HEAD LINES World

ഖലിസ്ഥാന്‍ നേതാവിന്റെ മരണത്തില്‍ ഇന്ത്യക്ക് പങ്കെന്ന് ആരോപണം; നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ

ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു. കാനേഡിയന്‍ പൗരനായ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയയുടെ ആരോപണം. കാനഡയുടെ മണ്ണില്‍ കനേഡിയന്‍ പൗരനെ വധിക്കാന്‍ മറ്റൊരു രാജ്യം ഇടപ്പെട്ടത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ആരോപണത്തിന് പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. സംഭവത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ ജൂണിലാണ് ഹര്‍ദീപ് […]

HEAD LINES National

സൂര്യനിലേക്ക് ആദിത്യ എല്‍1; ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്ത് കടന്നു

ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍1 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്നു. ലക്ഷ്യ സ്ഥാനമായ നിര്‍ദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിലേക്കുള്ള യാത്രയ്ക്കു തുടക്കം കുറിച്ചു. ഭ്രമണപഥം മാറ്റുന്ന ഇന്‍സെര്‍ഷന്‍ ദൗത്യം വിജയകരമായെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. ുപേടകം 110 ദിവസംകൊണ്ടാണ് സൂര്യന്റെ എല്‍1 ന് ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തുക. ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ(പാര്‍ട്ടിക്കിള്‍) സ്വഭാവം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയാലും പഠനങ്ങള്‍ തുടരും. സൗരവാതത്തിന്റെയും […]

HEAD LINES National

പഴയ പാര്‍ലമെന്റ് മന്ദിരത്തിന് വിട; ഇനിമുതല്‍ സമ്മേളനം പുതിയ മന്ദിരത്തില്‍

പഴയ പാര്‍ലമെന്റിന് വിട നല്‍കി ഇന്നു മുതല്‍ സമ്മേളനം പുതിയ മന്ദിരത്തില്‍. പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളും ചേരുക പുതിയ മന്ദിരത്തിലാകും. രാവിലെ 9.30ന് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിന് സമീപത്തുവെച്ച് ഇരു സഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും.(Parliament special session Both Houses to meet in new building today) സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നശേഷം 12.35ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ പുതിയ മന്ദിരത്തിലേക്ക് […]

HEAD LINES National

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര (16) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കുട്ടി ചികിത്സയിലായിരുന്നെന്ന് റിപ്പോര്‍ട്ട്.

HEAD LINES National

‘ഖാലിസ്ഥാന്‍ നേതാവിന്റെ കൊലയില്‍ പങ്കില്ല’; കാനഡയ്‌ക്കെതിരെ ഇന്ത്യ

നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിയ്‌ക്കെതിരെ ഇന്ത്യ. ഖാലിസ്ഥാന്‍ ഭീകരവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കാനഡയുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഖലിസ്ഥാന്‍ നേതാവിന്റെ കൊലയില്‍ ഇന്ത്യക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ കാനഡയുടെ അസംബന്ധമായ പ്രസ്തവനയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി വിഷയം ഇന്ത്യന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും ഇക്കാര്യം നിഷേധിച്ചതാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിയമവാഴ്ചയോട് ശക്തമായ പ്രതിബദ്ധതയുള്ള രാജ്യമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ ഇടം നല്‍കുന്നത് ആദ്യമല്ലെന്നും […]

HEAD LINES Kerala

സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ മന്ത്രിമാരുടെ സുരക്ഷകൂട്ടാന്‍ 2.53 കോടി രൂപ; തുക അനുവദിച്ച് ഉത്തരവിറക്കി

സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ടരക്കോടിയിലേറെ രൂപ ചെലവിട്ട് മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസുകളില്‍ കൊച്ചിയിലെ സ്വകാര്യസ്ഥാപനമാണ് ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ചത്. 2.53 കോടി രൂപ അനുവദിച്ചാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. (2.53 crore to increase the security of ministers secretariat) സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസ് പരിസരത്ത് സിസിടിവി സ്ഥാപിച്ച വകയിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്. ഏഴ് മെറ്റല്‍ ഡിറ്റക്ടറും 101 സിസിടിവി ക്യാമറകളുമാണ് അനക്‌സ് രണ്ട് പരിസരത്ത് സ്ഥാപിച്ചത്. ആറ് […]

