തൃശൂര്‍ ചേലക്കരയിലെ ഹോട്ടലില്‍ നിന്ന് തിരുവോണ ദിവസം ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ചെറുതുരുത്തി അറേബ്യന്‍ ഹോട്ടലിനെതിരെയാണ് പരാതി. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരുടെ പരാതിയില്‍ പൊലീസ് എത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. സ്ഥലത്ത് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരിശോധനയ്‌ക്കെത്തിയിട്ടില്ല. ചേലക്കര ജീവോദ ആശുപത്രിയില്‍ 16 പേരും താലൂക്ക് ആശുപത്രിയില്‍ 12 പേരുമാണ് ചികിത്സയില്‍ ഉള്ളത്. തിരുവോണ ദിവസം വൈകിട്ടാണ് ഇവര്‍ അറേബ്യന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. അല്‍ഫാമില്‍ നിന്നാണ്
Food
സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതിവെച്ചു; സപ്ലൈകോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട് പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡില്‍ എഴുതിവെച്ചതിനാണ് സസ്‌പെന്‍ഷന്‍. പരിശോധന നടത്തിയപ്പോള്‍ സബ്‌സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. അന്വേഷണത്തില്‍ നാല് സാധനങ്ങള്‍ മാത്രമാണ് ഇല്ലാതിരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. വിലവിവരപ്പട്ടികയില്‍ സാധനങ്ങള്‍ക്ക് നേരെ ഇല്ല എന്ന് ചോക്ക് കൊണ്ട് രേഖപ്പെടുത്തിയിരുന്നു. വിലക്കയറ്റത്തിനെതിരെ നിയമസഭയില്‍ പിസി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസില്‍ വിഷയം ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനത്തെ സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമല്ലെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആരോതപണം ഉന്നയിച്ചിരുന്നു. സപ്ലൈകോ […]
ഓണക്കാലത്തും ക്ഷാമമോ? പണത്തിനായി സപ്ലൈക്കോയും നെട്ടോട്ടം; ഇത്തവണ കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രം
തിരുവനന്തപുരം: ഓണവിപണി പടിവാതിലിൽ നിൽക്കെ ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന് സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രം. അടിയന്തരമായി അനുവദിച്ച 250 കോടിയിൽ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീര്‍ക്കാനാണ് വകയിരുത്തിയിട്ടുള്ളത്. ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായി മാത്രം പരിമിതപ്പെടുത്താനും തീരുമാനമായി. ഓണക്കാലത്ത് വിപുലമായ വിപണി ഇടപെടലാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നത്. സൂപ്പര്‍ സ്പെഷ്യൽ ഓണചന്തകളടക്കം പദ്ധതി തയ്യാറാക്കിയിട്ടും പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് സ്ഥാപനം. വകുപ്പ് തല ചര്‍ച്ചകൾക്കുശേഷം അടിയന്തരമായി […]
കേളി ചാരിറ്റി പ്രോജക്ടായ “കിൻഡർ ഫോർ കിൻഡർ” സൂറിച്ചിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ നടത്തി.
