ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം. നെൽ വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ സൈബർ ആക്രമണം നടക്കുന്നത്. മലയാളത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകൾ. കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെ, സംസ്ഥാന സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ വിമർശനമുന്നയിച്ചത്. (Cyber Attack Against Sanath Jayasurya) കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് […]
Entertainment
ഇന്ത്യയിലെ മികച്ച ആയോധന കലയുള്ള സിനിമ: ‘ആർഡിഎക്സി’ന് അഭിനന്ദനവുമായി ഉദയനിധി സ്റ്റാലിൻ
നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ആര്‍ഡിഎക്‌സ് മികച്ച സിനിമയെന്ന് തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. തിയറ്ററുകളില്‍ നിന്ന് തന്നെ ആര്‍ഡിഎക്‌സ് കാണണമെന്നും ചിത്രത്തിനു പിന്തുണ നല്‍കണമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.(Udayanidhi Stalin Praises Malayalam Cinema RDX) ‘ ആര്‍ഡിഎക്‌സ് മലയാളം സിനിമ ! കിടിലന്‍ അനുഭവം ! ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ് / ആക്ഷന്‍ സിനിമ ! […]
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ഒരുങ്ങുന്നത് മെഗാരക്തദാനം; പങ്കെടുക്കുന്നത് കാല്‍ ലക്ഷത്തോളം പേര്‍
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആരാധക കൂട്ടായ്മ ഒരുക്കുന്നത് മെഗാരക്തദാനം. സെപ്തംബര്‍ 7ന് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരും അനുഭാവികളും ചേര്‍ന്ന് ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് രക്തദാനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള പതിനേഴ് രാജ്യങ്ങളിലായാണ് മെഗാ രക്തദാനം സംഘടിപ്പിക്കുന്നത്. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, അമേരിക്ക, ആസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് യുകെ, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, ചൈന എന്നിവിടങ്ങളിലെ താരത്തിന്റെ ആരാധക കൂട്ടായ്മയാണ് രക്തദാനത്തില്‍ അണിചേരുന്നത്. […]
ദേശീയ പുരസ്‌കാരം വാങ്ങുന്ന ആദ്യ തെലുഗ് നടന്‍; ചരിത്രം കുറിച്ച് അല്ലു അര്‍ജുന്‍
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥാമാക്കിയതോടെ ചരിത്രം കുറിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. ഇതാദ്യമായാണ് ഒരു തെലുഗ് സിനിമയിലെ അഭിനയിത്തിന് ആദ്യമായാണ് ഒരു നടന്‍ ദേശീയ പുരസ്‌കാരം നേടുന്നത്. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അല്ലു അര്‍ജുനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ശ്രീദേവി പ്രസാദ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും നേടി. 2021 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ ഇന്ത്യയൊട്ടാതെ തരംഗം സൃഷ്ടിച്ചിരുന്നു. പുരസ്‌കാര നേട്ടത്തിന് പിന്നാലെ വികാരധീനനായ അല്ലു അര്‍ജുന്റെ […]
ദേശീയ ചലച്ചിത്ര പുരസ്കാരം; മലയാളത്തിന് എട്ടു പുരസ്കാരങ്ങൾ
69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലായളത്തിന് എട്ടു പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച മലയാള സിനിമ, നവാഗത സംവിധായകൻ, ആനിമേഷൻ ചിത്രം, ജൂറി പ്രത്യേക പരാമർശം, തിരക്കഥ, പരിസ്ഥിതി ചിത്രം(ഫീച്ചർ/നോൺ ഫീച്ചർ),ഓഡിയോഗ്രഫി എന്നിവയിലാണ് മലയാളത്തിന് പുരസ്കാരം ലഭിച്ചത്. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിക്കുന്നത്. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുടുംബചിത്രത്തമായി ഹോമിനാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തത്. ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു. നായാട്ട് സിനിമയിലൂടെ മികച്ച […]
ഓണത്തിന് ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് പുത്തൻ റിലീസുകൾ
ഓണക്കാലം ആഘോഷമാക്കാൻ ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് പുത്തൻ റിലീസുകൾ. ഓഗസ്റ്റ് 22 മുതൽ മലയാളികൾ കാത്തിരുന്ന സിനിമകളുടെ ഒടിടി റിലീസ് ആരംഭിച്ചു കഴിഞ്ഞു. ( onam malayalam ott releases ) സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത മധുര മനോഹര മോഹം ഓഗസ്റ്റ് 22 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു. രജീഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം തിയറ്ററിൽ പ്രേക്ഷപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാണ്. ഹൈറിച്ച് ഒടിടിയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇതിന് […]
ജയിലർ ഒടിടിയിലേക്ക് ? പ്രതീക്ഷയോടെ ആരാധകർ
സൂപ്പർസ്റ്റാർ രജനികാന്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം ജയിലർ ഒടിടിയിൽ എത്താനൊരുങ്ങുന്നുവെന്ന് സൂചന. തമിഴ്‌നാട്, തെലങ്കാന, കർണാടക, , കേരള ഇങ്ങനെ ദക്ഷിണേന്ത്യ ഒന്നാകെ ഹിറ്റായി മാറിയ ജയിലർ സെപ്റ്റംബർ 7ന് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ( jailer ott release soon ) ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ജയിലർ ഇപ്പോഴും പല തീയറ്ററുകളിലും ഹൗസ്ഫുള്ളാണ്. ആദ്യ ആഴ്ചയിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡും ജയിലർ സ്വന്തമാക്കിയിരുന്നു. നിലവിൽ […]
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്: നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ ചിത്രങ്ങൾ പരിഗണനയിൽ
69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.(69th National Film Awards Announced Today) മലയാളത്തില്‍ നിന്നും ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്കും ചില അവാര്‍ഡുകള്‍ക്ക് സാധ്യതയുണ്ട്. മികച്ച മലയാള ചിത്ര എന്ന അവാര്‍ഡിന്‍റെ അവസാന പട്ടികയില്‍ ഹോം, […]
യാത്രകൾക്ക് കൂട്ടായി ഒരാൾ കൂടി, പുത്തൻ കാർ സ്വന്തമാക്കി നഞ്ചിയമ്മ
ഇനിയുള്ള നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി പുതിയ കാർ. ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തൻ കാർ സ്വന്തമാക്കിയ വിവരം ഏവരെയും അറിയിച്ചത്. കിയാ സോണറ്റ് ആണ് നഞ്ചിയമ്മയുടെ ഏറ്റവും പുതിയ കാർ. ഇതിന് 7.79 – 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില. ഒരു കോംപാക്ട് SUV എന്ന നിലയിലാണ് കിയ സോണറ്റ് വിപണിയിലെത്തിയത്. ഇതിന് 7.79 – 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില. മൊത്തം 10 കളറുകളും 29 വേർഷനുകളും ഇതിനുണ്ട്. സിനിമയെകുറിച്ചോ അഭിനയിക്കുന്നവരെ പറ്റിയോ യാതൊരു അറിവും […]
‘വെറും മാസ് മസാല പടമായിട്ട് കാര്യമില്ല, മലയാളി പ്രേക്ഷകര്‍ക്ക് കഥയും കണ്ടന്റും വേണം’; ദുൽഖർ സൽമാൻ
പത്ത് വര്‍ഷമായി താൻ അഭിനയരംഗത്തുണ്ട്, ഇപ്പോഴും ഓരോ സ്ക്രിപ്റ്റും കേള്‍ക്കുന്നത് ഒരു തുടക്കക്കാരനെ പോലെയാണെന്ന് നടൻ ദുൽഖർ സൽമാൻ. ഓരോ സിനിമയ്ക്കും അതിന്റേതായ ലൈഫും എനര്‍ജിയുമുണ്ട്.കൊച്ചിയില്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിനിടെയാണ് ദുൽഖർ സംസാരിച്ചത്.കിങ് ഓഫ് കൊത്തയ്ക്ക് മീഡിയയില്‍ നിന്നുള്‍പ്പെടെ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ട്. മലയാളത്തില്‍ വെറും മാസ് മസാല പടമായിട്ട് കാര്യമില്ല. മലയാളി പ്രേക്ഷകര്‍ക്ക് സിനിമയില്‍ കഥയും കണ്ടന്റും വേണം. കിങ് ഓഫ് കൊത്തയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ എക്സൈറ്റഡ് ആയിരുന്നു, ഭാര്യ […]












