വിമാനയാത്രയ്ക്കിടെ രക്തം ഛർദ്ദിച്ച് വയോധികൻ മരിച്ചു. ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ-റാഞ്ചി വിമാനത്തിലാണ് സംഭവം. യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ 62 കാരൻ മരിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് സംഭവം. മുംബൈയിൽ നിന്ന് റാഞ്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരനായ ദേവാനന്ദ് തിവാരി രക്തം ഛർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്തിൽ വച്ച് വലിയ അളവിൽ രക്തം ഛർദിച്ച ഇയാളെ നാഗ്പൂരിലെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യാത്രക്കാരന് ക്ഷയരോഗവും വിട്ടുമാറാത്ത വൃക്കരോഗവും ഉണ്ടായിരുന്നതായി […]
HEAD LINES
തുവ്വൂർ കൊലപാതകം; അഞ്ച് പേർ കസ്റ്റഡിയിൽ, മൃതദേഹം ഇന്ന് പുറത്തെടുക്കും
മലപ്പുറം തുവ്വൂരിൽ വീട്ടുവളപ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് സംഘം പരിശോധന നടത്തും. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിനടുത്ത് താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന, പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത (35) എന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് വിവരം. ഈ മാസം 11 മുതൽ ഇവരെ കാണാനില്ലായിരുന്നു. സാമ്പത്തിക […]
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്ക് പിന്നില്‍ വൻസംഘം; പരീക്ഷ റദ്ദാക്കാൻ ആവശ്യവുമായി പൊലീസ്
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പൊലിസ്. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കൻ പൊലീസ്.ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കി.കൂടുതൽ തട്ടിപ്പ് നടന്നതായും സംശയം.(ISRO Exam Cheating Case Big gang behind) കേസിൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പിൽ പങ്കാളികളായെന്ന് വിവരം. അറസ്റ്റിലായ ഹരിയാന സ്വദേശി സുമിത്തിന്റെ യഥാർഥ പേര് മനോജ് കുമാറാണെന്നും ഇയാൾ പരീക്ഷ […]
“ഏഷ്യയിൽ ഏറ്റവും വലുത്”; വേൾഡ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാർഡൻ
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാർക്ക് എന്ന വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ (യുകെ) ഇടംപിടിച്ചു ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡൻ. 1.5 ദശലക്ഷം പൂക്കളുടെ വിസ്മയിപ്പിക്കുന്ന ലോകം തന്നെയാണിത്. ഈ പൂന്തോട്ടത്തിൽ 68 തുലിപ് ഇനങ്ങളുടെ അതിശയകരമായ ശേഖരമുണ്ട്. സബർവാൻ റേഞ്ചിന്റെ മനോഹരമായ താഴ്‌വരയിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. (Srinagar’s Tulip Garden enters World Book of Records) ജെ&കെ അഡ്മിനിസ്ട്രേഷൻ സെക്രട്ടറി (ഫ്ലോറികൾച്ചർ, ഗാർഡൻസ്, പാർക്കുകൾ) ഫയാസ് ഷെയ്ഖിനെ വേൾഡ് ബുക്ക് […]
‘ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രം, സദയം ക്ഷമിക്കുക!!’; കുഴൽനാടന്റെ കണക്ക് പരിശോധിക്കാനില്ലെന്ന് തോമസ് ഐസക്ക്
മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. കുഴൽനാടന്റെ കണക്ക് പരിശോധിക്കാനില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്. താൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രമാണെന്നും സദയം ക്ഷമിക്കണമെന്നും തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല. ബാംഗ്ലൂരിൽ വീണാ വിജയൻ എക്സാലോജിക് എന്ന ഐടി കമ്പനി നടത്തുന്നു. ഈ കമ്പനിയും വീണയും CMRL കമ്പനിയുമായി കൺസൾട്ടൻസി സർവ്വീസിനുള്ള കരാറിൽ ഒപ്പിടുന്നു. അതിന്റെ ഭാഗമായി CMRL മാസംതോറും നൽകുന്ന കൺസൾട്ടൻസി/മെയിന്റനൻസ് സർവ്വീസ് ഫീ […]
ഒഎംജി2 100 കോടിയിലേക്ക്; അക്ഷയ് അഭിനയിച്ചത് പ്രതിഫലമില്ലാതെ, ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് വിതരണക്കാർ
അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ OMG 2 പരാജയമാണെന്ന പ്രചരണത്തിനിടയിൽ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചിത്രത്തിന്റെ കളക്ഷൻ 100 കോടി രൂപയിലേക്ക് അടുക്കുകയാണ്,ചിത്രത്തിലെ തന്റെ വേഷത്തിന് അക്ഷയ് ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ വിതരണക്കാരായ വയാകോം 18 സ്റ്റുഡിയോയുടെ സിഒഒ അജിത് അന്ധാരെ പറഞ്ഞു. (Akshay Kumar didn’t charge a rupee in fees for OMG 2) “OMG, സ്പെഷ്യൽ 26, ടോയ്‌ലറ്റ്: ഏക് പ്രേം കഥ മുതല്‍ ഞങ്ങള്‍ […]
എന്താണ് എഫ്ഐആർ? എപ്പോൾ, എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്?
