ചോക്കളേറ്റ് വിതരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ജുമാന ഗ്രൂപ്പ് ഓഫ് കമ്പനി ഇനി ദുബായ് അല്‍ റാസിലും. ചോക്കളേറ്റുകള്‍ ഹോള്‍സെയില്‍ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി ഭാരവാഹികള്‍ അറിയിച്ചു. ലോകത്തെ ചോക്കളേറ്റ് വിപണിയില്‍ ലഭ്യമായ എല്ലാ മധുരവും ഒരു കുടക്കീഴില്‍ ഒരുക്കിയാണ് ജുമാന ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അല്‍ റാസിലെ പുതിയ ഷോറൂം വ്യത്യസ്തമാവുന്നത്. കമ്പനിയുടെ മുന്നാമത്തെ ശാഖയാണ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. പുതിയ ശാഖയിലെ ആദ്യ വില്പന പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ദുബായിലെ […]
Gulf
സൗദിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
സൗദി അറേബ്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമിയും സുരക്ഷാ ഗാര്‍ഡിലെ ഒരു നേപ്പാളി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6.45ഓടെയായിരുന്നു ആക്രമണം. കാറില്‍ കോണ്‍സുലേറ്റിന് സമീപം വന്നിറങ്ങിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. പരസ്പരമുള്ള വെടിവെപ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. അമേരിക്കക്കാര്‍ക്ക് ആര്‍ക്കും ആക്രമണത്തില്‍ പരുക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്ക മേഖല പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് എംബസിയും കോണ്‍സുലേറ്റും സൗദി അധികൃതരുമായി […]
പെരുന്നാള്‍ ആഘോഷിക്കാന്‍ ബഹ്‌റൈനിലേക്ക് പുറപ്പെട്ട മലയാളി സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം
ഖത്തറില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ മരിച്ചു. മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ് കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് മരിച്ചത്. പെരുന്നാള്‍ അവധി ആഘോഷിക്കാനായി ഖത്തറില്‍നിന്ന് സൗദി വഴി ബഹ്റൈനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ദോഹയില്‍നിനിന്നും പുറപ്പെട്ട് അബു സംറ അതിര്‍ത്തി കഴിഞ്ഞതിന് ശേഷം ഹഫൂഫില്‍ എത്തുന്നതിന് മുന്‍പാണ് ഇവര്‍ സഞ്ചരിച്ച സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. റോഡിലെ മണല്‍കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞായിരുന്നു അപകടം. മനോജ് […]
ദേശീയഗാനം കേട്ടു, ആദരസൂചകമായി വെയിലത്ത് നിശ്ചലമായി നിന്ന് വിദ്യാർത്ഥികൾ; നേരിട്ടെത്തി അഭിനന്ദിച്ച് ദുബായ് കിരീടാവകാശി
ദേശീയഗാനം കേട്ടപാടെ നിശ്ചലമായി നിന്ന രണ്ട് സ്‌കൂൾ വിദ്യാർഥികൾക്ക് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം. സ്കൂളിൽ ഇഷി ബിലാദി എന്ന് തുടങ്ങുന്ന യുഎഇയുടെ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ അവിടേക്ക് നടന്നുവരികയായിരുന്നു സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടുപേർ ആദരസൂചകമായി നിശ്ചലമായി നിന്നു. ആറുവയസ്സുള്ള മൻസൂർ അൽ ജോഖറും അഞ്ച് വയസ്സുള്ള അബ്ദുല്ല മിറാനും കവാടത്തിലേക്ക് ഓടുന്നതിനുപകരം ബഹുമാന സൂചകമായി വെയിലത്ത് നിശ്ചലമായി നിന്നത്. വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് […]
യുഎഇ ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തോൺ കേരളത്തിലേക്ക്; ചർച്ച നടത്തി മുഖ്യമന്ത്രി
യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ സ്മരണാർഥം നടത്തുന്ന സായിദ് ചാരിറ്റി മാരത്തോണിന് ഇത്തവണ കേരളം വേദിയാവും. മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ അധികൃതരുമായി ചർച്ച നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ചാരിറ്റി മാരത്തോൺ സംഘടിപ്പിക്കുന്നത്. യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദിന്റെ ബഹുമാനാർത്ഥം നടക്കുന്ന സായിദ് ചാരിറ്റി മാരത്തോണിന് ഇന്ത്യ ആദ്യമായാണ് വേദിയാവുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ അധികൃതരുമായി ചർച്ച നടത്തി. ആരോഗ്യമേഖലയുടെ പുരോഗതിയ്ക്കാവശ്യമായ ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി നടക്കുക. […]
