Health Kerala

സംസ്ഥാനത്ത് ഇരട്ട വകഭേദം വന്ന വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്ന് സംശയം

സംസ്ഥാനത്ത് കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയമുണ്ട്. വൈറസ് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിർദ്ദേശം നൽകി. ഇന്ന് ചേർന്ന കോർ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായത്.

Health India

കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു

കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് തീരുമാനം. കൊവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്താണ് കേന്ദ്രസർക്കാർ ആരോഗ്യ പ്രവർത്തകർക്കായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. മാർച്ച് 24 ന് പദ്ധതി അവസാനിപ്പിക്കുന്നതായി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര സർക്കാരിന്റെ 1. 7 ലക്ഷം കോടി രൂപയുടെ കൊവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പദ്ധതിയെ പ്രഖ്യാപിച്ചിരുന്നു.

Health India

വ്യവസായത്തിനുള്ള ഓക്‌സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം : കേന്ദ്രം

ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ. വ്യവസായത്തിനുള്ള ഓക്‌സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.വ്യവസായ ആവശ്യങ്ങൾക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നത് നിരോധിക്കാനും നിർദേശം നൽകി. ഡൽഹിയിൽ ഓക്‌സിജൻ ലഭ്യതയിൽ കുറവ് വന്നതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതിയിരുന്നു. പ്രതിദിനം 700 മെട്രിക് ടൺ ഓക്‌സിജൻ തടസ്സമില്ലാതെ വിതരണം ചെയ്യണമെന്നും ഐനോക്‌സ് 140 […]

Health Kerala

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസിൽ വർധന; പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസിൽ വർധനയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പു തലത്തിൽ പ്രതിരോധ പ്രവർത്തനം നടത്തും. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മാർച്ച് മാസം അവസാനത്തോടെ രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന ഉണ്ടായതായി യോഗം വിലയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. മഹരാഷ്ട്ര ഉൾപ്പെടെയുള്ള […]

Health India

രാജ്യത്ത് വീണ്ടും രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 1,185 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. തുടർച്ചയായ രണ്ടാംദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,42,91,917 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,185 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,74,308 ആയി ഉയർന്നു. നിലവിൽ 15,69,743 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനം […]

Health Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശക വിലക്ക്

രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ തിരക്കൊഴിവാക്കാന്‍ രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ചികിത്സയില്‍ കഴിയുന്ന രോഗികളുടെ സുരക്ഷ മുന്‍നിര്‍ത്തി സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയുമായി സഹകരിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാകുകയാണ്. ഇന്ന് 10,031 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, […]

Health Kerala

സംസ്ഥാനത്ത് വീണ്ടും 8000 കടന്ന് കൊവിഡ് കേസുകൾ

സംസ്ഥാനത്ത് ഇന്ന് 8126 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂർ 704, കണ്ണൂർ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസർഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), […]

Health Kerala

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്നും നാളെയുമായി രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരും. ഇന്നും നാളെയുമായി സംസ്ഥാനത്ത് രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്തും. മാളുകളിലും, മാർക്കറ്റുകളിലും നിയന്ത്രണവും നിരീക്ഷണവും ഉണ്ടാകും. പൊതു സ്വകാര്യ പരിപാടികൾ അധികൃതരെ മുൻകൂട്ടി അറിയിക്കണം. തീയറ്ററുകളും ഹോട്ടലുകളും ഒൻപത് മണിക്ക് അടക്കണം. തീയറ്ററുകളിൽ 50 ശതമാനം പേർക്ക് മാത്രമാണ് അനുമതി. കൂടുതൽ വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷൻ ഊർജിതമാക്കും. വ്യാപകമായ പരിശോധന, കർശന നിയന്ത്രണം ഊർജിതമായ വാക്‌സിനേഷൻ എന്നിവയിലൂടെ കൊവിഡ് വ്യാപനത്തെ തടയുകയാണ് ലക്ഷ്യം.

Health Kerala

കോവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് മെഗാ ക്യാംപ് മുടങ്ങി

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം ജില്ലയില്‍ മെഗാ ക്യാംപ് മുടങ്ങി. വാക്സിനെടുക്കാനെത്തിയവരെ തിരിച്ചയച്ചു. ഇന്ന് കൂടുതല്‍ വാക്സിന്‍ എത്തിയില്ലെങ്കില്‍ മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ മുടങ്ങുമെന്നാണ് ആശങ്ക. തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വാക്സിന്‍ ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പില്‍ ഇന്ന് 100 പേര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞത്. 11 മണിക്ക് ശേഷം വാക്സിനെടുക്കാനെത്തിയവരെ മുഴുവന്‍ തിരിച്ചയച്ചു. കോവാക്സിന്‍ എടുത്തവര്‍ക്ക് സംസ്ഥാനത്തിന്റെ പല ഭാഗത്തും രണ്ടാം ഡോസ് […]

Health Kerala

രാജ്യത്ത് വാക്സിന്‍ ക്ഷാമമില്ല; ആസൂത്രണത്തിലാണ് പ്രശ്നമെന്ന് കേന്ദ്രം

രാജ്യത്തെ വാക്സിന്‍ ക്ഷാമം തള്ളി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൈവശം 1.67 കോടി ഡോസ് വാക്സിനുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളുടെ ആസൂത്രണത്തിലാണ് പോരായ്മയുള്ളതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ 13 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 11.50കോടിയോളം ഡോസുകളാണ് സംസ്ഥാനങ്ങള്‍ വിതരണം ചെയ്തത്. അവശേഷിക്കുന്ന 1.67 കോടി ഡോസ് വാക്സിന്‍ ഇപ്പോഴും സംസ്ഥാനങ്ങളുടെ കൈവശമുണ്ടെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വാക്സിനേഷന്‍ പ്രക്രിയ ആസൂത്രണം ചെയ്തതിലുള്ള പോരായ്മയാണ് […]