തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദബി തൊഴില്‍ കോടതി. സ്വകാര്യ മേഖലാ സ്ഥാപന മേധാവികള്‍ക്കായി നടത്തിയ വെര്‍ച്വല്‍ നിയമ സാക്ഷരതാ സെക്ഷനിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍ തൊഴില്‍ തര്‍ക്ക കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. അബുദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും അബുദബി ജുഡീഷ്യല്‍ വകുപ്പും സംയുക്തമായാണ് നിയമസാക്ഷരതാ സെക്ഷന്‍ നടത്തിയത്. രാജ്യത്ത് നടപ്പാക്കിയ പുതിയ തൊഴില്‍ നിയമങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് എമിറേറ്റിലെ സ്വകാര്യ സ്ഥാപന മേധാവികള്‍ക്ക്കോടതി നിര്‍ദേശം […]
Gulf
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ സൗദി പൗരന്മാര്‍ക്കുള്ള വിലക്ക് തുടരും
11 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ സൗദി പൗരന്മാര്‍ക്കുള്ള വിലക്ക് തുടരുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുള്ള വിലക്ക് കഴിഞ്ഞ ദിവസം പിന്‍വലിച്ചതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം. കൊവിഡ് വ്യാപനം മൂലം നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയ 16 രാജ്യങ്ങളില്‍ അഞ്ച് രാജ്യങ്ങളുടെ വിലക്കാണ് ഇതുവരെ പിന്‍വലിച്ചത്. വിലക്കേര്‍പ്പെടുത്തിയിട്ടുള്ള 11ല്‍ അഞ്ചും അറബ് രാജ്യങ്ങളാണ്. ലെബനന്‍, സിറിയ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, കോംഗോ, സോമാലിയ, യെമന്‍ എന്നിവയുള്‍പ്പെടെയാണ് വിലക്കുള്ള രാജ്യങ്ങള്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് ഈ […]
അവസരം നഷ്ടമാകും; ഹജ്ജ് ആഭ്യന്തര തീര്‍ത്ഥാടകര്‍ കൃത്യസമയത്ത് പണമടയ്ക്കണമെന്ന് നിര്‍ദേശം
ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര തീര്‍ത്ഥാടകര്‍ കൃത്യസമയത്ത് പണമടച്ചില്ലെങ്കില്‍ അവസരം മറ്റുള്ളവര്‍ക്ക് പോകുമെന്ന് അധികൃതര്‍. പുരുഷന്മാരാണ് ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലൂടെ ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിച്ച വിവരം എസ്എംഎസ് സന്ദേശത്തിലൂടെ അറിയിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നാല് ലക്ഷത്തോളം വരുന്ന അപേക്ഷരില്‍ ഒന്നര ലക്ഷം പേര്‍ക്കാണ് അവസരം ലഭിച്ചത്. അനുമതി ലഭിച്ചവര്‍ 48 മണിക്കൂറിനുള്ളില്‍ പണമടച്ച് അനുമതി പത്രം കരസ്ഥമാക്കണമെന്നാണ് […]
ലോകകപ്പിന് മുന്നോടിയായി റെക്കോര്‍ഡ് ലാഭം കൊയ്ത് ഖത്തര്‍ എയര്‍വേയ്‌സ്
പാശ്ചാത്ത്യ രാജ്യങ്ങളിലെ ഏറ്റവും വലിയ വിമാനസര്‍വീസായ ഖത്തര്‍ എയര്‍വേയ്‌സിന്റെ ലാഭത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.5 ബില്യണ്‍ ഡോളറിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ലാഭമെത്തിയത്. വരാനിരിക്കുന്ന ഫിഫ ലോകകപ്പിനെ ഖത്തറില്‍ ആരാധകര്‍ വരവേല്‍ക്കാനാരിക്കെയുള്ള ഈ നേട്ടത്തെ ചരിത്രപരമായാണ് ഖത്തര്‍ എയര്‍വേയ്‌സ് അടയാളപ്പെടുത്തുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ലോകകപ്പിന് ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 78 ശതമാനം വര്‍ധനവാണ് സര്‍വീസിലുണ്ടായതെന്ന് ഖത്തര്‍ എയര്‍ലൈന്‍ അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 18.5 ദശലക്ഷം യാത്രക്കാരാണ് സര്‍വീസിന്റെ […]
കുരങ്ങുപനി; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങളുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി
കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി. മെയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. കുരങ്ങുപനി വൈറല്‍ രോഗമാണെങ്കിലും കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപകമായി പകരാറില്ല. രോഗം ബാധിച്ച മനുഷ്യനുമായോ അല്ലെങ്കില്‍ മൃഗവുമായോ ഉള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗം സാധാരണയായി […]
ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റില്‍ 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു
കുവൈറ്റില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 50 ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നുള്ള നിര്‍ദേശം നല്‍കിയിരുന്നു. മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും അതോറിറ്റിയും മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്. അധികൃതര്‍ പരിശോധന ശക്തമാക്കും. […]
വാറ്റ് നികുതി ലംഘനവുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴ റദ്ദാക്കി സൗദി
വാറ്റ് നികുതി ലംഘനവുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴ റദ്ദാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം. നവംബര്‍ 30 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. നിരവധി വ്യാപാര സ്ഥാപന ഉടമകള്‍ക്ക് ആശ്വാസം പകരുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. വാറ്റ് രജിസ്‌ട്രേഷന്‍ വൈകല്‍, പിരിച്ചെടുത്ത നികുതി തുക അടയ്ക്കുന്നതില്‍ കാലതാമസം വരുത്തല്‍, നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം, റിട്ടേണില്‍ മാറ്റം വരുത്തല്‍ എന്നിവകള്‍ക്ക് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച പിഴകള്‍, ഇന്‍വോയ്‌സ് വാറ്റ് നികുതി എന്നിവയുമായി ബന്ധപ്പെട്ട് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ചുമത്തിയ പിഴ […]
തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
ഈ വര്‍ഷത്തെ ഹജ്ജിന് തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഇത്തവണ ഹജ്ജ് സേവനത്തിനായി പരമാവധി സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി സൗദി സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. കര്‍മങ്ങളുമായും പുണ്യ സ്ഥലങ്ങളിലെ യാത്ര, താമസം എന്നിവയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്മാര്‍ട്ട് കാര്‍ഡില്‍ രേഖപ്പെടുത്തും. കാര്‍ഡ് സ്‌കാന്‍ ചെയ്ത ശേഷമായിരിക്കും ഹോട്ടലുകളിലും മറ്റും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുക. എല്ലാ സമയക്രമങ്ങളും […]
മങ്കി പോക്സ്; യുഎഇയില്‍ നാല് പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു
യുഎഇയില്‍ നാല് പുതിയ മങ്കി പോക്സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ സാംക്രമികരോഗ നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായാണ് ഈ കേസുകള്‍ കണ്ടെത്തിയത്. ഇതോടെ യുഎഇയില്‍ സ്ഥിരീകരിച്ച മങ്കി പോക്സ് കേസുകളുടെ എണ്ണം എട്ടായി. രോഗത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും യാത്ര ചെയ്യമ്പോഴും വലിയ ആള്‍ക്കൂട്ടങ്ങളിലും ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് ആരോഗ്യമന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മേയ് 24നാണ് യുഎഇയില്‍ ആദ്യത്തെ മങ്കി പോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. […]
യു.എ.ഇയും ഇസ്രായേലും വ്യാപാര കരാർ ഒപ്പുവെച്ചു
വ്യാപാരബന്ധം മെച്ചപ്പെടുത്താൻ യു.എ.ഇ.-ഇസ്രയേൽ തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. ദുബായിൽ നടന്ന ചടങ്ങിൽ യു.എ.ഇ. സാമ്പത്തികമന്ത്രി അബ്ദുല്ല ബിൻ തൗഖ്, ഇസ്രയേൽ സാമ്പത്തിക വ്യവസായ മന്ത്രി മേജർ ജനറൽ ഓർന ബാർബിവെ എന്നിവർ കരാറിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങൾക്കും മികച്ച സാമ്പത്തികനേട്ടങ്ങളാണ് കരാർ വാഗ്ദാനംചെയ്യുന്നത്. കൂടാതെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. വ്യാപാരമേഖലയിൽ മികച്ചനേട്ടം കൈവരിക്കാനാവും. ഈ വർഷം യു.എ.ഇ. ഒപ്പിടുന്ന രണ്ടാമത്തെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണിത്. പുതിയ കരാർപ്രകാരം മരുന്നുകൾ, […]