Gulf

കുവൈത്തിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; 3 വർഷത്തിനിടെ മൂന്നാം തവണ

കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. 5 മണ്ഡലങ്ങളിൽ നിന്നു 10 പേർ വീതം, മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. വെറും 10 വർഷത്തിനുള്ളിൽ നടക്കുന്ന ഏഴാം റൗണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പാണിത്. കൂടാതെ 3 വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പും. 7.96 ലക്ഷം വോട്ടർമാരാണ് കുവൈത്തിലുള്ളത്. ഇതിൽ 4,06,895 പേരും വനിതകളാണ്. രാവിലെ എട്ട് മുതൽ […]

Gulf

യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ ‘പാം ജെബൽ അലി’ എന്ന പേരിൽ പുതിയ പദ്ധതി

യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ ‘പാം ജെബൽ അലി’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് അനുദിനം വളരുകയും അഭിവൃദ്ധി നേടുകയുമാണെന്നും പദ്ധതി പ്രഖ്യാപന വേളയിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.  പാം ജുമൈരയുടെ രണ്ടിരട്ടി വലിപ്പത്തിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. ഇതിന്റെ ഭാ​ഗമായി 110 കിലോമീറ്റർ നീളത്തിൽ ബീച്ചുകളുണ്ടാകും. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സവിശേഷമായ അനുഭവങ്ങൾ ലഭ്യമാക്കാൻ 80-ലേറെ ഹോട്ടലുകളും റിസോർട്ടുകളുമുണ്ടാകും. 2033-ഓടെ എമിറേറ്റിന്റെ […]

Gulf

ഇനി രാജ്യത്തിന് പുറത്ത് നിന്നും എമിറേറ്റ്സ് ഐഡി പുതുക്കാം; പുത്തൻ സംവിധാനവുമായി യുഎഇ

രാജ്യത്തിന് പുറത്തുനിന്നും എമിറേറ്റ്സ് ഐഡി പുതുക്കാനാവുന്ന സംവിധാനത്തിന് തുടക്കമിട്ട് യുഎഇ അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതരാണ് പുതിയ സേവനം പ്രഖ്യാപിച്ചത്. നിരവധിപേർക്ക് ഈ സംവിധാനം ഗുണം ചെയ്യും. ആറ് മാസത്തിൽ അധികം യുഎഇയ്ക്ക് പുറത്ത് താമസിക്കുന്ന ആളുകൾക്ക് റീ എൻട്രി പെർമിറ്റ് എടുക്കുകയും ഇതിലൂടെ വിസയും എമിറേറ്റ്സ് ഐഡിയും പുതുക്കുകയും ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്. ദുബായിൽ അമർ സെന്ററിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ […]

Gulf

നാല് വർഷമായി താമസം ലക്ഷദ്വീപ് സ്വദേശിനിക്കൊപ്പം; ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് കുടുംബം

നാല് വർഷമായി താമസം ലക്ഷദ്വീപ് സ്വദേശിനിക്കൊപ്പം; ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് കുടുംബം ഏഴ് ദിവസം മുൻപാണ് ജയകുമാറിനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയകുമാറിനൊപ്പം താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയ പൊലീസിൽ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെ ജയകുമാറിന്റെ മൃതദേഹവുമായി സഫിയ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. നാല് വർഷമായി ജയകുമാറിന് ഭാര്യയുമായോ രണ്ട് കുട്ടികളുമായോ ബന്ധമില്ലാതെ ബന്ധുക്കളെല്ലാമായി അകന്ന് കഴിയുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. […]

Gulf

യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാരുള്‍പ്പെടെ സഞ്ചരിച്ച ഉല്ലാസ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു

യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാരുള്‍പ്പെടെയുളള സംഘം സഞ്ചരിച്ച ബോട്ടുകള്‍ അപകടത്തില്‍ പെട്ടു. ഖോര്‍ഫക്കാനിലെ ഷാര്‍ക്ക് ഐലന്റിലാണ് ബോട്ടപകടം ഉണ്ടായത്. ഉല്ലാസബോട്ടുകളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേററിട്ടുണ്ട്. ഇവരെ ഉടന്‍ സമീപത്തുളള ആശുപത്രിയിലേക്ക് മാററിയതായി അധികൃതര്‍ വ്യക്തമാക്കി. ബോട്ട് മറിഞ്ഞതായി വിവരം ലഭിച്ചയുടന്‍ കോസ്റ്റ്ഗാര്‍ഡ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. അപകടകാരണത്തെപറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ […]

