Health India

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Health Kerala

സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ട് ദിവസത്തേക്കുള്ള വാക്സിനാണ് സ്റ്റോക്കുള്ളത്.ഇന്ന് വാക്സിൻ വന്നില്ലെങ്കിൽ വാക്സിൻ ക്യാമ്പയിൻ പ്രയാസത്തിലാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. താൽക്കാലിക ക്രമീകരണത്തിന്‍റെ ഭാഗമായി സ്റ്റോക്കുള്ള ജില്ലകളിൽ നിന്നും മറ്റിടങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി ഇന്ന് ഡി.എം.ഒമാരുടെയും ജില്ലാ കലക്ടർമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. അതേസമയം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കർക്കശമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം തീരുമാനിച്ചു. കണ്ടെയ്ന്‍മെന്‍റ് […]

Health Kerala

4353 പേര്‍ക്ക് കോവിഡ്; 2205 രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]

Health India

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു: 1.26 ലക്ഷം പുതിയ രോഗികള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. അതേസമയം 24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി. 685 പേരാണ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ആകെ മരണം 1,66,862 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്. […]

Health Kerala

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം നാളെ മുതല്‍ കര്‍ശനമാക്കും

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകള്‍ ഉയരുന്നതിനിടെയാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. മാസ്കും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച ക്വാറന്‍റൈനില്‍ ഇരിക്കണം. വാക്സിനേഷന്‍ ഊര്‍ജിതമാക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ബൂത്ത് ഏജന്റുമാരും നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത […]

Health India

എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കണം: രാഹുല്‍ ഗാന്ധി

കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്സിനെടുക്കാൻ താത്പര്യമുള്ളവരും വാക്സിൻ അടിയന്തരമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ പരിഹാസ്യമാണ്. എല്ലാവര്‍ക്കും സുരക്ഷിതമായ ജീവിതത്തിന് അവകാശമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ ഘട്ടംഘട്ടമായാണ് നടക്കുന്നത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. പിന്നാലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കി. ഇപ്പോള്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. വാക്സിൻ എടുക്കാൻ താത്പര്യമുള്ളവർക്കല്ല, അടിയന്തരമായി എടുക്കേണ്ടവർക്കാണ് വാക്സിൻ ലഭ്യമാക്കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ നിലപാട്. […]

Health India

രാജ്യത്താദ്യമായി പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷം കടന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,03,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 478 മരണവും റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിൽ പ്രതിദിന കേസുകൾ ഒരുലക്ഷത്തിലേക്കെത്തിയത് അതിവേഗത്തിലാണ്. സെപ്തംബര്‍‍ 16 ന് 97,894 കേസുകൾ റിപ്പോർട്ട് ചെയ്തതായിരുന്നു ഇതുവരെയുള്ള ഉയർന്ന നിരക്ക്. രണ്ടാം തരംഗം അതീവ ഗുരുതരമാണെന്നും മൈക്രോ ലോക്ക്ഡൗണും യാത്ര നിയന്ത്രണവും അനിവാര്യമാണെന്നും ഡൽഹി എയിംസ് തലവൻ രൺദീപ് ഗുലേറിയ പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പുകളും ഹോളിയടക്കമുള്ള ആഘോഷങ്ങളും പ്രോട്ടോക്കോൾ […]

Health International

ഇന്ത്യയില്‍ നിന്നുള്ള കോവാക്സിന്‍ ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവെച്ചു

ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിന്‍റെ ഇറക്കുമതി ബ്രസീൽ നിര്‍ത്തിവെച്ചു. ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ച കാര്യം ബ്രസീൽ സർക്കാർ കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനെ അറിയിച്ചിട്ടുണ്ട്. 20 ദശലക്ഷം വാക്സീൻ ഡോസുകളാണ് ബ്രസീൽ ആവശ്യപ്പെട്ടിരുന്നത്. വാക്സീൻ നിർമാണ രീതിയില്‍ തങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചതെന്നാണ് ബ്രസീല്‍ നല്‍കുന്ന വിശദീകരണം. എന്നാൽ പരിശോധന സമയത്ത് ബ്രസീല്‍ ചൂണ്ടികാണിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും, അവ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ചർച്ച ചെയ്ത് ഉടൻ തീർപ്പാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്. […]

Health Kerala

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]

Health Kerala

കേരളത്തില്‍ ഇന്ന് 1875 പേര്‍ക്ക് കോവിഡ്; 2251 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ് 79, പാലക്കാട് 77, വയനാട് 38 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44675 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]