HEAD LINES Kerala

നിയമസഭാ കയ്യാങ്കളി കേസ്: മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രത്യേക കേസെടുക്കും

നിയമസഭാ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എം എൽ എ മാർക്കെതിരെ പ്രത്യേക കേസെടുക്കാൻ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ പ്രത്യേകം കേസെടുക്കുക. പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈം ബ്രാഞ്ച് ഡിജിപിക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. എംഎ വാഹിദ് , ശിവദാസൻ നായർ എന്നിവർ അടക്കം പുതിയ കേസിൽ പ്രതികളാകും. ഇടത് വനിതാ എംഎൽഎമാരെ തടഞ്ഞു വച്ച് കൈയേറ്റം ചെയ്തുവെന്നാണ് പരാതി. മുൻ […]

HEAD LINES National

‘ശക്തമായ തീരുമാനങ്ങളുടെ ജന്മസ്ഥലം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓര്‍മകള്‍ കൈയ്യക്ഷര കുറിപ്പുകളിൽ പങ്കുവച്ച് 10 വനിതാ എംപിമാർ

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓര്‍മകള്‍ കൈയ്യക്ഷര കുറിപ്പുകളിൽ പങ്കുവച്ച് 10 വനിതാ എംപിമാർ. പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി പുതിയ കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങവേയാണ് പഴയ പാർലമെന്റ് മന്ദിരത്തിലെ ഗൃഹാതുരുത്വമുണർത്തുന്ന ഓർമ്മകൾ പങ്കുവച്ച് വനിതാ എംപിമാർ രംഗത്തെത്തിയത്.(10 women MPs share memories of old Parliament) സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകളിലാണ് പത്ത് വനിതാ എംപിമാർ ഓർമ്മകളും അനുഭവങ്ങളും സന്ദേശങ്ങളും പങ്കുവെച്ചത്. കോൺഗ്രസ് എംപി രമ്യ ഹരിദാസ്, രാജ്യസഭാ എംപി പി ടി ഉഷ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) […]

HEAD LINES Kerala

എഐ ക്യാമറ ആദ്യ ഗഡു കെൽട്രോണിന് നൽകണം; സംസ്ഥാന സർക്കാരിന് അനുമതി നൽകി ഹൈക്കോടതി

എ ഐ ക്യാമറ വിഷയം ഹൈക്കോടതിൽ. കെൽട്രോണിന് ആദ്യ ഗഡു നൽകാൻ അനുമതി നൽകി ഹൈക്കോടതി. ആദ്യ ഗഡുവായ 11.75 കോടി കെൽട്രോണിന് നൽകാൻ സർക്കാരിന് കോടതിയുടെ അനുമതി.(ai camera deal hc grants permission to pay) ഇടക്കാല ഉത്തരവ് പുതുക്കിയാണ് ഹൈക്കോടതി നിലപാടെടുത്തത്. ജൂൺ 23 മുതൽ എ ഐ ക്യാമറ പ്രവർത്തനം തുടങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് പണം നൽകാൻ കോടതി അനുമതി നൽകിയത്.എ ഐ ക്യാമാറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് […]

Auto HEAD LINES

ടാറ്റയുടെ അടുത്ത എസ്.യു.വി അസുറ? പേരിന് പേറ്റന്റ് എടുത്തു

ടാറ്റയുടെ അടുത്ത ബിഗ് ലോഞ്ചിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങാനിരിക്കുന്ന വാഹനത്തിന് അസുറ എന്നായിരിക്കും പേരെന്നാണ് പുറത്തുവരുന്ന വിവരം. അസുറ എന്ന പേരിന് കമ്പനി പകര്‍പ്പവകാശം സ്വന്തമാക്കി കഴിഞ്ഞു. കര്‍വ് എന്ന പേരില്‍ എത്തിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലിനായിരിക്കും ഈ പേര് നല്‍കുക. കര്‍വ്, സിയേറ, അവിന്യ തുടങ്ങിയ കണ്‍സെപ്റ്റുകളുടെ പ്രൊഡക്ഷന്‍ മോഡലുകളാണ് ടാറ്റയില്‍ നിന്ന് ഇനി എത്താനുള്ളത്. ഇതില്‍ കര്‍വ്, സിയേറ മോഡലുകള്‍ അധികം വൈകാതെ തന്നെ നിരത്തുകളില്‍ എത്തിക്കും. കര്‍വിന്റെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായി […]