Entertainment

പ്രണയമല്ല ജീവിതമെന്ന് മനസിലാക്കാന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു’; 16ാം വയസില്‍ തുടങ്ങിയ പ്രണയത്തെ കുറിച്ച് ശ്രുതി രാമചന്ദ്രന്‍

പതിനാറാം വയസില്‍ തുടങ്ങിയ പ്രണയ ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്രുതി രാമചന്ദ്രന്‍. ചെറുപ്പം മുതലേ അറിയുന്ന ഫ്രാന്‍സിസ് തോമസിനെയാണ് ശ്രുതി ജീവിത പങ്കാളിയാക്കിയത്. പ്രണയ ബന്ധം എത്തരത്തിലാണെങ്കിലും അത് തുറന്ന് സംസാരിക്കാനുള്ള വേദിയായി കുടുംബം മാറണമെന്നും കമ്മ്യൂണിക്കേഷനാണ് കുടുംബബന്ധങ്ങള്‍ മികച്ചതാക്കി മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ശ്രുതി പറഞ്ഞു. ‘ഫ്രാന്‍സിസും ഞാനും പതിനാറാം വയസിലാണ് കണ്ടുമുട്ടിയത്. ഒരുമിച്ച് വളര്‍ന്നതുകൊണ്ടുതന്നെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരസ്പരം അറിയാമായിരുന്നു. പ്രണയവും ഞങ്ങള്‍ക്കൊപ്പം വളര്‍ന്നെങ്കിലും പ്രണയിക്കുന്ന സമയത്തെ ജീവിതമല്ല ഒരുമിച്ച് ജീവിച്ചുതുടങ്ങുമ്പോള്‍ എന്ന് വിവാഹ ശേഷം […]

Entertainment

കളരി പയറ്റ് പഠിക്കാൻ പാലക്കാടെത്തി നടി ശ്വേത

പയറ്റിനെ കുറിച്ച് അറിഞ്ഞ് കേരളത്തിലേക്ക് വണ്ടി കയറി മറാഠി സിനിമാ താരം ശ്വേതാ പർദേശി. പാലക്കാട് ആലത്തൂരിൽ നിന്നാണ് ശ്വേതാ കളരിപ്പയറ്റ് അഭ്യസിക്കുന്നത്. സ്ത്രീകൾ ഏതെങ്കിലും ഒരു ആയോധന കല പഠിച്ചിരിക്കണം എന്നാണ് ശ്വേതയുടെ അഭിപ്രായം. പാലക്കാട് ആലത്തൂരിലെ ബോധി കളരിപ്പയറ്റ് സെൻറ്റിൽ ബൈജു മോഹൻദാസിൻറെ നേതൃത്വത്തിലാണ് ശ്വേതാ പർദേശി കളരി പഠിക്കുന്നത്. തട്ടിലെത്തി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ആദ്യപാഠങ്ങൾ ഡാൻസർ കൂടിയായ ശ്വേത സ്വായത്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ വളരെ സ്‌നേഹമുള്ളവരാണെന്നും കേരളം തനിക്കിപ്പോൾ വീട് പോലെയാണെന്നും […]

Entertainment

‘എകെ മോട്ടോ റൈഡ്’ മോട്ടോര്‍ സൈക്കിളുകളോട് പ്രണയം; റൈഡുകള്‍ക്കായി കമ്പനി പ്രഖ്യാപിച്ച് അജിത്ത്

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്ന കമ്പനി ‘എകെ മോട്ടോ റൈഡ്’ പ്രഖ്യാപനവുമായി തമിഴ് താരം അജിത്ത് കുമാര്‍. സിനിമാ ചിത്രീകരണങ്ങള്‍ക്കിടെ കിട്ടുന്ന ഒഴിവുകാലം പലപ്പോഴും അദ്ദേഹം വിനിയോഗിക്കാറ് ബൈക്ക് റൈഡുകള്‍ക്കായാണ്. ഇപ്പോളിതാ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്ന കമ്പനിയുടെ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. ഇത് സംബന്ധിച്ച് ഒരു വാര്‍ത്താ കുറിപ്പും അജിത്ത് കുമാര്‍ പുറത്തിറക്കിയിട്ടുണ്ട്.’എകെ മോട്ടോ റൈഡ് എന്ന മോട്ടോർ സൈക്കിൾ ടൂറിസം കമ്പനിയിലൂടെ മോട്ടോർ സൈക്കിളുകളോടും റൈഡുകളോടുമുള്ള എന്‍റെ അഭിനിവേശം ഒരു പ്രൊഫഷനായി പങ്കിടുന്നതിൽ […]

Entertainment

എൻ്റെ പ്രിയ സുഹൃത്തുക്കളുടെ പരിശ്രമത്തിൻ്റെ ഫലം, ‘സ്നേഹവീട്’ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി: മോഹൻലാൽ

‘സ്നേഹവീട്’ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി മോഹൻലാൽ. കണ്ണൂരിലെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ച് നൽകിയതെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു. കുറിപ്പിനൊപ്പം പുതിയ വീടിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.  കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ചിറക്കൽ യൂണിറ്റിലെ എൻ്റെ പ്രിയ സുഹൃത്തുക്കളുടെ ഒരു വർഷത്തെ പരിശ്രമത്തിൻ്റെ ഫലമായി ‘സ്നേഹവീട്’ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി. വീടിൻ്റെ ഗൃഹപ്രവേശം മെയ് 21 ഞായറാഴ്ച നടന്നും. […]

Entertainment

‘എനിക്ക് അറിയാവുന്ന പയ്യനാണ് ഫർഹാൻ, അവനും കുടുംബമില്ലേ ?’ കീർത്തി സുരേഷുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് സുരേഷ് കുമാർ

നടി കീർത്തി സുരേഷുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് അച്ഛനും നിർമാതാവ് സുരേഷ് കുമാർ. കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാർത്ത ആദ്യം പുറത്ത് വിടുന്നത് താനായിരിക്കുമെന്നും അതുവരെ വ്യാജ പ്രചാരണങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നും സുരേഷ് കുമാർ വിഡിയോയിൽ പറയുന്നു.  വിഡിയോയിൽ പറയുന്നതിങ്ങനെ : ‘എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. […]

Entertainment

സിനിമാ മേഖലയ്ക്ക് ‘കേരള സ്‌റ്റോറി’ ഗുണകരം; ചില സംസ്ഥാനങ്ങൾ വിലക്കേര്‍പ്പെടുത്തിയത് ശരിയായില്ല; കങ്കണ റണാവത്

ചില സംസ്ഥാനങ്ങൾ കേരള സ്റ്റോറിക്ക് വിലക്കേര്‍പ്പെടുത്തിയത് ശരിയായില്ലെന്ന് നടി കങ്കണ റണാവത്. സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനയ്‌ക്ക് എതിരാണെന്ന് കങ്കണ പറഞ്ഞു. ഹരിദ്വാര്‍ സന്ദര്‍ശിച്ച് മടങ്ങവെ മാധ്യമങ്ങളോടായിരുന്നു നടിയുടെ പ്രതികരണം സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ നിരോധിക്കാന്‍ പാടില്ല. അത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഏത് സിനിമയും വിജയിക്കുന്നത് സിനിമാ മേഖലയെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. കേരള സ്റ്റോറി എന്ന സിനിമ നിര്‍മിക്കപ്പെടുമ്പോള്‍ അതിലൂടെ ജനങ്ങളുടെ പരാതികളാണ് പരിഹരിക്കപ്പെടുന്നത്. അത്തരം സിനിമകള്‍ സിനിമാ […]

Entertainment

‘തലയുടെ സമ്മാനം’: സഹറൈഡര്‍ക്ക് 12 ലക്ഷത്തിന്‍റെ ബൈക്ക് സമ്മാനിച്ച് അജിത്ത്

സഹ റൈഡർ സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് തമിഴ് സൂപ്പർതാരം അജിത്. നോർത്ത് ഈസ്റ്റ്, ഭൂട്ടാന്‍–നേപ്പാള്‍ യാത്രകൾ ഇവർ ഒരുമിച്ച് പോയിരുന്നു. പുതിയ ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. ബൈക്കിനൊപ്പവും അജിത്തിനൊപ്പവും നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. എക്സ്ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 85‌0ജിഎസ് എന്ന അഡ്വഞ്ചർ ബൈക്കാണ് അജിത് സഹയാത്രികന് സമ്മാനിച്ചത്. ‘‘2022 അവസാനമാണ് തെന്നിന്ത്യൻ സൂപ്പർതാരം അജിത്തുമായി അടുത്തിടപെടാൻ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി […]

Entertainment

‘ആരെയെങ്കിലും വേദനിപ്പിക്കാനോ മുറിവേല്‍പ്പിക്കാനോ ആവരുത് സിനിമയെടുക്കുന്നത്’; ദി കേരള സ്‌റ്റോറി വിവാദത്തില്‍ പ്രതികരിച്ച് നവാസുദ്ദിന്‍ സിദ്ധിഖി

പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഇടപെട്ട് നീക്കിയിരുന്നു. ദി കേരള സ്റ്റോറി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചകളിലും പിന്നീട് വന്ന പ്രദര്‍ശന വിലക്കിലും പ്രതികരണം അറിയിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം നവാസുദ്ദിന്‍ സിദ്ധിഖി.  നിങ്ങള്‍ ഒരു സിനിമയോട് യോജിച്ചാലും ഇല്ലെങ്കിലും, അത് പ്രൊപ്പഗാണ്ട ആണെങ്കിലും അല്ലെങ്കിലും കുറ്റകരമാണെങ്കിലും അല്ലെങ്കിലും അതിന്റെ പ്രദര്‍ശനം വിലക്കുന്നത് ശരിയല്ലെന്നാണ് നവാസുദ്ദിന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം […]

Entertainment

സിവിൽ സർവീസ് നേട്ടത്തിൽ സന്തോഷമുണ്ട്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ; ഗഹനയ്ക്ക് സർപ്രൈസ് കോളുമായി മോഹൻലാൽ

സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഗഹനയ്ക്ക് മോഹൻലാലിന്റെ സർപ്രൈസ് കോൾ. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സിബി ജോർജ് ആണ് ഗഹനയുടെ അമ്മാവൻ. അദ്ദേഹമാണ് ഗഹനയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിവരം മോഹൻലാലിനെ അറിയിക്കുന്നത് ഗഹാനയെ മോഹൻലാൽ അഭിനന്ദിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. മോഹൻലാലും സുചിത്രയും ജപ്പാൻ സന്ദർശിച്ചപ്പോൾ സിബി ജോർജിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചിരുന്നു. ‘‘. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ. ഞാൻ ജപ്പാനിൽ പോയിരുന്നു […]

Entertainment

‘നിത്യജീവനുള്ള മഹാജീനിയസ്‌’ മോഹൻലാൽ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണ്; എം പി അബ്‍ദുസമദ് സമദാനി

മോഹൻലാലിനെ കുറിച്ച് ലോക്സഭാ എംപി ഡോ. എം പി അബ്‍ദുസമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു. നിത്യജീവനുള്ള മഹാജീനിയസ്സ് ‘ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്നേഹനിധിയായ കലാകാരൻ, തന്റെ പ്രതിഭാവിലാസത്തിന്റെ പ്രഭാവത്താൽ ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച മോഹൻലാലിന്റെ ഒരു ജന്മദിനം കൂടി കടന്നുപോയി.മോഹൻലാൽ എൻ്റെ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണെന്നും ഡോ. എം പി അബ്‍ദുസമദ് സമദാനി ഫേസ്ബുക്കിൽ കുറിച്ചു. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യൻ. ആന്തരികതയുടെ […]