ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച എറണാകുളം പോക്സോ കോടതി വിധിക്കും. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്.(16 charges proved against Asfaq Alam in Aluva pocso case) ജൂലൈ 28 […]
HEAD LINES
‘വെടിയുതിർത്തത് ആകാശത്തേക്ക്, പൊലീസാണെന്ന് അറിഞ്ഞിരുന്നില്ല’; ചിറക്കൽ വെടിവെപ്പിൽ പ്രതിയുടെ ഭാര്യ
വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനുനേരെ പ്രതിയുടെ പിതാവ് വെടിവെച്ച സംഭവത്തിൽ പൊലീസിനെതിരെ ബാബു തോമസിൻ്റെ ഭാര്യ. പൊലീസ് ആണെന്ന് അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ ആണെന്നാണ് കരുതിയാണ് വെടിയുതിർത്തത്. ആകാശത്തേക്കാണ് വെടിവെച്ചതെന്നും തോമസിന്റെ ഭാര്യ പറഞ്ഞു. രാത്രിയിൽ പൊലീസ് വീടിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. വാതിൽ ചവിട്ടി തുറന്ന് വീടിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയുത്തത്. പൊലീസ് ആണെന്ന് അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ ആണെന്നാണ് കരുതിയിരുന്നത്. ആകാശത്തേക്കാണ് വെടിവെച്ചതെന്നും തോമസിന്റെ ഭാര്യ വ്യക്തമാക്കി. തോക്കിന് ലൈസൻസ് […]
മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല; തൃശൂർ അതിരൂപതയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; സുരേഷ് ഗോപി
തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂരിൽ താൻ പറഞ്ഞതിൽ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും പിന്നില്‍ ആരെന്ന് തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.(Suresh Gopis Reply to Thrissur Archdiocese criticism) ‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിലാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെയും വിമർശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ എഴുതിയത്. ‘അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കിനിൽക്കരുത്, അതു നോക്കാൻ അവിടെ ആണുങ്ങളുണ്ട്’ […]
കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദം; അട്ടിമറിക്ക് പിന്നില്‍ മന്ത്രി ആര്‍.ബിന്ദുവെന്ന് കെ എസ് യു
തൃശൂര്‍ ശ്രീകേരള വര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കെ എസ് യു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രി ആര്‍ ബിന്ദുവാണെന്നും മന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന അന്നും മന്ത്രി ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ പറഞ്ഞു. കോളജില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ തൃശ്ശൂരിലെ സമരപ്പന്തലില്‍ എത്തിച്ച […]
‘പ്രതിലംഘിച്ചത് കുട്ടിയുടെ വിശ്വാസത്തെ, ശക്തമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ’; അഡ്വ. മോഹൻ രാജ്
ഹൃദയം വേദനിപ്പിച്ച കേസാണ് ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജ്. കുട്ടിയുടെ വിശ്വാസത്തെയാണ് പ്രതിലംഘിച്ചത്. പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി അതിക്രൂരമായി ഉപദ്രവിച്ചു. വിചാരണ സമയത്ത് യാതൊരു കുറ്റബോധവും പ്രതിക്ക് ഇല്ലായിരുന്നു. പ്രതി എപ്പോഴും തല കുനിച്ചു മാത്രമാണ് നിന്നത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട തന്റെ വീഡിയോ പോലും പ്രതി നിഷേധിച്ചു. കേസിൽ ശക്തമായ വിധി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. മോഹൻ രാജ് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നാണ് കേരളത്തിന്റെ നോവായി മാറിയ ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിന്റെ വിധിവരുന്നത്. […]
‘മാസപ്പടിയിൽ ധനവകുപ്പ് തെറ്റിദ്ധരിപ്പിച്ചു, മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കൊള്ളയ്ക്ക് സർക്കാർ സംവിധാനം’; മാത്യു കുഴൽനാടൻ
മാസപ്പടിയിൽ ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ച് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മകൾ വീണ അടച്ച നികുതിയുടെ കണക്കിൽ ധനവകുപ്പ് തെറ്റിദ്ധരിപ്പിച്ചുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ചോദിക്കുന്ന വിവരങ്ങൾക്ക് മറുപടിയില്ല. പൗരൻ എന്ന പരിഗണന പോലും നൽകുന്നില്ല. അഴിമതി മറയ്ക്കാൻ സർക്കാർ സംവിധാനം.(Mathew Kuzhalnadan against veena vijayan) മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കൊള്ളയ്ക്ക് സർക്കാർ സംവിധാനത്തെ കൂട്ട് നിർത്തുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. മാസപ്പടി എന്ന വിഷയത്തിലെ 1.72 കോടിയിൽ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടിയിട്ടുണ്ടോ എന്നതാണ് എന്റെ ചോദ്യം. […]
‘ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടക്കും, വിഭാഗീയ പ്രവര്‍ത്തനമല്ല’; കെപിസിസി അന്ത്യശാസനത്തെ മറികടക്കാന്‍ ആര്യാടന്‍ ഷൗക്കത്ത്
കെപിസിസിയുടെ അന്ത്യശാസനം മറികടന്ന് എ ഗ്രൂപ്പിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. വൈകുന്നേരമാണ് പരിപാടി നടക്കുക. ആര്യാടന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായല്ല പരിപാടിയെന്നും പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചിട്ടുണ്ട്. അതേസമയം മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതില്‍ എ ഗ്രൂപ്പിെന തഴഞ്ഞെന്ന ആരോപണം ആര്യാടന്‍ ഫൗണ്ടേഷന്‍ ഉന്നയിച്ചിട്ടുമുണ്ട്. പരിപാടിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് എ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. ഏഴോളം ഡിസിസി ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കും. ഇന്ന് […]
ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ മിസൈൽ ആക്രമണം
ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ ശക്തമായ മിസൈൽ ആക്രമണം. വടക്കൻ ഇസ്രയേലിലെ ഒരു പട്ടണത്തിൽ 12 മിസൈലുകൾ പതിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹമാസ് ഖ്വാസം ബ്രിഗേഡ് നേതൃത്വം ഏറ്റെടുത്തു. ലെബനൻ അതിർത്തിക്കടുത്തുള്ള ഇസ്രായേൽ പട്ടണമായ കിര്യത് ഷ്മോണയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായി ഇസ്രായേലിന്റെ മെഡിക്കൽ സർവീസ് അറിയിച്ചു.ഗസ്സയിലെ നമ്മുടെ ജനങ്ങൾക്കെതിരായ അധിനിവേശ കൂട്ടക്കൊലകൾക്ക് മറുപടിയായി പട്ടണത്തിന് നേരെ ഒരു ഡസൻ റോക്കറ്റുകൾ പ്രയോഗിച്ചുതായി ഹമാസിന്റെ സായുധ വിഭാഗത്തിലെ ലെബനീസ് വിഭാഗം പറഞ്ഞു. […]
‘പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് സിപിഐഎം ക്ഷണിച്ചു’; സ്ഥിരീകരിച്ച് പിഎംഎ സലാം
സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീം ലീഗ്. വിഷയം പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണോയെന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം ട്വന്റഫോറിനോട് പറഞ്ഞു. (CPIM invites Muslim league to Palestine solidarity rally says pma salam) പലസ്തീൻ വിഷയത്തിൽ ആരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ നിലപാട്. എന്നാൽ […]
‘രാഷ്ട്രത്തിന്റെ ഭരണാധികാരികള്‍ തങ്ങളുടെ മതത്തിന്റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ല’; സുരേഷ് ഗോപിയ്ക്കും ബിജെപിക്കുമെതിരെ തൃശൂര്‍ അതിരൂപത
പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നടനും മുന്‍ എം.പിയുമായ സുരേഷ്‌ഗോപിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ സംഘര്‍ഷം മറക്കില്ലെന്നും, മണിപ്പൂര്‍ കലാപത്തെ കേരളത്തില്‍ മറച്ച് പിടിക്കാന്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരണമെന്നാഗ്രഹിക്കുന്ന ഭരണകക്ഷി പ്രത്യേക താല്‍പര്യമെടുക്കുന്നുവെന്നുമുള്ള വിമര്‍ശനത്തില്‍ മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാവുമെന്നും അതിരൂപത ആരോപിക്കുന്നു. മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ നവംബര്‍ ലക്കത്തില്‍ മുഖലേഖനത്തിലാണ് വിമര്‍ശനവും മുന്നറിയിപ്പും നല്‍കുന്നത്. (Archdiocese of Thrissur against Suresh Gopi and BJP) അങ്ങ് മണിപ്പൂരിലും […]