Entertainment

ഇളയരാജയ്ക്കിന്ന് 78-ാം പിറന്നാൾ;

പ്രണയവും വിരഹവും സന്തോഷവും സങ്കടവുമെന്നില്ല, മനുഷ്യന്റെ എല്ലാ വികാരങ്ങളെയും പ്രതിഫലിപ്പിക്കാൻ പോന്ന, അതിനെയെല്ലാം ഉണക്കാനും ഉറപ്പിക്കാനും ശക്തിയുള്ള ഒരു സംഗതിയുണ്ടെങ്കില്‍ അത് സംഗീതമായിരിക്കും. സംഗീതത്തിലേക്ക് ഈ ‘നവരസങ്ങളും’ പകർത്തിയ ഒരാളുണ്ട് നമുക്ക്. തെന്നിന്ത്യയുടെ സ്വന്തം ഇളയരാജ. ഇസൈജ്ഞാനി ഇളയരാജയ്ക്കിന്ന് 78-ാം പിറന്നാളാണ്. 1976ൽ അന്നക്കിളി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെ തുടക്കമിട്ട ആ ഇതിഹാസ യാത്ര ഇപ്പോൾ ആയിരത്തോളം ചലച്ചിത്രങ്ങൾ പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഏതാണ്ട് 7,000ത്തോളം പാട്ടുകൾക്ക് സംഗീതം നിർവഹിക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. തമിഴിനു പുറമെ ഹിന്ദി, മറാത്തി, തെലുങ്ക് […]

Entertainment

ഗിരീഷ് പുത്തഞ്ചേരിക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് മേജര്‍ രവി

ഒരിക്കലും മറക്കാത്ത പാട്ടുകള്‍ മലയാളിക്ക് സമ്മാനിച്ച പാട്ടെഴുത്തുകാരനാണ് ഗിരീഷ് പുത്തഞ്ചേരി. സിനിമയില്‍ നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു ഗിരീഷിന്. ഇപ്പോള്‍ പുത്തഞ്ചേരിയുമായുള്ള തന്‍റെ ആത്മബന്ധം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി സുഹൃത്തിനെക്കുറിച്ച് പറഞ്ഞത്. ഗിരീഷ് ‘ഒരു യാത്രാമൊഴിയോടെ’ എന്ന് എഴുതി. പാട്ടിന്‍റെ അവസാനത്തില്‍ ബിജു മേനോന്‍റെ ബോഡി കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടി കണ്ണീരോടെ ഒരു സല്യൂട്ട് കൊടുക്കുന്നുണ്ട്. അവളുടെ വോയ്‌സില്‍ ഞാന്‍ നിങ്ങളെ ഏഴ് ജന്മം വരെ കാത്തിരിക്കാമെന്ന് പറയുന്നതായിട്ട് വേണമെന്ന് […]

Entertainment Kerala

നടൻനടൻ രാജൻ പി ദേവിന്റെ മകൻ അറസ്റ്റിൽ രാജൻ പി ദേവിന്റെ മകൻ അറസ്റ്റിൽ

നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് നടപടി. മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ഇതിന് തൊട്ടുമുൻപുള്ള ദിവസം പ്രിയങ്ക ഭർത്താവ് […]

Entertainment

ഡൽഹിയിലെ കോവിഡ് സെന്ററിന് രണ്ട് കോടി രൂപ സംഭാവനയുമായി ബോളിവുഡ് ബിഗ്‌ ബി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി രൂപ സംഭാവനയുമായി സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സഹായവുമായി ബച്ചന്‍ രംഗത്തെത്തുന്നത്. ഡല്‍ഹിയിലെ രഖബ് ഗന്‍ജ് ഗുരുദ്വാരയിലെ കോവിഡ് സെൻറ്ററിലേക്കാണ് ബച്ചന്‍ തുക സംഭാവന നല്‍കിയത്. തിങ്കളാഴ്ച മുതല്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. 300 കിടക്കകൾ അടക്കം സജ്ജീകരിച്ച കോവിഡ് സെന്ററാണ് ഗുരുദ്വാരയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് വേണ്ട ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സ്, […]

Entertainment

100 കോടിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കാള്‍ കോവിഡ് രോഗികളെ സഹായിക്കുന്നതിലാണ് തനിക്ക് തൃപ്തിയെന്ന് സോനു സൂദ്

മികച്ച അഭിനേതാവ് എന്നതിലുപരി താന്‍ നല്ലൊരു മനുഷ്യന്‍ കൂടിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ബോളിവുഡ് നടന്‍ സോനു സൂദ്. കഴിഞ്ഞ കോവിഡ് കാലത്ത് അദ്ദേഹം നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഈ വര്‍ഷവും അതിനൊട്ട് കുറവും സംഭവിച്ചിട്ടില്ല. തന്‍റെ കഴിവിന്‍റെ പരമാവധി ആളുകളെ സഹായിക്കുകയാണ് താന്‍. 100 കോടിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കാള്‍ കോവിഡ് രോഗികളെ സഹായിക്കുമ്പോഴാണ് തനിക്ക് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയായിരുന്നു സോനു ഇക്കാര്യം വ്യക്തമാക്കിയത്. ”അര്‍ദ്ധരാത്രി കുറച്ചു ആളുകള്‍ക്ക് ബെഡുകള്‍ […]