പുതിയ സ്‌പൈഡർമാൻ ചിത്രം യുഎഇയിൽ പ്രദർശിപ്പിക്കില്ല
സോണിയുടെ ഏറ്റവും പുതിയ സ്‌പൈഡർ മാൻ ആനിമേഷൻ ചിത്രം യുഎഇയിൽ പ്രദർശിപ്പിക്കില്ല. ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കായുള്ള പിന്തുണയെക്കുറിച്ചുള്ള പ്രതികരണത്തെത്തുടർന്നാണ് തീരുമാനം. “സ്‌പൈഡർ മാൻ: അക്രോസ് ദ സ്പൈഡർ വേഴ്‌സ്” ജൂൺ 22 മുതൽ യുഎഇയിൽ ഉടനീളം പ്രദർശിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ സിനിമാ ഓപ്പറേറ്റർമാരുടെ വെബ്‌സൈറ്റുകളിൽ വരാനിരിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ നിന്ന് ചിത്രം ഒഴിവാക്കി. ‘സ്‌പൈഡർ മാൻ: അക്രോസ് ദ സ്പൈഡർ വേഴ്‌സ്’ യുഎഇയിൽ റിലീസ് ചെയ്യില്ലെന്ന് ഫേസ്ബുക്കിലെ അന്വേഷണത്തിന് മറുപടിയായി VOX സിനിമാസ് […]
യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സമയം മാറ്റുന്നു? പ്രചാരണം തള്ളി അധികൃതര്‍
യുഎഇയില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും തൊഴില്‍ സമയം മാറ്റുമെന്ന തരത്തിലുള്ള പ്രചരണം നിഷേധിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ്. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദിവസം പത്ത് മണിക്കൂര്‍ ജോലിയെടുത്ത് ആഴ്ചയില്‍ മൂന്ന് ദിവസം അവധിയെടുക്കാം എന്നായിരുന്നു പ്രചാരണം. ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രവര്‍ത്തി സമയം മാറുന്നു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പലദിവസങ്ങളിലെ തൊഴില്‍സമയം കൂട്ടിച്ചേര്‍ത്ത് കംപ്രസഡ് വര്‍ക്കിങ് അവേഴ്‌സ് […]
ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 28-ാമത് സീസണ്‍ ഇത്തവണ നേരത്തെയെത്തും; ആരംഭിക്കുക ഒക്ടോബര്‍ 18ന്
ദുബായ് ഗ്‌ളോബല്‍ വില്ലേജിന്റെ 28ാമത് സീസണ്‍ ഒക്ടോബര്‍ 18ന് ആരംഭിക്കും. മുന്‍വര്‍ഷങ്ങളേക്കാള്‍ ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഗ്‌ളോബല്‍ വില്ലേജ് തുറക്കുക. ലോകം മുഴുവന്‍ ഒരു വിസ്മയ ഗ്രാമമാവുന്ന ഗ്‌ളോബല്‍ വില്ലേജിന്റെ കാഴ്ചകളാണ് ഇത്തവണ ഒരാഴ്ച നേരത്തെയെത്തുന്നത്. എല്ലാവര്‍ഷവും ഒക്ടോബര്‍ 25 നെത്തുന്ന ഗ്‌ളോബല്‍ വില്ലേജ് ഇത്തവണ ഒക്ടോബര്‍ 18 മുതല്‍ 194 ദിവസം സന്ദര്‍ശകരെ സ്വീകരിക്കും. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ കാഴ്ചകളും വിസ്മയങ്ങളും സമ്മാനിക്കാനാണ് നേരത്തെ സീസണ്‍ ആരംഭിക്കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ അറിയിച്ചു. അടുത്തവര്‍ഷം ഏപ്രില്‍ 28നാണ് […]
വിസിറ്റിങ് ഇന്‍വെസ്റ്റര്‍: സൗദി അറേബ്യയുടെ പുതിയ വിസ; പ്രത്യേകതകള്‍ അറിയാം…
സൗദി അറേബ്യയില്‍ ‘വിസിറ്റിങ് ഇന്‍വെസ്റ്റര്‍’ എന്ന പേരില്‍ പുതിയ വിസ പ്രഖ്യാപിച്ചു. നിക്ഷേപകരെ ഉദ്ദേശിച്ചുള്ള വിസ ഓണ്‍ലൈന്‍ വഴി ലഭിക്കും. വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വിദേശ നിക്ഷേപകരെ സൌദിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സന്ദര്‍ശക വിസ പരിചയപ്പെടുത്തുന്നത്. ‘വിസിറ്റിങ് ഇന്‍വെസ്റ്റര്‍’ എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന വിസയില്‍ നിക്ഷേപാവശ്യങ്ങള്‍ക്കായി വിദേശികള്‍ക്ക് സൗദി സന്ദര്‍ശിക്കാം. നിക്ഷേപ സാധ്യതകളെ കുറിച്ച് പഠിക്കാനും മറ്റും ഈ വിസ പ്രയോജനപ്പെടുത്താം. ഏകീകൃത ഓണ്‍ലൈന്‍ വിസാ പ്ലാറ്റ്‌ഫോം വഴി അനായാസം […]
രാജ്യത്തെ മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ
മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ. ദുബായ് ഭരണാധികാരിയാണ് സമിതി രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് നാഷണൽ കൗൺസിലിന്റെ അധ്യക്ഷൻ. രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിന്റെ ഉപയോഗത്തിൽ നിന്ന് രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ നടപടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനൊപ്പം […]