സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36 എന്നിങ്ങനെയാണ് ജില്ലകളിലെ കോവിഡ് കണക്കുകള്‍. യു.കെയില്‍ നിന്നു വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതോടെ കോവിഡ് […]
Health
മലപ്പുറം മാറഞ്ചേരി ഗവണ്‍മെന്‍റ് സ്കൂളിലെ 150 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്
പത്താം ക്ലാസ് വിദ്യാർത്ഥികളെയും അധ്യാപകരേയുമാണ് പരിശോധിച്ചത്. മാറഞ്ചേരി സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പനിയും മറ്റു ലക്ഷണങ്ങളുമുണ്ടായിരുന്നു. മലപ്പുറം മാറഞ്ചേരി സർക്കാർ സ്കൂളിൽ 150 വിദ്യാർഥികൾക്ക് കോവിഡ്. 34 അദ്ധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികളെയും അധ്യാപകരേയുമാണ് പരിശോധിച്ചത്. മാറഞ്ചേരി സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പനിയും മറ്റു ലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ റാന്‍ഡം പരിശോധനയിലാണ് മറ്റു കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. […]
ഇന്ന് 5610 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10
കേരളത്തിൽ ഇന്ന് 5610 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂർ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂർ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസർഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ […]
ശമ്പള പരിഷ്കരണം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ നിരാഹാര സമരം ഇന്ന്
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് നിരാഹാര സമരം നടത്തും. ശമ്പള പരിഷ്കര ഉത്തരവും അലവന്‍സ് പരിഷ്കരണവും ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മാസം 9 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് കെജിഎംസിടിഎയുടെ തീരുമാനം. കഴിഞ്ഞ മാസം 29ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎ മൂന്ന് മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചിരുന്നു.
6102 പേര്‍ക്ക് കോവിഡ്; 6341 രോഗമുക്തി
കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം […]
സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു
സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു. 84,000 സാമ്പിളുകളാണ് പരിശോധിച്ചത്. 19 ദിവസത്തിന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് താഴയെത്തി. സംസ്ഥാനത്ത് ഇതാദ്യമായാണ് പരിശോധന എണ്‍പതിനായിരത്തിന് മുകളിലേക്ക് എത്തുന്നത്. 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചു. പരിശോധന ഒരു ലക്ഷമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വരും ദിവസങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടം. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്കില്‍ കുറവ് വന്നതും ആശ്വാസകരമായി.19 ദിവസത്തിന് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് താഴെയത്തിയത്. 7.26 ആണ് ടെസ്റ്റ് […]
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു
തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സൌജന്യ ചികിത്സ പുനസ്ഥാപിക്കുക, ചികിത്സാ നിരക്ക് വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജീവനക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ മാനേജ്മെന്‍റ് ഇതുവരെയും തയ്യാറായിട്ടില്ലെന്ന ആരോപണവുമുണ്ട്. സ്റ്റാഫ് യൂണിയന്‍റെ നേതൃത്വത്തിലാണ് ജീവനക്കാരുടെ അനിശ്ചിതകാല സമരം. രോഗികള്‍ക്ക് കുറച്ച് കാലം മുന്പ് വരെ സൌജന്യ ചികിത്സയടക്കം ഉണ്ടായിരുന്നു. അത് നിര്‍ത്തലാക്കുകയും ഒപ്പം ചികിത്സാ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ല. രോഗികളെ ബുദ്ധിമുട്ടിലാക്കുന്നതിനൊപ്പം ജീവനക്കാരെയും ദ്രോഹിക്കുന്ന നിലപാടാണ് മാനേജ്മെന്‍റിന്. എല്ലാ […]
കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വ്യാപനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ്
ആര്‍റ്റിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്നും ആരോഗ്യ വകുപ്പ്. ആര്‍റ്റിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്. ആര്‍റ്റിപിസിആര്‍ പരിശോധന കൂട്ടുന്നത് അധിക ഭാരമെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ആര്‍റ്റിപിസിആര്‍ ചെലവേറിയതും ഫലം വരാൻ വൈകുന്നതുമാണ്. രോഗം വന്ന് മാറിയവരിലും ആര്‍റ്റിപിസിആര്‍ പരിശോധന നടത്തിയാൻ പോസിറ്റീവായി കാണിക്കുമെന്നും ആരോഗ്യവകുപ്പ്. രോഗലക്ഷണം കാണിക്കുന്നവരിൽ മാത്രം ആര്‍റ്റിപിസിആര്‍ ടെസ്റ്റ് നടത്തിയാൽ മതി. ആര്‍റ്റിപിസിആര്‍ പരിശോധനയേക്കാൾ ഫലപ്രദം ആന്‍റിജൻ പരിശോധനയാണെന്നും ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ […]
ആരോഗ്യമേഖലക്ക് 64,180 കോടി
ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി ആരോഗ്യ മേഖലക്കായി 64,180 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി. പശ്ചാത്തല മേഖലാ വികസനത്തിന് 20,000 കോടിയും ബജറ്റില്‍ വകയിരുത്തി. 2.217 കോടി രൂപയാണ് വായു മലിനീകരണം മാറ്റിവച്ചിരിക്കുന്നത്. വാക്സിനേഷൻ പദ്ധതിക്കായി 35,000 കോടി രൂപ നൽകി. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കും. 2022 മാർച്ചിനുള്ളിൽ 8000 കിലോമീറ്റ൪ റോഡുകൾ വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
6004 പേര്‍ക്ക് കോവിഡ്; 5158 രോഗമുക്തി
കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 […]