എച്ച് വൺ എൻ വൺ ബാധിച്ചുമാണ് മരിച്ചത്. സംസ്ഥാനത്താകെ 10,594 പേർക്കാണ് പനി ബാധിച്ചത്. ഇതിൽ 56 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മഴ കനത്തതോടെ സംസ്ഥാനത്തു പനിബാധിതരുടെ എണ്ണവും ഉയർന്നിരിക്കുകയാണ്. പനി വന്നിട്ടും വീടുകളിൽ സ്വയംചികിത്സ ചെയ്യുന്നവർ ഇപ്പോഴും ഏറെയാണ്. പനി, ചുമ, തലവേദന, ജലദോഷം, പേശിവേദന […]

Health India Kerala Weather

പനിക്കാലം നേരിടാന്‍ ആശമാര്‍ക്ക് കരുതല്‍ കിറ്റും

സംസ്ഥാനത്ത് പനിക്കാലത്ത് ആശാവര്‍ക്കര്‍മാര്‍ക്കായി ആശ കരുതല്‍ ഡ്രഗ് കിറ്റുകള്‍ കെ.എം.എസ്.സി.എല്‍ മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്‍കുവാനും അടിയന്തിര മെഡിക്കല്‍ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അത് നേരിടുവാനും ആ വ്യക്തിയെ ഉടനെ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലേക്ക് എത്തിക്കുവാനും ആശമാരെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആശാ കരുതല്‍ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി […]

Health

‘ചെറുപ്പത്തിൽ ബാധിക്കുന്ന അകാല വാർധക്യം’; ചികിത്സയില്ലാത്ത അപൂർവ രോഗം

മനുഷ്യരെല്ലാം നിരവധി വൈവിധ്യങ്ങളാൽ നിറഞ്ഞവരാണ്,, വൈവിധ്യങ്ങൾ സ്വഭാവത്തിലും,, ശരീരഘടനയിലും ഉണ്ടാവാം,, പൊതുവെ ഉള്ള ശരീര പ്രകൃതിയിൽ നിന്നും വ്യത്യസ്തമായി ജനിച്ചിട്ടും, ലോകത്തെ മുഴുവൻ തന്നിലേക്ക് ആകർഷിച്ച് ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായ പെൺകുട്ടിയാണ് അഡാലിയ റോസ് വില്യംസ്. ദശലക്ഷക്കണിക്കിന് ആരാധകർ ഉണ്ടായിരുന്ന അഡാലിയ എന്ന യൂട്യൂബർ പതിനഞ്ചാം വയസിൽ ലോകത്തോട് വിടപറയുമ്പോൾ അവൾ ജീവിതം കൊണ്ട് പറഞ്ഞുവച്ചത് വലിയൊരു അതിജീവനത്തിന്റെ കഥ കൂടിയായിരുന്നു. അഡാലിയ മരണത്തിന് കീഴടങ്ങയത് പതിനഞ്ചാം വയസിൽ വാർധക്യം ബാധിച്ചതിനെ തുടർന്നാണ്. ചെറുപ്പത്തിൽ തന്നെ അകാല […]

Health Kerala

പകൽ സമയത്തും രാത്രിയും അത്യുഷ്ണം; സംസ്ഥാനത്ത് ചൂട് കൂടുന്നു

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. പകൽസമയത്ത് മാത്രമല്ല രാത്രികാലങ്ങളിലും അത്യുഷ്ണമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മലബാർ ജില്ലകളിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. രാത്രിയിൽ 25 ഡിഗ്രിക്ക് മുകളിലാണ് ചൂട്. പകൽ ചൂട് കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആളുകൾക്ക് നിർജലീകരണമുൾപ്പെടെ അനുഭവപ്പെടുന്നുണ്ട്. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് കനക്കുന്നത്. സംസ്ഥാനത്ത് […]

Health

ഒഴിവാക്കരുത് ഫൈബര്‍; ഡയറ്റില്‍ ഫൈബര്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള 5 ഗുണങ്ങള്‍

ദഹനപ്രക്രിയയിലും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിനുമെല്ലാം ഭക്ഷണത്തില്‍ നിന്ന് നമ്മുക്ക് അവശ്യം ലഭിക്കേണ്ട ഒന്നാണ് ഫൈബര്‍. പലപ്പോഴും നമ്മള്‍ കഴിക്കാതെ അവഗണിക്കുന്ന ഒന്ന് കൂടിയാണ് ഇത്. ഓട്‌സ്,ചോളം, ആപ്പിള്‍, ക്യാബേജ്, പയര്‍, ബദാം, ഇലക്കറികള്‍, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്,ക്യാരറ്റ്, ബീന്‍സ് എന്നിവയില്‍ നിന്നെല്ലാം നമ്മുക്ക് ഫൈബര്‍ ലഭിക്കും. ഡയറ്റില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള അഞ്ച് പ്രയോജനങ്ങള്‍ പരിശോധിക്കാം.