Entertainment

റിയ ചക്രബര്‍ത്തിക്ക് ജാമ്യം; ചെയ്സ് ചെയ്യരുതെന്ന് മാധ്യമങ്ങളോട് പൊലീസ്

സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു മാസമാകുമ്പോഴാണ് ബോംബെ ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുംബൈ പൊലീസെത്തി. പ്രസ്തുത വ്യക്തിയുടെയോ അഭിഭാഷകന്‍റെയോ വാഹനം പ്രതികരണം എടുക്കാനായി ചെയ്സ് ചെയ്യരുത്. ആ വ്യക്തിയുടെയോ നിങ്ങളുടെയോ റോഡിലൂടെ പോകുന്ന സാധാരണക്കാരുടെയോ ജീവന്‍ അപകടത്തിലാക്കരുത്. ഡ്രൈവര്‍ക്കെതിരെ മാത്രമല്ല പിന്തുടരാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെയും കേസെടുക്കുമെന്നും മുംബൈ പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ […]

Entertainment National

സിനിമാ പ്രദർശനം : തിയറ്ററുകൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ

സിനിമാപ്രദർശനം സംബന്ധിച്ച് തിയറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. 50% സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. തിയറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാണ്. സീറ്റുകളിൽ ‘ഇവിടെ ഇരിക്കരുത്’ എന്നത് രേഖപ്പെടുത്തിയിരിക്കണമെന്നും ഇതിലുണ്ട്. മറ്റ് നിർദേശങ്ങൾ സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണം. ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണം. തെർമൽ സ്‌ക്രീനിങ് തിയറ്ററുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവർക്കും നടത്തണം. കൂടുതൽ കൗണ്ടറുകൾ തുറക്കണം ഒന്നിലധികം പ്രദർശനശാലകൾ ഉള്ളിടത്ത് പ്രദർശന സമയം വ്യത്യസ്തപ്പെടുത്തണം ഇടവേളകളിൽ കാണികളുടെ സഞ്ചാരം ഒഴിവാക്കാൻ നിർദേശിക്കണം രാജ്യം […]

Entertainment

ട്വന്‍റി ട്വന്‍റിക്ക് ശേഷം സൂപ്പര്‍താര സിനിമയുമായി അമ്മ; സംവിധാനം ടികെ രാജീവ് കുമാര്‍

ഇത്തവണ അമ്മ തന്നെയായിരിക്കും സിനിമ നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത് ട്വന്‍റി ട്വന്‍റിക്ക് ശേഷം താരസംഘടനയായ അമ്മ വീണ്ടുമൊരു സൂപ്പര്‍താര ചിത്രം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളെയും അണിനിരത്തിയുള്ള ചിത്രം സംവിധായകന്‍ ടികെ രാജീവ് കുമാര്‍ ആയിരിക്കും സംവിധാനം ചെയ്യുകയെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയിലെ ചെറുതും വലുതുമായ എല്ലാ താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാകും. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളുടെ പെന്‍ഷന്‍ തുകക്ക് വേണ്ടിയാണ് ട്വന്‍റി ട്വന്‍റി നിര്‍മ്മിച്ചിരുന്നത്. നടന്‍ ദിലീപായിരുന്നു 2008ല്‍ ട്വന്‍റി ട്വന്‍റി നിര്‍മ്മിച്ചിരുന്നത്. […]

Entertainment

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ നടിയുള്ളത്. വെബ്‍സീരീസിന്‍റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് തമന്നയുണ്ടായിരുന്നത്. നേരത്തെ നടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ സമയത്ത് തമന്നയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിവരം. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യാറായി ഉള്‍പ്പടെ നിരവധി താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഗായകനും സംഗീത സംവിധായകനുമായി എസ്.പി ബാലസുബ്രഹ്മണ്യം കഴിഞ്ഞ ദിവസം കോവിഡ് ബാധയെ തുടര്‍ന്നാണ് ഓര്‍മയായത്.

