Cultural Entertainment Pravasi Switzerland

വിനോദസഞ്ചാരികൾക്ക് വഴികാട്ടിയായി സ്വിറ്റസർലണ്ടിലെ സെർമാറ്റ്, മാറ്റർഹോൺ എന്നിവിടങ്ങളെക്കുറിച്ചുള്ള അടുപ്പും വെപ്പും വ്‌ളോഗിന്റെ വിവരണവും വീഡിയോയും – ടോം കുളങ്ങര

സ്വിറ്റ്‌സർലൻഡിന്റെ ഐക്കണിക് ലാൻഡ്‌മാർക്കായ മാറ്റർഹോണും അതിന്റെ മടിത്തട്ടിൽ പ്രകൃതി അഴകോടെ ഒരുക്കിയ സെർമാറ്റ് ഗ്രാമഭംഗിയും സ്വിറ്റ്സർലാൻഡ് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും ഒഴിവാക്കരുത്. എത്ര കണ്ടാലും മതി വരാത്ത മാറ്റർഹോണിന്റേയുംസെർമാറ്റ് താഴ്‌വരയുടേയും വിശേഷങ്ങളിലൂടെ നമുക്ക് ഒരു ചെറു യാത്ര പോകാം. സ്വിറ്റ്സർലാൻഡിലെ പർവ്വതനിരകളിലൂടെ പനോരമിക് കാഴ്ചകളിലൂടെ ഓടുന്ന Glacier Express ട്രെയിനിൽ ആറുമണിക്കൂർ നീളുന്ന വിശിഷ്ട യാത്ര. അതിനായി ഞങ്ങൾ തെരഞ്ഞെടുത്തത് Chur നിന്ന് Zermatt റൂട്ടാണ്. സെർമാറ്റിൽ നിന്നും ബാസലിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് മുൻപായി കഷ്ടിച്ച് ഒന്നര മണിക്കൂർ […]

Entertainment Movies Social Media

‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി അവഞ്ചേഴ്സ് സംഗീത സംവിധായകൻ

ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകൻ അലൻ സിൽവെസ്ട്രി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലൻ മിന്നൽ മുരളിയ്ക്ക് ആശംസകൾ നേർന്നത്. ചിത്രത്തിൻ്റെ ട്രെയിലർ പങ്കുവച്ച അദ്ദേഹം ‘ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’ എന്ന് കുറിച്ചു. (alan silvestri minnal murali) എമ്മി പുരസ്‌കാര ജേതാവായ അലൻ സിൽവെസ്ട്രി ‘ബാക്ക് ടു ദ ഫ്യൂച്ചർ സിനിമാ പരമ്പര’, ‘ഫോറസ്റ്റ് ഗംപ്’, ‘പ്രെഡേറ്റർ, ‘കാസ്റ്റ് […]

Entertainment Movies

മിതാലി രാജ് ബയോപിക്ക് ‘ഷബാഷ് മിത്തു’ ഫെബ്രുവരി നാലിന് തീയറ്ററുകളിൽ

ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക്ക് ‘ഷബാഷ് മിത്തു’ 2022 ഫെബ്രുവരി 4ന് തീയറ്ററുകളിൽ എത്തും. മിതാലിയുടെ 39ആം ജന്മദിനമായ ഇന്നാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും മിതാലി രാജും ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചു. ശ്രീജിത് മുഖർജിയാണ് ലോകം കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്ററുടെ ബയോപിക്ക് സംവിധാനം ചെയ്യുക. തപ്സി പന്നു ചിത്രത്തിൽ മിതാലി രാജിനെ അവതരിപ്പിക്കും. വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെൻ ആണ് ചിത്രത്തിനു […]

Entertainment Kerala

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; മികച്ച നടി അന്നാ ബെൻ, നടൻ ജയസൂര്യ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. ( kerala state award 2020 ) തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്. മികച്ച സ്വഭാവ നടൻ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി, മികച്ച സംവിധായകൻ സിദ്ധാർത്ഥ ശിവ തുടങ്ങി 48 പേർ അവാർഡുകൾ ഏറ്റുവാങ്ങി. മികച്ച നടനുള്ള […]

Entertainment Kerala Movies

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓ‍ഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക. ഇത്തവണ 48 പേരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും കപ്പേളയിലെ പ്രകടനത്തിലൂടെ അന്ന ബെന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ പോസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി […]

Entertainment Movies

ഷോർട്ട് മിഡ്‌വിക്കറ്റിൽ നിന്ന് പിന്നിലേക്കോടി കപിൽ ദേവ് എടുത്ത ആ ക്യാച്ച്; ’83’ ടീസർ പുറത്ത്

ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പിൻ്റെ കഥ പറയുന്ന ’83’ എന്ന സിനിമയുടെ ടീസർ പുറത്ത്. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഫൈനൽ മത്സരത്തിൽ ഇതിഹാസ താരം വിവിയൻ റിച്ചാർഡ്സിനെ അതിശകരമായി പുറത്താക്കിയ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിൻ്റെ ക്യാച്ചാണ് ടീസറിലുള്ളത്. ഒരു മിനിട്ട് മാത്രം ദൈർഘ്യമുള്ള ടീസറാണ് റിലയൻസ് എൻ്റർടൈന്മെൻ്റിൻ്റെ യൂട്യൂബ് ചാനലിലൂടെ റിലീസായിരിക്കുന്നത്. ആരാധകർ ടീസർ ഏറ്റെടുത്തുകഴിഞ്ഞു. ഡിസംബർ 24ന് ചിത്രം തീയറ്ററുകളിലെത്തും. ഹിന്ദി കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസാവും. ടീം […]

Entertainment Europe Pravasi Switzerland

എല്ലാ ദിനങ്ങളിലും വ്യത്യസ്തതയോടെ പ്രകാശം പരത്തി ഒഴുകുന്ന ഗീസ്ബാഹ് വെളളച്ചാട്ടം – ലേഖനം – വീഡിയോ -ടോം കുളങ്ങര

Giessbach വെള്ളച്ചാട്ടം: രാത്രിയിലും പകൽപോലെ പ്രകാശം പരത്തിക്കൊണ്ട് ഒഴുകുന്ന ഗീസ്ബാഹ് വെളളച്ചാട്ടത്തിന്റെ ഗർജ്ജനം ദിവസേന വ്യത്യസ്തമാണെന്നാണ് പറയുന്നത്. Faulhorn പ്രദേശത്തെ ഉയർന്ന താഴ്‌വരകളിൽ നിന്ന് ഉത്ഭവിക്കുന്ന ഗീസ്ബാഹ് 14 ചെറു ചാട്ടങ്ങളായി 500 മീറ്റർ ഒഴുകി ബ്രീൻസ് തടാകത്തിലേക്ക് പതിക്കുന്നു. ഈ 14 തട്ടുകൾക്കും ബർണർ വീരൻമാരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ഈ വെള്ളച്ചാട്ടവും ചുറ്റുപാടുകളും അതിനിടയിലൂടെയുള്ള നടത്തവും താരതമ്യപ്പെടുത്താനാവാത്ത ഒരു പ്രത്യേക അനുഭൂതിയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ഗീസ്ബാഹ് ഗ്രാൻഡ്‌ ഹോട്ടലിലേയ്ക്കും വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിലേക്കും വേണമെങ്കിൽ നിങ്ങൾക്ക് നേരിട്ട് […]

Entertainment Movies

തീയറ്ററുകളില്‍ ഇനി മരക്കാര്‍ ആവേശം; ടീസര്‍ പുറത്ത്

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ സിനിമയുടെ ഒഫിഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാര്‍ ഡിസംബര്‍ 2ന് തീയറ്ററുകളിലെത്തും. വിവിധ രാജ്യങ്ങളിലായി 3300ലധികം തീയറ്ററുകളിലാണ് മരക്കാര്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ അറുനൂറോളം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം മലയാളത്തിനുപുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. നൂറുകോടി ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. റോയ് സി ജെ, സന്തോഷ് […]

Entertainment Movies

സോണിലിവിലെ ചുരുളിക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല; വിശദീകരണവുമായി സെൻസർ ബോർഡ്

ചുരുളി സിനിമ വിവാദത്തിൽ ഔദ്യോഗിക പ്രതികരണവുമായി സെൻസർ ബോർഡ് രംഗത്ത്. ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ പതിപ്പ് സർട്ടിഫൈഡ് അല്ലെന്ന് സെൻസർ ബോർഡ് വിശദീകരിക്കുന്നു. സിനിമയിൽ ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് തങ്ങൾ നൽകിയത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെൻസർ ബോർഡിനെതിരെ പ്രചരിക്കുന്നതെന്നും റീജിയണൽ ഓഫീസർ പാർവതി വി വ്യക്തമാക്കി. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിൽ അശ്ലീല പദപ്രയോഗം വ്യാപകമെന്ന വിവാദത്തിനിടെയാണ് സെൻസർ ബോർഡിന്റെ വിശദീകരണം. മയിലാടുംപറമ്പിൽ ജോയി എന്ന കുറ്റവാളിയെ പിടികൂടാൻ […]

Entertainment Movies Sports

2007 ടി-20 ലോകകപ്പിലെ ഇന്ത്യൻ വിജയം അഭ്രപാളിയിലേക്ക്; ‘ഹഖ് സേ ഇന്ത്യ’ അണിയറയിൽ ഒരുങ്ങുന്നു

2007 ടി-20 ലോകകപ്പിലെ ഇന്ത്യൻ വിജയം അഭ്രപാളിയിലേക്ക്. ‘ഹഖ് സേ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന മലയാളി പേസർ ശ്രീശാന്ത് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റർ പങ്കുവച്ചു. ലണ്ടൻ ആസ്ഥാനമായ വൺ വൺ സിക്സ് നെറ്റ്‌വർക്ക് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുക. കബൂൽ ഹേ എന്ന ചിത്രം ഒരുക്കിയ സൗഗത് ഭട്ടാചാര്യ സിനിമ സംവിധാനം ചെയ്യും. ഒടിടിയിലാവും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്. സലിം-സുലൈമാൻ സഖ്യം […]