ഇസ്രയേൽ-ഹമാസ് യുദ്ധം കടുക്കുന്നു. യുദ്ധത്തിൽ മരണസംഖ്യ ആയിരംകടന്നു. 413 പലസ്തീനികളും 700 ഇസ്രയേലികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കി. യുദ്ധത്തിന് ഇസ്രയേലിന് സഹായം നൽകാൻ അമേരിക്ക. യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തിക്കാനൊരുങ്ങുന്നു. കൂടുതൽ ആയുധങ്ങളും ഇസ്രയേലിന് കൈമാറിയിട്ടുണ്ട്. ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഹമാസ് ആക്രമണത്തിൽ നിരവധി വിദേശ പൗരന്മാർ കൊല്ലപ്പെട്ടു. നേപ്പാളിൽ നിന്നുള്ള 10 വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന് ഇസ്രയേലിലെ നേപ്പാൾ എംബസി […]
HEAD LINES
ഇസ്രയേല്‍-ഹമാസ് യുദ്ധം; ഇന്ത്യന്‍ തീര്‍ത്ഥാടകരെയും വിദ്യാര്‍ത്ഥികളെയും തിരികെയെത്തിക്കാന്‍ നീക്കം തുടങ്ങി
ഹമാസ്-ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തെ തിരികെ എത്തിക്കാന്‍ ശ്രമം. തിര്‍ത്ഥാടകള്‍ ഉള്‍പ്പടെ ഉള്ളവരെ കെയ്‌റോയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈജിപ്ത് അതിര്‍ത്തിയായ താബയിലൂടെ ഇവരെ റോഡ് മാര്‍ഗമായിരിക്കും കെയ്‌റോയില്‍ എത്തിക്കുക.(Israel-Hamas war- India will bring back its students and pilgrims) എതാനും ഇന്ത്യന്‍ തീര്‍ത്ഥാടക സംഘങ്ങള്‍ ഇസ്രായേല്‍ സേനയുടെ അകമ്പടിയില്‍ താബ അതിര്‍ത്തി കടന്നു. താബയില്‍ നിന്ന് ആറുമണിക്കൂര്‍ കൊണ്ട് കെയ്‌റോയിലേക്ക് എത്താം. പെരുമ്പാവൂര്‍ സ്വദേശി സി എം മൗലവിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട […]
ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം; ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം
2023 ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം. ബാഡ്മിന്റണ്‍ ഡബിള്‍സിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം. ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.(satwik-chirag pair wins indias maiden badminton gold) ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ്(21-18, 21-16) ഇന്ത്യന്‍ സഖ്യത്തിന്റെ ചരിത്ര നേട്ടം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ 26-ാം […]
’20 മിനിറ്റിൽ പതിച്ചത് 5000 റോക്കറ്റുകൾ’; ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി
ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. (hamas attack in israel indian foreign ministry) അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748. കൂടുതൽ വിവരങ്ങൾക്കും ജാഗ്രത നിർദ്ദേശങ്ങൾക്കുമായി https://www.oref.org.il/en എന്ന് വെബ്‌സൈറ്റ് […]
വള്ളം മറിഞ്ഞ് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കഠിനംകുളം കായലിൽ വളളം മറിഞ്ഞ് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. ചാന്നാങ്കര കണ്ടവിള സ്വദേശി ബാബു (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് നാലുപേർ സഞ്ചരിച്ച വള്ളം കായലിൽ മറിഞ്ഞത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടിരുന്നു. ഇന്ന് രാവിലെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടത്തു നിന്ന് ഫയർഫോഴ്സ് സംഘവും സ്കൂബാ ടീമും രാത്രിയിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് രണ്ട് ചെറിയ വള്ളങ്ങളിലായി ആറംഗ സംഘം നിർമ്മാണം […]
ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചന; പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളും; മുഖ്യമന്ത്രി
എൽഡിഎഫിന്റെ കുടുംബയോഗങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്‌തു. ധർമ്മടം മണ്ഡലത്തിലാണ് ആദ്യ കുടുംബയോഗം നടക്കുന്നത്. ആരോഗ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.(Pinarayi Vijayan against attack over veena george) ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചനായാണ്. ചില വ്യക്തികളും മാധ്യമങ്ങളും വാർത്ത സൃഷ്‌ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നിലെ സൂത്രധാരനെ കൈയോടെ പിടികൂടി. ഹരിദാസ് ഗൂഢാലോചയുടെ ഭാഗമാണ്. ആരോഗ്യവകുപ്പിന്റേത് മികച്ച പ്രവർത്തനം. കെട്ടിച്ചമയ്ക്കലുകൾ ഇനിയും ഉണ്ടാകും. Read Also: സംസ്ഥാനത്ത് […]
ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ: ബി.ജെ.പി–കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച
ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുക്കാനിരിക്കെ തിരക്കിട്ട രാഷ്ട്രിയ നീക്കങ്ങൾ.ബി.ജെ.പി – കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച നടക്കും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പ്രചരണ വിഷയങ്ങളിൽ അടക്കം ധാരണ ഉണ്ടാക്കും. നരേന്ദ്രമോദിയെ മുഖമാക്കിയുള്ള പ്രചരണ തന്ത്രം രൂപികരിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇന്ത്യ കൂട്ടായ്മയുടെ അടിയന്തിര യോഗവും അടുത്ത ആഴ്ച നടന്നേക്കും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊരുങ്ങിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എതാനും ദിവസങ്ങൾക്കുള്ളിൽ നടക്കും.തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര […]
റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം; നാല് പ്ലസ്ടു വിദ്യാർത്ഥികളെ സ്‌കൂൾ സസ്‌പെന്റ് ചെയ്തു
വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നടപടി.നാല് പ്ലസ് ടു വിദ്യാർത്ഥികളെ സ്‌കൂൾ സസ്‌പെന്റ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെൻഷൻ. തുടർ നടപടി സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ വളാഞ്ചേരി പൊലീസിന് കത്ത് നൽകി.വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ സഹിതം ട്വൻറിഫോർ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥി എപി അഭിൻ ക്രൂരമായ റാഗിംഗിന് വിധേയമായത്.ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞിരുന്നു. തുടർന്ന് അഭിനവിന്റെ രക്ഷിതാക്കൾ വളാഞ്ചേരി […]
ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി; ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടം 100 കടന്നു
ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി. 100 മെഡലുകളെന്ന സ്വപ്നംനേട്ടം ഇന്ത്യ കൈവരിച്ചു. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ സെഞ്ചുറി തൊട്ടത്. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ കോമ്പൗണ്ട് വ്യക്തിഗത സ്വർണം ജ്യോതി വെന്നം നേടി. […]
സമാധാന നൊബേൽ ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്
സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. നർഗസ് മുഹമ്മദി ഇറാനിൽ തടവിലാണ്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ്. 13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള നർഗസ് ഇപ്പോഴും ജയിലിലാണ്. 2016ൽ ഇറാൻ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ 16 വർഷത്തേക്ക് തടവിലായി. വധശിക്ഷയ്ക്കെതിരെ നർഗസ് നിരന്തരം പോരാടി. ടെഹ്റാനിലെ ജയിലിലാണ് 51 കാരിയായ നർഗസ് ഇപ്പോഴുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് […]