പാലക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്താണ് മൂന്നു സഹോദരികൾ മുങ്ങി മരിച്ചത്. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. റിൻഷി (18), നിഷിത (26), റമീഷ (23) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അതിഥി തൊഴിലാളികളാണ് ഇവരെ പുറത്തെത്തിച്ചത്. ഫയര്‍ഫോഴ്സ് വരുന്നതിന് മുന്‍പേ ഇവരെ അതിഥി തൊഴിലാളികൾ പുറത്തെത്തിച്ചിരുന്നു. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
HEAD LINES
തിരുവനന്തപുരത്ത് തുറന്ന ജീപ്പിന്റെ ബോണറ്റിനു മുകളിൽ കുട്ടിയെ ഇരുത്തി യാത്ര; ഡ്രൈവറെയും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം കഴക്കൂട്ടത്ത് തുറന്ന ജീപ്പിന്റെ ബോണറ്റിനു മുകളിൽ കുട്ടിയെ ഇരുത്തി യാത്ര ചെയ്തതിൽ ഡ്രൈവറേയും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം മേനംകുളം വാടിയിൽ നിന്നാണ് ജീപ്പ് കസ്റ്റഡിയിൽ എടുത്തത്. ഓണാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു കുട്ടിയെ മുകളിൽ ഇരുത്തിയുള്ള യാത്ര. യാത്രയിൽ മുഴുവൻ കുട്ടിയെ ജീപ്പിന്റെ ബോണറ്റിനു മുകളിൽ ഇരുത്തിയിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടി ആരംഭിച്ചു.
ഓണാഘോഷ പരിപാടിയിലെ പായസം കുടിച്ച് കുട്ടികൾ ആശുപത്രിയിൽ; കോതമംഗലം ഗ്രീൻവാലി സ്കൂളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന
കോതമംഗലം നെല്ലിക്കുഴി ഗ്രീൻവാലി സ്കൂളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് പായസവും വെള്ളവും കുടിച്ച നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 60 അധികം വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് സ്കൂളിൽ പരിശോധന നടത്തിയത്. മാതാപിതാക്കൾ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്കൂളിലെ കുടിവെള്ള സ്രോതസിനെതിരെ മാതാപിതാക്കൾ ഗുരുതര ആരോപണം ഉന്നയിച്ചു. പരാതികൾ പരിശോധിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
‘ആരോഗ്യ മന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ല, കേസിൽ തുടർ നടപടിയില്ല’; മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതി സമരത്തിലേക്ക്
കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതി സമരത്തിലേക്ക്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിലിരുന്ന് പ്രതിഷേധിക്കുമെന്ന് അതിജീവിത പറഞ്ഞു. ( no action in kozhikode medical college rape case ) ആരോഗ്യവകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ലെന്നും കേസിൽ തുടർ നടപടി സ്വീകരിക്കുന്നില്ലെന്നും പീഡനത്തിന് ഇരയായ യുവതി പറഞ്ഞു. പ്രതികളെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്നും പരാതി നൽകാനെത്തിയപ്പോൾ സിറ്റി പൊലീസ് കമ്മീഷണർ മോശമായി പെരുമാറിയെന്നും അതിജീവിത പറഞ്ഞു. കമ്മീഷണർക്ക് എതിരെ ഡിജിപിക്ക് നൽകിയ […]
റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം കടയ്ക്കാവൂരിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക്ക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.(Car Accident at Attingal Bypass one death) കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്, സ്റ്റീഫൻ, […]
ചൈനീസ് ഗവേഷണ കപ്പല്‍ വീണ്ടും ശ്രീലങ്കൻ തീരത്തേക്ക്; അനുമതി നൽകിയിട്ടും സ്ഥിരീകരിക്കാതെ ശ്രീലങ്കയുടെ ഒളിച്ചുകളി
ല്ലി: ഇന്ത്യയുടെ ആശങ്കകൾക്കിടെ വീണ്ടും ചൈനീസ് ഗവേഷണ കപ്പല്‍ ശ്രീലങ്കൻ തീരത്തേക്ക്. കപ്പലിന് അനുമതി നൽകിയിട്ടും വിവരം സ്ഥിരീകരിക്കാതെ ഒളിച്ചുകളി തുടരുകയാണ് ശ്രീലങ്ക. രാജ്നാഥ് സിംഗിന്റെ കൊളംബോ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നാടകീയ നീക്കങ്ങൾ. അത്യാധുനിക ഗവേഷണ കപ്പല്‍ ഷി യാൻ സിക്സിന്‍റെ കൊളംബോ സന്ദര്‍ശനത്തിനാണ് ചൈന അനുമതി തേടിയത്. ശ്രീലങ്കൻ സമുദ്ര ഗവേഷണ ഏജൻസിയുമായി ചേര്‍ന്നുള്ള പഠനങ്ങൾക്ക് വേണ്ടി, ഒക്ടോബറില്‍ കൊളംബോ തീരത്ത് നങ്കൂരമിടാൻ അനുവദിക്കണമെന്നാണ് ആവശ്യം. 60 ജീവനക്കാരും കപ്പലിലുണ്ടാകും. സന്ദര്‍ശനത്തിന് അനുമതി നൽകിയതായി ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയ വക്താവ് […]
കൊല്ലത്ത് വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. ഓച്ചിറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. (Rain alert in kerala) എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. 8 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ […]
കാത്തിരിപ്പിന് വിരാമം; ശിവമോഗ വിമാനത്താവളം നാളെ പ്രവർത്തനം തുടങ്ങും
ഏറെക്കാലത്തെ കാത്തിരുപ്പിനൊടുവിൽ ശിവമോഗ കൂവേമ്പൂ വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസിന് നാളെ തുടക്കം. ശിവമോഗ- ബെംഗളൂരു റൂട്ടിൽ ഇൻഡിഗോ എയർലൈൻസാണ് സർവീസ് നടത്തുക.(Shivamoga airport will be open tommorow) നാളെ രാവിലെ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം 11.05-നാണ് ശിവമോഗയിലെത്തുക. മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ, ജില്ലയുടെ ചുമതലയുള്ള മന്ത്രി മധു ബംഗാരപ്പ, മന്ത്രി എം.ബി. പാട്ടീൽ തുടങ്ങിയവർ ഈ വിമാനത്തിലുണ്ടാകും. തുടർന്ന് 11.25-ന് വിമാനം തിരികെ ബെംഗളൂരുവിലേക്ക് പുറപ്പെടും. 12.25-ന് ബെംഗളൂരുവിലെത്തും. ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുശേഷമാണ് വിമാനത്താവളത്തിൽനിന്ന് […]
പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ
കാസർഗോഡ് കുമ്പളയിൽ പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.(Boy succumbs to death in car crash at kumbala) ഇന്നലെ തന്നെ കാസർഗോഡ് ഡിവൈഎസ്‌പി അന്വേഷണം പൂർത്തിയാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടിയാണിത്. എസ്‌ഐ രജിത് സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്. പൊലീസ് പിന്തുടർന്ന കാർ അപകടത്തില്‍പെട്ട് വിദ്യാർഥി മരിച്ച സംഭവത്തില്‍ […]