Entertainment Mollywood Movies

ഭാസ്കര പട്ടേലരെപ്പോലെ ക്രൂരനോ ‘ഭ്രമയുഗത്തിലെ’ കാരണവര്‍; വീണ്ടും ഭ്രമിപ്പിച്ച് മമ്മൂട്ടി

തന്‍റെ വേഷങ്ങളിലൂടെ ആരാധകരെ വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ഇപ്പോഴിതാ, പുതുവര്‍ഷത്തിലും ആരാധകരെ ആവേശത്തിലാക്കി ഏറ്റവും പുതിയ ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് താരം. ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗം’ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയ സമയത്തുതന്നെ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘വിധേയൻ’ എന്ന എന്ന ചിത്രത്തിലെ ഭാസ്ക്കര പട്ടേലർ എന്ന കഥാപാത്രവുമായുള്ള സാമ്യത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഭ്രമയുഗം ഹൊറർ ജോണറിൽ പുറത്തിറങ്ങുന്ന സിനിമയാണെങ്കിലും ഭാസ്ക്കര പട്ടേലരുടെ അതേ […]

Entertainment

അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ കുടുംബത്തെ വലിച്ചിഴക്കുന്നത് മൂന്നാംകിട പ്രവൃത്തിയാണ്; പ്രാപ്തി എലിസബത്തിനെതിരെ അഹാന

നടിയും സോഷ്യൽ മിഡിയ ആക്ടിവിസ്റ്റുമായ പ്രാപ്തി എലിസബത്തിനെതിരെ രൂക്ഷവിമർശനവുമായി അഹാന കൃഷ്ണ. കുടുംബത്തിലുള്ള ഒരാളുടെ രാഷ്ട്രീയത്തിന്റെ പേരിൽ മറ്റുള്ളവരെ വലിച്ചിഴയ്ക്കുന്നത് മൂന്നാം കിട പ്രവൃത്തിയെന്നാണ് പ്രാപ്തിക്കെതിരെ അഹാന പറഞ്ഞത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിമർശനം. ഒരടിസ്ഥാനവുമില്ലാത്ത കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്തു. നിങ്ങളെ ഒരു സമയത്ത് പിന്തുണച്ചിരുന്ന ആളാണ് ഞാൻ. ഈ വിഷയത്തിൽ ഞാനെവിടെയെങ്കിലും പ്രതികരിച്ചിരുന്നതായി നിങ്ങൾ കണ്ടോ? അഹാന ഇൻസ്റ്റ്ഗ്രാമിൽ ചോദിച്ചു. അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ഒരുപാട് മുഖമില്ലാത്ത വ്യക്തികൾ എന്റെയും അമ്മയുടെയും സഹോദരിമാരുടെയും സോഷ്യൽ […]

Entertainment India National

വിജയകാന്തിനെ അവസാനമായി കാണാനെത്തിയ നടന്‍ വിജയ്ക്ക് നേരേ ചെരുപ്പ് ഏറ്; രോഷത്തോടെ ആരാധകർ

ചെന്നൈയിൽ നടൻ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങവെയാണ് സംഭവം. അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരേ ചെരുപ്പ് എറിയുകയായിരുന്നു. വിജയ് യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വിഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തിൽ വ്യക്തതയില്ല. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ ക്യാപ്റ്റനെ […]

Entertainment Kollywood

വികാരാധീനനായി വിജയ്; വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നടന്‍ വിജയും പ്രിയ ക്യാപ്റ്റന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ഇന്നലെ രാത്രി ദളപതി വിജയ് അന്തിമോപചാരം അർപ്പിക്കാൻ ചെന്നൈ കോയമ്പേഡിലെ ഡിഎംഡികെ ഓഫീസിലെത്തി. അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിച്ചപ്പോള്‍ വിജയ് വികാരാധീനനായി.വികാരാധീനനായ അദ്ദേഹം വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും രണ്ട് മക്കളായ വിജയ പ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ എന്നിവരെയും അനുശോചനം അറിയിച്ചു. കാറിലേക്ക് പോകുന്നതിനിടെ അവിടെ തടിച്ചുകൂടിയ ആരാധകർ അദ്ദേഹത്തിന്റെ യാത്ര തടസപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിജയ് […]

Entertainment Kollywood Mollywood Movies

‘മഹാനായ മനുഷ്യൻ, ഏറ്റവും നല്ല സുഹൃത്ത്’; വിജയകാന്തിനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും

നടൻ വിജയകാന്തിന് അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും. വിജയകാന്തിപ്പോൾ നമ്മോടുകൂടിയില്ല, എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. ഒരു മികച്ച നടൻ, അത്ഭുതകരമായ മനുഷ്യൻ. അദ്ദേഹത്തിന്റെ നഷ്ടം സിനിമാ പ്രവർത്തക‍ർക്കും സിനിമാ പ്രേമികൾക്കും വ്യക്തിപരമായി എനിക്കും ആഴത്തിലേൽക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു എന്നായിരുന്നു മോഹൻലാൽ അനുശോചിച്ചത്. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു എന്നും തമിഴ് സിനിമാ […]

Entertainment Kollywood Movies

‘നായകനായി അരങ്ങേറ്റം കുറിച്ച ദളപതി വിജയ്ക്ക് തുടക്കം പിഴച്ചു’; അന്ന് ചേർത്തുപിടിച്ച ക്യാപ്റ്റൻ വിജയെ ജനപ്രിയനാക്കി

നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെ ഇന്ന് ചെന്നൈയിലെ എം.ഐ.ഒ.ടി ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞതിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി വിഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ വിജയുടെ പഴയ അഭിമുഖത്തിൽ നിന്നുള്ള ഒരു ക്ലിപ്പാണ് അത്തരത്തിലുള്ള ഒരു വിഡിയോ. ചന്ദ്രശേഖറിൻ്റെ അഭ്യർഥനപ്രകാരം വിജയ് യെ കെെപിടിച്ച് ഉയർത്തുന്നതിൽ വിജയകാന്ത് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതിൽ അധികവും. വിജയകാന്തിന്റെ സെന്ദൂരപാണ്ടിയിൽ (1993) ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് […]

Entertainment Kollywood Movies

‘സൂപ്പർ താരമാകുമ്പോഴും പ്രതിഫലത്തിൽ വിട്ടുവീഴ്ച’; നിർമാതാവിന്റെ അവസ്ഥയറിഞ്ഞ് പെരുമാറുന്ന നടൻ വിജയകാന്ത്

നിര്‍മാതാവിന്റെ അവസ്ഥയറിഞ്ഞ് പെരുമാറുന്ന നടനായിരുന്നു വിജയകാന്ത്. സൂപ്പര്‍താര പദവിയില്‍ എത്തിയപ്പോഴും അദ്ദേഹം പ്രതിഫലത്തില്‍ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നു. അതിഥിവേഷത്തിലെത്തിയ പല സിനിമകളിലും അദ്ദേഹം പ്രതിഫലം പോലും വാങ്ങിയിരുന്നില്ല. താന്‍ വൈകിയ കാരണം ഒരു സിനിമയുടെ ചിത്രീകരണം പോലും മുടങ്ങരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. നടന്‍ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു വിജയകാന്ത് തുടക്ക കാലത്ത് ചെയ്തതില്‍ അധികവും.154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010-ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തില്‍ അവസാനമായി എത്തിയ ചിത്രവും […]

Entertainment Kollywood Movies

‘പുരട്ചി കലൈഞ്ജർ’ ആരാധകരുടെ പ്രിയപ്പെട്ട ‘ക്യാപ്റ്റൻ’; വില്ലനിൽ നിന്ന് ആക്ഷൻ ഹീറോയിലേക്ക്; വിജയകാന്ത് ഇനി ഓർമ

ആരാധകരുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോയായിരുന്നു അവരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ വിജയകാന്ത്. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമാണ്. ഈ ചിത്രത്തോടെയാണ് ആരാധകർ വിജയകാന്തിനെ ക്യാപ്റ്റനായി വിശേഷിപ്പിക്കാൻ തുടങ്ങിയത്. തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. 1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയകാന്ത് അരങ്ങേറിയത്. 1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയർത്തി. പിന്നാലെ, ആക്‌ഷനും പ്രണയവും വൈകാരിക രംഗങ്ങളുമൊക്കെയുള്ള […]

Entertainment World

ഓസ്‌കാർ നേടിയ പാരസൈറ്റ് ചിത്രത്തിലെ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ

പ്രശസ്‌ത ദക്ഷിണ കൊറിയൻ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ. പാരസൈറ്റ് അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ബുധനാഴ്ച്ച രാവിലെ സോളിലെ ഒരു പാർക്കിൽ കാറിനുള്ളിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് എൻഡി ടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ വാഹനത്തിനുള്ളിൽ നിന്നാണ് നടനെ കണ്ടെത്തിയത്, പൊലീസിനെ ഉദ്ധരിച്ച് കൊറിയൻ വാർത്താ ഏജൻസി യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു. ആത്മഹത്യാ കുറിപ്പ് […]

Entertainment India Kerala

‘ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും’; ആശുപത്രിയിലാണെന്ന് രഞ്ജിനി ഹരിദാസ്

ക്രിസ്മസിന്റെ പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും എന്നാണ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ രഞ്ജിനി കുറിച്ചിരിക്കുന്നത്.നെഞ്ചിലുണ്ടായ ഒരു ചെറിയ അണുബാധയാണ് കാര്യങ്ങൾ ഈ നിലയിലെത്തിച്ചതെന്ന് രഞ്ജിനി പറഞ്ഞു. കുറേ നാളുകൾക്ക് മുന്നേതന്നെ പ്രശ്നം തോന്നിയിരുന്നെങ്കിലും അവ​ഗണിക്കുകയായിരുന്നു. കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങൾസഹിതമാണ് താൻ ആശുപത്രിയിലാണെന്ന് രഞ്ജിനി അറിയിച്ചിരിക്കുന്നത്. ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ ദീർഘനാളുകളായി അവഗണിച്ചതിന്റെ ഫലമായാണ് ഇപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നതെന്ന് രഞ്ജിനി പറയുന്നു. ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് […]