സൂറിക്ക് : സ്വിറ്റസർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ പ്രോജക്ട് ആയ കിൻഡർ ഫോർ കിൻഡറിന്റെ നേതൃത്വത്തിൽ സൂറിച്ചിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ നടത്തി. കിൻഡർ ഫോർ കിൻഡർ എല്ലാ വർഷവും നടത്തി വന്നിരുന്ന ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആണ് ഫുഡ് ഫെസ്റ്റിവൽ. കൊറോണ എപ്പിഡമി കാരണം കഴിഞ്ഞ മൂന്ന് വർഷം ചാരിറ്റി പ്രോഗ്രാം നടത്തുവാൻ സാധിച്ചിരുന്നില്ല. സൂറിക്ക് ഹോർഗൻ ഹാളിൽ നടത്തിയ പരിപാടിയിൽ നിരവധി തദ്ദേശീയർ പങ്കെടുത്തു. കേരളത്തിന്റെ തനതു വിഭവങ്ങളായ അപ്പവും […]
ഒരു കാപിക്ക് വില 290 രൂപ ! ഇത് കുറച്ച് ‘കടുപ്പം’ തന്നെയെന്ന് സോഷ്യൽ മീഡിയ
വറുത്ത് പൊടിച്ച കാപ്പിക്കുരുവും നല്ല പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത സൂപ്പർ കാപ്പി…ആലോചിക്കുമ്പോൾ തന്നെ കൊതിവരും. എത്ര കാപ്പി പ്രേമിയാണെങ്കിലും ഒരു ഫിൽറ്റർ കോഫിക്ക് എത്ര രൂപ വരെ ചെലവാക്കും ? കടകളിൽ 15-20 രൂപ വരെയാണ് കാപ്പിക്ക് വില. എന്നാൽ ഇതേ കാപ്പി 290 രൂപയ്ക്ക് വിൽക്കുന്നതിനെ കുറിച്ച് ചിന്തിച്ച് നോക്കൂ ! സ്റ്റാർബക്‌സിലാണ് ഈ ‘കൊള്ള’ നടക്കുന്നത്. സാധാരണ ഫിൽറ്റർ കോഫിക്ക് ഇവിടെ 290 രൂപയാണ്. ടാക്‌സ് വേറെയും. ‘അജ്ജി അപ്രൂവ്ഡ് ഫിൽറ്റർ കോഫി’ […]
യൂറോപ്പിൻ്റെ മാസ്മരികതകളിൽ കണ്ണു മങ്ങാതെ തനി കേരളീയതയിൽ ജീവിക്കാൻ കൊതിക്കുന്ന സ്വിസ്സ് മലയാളികളുടെ ഉറ്റ സുഹൃത്തു സുരാജ് കോച്ചേരി എന്ന കുട്ടൻ- വി ആർ നോയൽ രാജ്
സ്വിറ്റ്സർലണ്ടിലെ ഹൃദയഭാഗമായ സൂറിച്ചിലെ കേരളാ ഹോട്ടലിൻ്റെ ഉടമ മലയാളിയായ സുരാജ് ആണ് .എറണാകുളം ജില്ലയിലെ എടവനക്കാട് കോച്ചേരി കൃഷ്ണൻ കാർത്യായനി ദമ്പതികളുടെ മകനായ സുരാജ് സുഹൃത്തുക്കളുടെ കുട്ടനാണ്. കെ പി എം ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ചെങ്ങന്നൂർ ഐ ടി ഐ യിൽ നിന്ന് വെൽഡിംഗ് ട്രേഡിൽ സർട്ടിഫിക്കറ്റ് നേടി. തുടർന്ന് സ്വിറ്റ്സർലണ്ടിലേക്ക്. സഹോദരിമാർ അവിടെ ജോലിയിൽ ഉണ്ടായിരുന്നതാണ് അതിന് നിമിത്തമായത്. പിന്നീട് ഇസ്രായേലിലേക്ക് . അവിടെ രണ്ടുവർഷക്കാലം കാർഷികരംഗത്ത് ജോലിയും പഠനവും. ഗജറാത്തിലെ അമുൽ എന്ന സഹകരണ […]
രുചിയുടെ കാഹളമൂതി സൂറിച്ചിൽ നിന്നും കരുമത്തി റെസീപ്പിയുടെ സ്വന്തം അടുക്കളയുടെ ഉൽഘാടനം നവംബർ 20 നു ..
രുചിയുടെ പിറകെ അശ്വമേധമായി നടത്തിയ ഒരു യാത്രയുടെ തുടക്കമായിരുന്നു സൂറിച്ചിലെ വർഗീസ് കരുമത്തിയുടെ കരുമത്തി റെസീപ്പി.രണ്ടു വര്ഷം മുൻപ് റെസീപ്പി ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചെങ്കിലും പാചകം ചെയ്യുന്നതിനുള്ള സ്വന്തമായ ഒരു അടുക്കള എന്ന സ്വപ്നത്തിനു വിലങ്ങുതടിയായതു കോവിഡ് എന്ന മഹാമാരിയായിരുന്നു ..എന്നാൽ എല്ലാ പ്രതിബന്ധങ്ങളും ഒഴിവായി ഈ വരുന്ന ഇരുപതാം തിയതി അടുക്കള എന്ന സ്വപനം യാഥാർഥ്യമാകുകയാണ് .. കുട്ടിക്കാലത്ത് അമ്മാമ്മയുടെ അടുക്കളയിൽനിന്ന് കണ്ടും മണത്തും രുചിച്ചും പഠിച്ചെടുത്തതും പിന്നീട് പാചകപഠന കളരികളിൽ നിന്നും മനസ്സിലാക്കിയതുമായ ഭക്ഷണങ്ങളിൽത്തുടങ്ങി സ്വന്തമായ […]
എല്ലാ വിധ കേരളാ, ചൈനീസ് ഡിഷുമായി സൂറിച്ചിൽ നിന്നും സ്നേഹാ കാറ്ററിങ്ങ് ..
രുചിയുടെ കലവറയിലൂടെ പാചകത്തിന്റെ ഗന്ധലോകങ്ങൾ മലയാളികൾ ഇന്നു വരെ രുചിച്ചിട്ടുള്ളത് വീട്ടമ്മമാരിലൂടെയാണ് …സൂറിച്ചിൽ എംബ്രാഹിൽ താമസിക്കുന്ന വീട്ടമ്മയായ സെലിൻ മാലത്തടം വേറിട്ട രുചിയുടെ കലവറ തുറന്ന് സ്നേഹാ കാറ്ററിങ്ങ് എന്ന ചെറു സംരംഭത്തിന് തുടക്കമിടുന്നു .. അടുക്കളയുടെ എല്ലാ ഇഷ്ട സുഗന്ധവും തേടി വിവിധ കേരളാ ഡിഷുകളും ഒപ്പം ചൈനീസ് ഡിഷുകളും ഇവിടെ തയാറാക്കുന്നു ..ഓർഡർ അനുസരിച്ചു ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതാണ് ..താഴെക്കൊടുത്തിരിക്കുന്ന പോസ്റ്ററിൽ നിന്നും കൂടുതൽ വിവരങ്ങളും ,ബന്ധപ്പെടേണ്ട നമ്പറുകളും മനസിലാക്കാവുന്നതാണ് ..
സിന്ധു നദീതട നാഗരികതയില്‍ ബീഫ് പ്രധാന ഭക്ഷണമായിരുന്നുവെന്ന് പഠനം
സിന്ധു നദീതട സംസ്കാര കാലത്തെ ജനത കന്നുകാലി മാംസം ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു എന്ന തെളിവുമായി പുതിയ പഠനം. ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും സിന്ധുനദീതട സംസ്കാര പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സെറാമിക്ക് പാത്രങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. “ജേർണൽ ഓഫ് ആർക്കിയോളജിക്കൾ സ്റ്റഡീസി”ല്‍ പുതിയ പഠനത്തെ സംബന്ധിച്ചുള്ള ലേഖനമുണ്ട്. അക്കാലത്തെ മൺപാത്രങ്ങളെ വിശദമായി പരിശോധിച്ച് അതിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കണ്ടെത്തിയതിനു ശേഷമാണ് സിന്ധു നദിതട സംസ്കാരത്തിൽ ബീഫ് ഉപയോഗിച്ചതായി കണ്ടെത്തിയത്. കാംബ്രിഡ്‍ജ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പി.എച്ച്.ഡിയുടെ ഭാഗമായി […]
രക്തദാനത്തിന് തയ്യാറാണോ? 1 കിലോ ചിക്കനോ അല്ലെങ്കില്‍ പനീറോ സൌജന്യം
”നിങ്ങള്‍ രക്തം നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു കിലോ ചിക്കനോ അല്ലെങ്കില്‍ പനീറോ സൌജന്യമായി നല്‍കും” മുംബൈയിലെ ചുവരുകളില്‍ കുറച്ചു ദിവസങ്ങളായി പ്രത്യക്ഷപ്പെട്ട പോസ്റ്ററാണിത്. കേട്ടിട്ട് ഇതൊരു തമാശയാണെന്ന് വിചാരിക്കണ്ട. രക്തദാന ക്യാമ്പിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററാണിത്. ഡിസംബര്‍ 13ന് മുബൈയിലെ പ്രഭാദേവിയിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സ്ഥലത്തെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) കോർപറേറ്ററും ശിവസേന നേതാവുമായ സാദാ സർവൻകാർ ആണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ലോവർ പരേലിലെ കെഇഎം ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന രക്തദാന […]