അറുപതു വർഷമായി മലയാള സിനിമയിൽ സജീവസാന്നിധ്യമായ മധുവിന് ഇന്ന് തൊണ്ണൂറാം ജന്മദിനം. കോളെജ് അധ്യാപകന്റെ തൊഴിൽ ഉപേക്ഷിച്ച് ചലച്ചിത്രഅഭിനേതാവായ മധു, നാനൂറിലധികം കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയിട്ടുണ്ട്. 12 സിനിമകൾ സംവിധാനം ചെയ്തു. 15 സിനിമകൾ നിർമ്മിച്ചു. നവതിയുടെ നിറവിലെത്തിയ മലയാളത്തിന്റെ മഹാനടന്റെ ജീവിതം ഒരു സുന്ദരചിത്രം പോലെ മനോഹരമായിരുന്നു… (Actor Madhu 90th birthday) പ്രണയാതുരനായകനായും പ്രതിനായകനായുമൊക്കെ ആറ് പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമാണ് മധു എന്ന മാധവൻ നായർ. ആറു ദശാബ്ദങ്ങൾക്കു മുമ്പ് 1963ൽ എൻ […]
Entertainment
പുതിയ കാറിന് തന്റെ ഇഷ്ട നമ്പർ ‘369’ വേണം; ലേലത്തിൽ നമ്പർ സ്വന്തമാക്കി മെഗാസ്റ്റാർ മമ്മുട്ടി
നടൻ മമ്മൂട്ടിക്ക് വണ്ടിയോടുള്ള ഇഷ്ടം പരസ്യമാണ്. താരത്തിന്റെ വാഹനത്തിന്റെ കളക്ഷനും വിശേഷങ്ങളും ഇടക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. കാറിന്റെ കളക്ഷൻ മാത്രമല്ല വാഹനത്തിന്റെ നമ്പറും കൗതുകം നിറഞ്ഞതാണ്. ഇപ്പോഴിതാ പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെൻസിനും തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് മെഗാസ്റ്റാർ. KL 07 DC 369 എന്ന നമ്പരിനായി വലിയ മത്സരമുണ്ടായിരുന്നെങ്കിലും ഒടുവില്‍ മമ്മൂട്ടി തന്നെ ഈ നമ്പർ സ്വന്തമാക്കി. (mammootty new car) കഴിഞ്ഞ ദിവസം എറണാകുളം ആർടിഒ ഓഫീസിൽ നടന്ന നമ്പർ ലേലത്തിലാണ് […]
‘3 ഇഡിയറ്റ്‌സ്’ നടൻ അഖിൽ മിശ്ര അന്തരിച്ചു
ബോളിവുഡ് നടൻ അഖിൽ മിശ്ര അന്തരിച്ചു. ആമിർ ഖാൻ നായകനായ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ ലൈബ്രേറിയൻ ഡൂബെ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് മിശ്ര. അടുക്കളയിൽ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത് എന്നാണ് ഭാര്യയും നടിയുമായ സൂസേയ്ൻ ബേണെറ്റ് അറിയിച്ചു. വ്യാഴാഴ്ചയാണ് നടൻ അഖിൽ മിശ്രയുടെ മരണം. രക്തസമ്മർദ സംബന്ധമായി അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. അടുക്കളയിൽ സ്റ്റൂളിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. അതിനിടെ തെന്നിവീണ് തലയിടിക്കുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിശ്രയുടെ സുഹൃത്ത് കുൽവീന്ദർ […]
ഡോൺ പാലത്തറയുടെ ‘ഫാമിലി’ അയർലന്റിലെ 68ാമത് കോർക്ക് ചലചിത്രമേള മത്സരവിഭാഗത്തിൽ
കോര്‍ക്ക്, അയര്‍ലന്‍ഡ് നിരൂപക പ്രശംസ നേടിയ മലയാളം ചിത്രം ‘ഫാമിലി’ അതിന്റെ ഐറിഷ് പ്രീമിയറിനായി ഒരുങ്ങുന്നു. 68ാമത് കോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സര വിഭാഗത്തിലേക്ക് ‘ഫാമിലി’ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഇക്കഴിഞ്ഞ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ആയിരുന്നു. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ‘ഫാമിലി’ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതിനും വിനയ് ഫോര്‍ട്ടിന്റെ വേറിട്ട പ്രകടനത്തിനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഫാമിലി’ ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിലായി ആകെ പതിനൊന്ന് മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ പന്ത്രണ്ടാമത് മേളയായായി കോര്‍ക്ക് […]
അലന്‍സിയറുടെ വിവാദ പ്രസ്താവന: ചിന്തിച്ച് കാര്യങ്ങള്‍ പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടന്‍ അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. (V Sivankutty against alancier) എല്ലാവരും ബഹുമാനിക്കുന്ന അവാർഡ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അഭിപ്രായങ്ങൾ പറയുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. ഈ വിധത്തിൽ പറയാൻ പാടുണ്ടോ എന്നത് അവരവർ തന്നെ ചിന്തിക്കേണ്ട കാര്യമാണ്. ചിന്തിച്ചു കാര്യങ്ങൾ പറയുന്നതാണ് പൊതു സമൂഹത്തിനു നല്ലതെന്നും അദ്ദേഹം […]
‘അവാർഡ് നൽകുന്നത് ലെസ്ബിയൻ പ്രതിമകൾ, ഒരു ഗുണവുമില്ല’; സ്ത്രീവിരുദ്ധ പരാമർശം ആവർത്തിച്ച് അലൻസിയർ
സ്ത്രീവിരുദ്ധ പരാമർശം ആവർത്തിച്ച് നടൻ അലൻസിയർ. അവാർഡ് നൽകുന്നത് ലെസ്ബിയൻ പ്രതിമകളാണെന്ന് അലൻസിയർ പറഞ്ഞു. ഒരു ആൺ പ്രതിമ കിട്ടിയിരുന്നെങ്കിൽ കുട്ടികൾ ഉണ്ടാകുമായിരുന്നു. ഇത് ഒരു ഗുണവുമില്ല. സമൂഹത്തിൽ പുരുഷന്മാർക്ക് നീതികേടുണ്ട് എന്നും താരം 24നോട് പ്രതികരിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനത്തിനിടെ താൻ പറഞ്ഞ സ്ത്രീവിരുദ്ധ പരാമർശത്തിന് മാപ്പ് പറയില്ലെന്നും അലൻസിയർ പറഞ്ഞു. തെറ്റുചെയ്യാത്ത കാര്യത്തിന് മാപ്പ് പറയേണ്ട കാര്യമില്ല. വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അലൻസിയർ കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെയായിരുന്നു അലൻസിയറിൻ്റെ […]
11 മാസത്തെ കഠിനാധ്വാനം, ലുക്ക് മാറ്റി ഉണ്ണി മുകുന്ദന്‍; ഭാരത് സ്റ്റാര്‍’ വിളി ഇഷ്ടമാണെന്നും താരം
തമിഴിലടക്കം പുതിയ സിനിമകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉണ്ണി മുകുന്ദന്‍റെ ഏറ്റവും പുതിയ മേക്കോവര്‍ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.(Fan called unni mukundan as bharat star new look) 11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് താഴെ വരുന്ന കമന്റുകൾക്കും അദ്ദേഹം മറുപടി നൽകി. ഇപ്പോൾ അതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഗണപതിക്ക് സിക്‌സ് പാക്ക് […]
പിണക്കം മാറി; യുഎസില്‍ നിന്നെത്തി വിജയ്, ആദ്യം എത്തിയത് ആശുപത്രിയിലുള്ള അച്ഛനെ കാണാന്‍
അച്ഛൻ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കുമൊപ്പമുള്ള വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമാണ് മൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തില്‍ കഴിയുന്ന അച്ഛനെ സന്ദർശിക്കാനെത്തിയതായിരുന്നു വിജയ്. ആശുപത്രി മുറിയില്‍ അച്ഛനും അമ്മ ശോഭയ്ക്കുമൊപ്പം ഇരിക്കുന്ന വിജയിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.(Actor vijay rushed from America to see his father) പുതിയ സിനിമയുടെ തയാറെടുപ്പുകളുടെ ഭാഗമായി അമേരിക്കയിലായിരുന്ന വിജയ് കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഇത്രയും തിടുക്കപ്പെട്ടു വന്നതു തന്നെ അച്ഛനെ […]
തമിഴ് താരം അശോക് സെൽവൻ വിവാഹിതനായി
പോർ തൊഴിലിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരനായ തമിഴ് താരം അശോക് സെൽവൻ വിവാഹിതനായി. നടനും നിർമാതാവുമായ അരുൺ പാണ്ഡ്യന്റെ മകൾ കീർത്തി പാണ്ഡ്യനാണ് വധു. ( tamil actor ashok selvan got married ) കീർത്തിയുടെ ജന്മനാടായ തിരുനൽവേലിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു. സേതു അമ്മാൾ ഫാമിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സെപ്റ്റംബർ 17ന് ചെന്നൈയിൽ സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കായി സത്കാര വിരുന്ന് സംഘടിപ്പിക്കും.
‘ലാലു മോനെ ഇനി വരുമ്പോൾ അമ്മ ശാന്തയേയും കൊണ്ട് വരണം’; അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തി മോഹൻലാൽ
അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തി നടൻ മോഹൻലാൽ. ഏറെ നാളുകള്‍ക്ക് ശേഷമാണ് നടൻ മോഹൻലാല്‍ തന്റെ അമ്മ ശാന്തകുമാരിയുടെ സുഹൃത്തും തിരുവനന്തപുരം മുടവന്മുകളിലെ വീട്ടിലെ തങ്ങളുടെ അയല്‍ക്കാരിയുമായിരുന്ന സീതാലക്ഷ്മിയെ കാണാൻ എത്തിയത്.(Mohanlal visit seethalakshmi keshavadev) പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ പി. കേശവദേവിന്റെ ഭാര്യ സീതാലക്ഷ്‌മി കേശവദേവിനെയാണ് മോഹൻലാല്‍ കാണാൻ എത്തിയത്. ഏറെനാളുകള്‍ക്കുശേഷ മുള്ള ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മകനും പ്രമേഹരോഗ വിദഗ്ദനുമായ ജ്യോതിദേവ് കേശവദേവ് പങ്കുവച്ചത് ഏറെ ശ്രദ്ധനേടുകയാണ്. Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി […]












