HEAD LINES Kerala

പത്തനംതിട്ടയിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി

പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ കുട്ടിയെ അവശ നിലയിൽ കണ്ടത്. കടുവയ്ക്ക് ഒന്നര വയസ്സ് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. നെറ്റിയിലും കഴുത്തിനു പിന്നിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയി. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം. പരിസരത്തുനിന്ന് ആനപിണ്ഡവും […]

HEAD LINES Kerala

ഹർദീപ് സിംഗ് നിജ്ജറിന്റെ വധം: ഐഎസ്‌ഐ പങ്ക് സമ്പന്ധിച്ച വിവരങ്ങളിൽ പരിശോധന ആരംഭിച്ച്

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോർട്ട്. ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോർട്ട്. ( pak isi behind hardeep singh nijjar murder ) അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചതിനെ തുടർന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ ഹാജരാക്കിയിരുന്നു. ഭീകരവാധികളുടെ താവളമായി കാനഡ മാറുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ഇന്ത്യ നൽകിയത്. നിജ്ജാറിന് ഐഎസ്‌ഐയുമായുള്ള ബന്ധം ഉൾപ്പെടെ ഇന്ത്യ […]

HEAD LINES Kerala

മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; നിലപാട് മാറ്റി സി എൻ മോഹനൻ

മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. KMNPയുടെ നോട്ടീസിനാണ് സി എൻ മോഹനൻ മറുപടി നൽകിയത്. വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മാത്യു കുഴൽനാടന്റെ ഭൂമിയുടെ കാര്യമാണ്. KMNPയെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.(CN Mohanan Replies to Legal Notice of Mathew Kuzhalnadan) കുഴല്‍നാടന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സ്വത്തുവിവരങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും കെ.എം.എന്‍.പിയുടെ നോട്ടിസിന് സി.എന്‍.മോഹനന്‍ മറുപടി നല്‍കി. […]

HEAD LINES Kerala

‘കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്; അഖില്‍ മാത്യു ബന്ധുവല്ല’: വീണാ ജോര്‍ജ്

എന്‍എച്ച്എം ഡോക്ടര്‍ നിയമനത്തിന് പണം വാങ്ങിയെന്ന പരാതി വസ്തുതാവിരുദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്.ആരോപണ വിധേയനോട് വിശദീകരണം തേടി. തന്റെ ഓഫിസും സ്റ്റാഫ് അംഗവും പൊലീസില്‍ പരാതി നല്‍കി. ഡിജിപിക്കാണ് പരാതി നൽകിയത്. പേഴ്‌സണൽ അസിസ്റ്റന്റ് അഖില്‍ മാത്യു തന്റെ ബന്ധുവല്ല. ആര്‍ക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു.(Veena George on allegation of bribery) പൊലീസ് ശാസ്ത്രീയമായി അന്വേഷിക്കും. കുറ്റം ചെയ്താല്‍ കര്‍ശനനടപടി. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. എല്ലാ കാര്യങ്ങളും സർക്കാർ അഴിമതി രഹിതമായി […]

HEAD LINES Kerala

താത്കാലിക നിയമനത്തിന് 5 ലക്ഷം ആവശ്യപ്പെട്ടു; വീണ ജോർജിന്റെ സ്റ്റാഫിനെതിരെ പരാതി

ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. താത്കാലിക നിയമനത്തിന് അഖിൽ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. എൻഎച്ച്എം ഡോക്ടർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ മെഡിക്കൽ ഓഫീസറയി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്‌ദാനം ചെയ്‌തത്‌. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം […]

HEAD LINES Kerala

‘നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ കെഎസ്ആർടിസി ബസിൽ പര്യടനം’; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് നന്നായിരിക്കും; വി ഡി സതീശൻ

മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. (V D Satheeshan against kerala govt on ksrtc salary crisis) പ്രത്യേകം തയാറാക്കിയ KSRTC ബസിലാണത്രേ യാത്ര ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ എന്നും […]