കുറ്റകൃത്യങ്ങൾ പെരുകുന്ന ഇന്നത്തെ കാലത്ത് എഫ്‌ഐആർ എന്ന വാക്ക് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എഫ്‌ഐആർ എന്താണെന്നതിനെക്കുറിച്ച് മിക്കവർക്കും വ്യക്തമായ ധാരണയുണ്ട്. ഇതിനെക്കുറിച്ച് അറിയാമെങ്കിലും കൂടുതൽ ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്നവരും ചെറുതല്ല. യഥാർത്ഥത്തിൽ എന്താണ് എഫ്ഐആർ അല്ലെങ്കിൽ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്? എപ്പോൾ, എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്? പൊതുജനങ്ങളുടെ ഇത്തരം സംശയങ്ങൾ ദൂരീകരിക്കാൻ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥന് […]
വാഹന പര്യടനത്തിനിറങ്ങാന്‍ ചാണ്ടി ഉമ്മന്‍; ഗൃഹസന്ദര്‍ശനം തുടര്‍ന്ന് ജെയ്കും ലിജിനും
പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ ഏഴിന് പാമ്പാടിയില്‍ നിന്നാണ് തുടക്കം. ഗൃഹ സന്ദര്‍ശന പരിപാടികളില്‍ തുടരുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക് സി തോമസും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ അവസാനിക്കും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിക്കാനുള്ള നടപടികളും ആരംഭിക്കും. 10 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതില്‍ ഏഴെണ്ണമാണ് അംഗീകരിച്ചത്. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 1,76,412 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ […]
കേരളം വരൾച്ചയിലേക്ക് ? സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ 91% കുറവ്
സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ തൊണ്ണൂറ്റി ഒന്ന് ശതമാനത്തിന്റെ കുറവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 302 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 26.9 മില്ലിമീറ്റർ മഴ. ഓഗസ്റ്റ് മാസത്തിലും ഇതുവരെ ലഭിക്കേണ്ട മഴയുടെ 90 ശതമാനം പോലും സംസ്ഥാനത്ത് ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് പതിനാറ് വരെ ഏകദേശം 45 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. ജൂൺ മാസം ഒടുവിൽ ഏകദേശം പത്ത് ദിവസങ്ങളിലായി സംസ്ഥാനത്ത് […]
റേഡിയോ ജോക്കി രാജേഷ് വധം; പ്രതികൾക്ക് ജീവപര്യന്തം
റേഡിയോ ജോക്കി രാജേഷ് വധത്തിൽ പ്രതികൾക്ക് ജീവപര്യന്തം. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് ശിക്ഷ. ആയുധം ഉപയോഗിച്ചതിന് പത്ത് വർഷം കഠിന തടവിന് വിധിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് ജീവപര്യന്തം. 2 ലക്ഷം രൂപ പിഴയും വിധിച്ചു. 2018 മാർച്ച് 27ന് മടവൂർ ജംഗ്ഷനിലുള്ള റെക്കോഡിംഗ് സ്റ്റുഡിയോയിൽ വച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ആദ്യത്തെ വിദേശ ക്വട്ടേഷൻ കൊലപാതകമായിരുന്നു അത്. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സത്താറിന്റെ മുൻ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി […]