Entertainment

പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ലെന്ന് നിര്‍മാതാവ്

പേരന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍. ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയിലാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ ഇതുവരെ ഒരു രൂപപോലും പ്രതിഫലം മമ്മുട്ടി വാങ്ങിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍ പറഞ്ഞത്. നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍ അത്ഭുതത്തോടെ കേട്ട അവതാരക മമ്മൂട്ടിയോട് കാശ് വാങ്ങാത്തിന് പിന്നിലുള്ള വിശ്വാസം എന്താണ് സാര്‍ ചോദിച്ചു. അതിന് മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ; എല്ലാ പടവും കാശിന് […]

Entertainment Movies

ഇരുപതാം നൂറ്റാണ്ടിനെ പറയിപ്പിക്കുമോ ഇരുപത്തിയൊന്നാം നൂറ്റാണ്ട്?

പഴയ പ്രതാപമെല്ലാം പോയതിനാല്‍ ഒരു കാലത്ത് ഗോവയിലെ ഡോണായിരുന്ന ബാബ ഇന്ന് പല സാമ്പത്തിക പ്രശ്‌നങ്ങളിലും പെട്ട് നെട്ടോട്ടമോടുകയാണ്. അതുപോലെ ഒരു പ്രശ്‌നത്തില്‍ പെടുന്ന ബാബയെ മകനായ അപ്പു രക്ഷിക്കുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അച്ഛന്റെ പാതയിലൂടെ പോകാതെ മാന്യമായ രീതിയില്‍ ജോലി ചെയ്ത് പണമുണ്ടാക്കി കുടുംബം നോക്കുന്ന ഉത്തരവാദിത്വമുള്ള ചെറുപ്പക്കാരനാണ് അപ്പു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സര്‍ഫിങ്ങും സ്പീഡ് ബോട്ടിങ്ങുമെല്ലാം ചെയ്ത് ഉപജീവനം നടത്തുന്ന അപ്പുവിന്റെ ജീവിതത്തിലേക്ക് ഒരു പുതുവര്‍ഷ രാത്രിയില്‍ സായ കടന്നുവരുന്നു. ശേഷം അപ്പുവിന്റെ […]

Entertainment Movies

ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജ്വലിക്കുന്ന കണ്ണുകളോട് കൂടിയ ലൂസിഫറിന്റെ ഒടുവിലായി ഇറങ്ങിയ പോസ്റ്റര്‍ പറയാതെ പറയുന്നുണ്ട് പലതും. ചിത്രം റിലീസ് അടുക്കും തോറും ആരാധകരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. മഞ്ജു വാരിയര്‍ നായികയായെത്തുന്ന ലൂസിഫറില്‍ ബോളിവുഡില്‍ നിന്നും വിവേക് ഒബ്‌റോയ് ആണ് വില്ലന്‍. തീക്ഷണമായ നോട്ടത്തോടെ വാഹനത്തില്‍ കയറാനിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. ‘കമിംഗ് സൂണ്‍ ഇനഫ്’ എന്ന തലക്കെട്ടോടെ സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് പോസ്റ്റര്‍ പുറത്തു […]

Entertainment Movies

നവാസുദ്ദീന്‍ സിദ്ധിഖിയുടെ താക്കറെയ്ക്ക് സമ്മിശ്ര പ്രതികരണം

ലോകമെമ്പാടുമുളള രണ്ടായിരത്തി അഞ്ചൂറോളം തിയ്യേറ്ററുകളില്‍ താക്കറെ റിലീസ് ചെയ്തു. കേരളത്തില്‍ 23 തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖിയാണ് ബാല്‍താക്കറെ ആയി എത്തുന്നത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നവാസുദ്ദീന്‍ സിദ്ധിഖിയുടെ പ്രകടനമായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. താക്കറെയായി മോശമില്ലാത്ത പ്രകടനം തന്നെ നടന്‍ കാഴ്ചവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഹിന്ദിക്കു പുറമെ മറാത്തി ഭാഷയിലുമാണ് സിനിമയെടുത്തിരിക്കുന്നത്. അഭിജിത്ത് പാന്‍സെ ആയിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. […]

Entertainment Movies

പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യാപകരെ നിയമിച്ച് വിജയ് ഫാന്‍സ്

അധ്യാപക സമരംമൂലം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംവിധാനം ഒരുക്കി മാതൃകയായിരിക്കുകയാണ് വിജയ് ഫാന്‍സ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനിശ്ചിതകാല പണിമുടക്ക് പ്രതികൂലമായി ബാധിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് ആശ്വാസം പകരുകയാണ് വിജയ് ഫാന്‍സ്. അധ്യാപകരുടെ പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാധാരണക്കാരായ കുട്ടികളെയാണ്. തൊണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തിരുപ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളിലും അധ്യാപക സമരം കാരണം ക്ലാസുകള്‍ മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ട് അധ്യാപകരെ നിയമച്ചിരിക്കുകയാണ് വിജയ് ആരാധകര്‍. പിരിവെടുത്ത് ഇവര്‍ക്ക് ശമ്പളം നല്‍കാനും […]

Entertainment

മഞ്ജു വാരിയര്‍ ഇന്‍ & ആസ് ‘സുബെെദ’

പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചരിത്ര സിനിമ ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിൽ വ്യത്യസ്ത ഗെറ്റപ്പുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന മഞ്ജു വാരിയർ തന്നെയാണ് തന്റെ ‘സുബെെദ’ എന്ന കഥാപാത്രത്തിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. മഞ്ജുവിന് പുറമെ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കയ്യിലൊരു ഊന്നു വടിയും ബാണ്ഡകെട്ടുമായി നിൽക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. മരക്കാറായി അഭിനയിക്കുന്ന മോഹൻലാലിന്റെയും, സിനിമാ ചിത്രീകരണത്തിന്റെയും […]

Entertainment

സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു

സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. വീടിന് സമീപത്ത് വെച്ച് മുഖത്തടിച്ച ശേഷം തലയില്‍ ചാണക വെള്ളം ഒഴിക്കുകയായിരുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനോടുള്ള സംഘ്പരിവാര്‍ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. രാവിലെ ഒന്‍പതേ കാലോടെ തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തെ കടയിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. ആക്രമണം ആസൂത്രിതമാണെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി. പ്രിയനന്ദനന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ […]

Entertainment

തിരിച്ചെത്തുന്നു സായ് പല്ലവി; നായകനായി ഫഹദ്

‘പ്രേമം’ സിനിമയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക്. ‘പ്രേമം’, ‘കലി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി മലയാളി പ്രേക്ഷകർക്കിടയിലേക്ക് സായ് പല്ലവി എത്തുമ്പോൾ, നായകനാവുന്നത് ഫഹദ് ഫാസിലാണ്. നവാഗത സംവിധായകനായ വിവേക് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. റൊമാന്റിക്ക് ത്രില്ലറായി എത്തുന്ന ചിത്രത്തിൽ, പ്രകാശ് രാജ്, സുരഭി, രഞ്ജി പണിക്കർ, അതുൽ കുൽക്കർണി, ലെന, ശാന്തി കൃഷ്ണ തുടങ്ങി വൻ താര നിരയാണുള്ളത്. മികച്ച നിരൂപക പ്രശംസ നേടിയ ഈ.മൗ.യൗവിന് […]

Entertainment Movies

പരാജയപ്പെടുകയാണെങ്കില്‍ ഇനി സിനിമ സംവിധാനം ചെയ്യില്ല

ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ ഇനി സിനിമ സംവിധാനം ചെയ്യില്ലെന്ന് പ്രഥ്വിരാജ്. താന്‍ ഒരു പുതുമുഖ സംവിധായകനായതിനാല്‍ തന്നെ മോഹന്‍ലാലിന്റെ പ്രതിഭയോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഭാവിയിലേക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും പ്രഥ്വി പറഞ്ഞു. ഒരു സംവിധായകന്‍ എന്നതിലുപരി ഒരു നടന്‍ കൂടിയായതിനാല്‍ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നെന്നും പ്രഥ്വി കൂട്ടിച്ചേര്‍ത്തു. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് പ്രഥ്വിരാജ് പ്രൊഡക്ഷന്‍സിന് രൂപം നല്‍കിയതെന്നും ആയതിനാല്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. സംവിധായകനും താനും […]

Entertainment

ഓസ്കര്‍ 2019; പത്തു വീതം നോമിനേഷനുകളുമായി ‘റോമ’യും ‘ദ ഫേവറെയ്റ്റും’

ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷന്‍ ലിസ്റ്റ് പുറത്തു വന്നപ്പോള്‍, ഏറ്റവും കൂടുതല്‍ നോമിനേഷനുകളുമായി ‘റോമ’യും, ‘ദ ഫേവറെയ്റ്റും’ മുന്നില്‍. പത്ത് വീതം നോമിനേഷനുകളാണ് ഇരു ചിത്രങ്ങളും നേടിയിരിക്കുന്നത്. എട്ട് ചിത്രങ്ങളാണ് ഇക്കുറി മികച്ച ചിത്രത്തിനുള്ള ഓസ്കറിനായി മത്സരിക്കുന്നത്. ബ്ലാക്ക് പാന്തര്‍, ബ്ലാക്ക്ക്ലാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്സഡി, ദ ഫേവറെയ്റ്റ്, ഗ്രീന്‍ ബുക്ക്, റോമ, എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ് എന്നിവയാണ് മികച്ച ചിത്രങ്ങള്‍ക്കായി മത്സരിക്കുന്നത്. വലിയ നിരൂപക പ്രശംസ നേടിയ അല്‍ഫോന്‍സ് കുറോണിന്റെ റോമക്ക്, മികച്ച ചിത്രത്തിനും […]