Health India Kerala

ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; വീണാ ജോര്‍ജ്

കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു. […]

Health India Kerala

16 വയസുകാരന്റെ ഹൃദയ ശസ്ത്രക്രിയ; ഹൃദയമെത്തിക്കാൻ സർക്കാർ ഹെലികോപ്റ്റർ സജ്ജം

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും എറണാകുളത്തേക്ക് അല്പസമയത്തിനകം വായു മാർഗം എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കിംസ് ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഹെലികോപ്റ്ററിലാണ് അവിടേക്ക് എത്തിക്കുന്നതെന്നും, 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ‘അദ്ദേഹത്തിന്റെ ഭാര്യയും സ്റ്റാഫ് നഴ്സാണ്. ഹൃദയം ലിസി ഹോസ്പിറ്റലിൽ വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലുമാണ് നൽകുന്നത്. അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ കിംസ് ആശുപത്രിയിൽ […]

Health India Kerala

6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 172 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ് അംഗീകാരവും 4 ആശുപത്രികള്‍ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. തൃശൂര്‍ എഫ്.എച്ച്.സി മാടവന 98% സ്കോറും കാസര്‍ഗോഡ് എഫ്.എച്ച്.സി ബെള്ളൂര്‍ 87% സ്കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടുതല്‍ ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി. കോട്ടയം എഫ്.എച്ച്.സി വെളിയന്നൂര്‍ 86% സ്‌കോറും, മലപ്പുറം എഫ്.എച്ച്.സി അമരമ്പലം […]

Health India Kerala

ലീലാമ്മയ്ക്ക് എല്ലാവരേയും കാണാം: ആരും കൂടെയില്ലെന്ന് പറഞ്ഞ 71 കാരിക്ക് ഇപ്പോള്‍ എല്ലാവരും ഉണ്ട്

സഹായിക്കാന്‍ ആരാരുമില്ലാതിരുന്ന തിരുവനന്തപുരം ചിറയിന്‍കീഴ് കൂന്തള്ളൂര്‍ സ്വദേശി ലീലാമ്മയുടെ (71) കണ്ണിന്റെ ശസ്ത്രക്രിയ വിജയം. ഇപ്പോള്‍ എല്ലാവരേയും കാണാം. മന്ത്രിയെ കണ്ടിട്ട് മാത്രമേ ഡിസ്ചാര്‍ജ് ആവുകയുള്ളൂ എന്ന വാശിയിലായിരുന്ന ലീലാമ്മയെ ഇന്നലെ രാത്രി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം കണ്ണാശുപത്രിയില്‍ സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ചു. ആരോരുമില്ലാതിരുന്ന തനിക്ക് എല്ലാവരും ഉണ്ടെന്ന തോന്നലാണ് ഉണ്ടായതെന്നും മന്ത്രിക്ക് നന്ദിയറിയിക്കുന്നതായും പറഞ്ഞു. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി മന്ത്രി ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ വച്ചാണ് ‘ആരുമില്ല, കണ്ണിന് കാഴ്ചയില്ല, […]

Health India Kerala Latest news

ശബരിമല തീര്‍ത്ഥാടനം; വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇത്തവണ വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, അപ്പാച്ചിമേട്, നീലിമല, ചരല്‍മേട്, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളിലൂടെയും ഇതിനിടയിലുള്ള 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലൂടെയും പ്രത്യേക സേവനങ്ങളാണ് ആരോഗ്യ വകുപ്പ് സജ്ജമാക്കുന്നത്. ഇതുകൂടാതെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ 6 ഭാഷകളില്‍ അവബോധ പോസ്റ്ററുകളും ഓഡിയോ സന്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ […]

Health India Kerala

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നേരിട്ടെത്തി മന്ത്രി കാര്യങ്ങള്‍ വിലയിരുത്തി. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനങ്ങളില്‍ അട്ടപ്പാടി ഉണ്ടായിരുന്നില്ല. രാവിലെ 6.30യോടെയാണ് മന്ത്രി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയത്. കുട്ടികളുടെ ഐസിയുവിലായിരുന്നു ആദ്യ പരിശോധന. ഷോളയൂരിലെ സൗമ്യ-മുരുകേഷ് ദമ്പതികളുടെ കുഞ്ഞിനെ ആരോഗ്യമന്ത്രി കണ്ടു. കുഞ്ഞ് തൂക്കക്കുറവ് നേരിടുന്നതായി രക്ഷിതാക്കള്‍ […]