Entertainment India Kerala

വയലിൻ മാന്ത്രികന്‍ ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം, ദുരൂഹതക്കള്‍ ഇനിയും ബാക്കി

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയ ശേഷം തിരുമലയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യയെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലഭാസ്‌കറിന് തലച്ചോറിനും നട്ടെല്ലിനുമടക്കം ഗുരുതരമായ പരിക്കുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ശാസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയ ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ മാറ്റമൊന്നും വന്നില്ല. പ്രതീക്ഷയോടെ […]

Entertainment

ഭാഗ്യലക്ഷ്മിക്ക് ഫെഫ്കയുടെ പിന്തുണ

‘സെെബറിടത്തില്‍ കപട സദാചാരത്തിന്റെയും ആണധികാരത്തിന്റെയും ആക്രമണത്തന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളാണ്’ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്ക. യൂട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ ആളെ കയ്യേറ്റം ചെയ്തതിൽ ഭാഗ്യലക്ഷ്മിക്ക്‌ പിന്തുണയുമായി ഫെഫ്ക. സംഭവത്തിൽ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തതിൽ പ്രതിഷധിക്കുന്നതായും സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു. സെെബറിടത്തില്‍ കപട സദാചാരത്തിന്റെയും ആണധികാരത്തിന്റെയും ആക്രമണത്തന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളാണ്. നിയമം കയ്യിലെടുക്കുന്നതിനോട് യോജിപ്പില്ല, എന്നാല്‍ നിഷ്ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ് ഇന്നലെ നടന്ന സംഭവം എന്നും ഫെഫ്ക കുറിച്ചു. […]

Entertainment

ജോര്‍ജ് കുട്ടിയായി മോഹന്‍ലാല്‍ വീണ്ടും; ചിത്രീകരണം ആരംഭിച്ചു

2013ല്‍ റിലീസ് ചെയ്ത് ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയമായ മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്‍റെ ദൃശ്യത്തിന് തുടര്‍ച്ച ഒരുങ്ങുന്ന കാര്യം നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ ചിത്രീകരണം ആലുവയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാലിതാ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ജോര്‍ജ് കുട്ടിയായിരിക്കുന്ന ആദ്യ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്‍റെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, ഛായാഗ്രഹകന്‍ സതീഷ് കുറുപ്പ് എന്നിവരോടൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. സെപ്റ്റംബർ 25നാണ് മോഹൻലാൽ ചിത്രത്തിന്‍റെ ഭാഗമായത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ […]

Entertainment

മാഞ്ഞുപോയി ഈണങ്ങളുടെ ഇളയനില

എസ്.പി.ബിയെന്നാല്‍ സംഗീതമായിരുന്നു. പാട്ട് പാടുവാന്‍ വേണ്ടി മാത്രം ഭൂമിയില്‍ ജനിച്ചൊരാള്‍.. കാതുകളെ മയക്കുന്ന മാന്ത്രിക ശബ്ദം കൊണ്ട് അദ്ദേഹം മനസുകളെ കെട്ടിയിട്ടു. മാതൃഭാഷയായ തെലുങ്കില്‍ മാത്രമല്ല, തമിഴ്, ഹിന്ദി,മലയാളം..അങ്ങിനെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും എസ്.പി.ബി പാടി. ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു മാതാവ്. കുട്ടിക്കാലത്ത് […]

Entertainment

ഇനിയില്ല ആ മധുര നാദം ; ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി

ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചക്ക് 1.04നാണ് അന്ത്യം സംഭവിച്ചത്. 74 വയസായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ നില വളരെ ഗുരുതരമായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നിലവില്‍ ആശുപത്രി പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ആഗസ്ത് 5നാണ് എസ്.പി.ബിയെ ചെന്നൈ എംജിഎം […]

Entertainment

ദിലീപിൻ്റെ പരാതി; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കോടതിയുടെ നോട്ടീസ്

നടിയെ ആക്രമിച്ച കേസിലെ സാക്ഷികൾക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങൾക്ക് കോടതിയുടെ നോട്ടീസ്. ചലച്ചിത്ര താരങ്ങളായ പാർവതി, രമ്യാ നമ്പീശൻ, രേവതി, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രസ്താവന നടത്തിയെന്ന ദിലീപിൻ്റെ പരാതിയിലാണ് നടപടി. നടി അക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദീഖും ഭാമയും കൂറുമാറിയതിൽ രൂക്ഷ പ്രതികരണവുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. കൂടെ നിൽക്കേണ്ട ഘട്ടത്തിൽ സഹപ്രവർത്തകർ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അം​ഗങ്ങളും നടിമാരായ പാര്‍വതി, രേവതി, […]