Health Kerala

സിക പ്രതിരോധം; ആരോഗ്യ,തദ്ദേശ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് സിക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സിക പ്രതിരോധത്തിന് ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. സിക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു വകുപ്പുകളുടേയും യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്താണ് […]

Health India

രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 581 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 4,32,041 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 39,130 പേർ രോഗമുക്തിയും നേടി.

Health International

കൊവിഡ്‌ മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന

കൊവിഡ്‌ മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിൻറെ പ്രാരംഭ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ്‌ ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്‌ത്‌ കൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. 111 രാജ്യങ്ങളിലാണ് ഇതിനോടകം ഡെൽറ്റ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് […]

Health India

കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം പോലെ കാണരുത്; ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവകരമായി കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ കാണരുതെന്ന് മന്ത്രാലയം പറഞ്ഞു. ആള്‍ക്കൂട്ടം വര്‍ധിച്ചതിന്റെ ഫലമാണ് നമ്മള്‍ ആദ്യ രണ്ട് തരംഗങ്ങളില്‍ കണ്ടത്. കുംഭ മേളയും ഉത്സവകാലവും ഇതിന് ഉദാഹരണമാണെന്ന് മന്ത്രാലയം വാക്താവ് പറഞ്ഞു. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച്‌ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ജാഗ്രത നിര്‍ദേശം […]

Health India

രാജ്യത്ത് കൊവിഡ് മരണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 2020 മരണം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 31,443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണസംഖ്യയില്‍ വലിയ വര്‍ധനവുണ്ടായി. ഇന്ന് 2020 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 118 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്നത്തേത്. 1,487 പേര്‍ മരിച്ച മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം സ്ഥിരീകരിച്ചത്. കേരളത്തിനും മഹാരാഷ്ട്രയ്ക്കും ഒപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഗബാധിതര്‍ കൂടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആകെ രോഗമുക്തി നിരക്ക് 97.28 ശതമാനമായി. […]

Health Kerala

സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭിച്ചു

സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭിച്ചു. കൊച്ചിയിൽ 73,850 ഡോസ് വാക്സിനും, കോഴിക്കോട് 51,000 ഡോസ് വാക്സിനും എത്തി. തിരുവനന്തപുരത്തേക്കുള്ള 64,500 ഡോസ് വാക്സിൻ രാത്രിയോടെ എത്തും. ഇതോടെ സംസ്ഥാനത്തിനാകെ 1,48,03,930 ഡോസ് വാക്സിനാണ് ലഭിച്ചത്.12,04,960 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ 13,42,540 ഡോസ് വാക്സിൻ സംസ്ഥാനം വാങ്ങിയതാണ്. ഇന്ന്1,171 കേന്ദ്രങ്ങളിലായി2.06 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകുന്നതിനായി’മാതൃകവചം’ എന്ന […]

Health India

രാജ്യത്ത് ഇന്ന് 37,154 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 724 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇരുപത്തിനായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമായി ഉയർന്നത് ഏറെ ആശ്വാസകരമാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ നിന്നും മരണ സംഖ്യയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തിലധികം രോഗികളാണ് കേരളത്തിലും മഹാരാഷ്ട്രയിലുമായി ചികിത്സയിലുള്ളത്.

Health Kerala

സിക പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം തലസ്ഥാനത്ത് ; രോഗികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ സന്ദർശിക്കും

സിക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും. തിരുവന്തപുരം ജില്ലാ ഓഫിസറുമായും കേന്ദ്രസംഘം കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തങ്ങളിൽ സംഘം തൃപ്തി അറിയിച്ചിട്ടുണ്ട്. വൈറസ് കണ്ടെത്താൻ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും കേന്ദ്ര സംഘം പരിശോധിക്കുന്നത്. നിലവിൽ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത. പരിശോധനാ സംവിധാനം കൂടുതൽ ശക്തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്ഥാനത്തിന്റെ […]

Health Kerala

ഐസിയു ഇല്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളജ് കൊവിഡ് വിഭാഗം; ആരോഗ്യ വകുപ്പിന് വീഴ്ചയെന്നാരോപണം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ആശുപത്രി സജ്ജീകരിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് വന്‍ വീഴ്ച. ആശുപത്രി തുടങ്ങി മൂന്നുമാസമായിട്ടും തീവ്രപരിചരണ വിഭാഗം ഇവിടെ പ്രവര്‍ത്തന ക്ഷമമായിട്ടില്ല. ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന് റഗുലേറ്റര്‍ ഇല്ലാത്തതാണ് കാരണം. ആവശ്യപ്പെട്ട വെന്റിലേറ്ററുകള്‍ എത്താത്തതും ജീവനക്കാരില്ലാത്തതും തടസമാകുന്നു.സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ ഐസിയു ഇല്ലാതെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകും.

Health Kerala

സിക വൈറസ്; അനാവശ്യ ഭീതി വേണ്ട ജാഗ്രത മതി; ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു: വീണ ജോര്‍ജ്

സിക വൈറസ് പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുക് നിവാരണമാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം. സിക വൈറസ് കണ്ടൈത്താനുള്ള ലാബ് സൗകര്യം വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. സ്വകാര്യ ആശുപത്രികളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. പനി, തലവേദന, […]