Entertainment

വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി

തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹം. ഹൈദരാബാദിൽ വച്ചാണ് ചടങ്ങ് നടന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഫോട്ടോഗ്രാഫർ കരൺ സോമ തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും ഏറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അടുത്തിടെ ആരണ്യ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയിൽ വിവാഹം ഉടനുണ്ടാകുമെന്ന് […]

Entertainment Kerala

മഞ്ജു വാര്യരും, സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചതുമുർഖം തീയറ്റർ പ്രദർശനം നിർത്തി. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായ നടി മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്.

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ തീരുമാനം. താത്കാലികമായാണ് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിക്കുന്നതെന്നും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായി നിലവിലെ പ്രതിസന്ധി അകന്ന ശേഷം ചിത്രം റി-റിലീസ് ചെയ്യുമെന്നും മഞ്ജു വാര്യർ പറഞ്ഞു. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രിയപ്പെട്ടവരേ, ചതുർമുഖം റിലീസ് ആയ അന്ന് മുതൽ നിങ്ങൾ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരിൽ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുർമുഖം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടിൽ കോവിഡിനെതിരെയുള്ള […]

Entertainment

വിടവാങ്ങിയത് ഹാസ്യത്തിന് പുത്തൻ ഭാവുകത്വം നൽകിയ നടൻ

തമിഴ് സിനിമയിൽ ഹാസ്യത്തിന് പുത്തൻ ഭാവുകത്വം നൽകിയ നടനായിരുന്നു വിവേക്. രജനികാന്തിനെയടക്കം സിനിമയിലെത്തിച്ച കെ. ബാലചന്ദറിന്റെ മാനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയായിരുന്നു വിവേകിന്റെ അരങ്ങേറ്റം. തുടർന്നിങ്ങോട് കുശി, മിന്നലെ, അലൈപായുതെ, ഉഴൈപ്പാളി, ശിവാശി, അന്യൻ തുടങ്ങി 200ലധികം ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി. ഒരു നുണക്കഥ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു വിവേക്. മധുര കോവിൽപ്പട്ടിയാണ് സ്വദേശം. വിവേകാനന്ദൻ എന്ന യഥാർഥ പേര് സിനിമയിലെത്തിയതോടെയാണ് വിവേകായി ചുരുങ്ങിയത്. നിരവധി സാമൂഹവിഷയങ്ങളിൽ നിലപാടുകൾ തുറന്നുപറഞ്ഞ […]

Association Cultural Entertainment Pravasi Switzerland

സ്വിസ്സ് മലയാളീ മ്യൂസിക് ഒരുക്കിയ “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുപ്പാട്ടിലൂടെ മനം നിറഞ്ഞു മലയാളി മനസ്സ് ..

കൊറോണക്കാലമായതിനാൽ പുറത്തിറങ്ങാതെ ജനങ്ങൾ വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുകയാണ്. ഇതിനിടെ പ്രധാന ദിവസങ്ങളെല്ലാം ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ കടന്നു പോകുന്നു . സംഗീതത്തിലൂടെയും വാക്കുകളിലൂടെയും ഈസ്റ്റർ ,വിഷുദിന ആശംസകൾ നേരുവാനല്ലാതെ മലയാളിക്ക് എന്തുചെയ്യാൻ … ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ എന്ന് എല്ലാവരും പരസ്‌പരം ആശംസിക്കുമ്പോഴാണ് മനസ്സിൽ കുളിർ മഴയായി ഈ വിഷു നാളിൽ സ്വിസ്സ് മലയാളീ മ്യൂസിക് “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുഗാനം മനസ്സുനിറയെ പൂക്കാലം നിറച്ചു സംഗീതാസ്വാദകർക്കായി എത്തിച്ചിരിക്കുന്നത് […]

Entertainment India Movies

മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും; കങ്കണ മികച്ച നടി; വിജയ് സേതുപതിക്കും പുരസ്‌കാരം

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്കാണ്. മികച്ച നടിയായി കങ്കണ റണൗട്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രിയദർശൻ സംവിധാനം ചെയ്ത അറബിക്കടലിലെ സിംഹമാണ് മികച്ച ചിത്രം. മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിംമികച്ച സിനിമാ ഗ്രന്ഥം- സിനിമ പഹനാരാ മനുഷ്യമികച്ച നിരൂപണം-സോഹിനി ചതോപാധ്യായമികച്ച നരേഷൻ- വൈൽഡ് കർണാടകമികച്ച സംഗീത സംവിധാനം-വിശാഖ് ജ്യോതിമികച്ച എഡിംറ്റിംഗ്-ഷഡപ്പ് സോനമികച്ച കുടുംബ ചിത്രം- ഒരു പാതിര സ്വപ്നം പോലെമികച്ച വിതരണം- […]