തൃശൂരിൽ എത്തിയ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്. ഇന്‍സ്റ്റഗ്രാമിലാണ് മാധവ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി മോദിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിനു മുന്നിൽ നിൽക്കാൻ കഴിഞ്ഞത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് കുറിച്ചാണ് മാധവ് പോസ്റ്റ് പങ്കുവച്ചത്. പ്രധാനമന്ത്രിയോടൊപ്പം നിൽക്കാൻ കഴിഞ്ഞതിന്റെ അനുഭവം കുറിച്ചുകൊണ്ട് സഹോദരി ഭാവിനിയുമായുള്ള ചിത്രമാണ് മാധവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലൊരു അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നിൽ നിൽക്കാൻ സാധിച്ചത് ആവേശകരമായ അനുഭവമായിരുന്നു’- മാധവ് ഇൻസ്റ്റഗ്രാമിൽകുറിച്ചു. ചിത്രത്തിൽ മാധവിന്റെ തോളിൽ കൈവെച്ച് മോദി സംസാരിക്കുന്നതും കാണാം. […]
Entertainment
മികച്ച സംവിധായകൻ, നടൻ, സഹനടൻ; ഗോൾഡൻ ഗ്ലോബ്സിൽ പ്രധാന പുരസ്കാരങ്ങൾ ഓപ്പൻഹെയ്മറിന്
ഇക്കൊല്ലത്തെ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങളിൽ ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹെയ്മറിന് മികച്ച നേട്ടങ്ങൾ. മികച്ച സംവിധായകൻ, മികച്ച ചിത്രം, നടൻ, സഹനടൻ, ഒറിജിനൽ സ്കോർ എന്നീ പുരസ്കാരങ്ങളൊക്കെ ഓപ്പൻഹെയ്മർ സ്വന്തമാക്കി. പുരസ്കാര വിതരണച്ചടങ്ങ് പുരോഗമിക്കുകയാണ്. പല പ്രവചനങ്ങളും കാറ്റിൽ പറത്തിയാണ് അണുബോംബിൻ്റെ പിതാവ് റോബർട്ട് ഓപ്പൻഹെയ്മറുടെ ജീവിതം പറഞ്ഞ ‘ഓപ്പൻഹെയ്മർ’ പ്രധാന പുരസ്കാരങ്ങളൊക്കെ സ്വന്തമാക്കിയത്. വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെസിയുടെ കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിന് ഇതുവരെ ഒരു പുരസ്കാരമാണ് ലഭിച്ചത്. ഡ്രാമ സിനിമയിലെ മികച്ച […]
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം ; വിശിഷ്ടാതിഥിയായി മമ്മൂട്ടി
അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. പോയിൻറ് പട്ടികയിൽ കോഴിക്കോട് ജില്ല മുന്നിൽ. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. പാലക്കാടും ഒപ്പത്തിനൊപ്പമുണ്ട്.കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു. വിശിഷ്ടാതിഥിയായി നടൻ മമ്മൂട്ടി എത്തും. സ്വർണ്ണ കപ്പിനായി നടക്കുന്നത് വാശിയേറിയ പോരാട്ടമാണ്. മാറിമറിഞ്ഞ പോയിന്റ് നിലയിൽ കോഴിക്കോട് ജില്ലയാണ് ഇപ്പോൾ മുന്നിൽ. 228 ഇനങ്ങളുടെ ഫലം അറിയുമ്പോൾ 896 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാർ മുന്നിട്ടുനിൽക്കുന്നു. തൊട്ട് പിന്നാലെ കണ്ണൂർ 892 പോയിന്റ്, പാലക്കാട് 888 പോയിന്റുമായി […]
‘കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച അവരുടെ പുരട്ചി കലൈഞ്ജർ’; വിജയകാന്തിന്റെ ഓര്‍മകളില്‍ വികാരാധീനനായി സൂര്യ
വിജയകാന്തിന് അന്തിമോപചാരവുമായി അദ്ദേഹത്തിന്റെ സ്മാരകത്തില്‍ എത്തിയ നടന് സൂര്യയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. വിജയകാന്തിന്റെ മരണസമയത്ത് സൂര്യ വിദേശത്ത് ആയിരുന്നു. വിജയകാന്തിന്റെ സ്മാരകത്തിലെത്തിയ സൂര്യ വികാരാധീനനാവുന്നതും കരയുന്നതും വിഡിയോയില്‍ കാണാം. വിജയകാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദര്‍ശിച്ചു. സൂര്യയുടെ കരിയറിലെ തുടക്കകാലത്തെ ചിത്രമായ പെരിയണ്ണയിലെ ടൈറ്റില്‍ കഥാപാത്രമായ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ എത്തിയത് വിജയകാന്ത് ആയിരുന്നു. ‘കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച് അവരുടെ പുരട്ചി കലൈഞ്ജറായി മാറിയ എന്റെ സഹോദരന് വിജയകാന്തിന്റെ വിയോഗത്തില്‍ എന്റെ […]
‘മിമിക്രിക്ക് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ പത്രത്തില്‍ ചെറിയ ഫോട്ടോ വന്നു; ഒരു ചാൻസിനായി അതും ചുരുട്ടിപിടിച്ച് നടന്നിട്ടുണ്ട്’; മുകേഷ് എംഎല്‍എ
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ പഴയകാല ഓർമകൾ പറഞ്ഞ് നടനും എംഎൽഎയുമായ മുകേഷ്. പണ്ട് ഒരുപാട് കൊല്ലം ഞനൊരു മത്സരാർത്ഥി ആയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി വന്ന സദസിൽ നിൽക്കുമ്പോഴും ഞാൻ കേൾക്കുന്നത് മത്സരാർത്ഥികളുടെ നെഞ്ചിടിപ്പാണ്. ഇത്തരം മത്സരം വരുമ്പോൾ ഉള്ള ആവേശമാണ് ഓർക്കാനുള്ളത്. വിപ്ലവകരമായ മാറ്റമാണ് കലോത്സവങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. 1980കളിൽ മിമിക്രിയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ അന്ന് വന്ന പത്രത്തില്‍ ചെറിയ ഫോട്ടോ വന്നു; അതും ചുരുട്ടിപിടിച്ച് നടന്നിട്ടുണ്ട്. എവിടെങ്കിലും ഒരു ചാൻസിനായി. തിരുനക്കരയിലെ കലോത്സവത്തിൽ പങ്കെടുത്തിരുന്നെങ്കിലും […]
സെലീന ഗോമസ് സംഗീത കരിയര്‍ നിര്‍ത്തുന്നു? പുതിയ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
ലോകപ്രസിദ്ധ ഗായികയും നടിയും ബിസിനസുകാരിയുമായ സെലീന ഗോമസ് തന്റെ സംഗീത കരിയര്‍ അവസാനിപ്പിക്കുമെന്ന് സൂചന നല്കിയ അഭിമുഖം ചര്‍ച്ചയാകുന്നു. ജേസണ്‍ ബേറ്റ്മാനുമായുള്ള സ്മാര്‍ലെസ് എന്ന പോഡ്കാസ്റ്റിലാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മ്യൂസിക് ആല്‍ബം തന്റെ അവസാനത്തെ ആല്‍ബമായേക്കാമെന്ന് അവര്‍ പറയുന്നത്. ഇനി സ്റ്റുഡിയോയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം സ്ക്രീനിലായിരിക്കാനാണ് തന്റെ പുതിയ പ്ലാനെന്നും സെലീന കൂട്ടിച്ചേര്‍ത്തു. അതായത് സംഗീതത്തേക്കാള്‍ താന്‍ ഇനി അഭിനയത്തിന് പ്രാധാന്യം കൊടുക്കുമെന്നാണ് സെലീന വ്യക്തമാക്കിയിരിക്കുന്നത്. സെലീന ഒരു അനുഗ്രഹീത ഗായികയാണെന്നും അതുകൊണ്ട് ഒരു ഫീല്‍ഡില്‍ […]
ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു
നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. ഷൈനും തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധിപേരാണ് ഷൈൻ ടോം ചാക്കോയ്ക്കും തനൂജയ്ക്കും ആശംസകൾ അറിയിച്ച് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയും ശ്രദ്ധനേടുകയാണ്. പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്. ഈ വർഷം തന്നെ വിവാഹം ഉണ്ടായേക്കുമെന്നാണ് […]
ജപ്പാനില്‍ നിന്നും ഇന്ന് നാട്ടില്‍ തിരിച്ചെത്തി, ജനങ്ങള്‍ കാണിക്കുന്ന സഹിഷ്ണുത പ്രശംസനീയമാണ്; ജൂനിയര്‍ എന്‍ടിആര്‍
നടന് ജൂനിയര്‍ എന്‍ടിആര്‍ ജപ്പാനില്‍ നിന്നും തിരിച്ചെത്തി. പുതുവര്‍ഷത്തില്‍ ദുരന്തഭൂമിയായി മാറിയ ജപ്പാനിൽ തീപിടിത്തം ഉണ്ടാകുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മുഴുവന്‍ ജപ്പാനില്‍ ആയിരുന്നുവെന്നും ശരിക്കും ഞെട്ടിപ്പോയെന്നും താരം എക്സില്‍ കുറിച്ചു. ദുരന്തത്തോട് ജനങ്ങള്‍ കാണിക്കുന്ന സഹിഷ്ണുത പ്രശംസനീയമാണ്. വേഗത്തില്‍ കരകയറാവാനാവട്ടെ എന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. തിങ്കളാഴ്ച, ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിന്റെ പടിഞ്ഞാറൻ തീരത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തീപിടിത്തം ഉണ്ടാകുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. 13 പേരാണ് കൊല്ലപ്പെട്ടത്. […]
ഭാസ്കര പട്ടേലരെപ്പോലെ ക്രൂരനോ ‘ഭ്രമയുഗത്തിലെ’ കാരണവര്‍; വീണ്ടും ഭ്രമിപ്പിച്ച് മമ്മൂട്ടി
തന്റെ വേഷങ്ങളിലൂടെ ആരാധകരെ വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ഇപ്പോഴിതാ, പുതുവര്‍ഷത്തിലും ആരാധകരെ ആവേശത്തിലാക്കി ഏറ്റവും പുതിയ ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് താരം. ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗം’ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയ സമയത്തുതന്നെ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘വിധേയൻ’ എന്ന എന്ന ചിത്രത്തിലെ ഭാസ്ക്കര പട്ടേലർ എന്ന കഥാപാത്രവുമായുള്ള സാമ്യത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഭ്രമയുഗം ഹൊറർ ജോണറിൽ പുറത്തിറങ്ങുന്ന സിനിമയാണെങ്കിലും ഭാസ്ക്കര പട്ടേലരുടെ അതേ […]
അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ കുടുംബത്തെ വലിച്ചിഴക്കുന്നത് മൂന്നാംകിട പ്രവൃത്തിയാണ്; പ്രാപ്തി എലിസബത്തിനെതിരെ അഹാന
നടിയും സോഷ്യൽ മിഡിയ ആക്ടിവിസ്റ്റുമായ പ്രാപ്തി എലിസബത്തിനെതിരെ രൂക്ഷവിമർശനവുമായി അഹാന കൃഷ്ണ. കുടുംബത്തിലുള്ള ഒരാളുടെ രാഷ്ട്രീയത്തിന്റെ പേരിൽ മറ്റുള്ളവരെ വലിച്ചിഴയ്ക്കുന്നത് മൂന്നാം കിട പ്രവൃത്തിയെന്നാണ് പ്രാപ്തിക്കെതിരെ അഹാന പറഞ്ഞത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിമർശനം. ഒരടിസ്ഥാനവുമില്ലാത്ത കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്തു. നിങ്ങളെ ഒരു സമയത്ത് പിന്തുണച്ചിരുന്ന ആളാണ് ഞാൻ. ഈ വിഷയത്തിൽ ഞാനെവിടെയെങ്കിലും പ്രതികരിച്ചിരുന്നതായി നിങ്ങൾ കണ്ടോ? അഹാന ഇൻസ്റ്റ്ഗ്രാമിൽ ചോദിച്ചു. അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ഒരുപാട് മുഖമില്ലാത്ത വ്യക്തികൾ എന്റെയും അമ്മയുടെയും സഹോദരിമാരുടെയും സോഷ്യൽ […]