HEAD LINES World

ഇറാഖില്‍ വിവാഹസത്ക്കാര ചടങ്ങിനിടെ തീപിടുത്തം: 113 മരണം; 150ലേറെ പേര്‍ക്ക് പരുക്ക്

ഇറാഖില്‍ വിവാഹസത്ക്കാര ചടങ്ങിനിടെയുണ്ടായ തീപിടുത്തത്തില്‍ 113 മരണം. ദുരന്തത്തില്‍ 150ലേറെ പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ നിനവേ പ്രവിശ്യയിലെ അല്‍ ഹംദാനിയ ജില്ലയിലാണ് അപകടമുണ്ടായത്. ആഘോഷച്ചടങ്ങുകള്‍ക്കിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നെന്നാണ് നിഗമനം. വരനും വധുവും ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.(Iraq fire at wedding party more than 100 death) നൂറുകണക്കിന് ആളുകളാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ആഘോഷം. വിവാഹം നടന്ന ഹാളിലെ തീപിടുത്ത സാധ്യത അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ […]

HEAD LINES Kerala

യുവാക്കളുടെ മൃതദേഹം വയലില്‍ കണ്ടെത്തിയ സംഭവം; സ്ഥലമുടമ കുറ്റം സമ്മതിച്ചു

പാലക്കാട് കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പൊലീസ്. പന്നിയെപ്പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് യുവാക്കള്‍ക്ക് ഷോക്കെറ്റാണ് മരണം. പൊലീസിനെ ഭയന്ന് ഓടി വരുന്ന നാല് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കള്‍ പോവുന്ന ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളില്‍ ഉള്ളവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളാവാം വയലില്‍ ഉള്ളതെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. യുവാക്കളുടെ മൃതദേഹങ്ങള്‍ കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് […]

HEAD LINES Sports

ഏഷ്യൻ ഗെയിംസ്; വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യൻ സഖ്യത്തിന് സ്വർണം

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യൻ സഖ്യത്തിന് സ്വർണം. ഗെയിംസിൽ ഇന്ത്യയുടെ നാലാം സ്വർണമാണ് ഇത്. മനു ഭക്കർ, ഇഷ സിങ്, റിഥം സാങ്‌വാൻ എന്നിവർക്കാണ് സ്വർണം. മെഡൽ നിലയിൽ ഇന്ത്യ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. 56 സ്വർണവും 30 വെള്ളിയും 13 വെങ്കലവുമായി ചൈന ഒന്നാമത് തുടരുമ്പോൾ ഇന്ത്യക്ക് നാല് സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമുണ്ട്. ഏഷ്യൻ ഗെയിംസ് 50 മീറ്റർ എയർ റൈഫിളിൽ ഇന്ത്യൻ വനിതകൾ വെളളി സ്വന്തമാക്കിയിരുന്നു. […]

HEAD LINES Kerala

പേരുനോക്കാതെ മനുഷ്യരെ സൗഹൃദം വെയ്ക്കുന്ന മലയാളി; ആ മലയാളി തന്നെ ഒരു ടൂറിസം പ്രൊഡക്ട് ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ലോക ട്രെൻഡ് അനുസരിച്ച് സംസ്ഥാനത്തെ ടൂറിസം മേഖല മാറ്റിമറിയ്ക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. പ്രകൃതിയോടിണങ്ങിയ ടൂറിസമാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നത്തിൽ വിശദമായ പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക വിനോദസഞ്ചാര ദിനവുമായി ബന്ധപ്പെട്ട് മന്ത്രി 24 നോട് പ്രതികരിച്ചു വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നത്തിൽ കൂട്ടായ ഇടപെടലിൽ പ്രശ്നം പരിഹരിക്കും. മുഖ്യമന്ത്രി തന്നെ മുൻ കൈ എടുത്തുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ടൂറിസം ക്ലബുകൾ രൂപീകരിച്ച് പുതിയ തലമുറയെ […]