ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നാഗാലാൻഡ് നിയമസഭാ പാസാക്കി. ഈ മാസം ആദ്യം യുസിസി വിഷയത്തിൽ ഗോത്ര സംഘടനകളുടെയും മറ്റു പാർട്ടികളുടെയും അഭിപ്രായം തേടിയിരുന്നതായി നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അറിയിച്ചു. ( Nagaland House clears resolution to exempt the state from Uniform Civil Code ) പ്രതിനിധികൾ ഏകീകൃത സിവിൽ കോഡിനെതിരെ കടുത്ത അതൃപ്ത്തി രേഖപ്പെടുത്തി എന്നും നെഫ്യൂ റിയോ സഭയിൽ പറഞ്ഞു.ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് […]
HEAD LINES
കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ; ചന്ദ്രയാൻ ദൗത്യത്തിൽ കെൽട്രോണിന്റെ മുഖ്യ പങ്കെന്ന് പി രാജീവ്
എ ഐ ക്യാമറ വിവാദത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പദ്ധതി നടത്തിപ്പ് നൽകിയത് സ്വകാര്യ വ്യക്തികൾക്കല്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. (Thiruvanchoor Radhakrishnan Against AI Camera controversy) കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രസ്താവന പിൻവലിക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. ചന്ദ്രയാൻ ദൗത്യത്തിലും ആദിത്യ ദൗത്യത്തിലും കെൽട്രോണിന്റെ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. എ, ഐ […]
പാർലമെന്റ് പ്രത്യേക സമ്മേളനം; ജീവനക്കാർക്ക് വസ്ത്രത്തിൽ താമര, പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്; മാറ്റത്തിനൊരുങ്ങി കേന്ദ്രം
പാർലമെന്റ് പ്രത്യേക സമ്മേളനം ഗണേശ ചതുർത്ഥി ദിവസം സിറ്റിംഗ് പുതിയ മന്ദിരത്തിൽ. പ്രത്യേക പൂജകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദ്യ ദിനം സിറ്റിംഗ് പഴയ മന്ദിരത്തിലാകും. (special parliamentary session at new parliament building) എം പി മാർ ഓർമ്മകൾ പങ്കുവയ്ക്കും. കൂടാതെ വസ്ത്രത്തിലും പരിഷകരണങ്ങൾ ഉണ്ടാകും. ലോക് സഭ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാർക്കാണ് വസ്ത്ര രീതിയിലും പരിഷ്‌കരണം ഏർപ്പെടുത്തുക. വസ്ത്രത്തിൽ താമര, പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്. ജീവനക്കാർക്ക് […]
ബസുകളിലെ വിദ്യാർത്ഥി കൺസഷൻ; പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍
ബസുകളിലെ വിദ്യാർത്ഥി കൺസഷന്റെ പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍ രംഗത്ത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. കണ്‍സഷന്‍ പ്രായപരിധി 18 ആയി ചുരുക്കണമെന്ന് ആവശ്യം ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന്റെ ആവശ്യം. 2010ലെ സൗജന്യ നിരക്കാണ് ഇപ്പോഴും തുടരുന്നത്, ഇതിനിടയിലാണ് പ്രായ വര്‍ധനയെന്നുംതീരുമാനത്തിനെതിരെ സമരത്തിലേക്ക് പോകുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന്‍ അറിയിച്ചു.
കോഴിക്കോട് നിപ സംശയം; കണ്‍ട്രോള്‍ റൂം തുറന്നു; വ്യാജ വാര്‍ത്തകള്‍ പരത്തരുതെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണങ്ങളെ തുടര്‍ന്ന് ജില്ലയില്‍ നിപ സംശയിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി മന്ത്രി പറഞ്ഞു. സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പുണെയില്‍ നിന്ന് ഇന്ന് വൈകീട്ടെത്തുമെന്നും ഈ ഘട്ടത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. (Nipah suspected in Kozhikode Health minister veena George press […]
എണാകുളത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി
എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയിൽ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു […]
എസി മൊയ്തീനെ വിടാതെ ഇഡി; ഹാജരാക്കിയ രേഖകള്‍ പൂര്‍ണമല്ല, വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീനെ വിടാതെ ഇഡി. എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. മൊഴികളും രേഖകളും പരിശോധിച്ച ശേഷം നോട്ടീസ് നല്‍കും. മൊയ്തീന്‍ ഹാജരാക്കിയ രേഖകള്‍ പൂര്‍ണ്ണമല്ലെന്ന് ഇ ഡി അറിയിച്ചു. മൊയ്തീന്‍ മന്ത്രി, എംഎല്‍എ എന്നീ ഇനത്തില്‍ ലഭിച്ച ശമ്പള രേഖകളും, ഭാര്യയുടെ വരുമാന വിവരവും മാത്രമാണ് രേഖകളിലുള്ളത്. പി.സതീഷ് കുമാറുമായുള്ള ബന്ധത്തില്‍ എ സി മൊയ്തീന്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് ഇ […]
കേരളത്തില്‍ ഭീകരാക്രമണത്തിനും, ആരാധനാലയങ്ങൾ കൊള്ളയടിക്കാനും പദ്ധതി; ഐഎസ് ഭീകരന്‍ നബീല്‍ എന്‍ഐഎ കസ്റ്റഡിയില്‍
കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്റ്റിലായ ഐ എസ് ഭീകരൻ നബീലിന്റെ മൊഴി. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു. നബീലിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 16 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതില്‍ നബീലിന് മുഖ്യ പങ്കെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു.(NIA Arrested ISIS Leader Nabeel) വിശദമായി ചോദ്യം ചെയ്യാന്‍ ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും, ആസൂത്രണവും നിര്‍വഹിച്ചിരുന്നവരില്‍ ഒരാള്‍ നബീലാണ്. നേരത്തെ […]
ലാവ്‍ലിൻ കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ; ഇതുവരെ മാറ്റിവെച്ചത് 34 തവണ
എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐയുടെ ഹരജിയാണ് സുപ്രിംകോടതിയുടെ പരിഗണയിലുള്ളത്. ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐയാണ് കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായ ഹരീഷ് സാല്‍വേയാണ് കോടതിയില്‍ ഹാജരായത്. ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ പരിധിയിൽ വരുന്ന വൈദ്യുതി ബോർഡിന്‍റെ മുൻ സാമ്പത്തിക […]
ആലുവ പീഡനം; പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഏഴ് ദിവസം കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ നിലവിൽ ഇപ്പോൾ ഉള്ളത് രണ്ട് പ്രതികളാണ്. കസ്റ്റഡിയിൽ ലഭിച്ചാൽ സംഭവസ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിൽ ഒരാൾ കൂടി പ്രതിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. കുട്ടിയെ പ്രതി നേരത്തേ ലക്ഷ്യമിട്ടിരുന്നു എന്നും കുട്ടിയെ ഉപദ്രവിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുൻപും ഇയാൾ വീട്ടിലെത്തിയിരുന്നു എന്നും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് മറ്റ് എവിടെ നിന്നെല്ലാം […]