Health Kerala

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ തീരുമാനം

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ ചില ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുന്നു എന്ന് കണ്ടെത്തലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയിട്ടുണ്ട്. (man demise shawarma inspection) കാക്കനാട് മാവേലി ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് കോട്ടയം സ്വദേശിയായ രാഹുൽ മരിച്ചതെന്ന് ആരോപണത്തിൽ ലാബ് പരിശോധന ഫലങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭ്യമായതിനു ശേഷം കാക്കനാട് മാവേലി ഹോട്ടലിനെതിരെ തുടർനടപടികൾ സ്വീകരിക്കാമെന്നാണ് […]

Health

നമ്മുക്ക് നമ്മുടെ ഹൃദയത്തെ കേൾക്കാം, സംരക്ഷിക്കാം: സെപ്റ്റംബർ 29 ലോക ഹൃദയ ദിനം

സെപ്റ്റംബർ 29 “ലോക ഹൃദയ ദിനം”, ലോക ഹൃദയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്. ഇത് ചെയ്യുന്നതിലൂടെ, ഈ അസുഖങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും തിരിച്ചറിയാനും അവയെക്കുറിച്ച് ചികിത്സ തേടാനും അവരെ സഹായിക്കാം. ലോക ഹൃദയ ദിനം ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ഒരു പ്രധാന അവസരമാണ്. കാരണം ഹൃദ്രോഗം ഇന്ന് ഒരു വലിയ ആരോഗ്യ പ്രശ്നമാണ്. മുൻപ് പ്രായമായവരിൽ കണ്ടുവരുന്ന ഹൃദ്രോഗം ഇന്ന് യുവാക്കളിലും കണ്ടുവരുന്നു. 30-40 വയസിന് ഇടയിൽ പ്രായമുള്ളവരിലും […]

Health

പ്രായമായത് കൊണ്ട് ഓര്‍മകുറയുന്നതായി കാണല്ലേ; ചേര്‍ത്ത് നിര്‍ത്തി പരിചരിക്കാം അല്‍ഷിമേഴ്‌സ് ബാധിച്ചവരെ

ലോകം ഇന്ന് അല്‍ഷിമേഴ്‌സ് ദിനം ആചരിക്കുമ്പോള്‍, ഈ കോഗ്‌നിറ്റീവ് രോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത എക്കാലത്തേക്കാളും അടിയന്തരമാണ്. അല്‍ഷിമേഴ്‌സ് ഡിമെന്‍ഷ്യ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. അല്‍ഷിമേഴ്‌സുമായി ജീവിക്കുന്നവര്‍ക്കും അവരെ പിന്തുണയ്ക്കുന്ന കുടുംബങ്ങള്‍ക്കും വേണ്ടി അവരെ പിന്തുണക്കുവാനും വിദ്യാഭ്യാസം നല്‍കാനും നമ്മളെ എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിത്. (Dr. Boby Varkey Maramattom writes on Alzheimer’s) ഡിമെന്‍ഷ്യയില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നതാണ് അല്‍ഷിമേഴ്‌സ് ഡിമെന്‍ഷ്യ 60-80 ശതമാനം കേസുകളിലും ഈ അവസ്ഥ ആണ് കണ്ടുവരുന്നത്, […]

Health Kerala

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഈ മാസം പനിക്ക് ആശുപത്രിയിൽ ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം പേരാണ്. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് 9013 പേരാണ്. ഈമാസം പനി ബാധിച്ച് മരിച്ചത് 13 പേർ. ഈ വർഷം ഇതുവരെ നടന്നത് ആകെ 170 പനി മരണങ്ങളാണ്. ഏറ്റവും കൂടുതൽ പേർ മരിച്ചത് എലിപ്പനിയും എച്ച് വൺ എൻ വൺ ബാധിച്ചുമാണ്.(Fever Patients increased in kerala) അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച […]