യു.എ.ഇയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകി. ആരോഗ്യപ്രവർത്തകർക്കാണ് അടിയന്തര സാഹചര്യത്തിൽ വാക്സിൻ നൽകാൻ സർക്കാർ അനുമതി നൽകിയത്. ചൈനയുടെ സിനോഫാം വാക്സിന്‍റെ പരീക്ഷണം അബൂദബിയിൽ വിജയകരമാണ് എന്ന് കണ്ടതിന്‍റെ പശ്ചാത്തലത്തിനാണ് നടപടി. യു.എ .ഇ ആരോഗ്യമന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസാണ് ആരോഗ്യപ്രവർത്തകർക്ക് അടിയന്തര സാഹചര്യത്തിൽ കോവിഡ് വാക്സിൻ നൽകാൻ അനുമതി നൽകിയ കാര്യം പ്രഖ്യാപിച്ചത്. കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നവർക്കാണ് വാക്സിൻ നൽകുക. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും നിയമവിധേയമായി വാക്സിൻ നൽകാം. ജൂലൈ […]
Gulf
ഗള്‍ഫില്‍ കോവിഡ് രോഗികള്‍ ഏഴര ലക്ഷം കവിഞ്ഞു
ഗൾഫിൽ ഇരുപത്തിനാലു മണിക്കൂറിൽ മരണസംഖ്യയിൽ കുറവ് രേഖപ്പെടുത്തി. 26 മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇ3താടെ ഗൾഫിലെ കോവിഡ് മരണസംഖ്യ 6342 ആയി. സൗദിയിൽ 24 പേർ മരിച്ചു. ബഹ്റൈനിൽ രണ്ടും കുവൈത്തിൽ ഒന്നും മരണം സ്ഥിരീകരിച്ചു. യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല. 3263 ആണ് പുതിയ കേസുകൾ. ഇതോടെ ഗൾഫിൽ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തി അറുപത്തി ആറായിരം കവിഞ്ഞു. ഗൾഫിൽ മൂവായിരത്തിലേറെ പേർക്കാണ് പുതുതായി രോഗമുക്തി. അതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം […]
സൗദി സമ്പത്ത് വ്യവസ്ഥ കരുത്താര്‍ജിച്ചു, സമ്പദ് ഘടന കോവിഡിന് മുമ്പുള്ള പൂര്‍വ്വസ്ഥിതി കൈവരിച്ചതായി സൗദി മന്ത്രാലയം
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ കരുത്താര്‍ജിച്ചു വരുന്നതായി മന്ത്രിമാര്‍. നിക്ഷേപ, ധനകാര്യ മന്ത്രിമാരാണ് രാജ്യത്തിന്റെ സമ്പദ് ഘടന കോവിഡിന് മുമ്പുള്ള പൂര്‍വ്വസ്ഥിതി കൈവരിച്ചു വരുന്നതായി വിവരം നല്‍കിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ പുതിയ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അഞ്ഞൂറിലധികം ലൈസന്‍സുകള്‍ അനുവദിച്ചതായും മന്ത്രാലയം അറിയിച്ചു. കോവിഡിനെ ചെറുക്കുന്നതിന് സൗദി സ്വീകരിച്ച നടപടികള്‍ വിജയിച്ചതായി മന്ത്രിമാര്‍ അവകാശപ്പെട്ടു. രാജ്യത്ത് രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിയന്ത്രണങ്ങള്‍ നീക്കിയതോടെ സാമ്പത്തിക രംഗവും സജീവമായി. ലോക്ഡൗണിന് […]
വിവാദങ്ങള്‍ക്കില്ല, വിമാനത്താവള വികസനത്തിനാണ് പ്രാധാന്യം; യൂസുഫലി
തിരുവനന്തപുരം വിമാനത്താവളം ആര് ഏറ്റെടുത്താലും വികസനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫ് അലി തിരുവനന്തപുരം വിമാനത്താവളം ആര് ഏറ്റെടുത്താലും വികസനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫ് അലി. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്‍റെ പേര് വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച വിർച്വൽ മീഡിയ മീറ്റിൽ സംസാരിക്കുകയായിരുന്നു യൂസുഫലി തിരുവനന്തപുരം വിമാനത്താവളം കേന്ദ്രത്തിന്‍റെ സ്വത്താണ്. അതിൽ തർക്കമുണ്ടെങ്കിൽ സംസാരിച്ച് തീർപ്പാക്കേണ്ടത് കേരളവും കേന്ദ്രവും തമ്മിലാണ്. ഇതുമായി ബന്ധപ്പെട്ട് […]
കുവൈത്തിൽ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും
60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെയാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുക കുവൈത്തിൽ അടുത്ത ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. 60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെയാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുക. സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുറത്തു വിട്ട കണക്കനുസരിച്ചു രാജ്യത്തു താമസിക്കുന്ന അറുപതു വയസ്സ് പൂർത്തിയായ വിദേശികളിൽ 97,612 പേർ പന്ത്രണ്ടാം […]
നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസികളെ വലക്കുന്നു
നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും വലക്കുന്നു. സെപ്റ്റംബർ 13നാണ് പരീക്ഷ. നാട്ടിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മക്കളെ തനിച്ചയക്കുന്നതിന്‍റെ വിഷമത്തിലാണ് മിക്ക രക്ഷിതാക്കളും. പരീക്ഷാ തീയതി നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസി കുട്ടികളും രക്ഷിതാക്കളും. എന്നാൽ സുപ്രിംകോടതി വിധിയോടെ മക്കളെ പരീക്ഷക്കള നാട്ടിലേക്ക് അയക്കാനുള്ള ഓട്ടത്തിലാണിപ്പോൾ ഭൂരിഭാഗം രക്ഷിതാക്കളും. യു.എ.ഇയിൽ നിന്ന് മാത്രം 1135 പേരാണ് നീറ്റിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നു കൂടിയാകുമ്പോൾ ഏതാണ്ട് മുവായിരത്തിലേറെ വരും. […]
ഖത്തറില്‍ സ്കൂളുകള്‍ക്ക് പുതിയ മാനദണ്ഡം; മുപ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ക്ലാസില്‍ പ്രവേശനം
ഖത്തറില്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തി. ഖത്തറില്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തി. മുപ്പത് ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഓരോ ദിവസവും ക്ലാസില്‍ നേരിട്ടെത്താന്‍ അനുമതിയുള്ളൂ. ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കും. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളും സ്കൂളുകളില്‍ ഹാജരാകേണ്ടതില്ല. സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് ഘട്ടങ്ങളിലായി സ്കൂളുകള്‍ തുറക്കാനായിരുന്നു നേരത്തെ ഖത്തര്‍ വിദ്യാഭ്യാസമമന്ത്രാലയം തീരുമാനിച്ചിരുന്നത്. എന്നാല്‍ രോഗവ്യാപനം പൂര‍്ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് വിദ്യാരാംഭ നടപടികളില്‍ മാറ്റം വരുത്തിയത്. പുതിയ […]
ഇസ്രയേലുമായി നയന്ത്ര ബന്ധത്തിന് തുടക്കം കുറിച്ച് യുഎഇ; നടപടിക്രമങ്ങള്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍
വെസ്റ്റ് ബാങ്ക് അധിനിവേശം ഇനിയുണ്ടാകില്ലെന്ന് ഇസ്രയേലിന്‍റെ ഉറപ്പ്; പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാനുള്ള കരാറെന്ന് യുഎഇ ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ട് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വെസ്റ്റ് ബാങ്ക് അധിനിവേശം നിർത്തിവെക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറാണെന്നാണ് യുഎഇയുടെ പ്രതികരണം. ഇസ്രായേലുമായി ഒരു ഗള്‍ഫ് രാജ്യം ഇതാദ്യമായാണ് നയതന്ത്ര ബന്ധത്തിനൊരുങ്ങുന്നത്. യു.എ.ഇക്കു പിന്നാലെ ഇസ്രായേലുമായി കൈകോർക്കാൻ ഗൾഫ് മേഖലയിൽ കൂടുതൽ രാജ്യങ്ങൾ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിൽ […]
സൗദിയില്‍ രോഗമുക്തി നിരക്ക് 86 ശതമാനം; കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവ്
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,78,835 ആയി. 2533 പേരാണ് ഇന്ന് രാജ്യത്ത് രോഗമുക്തി നേടിയത്. 30 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,917 ആയി. സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞു വരികയാണ്. മെയ് ഒന്നിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. […]
സംഘടനകളുടെ ടിക്കറ്റ് വിൽപന; അധികനിരക്ക് ഈടാക്കുന്നുവെന്ന ആരോപണവുമായി യു.എ.ഇയിലെ ട്രാവൽ ഏജൻസികള്‍
കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ചെയ്ത ഉപകാരങ്ങൾ വലുതാണെന്നും എന്നാൽ, ലാഭം ലക്ഷ്യമിട്ടുള്ള ടിക്കറ്റ് വിൽപന ശരിയായ നടപടിയല്ലെന്നും അവർ വ്യക്തമാക്കി സംഘടനകൾ വിമാന ടിക്കറ്റ് വിൽപന നടത്തുന്നതായി യു.എ.ഇയിലെ ട്രാവൽ ഏജൻസികളുടെ ആരോപണം. എയർലൈനുകളിൽ നിന്ന് 725 ദിർഹമിന് ലഭിക്കുന്ന ടിക്കറ്റ് 100 ദിർഹം വരെ അധികം ഈടാക്കിയാണ് സംഘടനകള്‍ മറിച്ചു നൽകുന്നതെന്നാിരുന്നു ട്രാവല്‍ ഏജന്‍സികളുടെ ആരോപണം. ആഗസ്റ്റ് 2, 3, 4 തീയതികളിൽ യു.എ.ഇ എയർലൈൻസുകൾ കേരളത്തിലേക്ക് സർവീസ് പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം ടിക്കറ്റുകളും സംഘടനകൾ […]