Gulf

നാഷണൽ എക്സിബിഷൻ സെന്ററിൽ അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ പുരോ​ഗമിക്കുന്നു. വിവിധ രാജ്യങ്ങളിലെ 970 അന്താരാഷ്ട്ര പ്രസാധകരും 330 പ്രാദേശിക പ്രസാധകരുമാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. യുഎഇ പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാ​ന്റെ രക്ഷാകർതൃത്വത്തിലാണ് പുസ്തകോത്സവത്തിന്റെ 32ാമത് എഡിഷൻ സംഘടിപ്പിച്ചത്. മേള ഈ മാസം 28 ന് സമാപിക്കും. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായ അറബിക് ലാംഗ്വേജ് സെന്ററ്‍ സംഘടിപ്പിക്കുന്ന മേളയിൽ വിവിധ ഭാഷകളിലുള്ള അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങളാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. മൊ​ഴി​മാ​റ്റം […]

Gulf

താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തി; ഏഷ്യൻ വംശജരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു

ഷാർജയിൽ താമസസ്ഥലത്ത് മയക്കുമരുന്ന് ചെടികൾ വളർത്തിയതിന് ഏഷ്യൻ വംശജരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെടികൾ നട്ടുവളർത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്. സംഭവത്തിൽ ഷാർജ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ ഏഷ്യക്കാർ ആണെന്ന് മാത്രമാണ് പുറത്തുവരുന്ന വിവരം.കെട്ടിടത്തിൽ എയർ കണ്ടീഷനിങ് യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന ജോലിക്കാർ ആണ് ചെടികൾ കണ്ടത്. ഇവർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തി […]

Gulf

ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി പ്രവീണ്‍ കുമാര്‍ സൗദിയിലെ ജുബൈലില്‍ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. ദീര്‍ഘകാലമായി ജുബൈല്‍ നാസര്‍ അല്‍ ഹാജിരി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ജുബൈലില്‍ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം പ്രവാസി സമൂഹത്തില്‍ ഏറെ സുപരിചിതനായിരുന്നു. ഭാര്യ ഷൈനിയുമൊരുമിച്ചു ജുബൈലില്‍ ആയിരുന്നു താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. 

Gulf

പ്രവാസികൾക്ക് ലൈസൻസെടുക്കാൻ ഗോൾഡൻ ചാൻസുമായി ദുബായി

യുഎഇയിൽ ഡ്രൈവിങ് ക്ലാസുകൾ അറ്റൻഡ് ചെയ്യാതെ ഡ്രൈവിങ് ലൈസൻസെടുക്കാൻ അവസരം. ദുബായി റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആണ് ഈ സുവർണാവസരം നൽകുന്നത്. ഇതുപ്രകാരം പ്രവാസികൾക്കടക്കം ഡ്രൈവിങ് ലെസൺസ് എടുക്കാതെ റോഡ് ടെസ്റ്റ് മാത്രമെടുത്ത് പുതിയ ലൈസൻസ് നേടാം. ദുബായി ആർടിഎ അം​ഗീകരിക്കാത്ത രാജ്യങ്ങളിൽ നിന്ന് ലൈസൻസുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിനായി ദുബായി RTAയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=3704306 സന്ദർശിക്കുക. ഇതിൽ എമിറേറ്റ്സ് ഐഡി, കാലഹരണ തീയതി, മൊബൈൽ നമ്പർ, രാജ്യം, ലൈസൻസ് വിഭാ​ഗം, ദേശീയത […]

Gulf

ചാന്ദ്ര പേടകത്തില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഐ സ്‌പേസ്; യുഎഇയുടെ റാഷിദ് റോവറിന്റെ ലാന്‍ഡിംഗ് പരാജയം

യുഎഇയുടെ റാഷിദ് റോവറിനേയും വഹിച്ചുകൊണ്ടുള്ള ജാപ്പനീസ് പേടകത്തിന്റെ ലാന്‍ഡിങ് പരാജയം. ഹകുട്ടോ ആര്‍ എം വണ്‍ ലാന്‍ഡറില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഐ സ്‌പേസാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ജാപ്പനീസ് കമ്പനിയായ ഐ സ്‌പേസാണ് ലാന്‍ഡര്‍ നിര്‍മിച്ചിരുന്നത്.  ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍, പെട്രോഗ്രാഫി, ജിയോളജി, ഉപരിതലം, ഫോട്ടോഇലക്ട്രോണ്‍ കവചം എന്നിവയില്‍ വിദഗ്ധ പഠനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് യുഎഇ തങ്ങളുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര്‍ നിര്‍മിച്ചത്. പ്രാദേശിക സമയം 12.30 നാണ് ടച്ച് ഡൗണ്‍ പ്രതീക്ഷിച്ചതെന്നും […]