അപ്പനെ വിറപ്പിച്ച എതിരാളിയോട് മധുര പ്രതികാരം എന്നാണ് ചാണ്ടി ഉമ്മന്റെ വിജയത്തെ ആളുകൾ വിശേഷിപ്പിച്ചത്. 2021 ൽ രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻ ചാണ്ടിയുടെ ലീഡിന് തൊട്ടടുത്ത് യുവാവായ ജെയ്ക്ക് സി തോമസെത്തിയത് രാഷ്ട്രീയ കേരളം ഒന്നാകെ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഇരുവരും തമ്മിലുള്ള അകലം വെറും 9,044 മാത്രമായിരുന്നു അപ്പോൾ. 53 വർഷങ്ങൾക്ക് ശേഷം ഇത്തവണ പുതുപ്പള്ളിയെ വീണ്ടും ചുവപ്പ് പുതപ്പിക്കാമെന്ന് അതുകൊണ്ട് തന്നെ ജെയ്ക്ക് കണക്കൂകൂട്ടി കാണണം. പക്ഷേ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു. പുതുപ്പള്ളിയിൽ നാൽപ്പതിനായിരത്തിലേറെ ഭൂരിപക്ഷവുമായി ചാണ്ടി […]
HEAD LINES
ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസ്; പരാതിക്കാരി നൽകിയ ഹർജി കോടതി തള്ളി
ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസിൽ പരാതിക്കാരി നൽകിയ ഹർജി തള്ളി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിബിഐ റിപ്പോർട്ടിനെതിരെ പരാതിക്കാരി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി.(Oomen chandy solar case) കേസിൽ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് റിപ്പോർട്ട് അംഗീകരിച്ചത്. ഉമ്മൻ ചാണ്ടിയ്ക്കെതിരായ ആരോപണങ്ങൾക്കു തെളിവില്ല എന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ […]
’10 ലൈറ്റിൽ രണ്ടെണ്ണം അണച്ചാൽ മതി’; തൽക്കാലം വൈദ്യുതി നിയന്ത്രണമില്ലെന്ന് മന്ത്രി
സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. നിയന്ത്രണം വേണമെന്നാണ് ബോർഡിന്റെ നിർദേശം, എന്നാൽ ഉപഭോക്താക്കൾ സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു. ലോഡ്ഷെഡിംഗും പവർകട്ടും നിലവിൽ പരിഗണനയിലില്ല. വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ മതി. വീട്ടിൽ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്നും മന്ത്രി. മഴ […]
സൗരരഹസ്യം തേടി ഇന്ത്യ; ആദിത്യ എൽ1 വിക്ഷേപിച്ചു
വിജയകരമായ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നാലെ സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ ഉം വിക്ഷേപിച്ചു. ഇന്ന് രാവിലെ 11.50ന് ആദിത്യ എൽ വണ്ണുമായി പിഎസ്എൽവി C57 കുതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി വിക്ഷേപിച്ചത്. വിക്ഷേപണത്തിനായുള്ള 23 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ( India Solar Mission Aditya L1 launched ) ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും […]
ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ ഏറ്റുമുട്ടും; ഇന്ത്യ പാക് പോരാട്ടത്തിന് ഭീഷണിയായി മഴ
ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താൻ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ചരിത്രം പരിശോധിച്ചാൽ ഏകദിനത്തിൽ പാക്കിസ്താനെക്കാൾ മുൻതൂക്കം ഇന്ത്യയ്ക്കുണ്ട്. ഏകദിന ഫോർമാറ്റിൽ 14-ാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുന്നത്. 13 മത്സരങ്ങളിൽ ഇന്ത്യ ഏഴിലും […]
ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു; പെരുമ്പാവൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്‌സോ ആക്ട് എന്നിവ ചുമതിയാണ് കേസ് എടുത്തത്. (case against Perumbavoor man who posted child died in Aluva) കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കൊപ്പം പ്രതിയ്‌ക്കെതിരെ ശരിഅത്തിലെ നിയമ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് അഷ്‌റഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. […]
ഡല്‍ഹി ഐഐടി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു; രണ്ടു മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ
ഡല്‍ഹി ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. 21 വയസായിരുന്നു. ബിടെക് മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ക്യാമ്പസില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. (Student suicide at IIT Delhi) ഡല്‍ഹി ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഇതാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. വിദ്യാര്‍ത്ഥിയുടെ മരണം […]
മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഇന്ന് രാവിലെ10 ന് രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകൾ 30cm വീതമാണ് (ആകെ 60cm) ഉയർത്തുക. ഈ സാഹചര്യത്തിൽ സമീപ വാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് […]
അതിക്രൂരം; രാജസ്ഥാനില്‍ 21 വയസുകാരിയെ മര്‍ദിച്ച് അവശയാക്കി നഗ്നയാക്കി നടത്തിച്ച് ഭര്‍ത്താവ്
രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ യുവതിയെ നഗ്‌നയാക്കി നടത്തിച്ചതായി പരാതി. മുന്‍ ഭര്‍ത്താവാണ് യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നയാക്കി നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 21 വയസുകാരിയായ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച ശേഷം വീടിന് പുറത്തുള്ള വഴിയിലൂടെ നഗ്നയാക്കി നടത്തിക്കുന്നതും യുവതി അലറി വിളിക്കുന്നതുമായുള്ള ക്രൂരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. (Woman Stripped, Paraded Naked In Rajasthan By Husband) യുവതി ഭര്‍ത്താവില്‍ നിന്ന് അകന്ന് മറ്റൊരു യുവാവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചതാണ് ക്രൂരകൃത്യത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം […]
ഇന്ത്യ കൂട്ടായ്മ ഏകോപന സമിതിയില്‍ 13 പേര്‍; കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ.സി വേണുഗോപാല്‍
പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്മയുടെ ഏകോപന സമിതിയില്‍ 13 പേര്‍. കെ സി വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്, എം കെ സ്റ്റാലിന്‍, ഡി രാജ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്. മുന്നണിയുടെ നേതൃപദവിയില്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ സി വേണുഗോപാലാണ് സമിതിയില്‍ ഉണ്ടാകുക. ശിവസേനയില്‍ നിന്ന് സഞ്ജയ് റാവത്ത് ആണ് ഇന്ത്യ […]