Entertainment

ശ്രീദേവിയുടെ സാരി ലേലം ചെയ്യും; ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

നടി ശ്രീദേവി മരിച്ചിട്ട് ഈ ഫെബ്രുവരി 24ന് ഒരു വര്‍ഷം തികയുകയാണ്. ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍. ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം. സാരിയുടെ വലിയൊരു ശേഖരം തന്നെയുണ്ട് ശ്രീദേവിക്ക്. അക്കൂട്ടത്തില്‍ ശ്രീദേവിക്ക് ഏറെ പ്രിയങ്കരമായ കോട്ട സാരികളിലൊന്നാണ് ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ലേലം ചെയ്യാനൊരുങ്ങുന്നത്. ലേലം തുടങ്ങുന്നത് 40000 രൂപയില്‍ നിന്നാണ്. 45000 രൂപ വരെ ലേലത്തുക എത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുക സ്ത്രീകളുടെയും […]

Entertainment

കൊച്ചിയില്‍ ഫലസ്തീന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

ഫലസ്തീന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ കൊച്ചിയില്‍ സംഘടിപ്പിച്ചു. ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളും വിമോനചന സമരങ്ങളും പ്രമേയമാക്കി നിര്‍മിച്ച ശ്രദ്ധേയമായ രണ്ട് സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സാംസ്കാരിക വേദികളിൽ പ്രദർശിപ്പിച്ച ശേഷമാണ് കൊച്ചിയിൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പതിറ്റാണ്ടുകളായി ചെറുത്തുനില്‍ക്കുന്ന ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളും വിമോചന സമരങ്ങളും ഉൾപ്പെടെ ദൈനംദിന ജീവിത യഥാർത്യങ്ങൾ പ്രമേയമാവുന്ന സിനിമകള്‍ ഏറെ ശ്രദ്ധേയമായി. ഓസ്കാർ അക്കാദമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട വെസ്റ്റ് ബാങ്കിൽ നിന്നുള്ള അഹ്മദ് […]

Entertainment

ജൂണ്‍, ഒരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ; റിവ്യു വായിക്കാം

കേന്ദ്രകഥാപാത്രത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന സ്വഭാവമുള്ള കഥകളാണ് പൊതുവെ കച്ചവട സിനിമകളില്‍ കണ്ടു വരുന്നത്. എന്നുവെച്ചാല്‍ സിനിമയിലുടനീളം ആ കഥയെ താങ്ങിനിര്‍ത്താനുള്ള ബാധ്യത കേന്ദ്രകഥാപാത്രത്തിനായിരിക്കും. അഹ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ ഇതേ ഫോര്‍മുലകള്‍ പിന്‍തുടരുന്ന സിനിമയാണ്. തുടക്കം മുതല്‍ അവസാനം വരെ ചിത്രത്തിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും രജിഷ വിജയന്‍ എന്ന കേന്ദ്ര കഥാപാത്രത്തിനായിരുന്നു. ജൂണ്‍ എന്ന കഥാപാത്രത്തെ മനോഹരമാക്കിക്കൊണ്ട് രജിഷ പ്രേക്ഷകനെ തിയേറ്ററില്‍ പിടിച്ചിരുത്തുന്നു. ജൂണ്‍ എന്ന സിനിമ എല്ലാം കൊണ്ടും ഒരു കംപ്ലീറ്റ് […]

Entertainment

തമിഴ്നാട്ടുകാർ തിയറ്ററിൽ പോയപ്പോൾ മലയാളികൾ സ്‌കൂളിൽ പോയതുകൊണ്ടാണ് പ്രേംനസീർ മുഖ്യമന്ത്രിയാവാത്തത്: ചാരുഹാസൻ

മലയാളികള്‍ക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാതിരുതെന്ന് പ്രശസ്ത തമിഴ്‌നടന്‍ ചാരുഹാസന്‍. മലയാളികള്‍ സ്‌കൂളില്‍ പോയപ്പോള്‍ തമിഴ്‌നാട്ടുകാര്‍ സിനിമാ തിയറ്ററുകളിലേക്കായിരുന്നു പോയതെന്നും അദ്ദേഹം പറഞ്ഞു. കൃതി സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് തമിഴ്‌നാട്ടില്‍ 3,000 തിയറ്ററുകള്‍ ഉണ്ടായിരുന്നു. ഇന്ത്യ മൊത്തം 10,000 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ഓര്‍ക്കണം. രാജ്യത്തെ 10 ശതമാനത്തില്‍ താഴെ മാത്രം ആളുകളുള്ള തമിഴ്‌നാട്ടില്‍ 30 ശതമാനം തിയറ്ററുകളുണ്ടായിരുന്നു’- അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ പൊതുവേ തിയറ്ററുകള്‍ കൂടുതലായിരുന്നു. കേരളത്തില്‍ 1,200, കര്‍ണാടകത്തില്‍ 1,400. […]

Entertainment

കാത്തിരിപ്പിനൊടുവിൽ അഡാർ ലവ് പ്രേക്ഷകരിലേക്ക്; റിലീസ് ചെയ്യുന്നത് 2000 തിയേറ്ററുകളില്‍

യു ട്യൂബിൽ റെക്കോർഡ് സൃഷ്ടിക്കലിനും വിവാദങ്ങൾക്കും ഒടുവിൽ ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് തിയറ്ററുകളിലേക്കെത്തുന്നു. ഇതിനോടകം താരങ്ങളായി മാറിയ പുതുമുഖങ്ങളുമായാണ് സിനിമയുടെ വരവ്. വാലന്‍റൈൻ വാരത്തിൽ എത്തുന്ന ആദ്യ ചിത്രമാണ് ഒരു അഡാർ ലവ്. വിനീത് ശ്രീനിവാസൻ – ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനം കൊണ്ട് തലവര മാറി മറിഞ്ഞ ചിത്രമാണ് ഒരു അഡാർ ലവ്. ഗാനത്തോടൊപ്പം പുരികം ഉയർത്തി അതിശയിപ്പിച്ച പ്രിയ വാര്യർ അന്താരാഷ്ട്ര മാധ്യമങ്ങളിലെ പോലും […]

Entertainment

മമ്മൂട്ടിയുടെ യാത്രയെ ആമസോണ്‍ വാങ്ങിയത് വന്‍ തുകക്ക്

2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വൈ.എസ്.ആറിന്റെ മൂന്ന് മാസം നീണ്ടുനിന്ന പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍. എട്ട് കോടി രൂപക്കാണ് ആമസോണ്‍ പ്രൈം യാത്രയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. മാർച്ച് 10ന് യാത്ര ആമസോൺ പ്രൈമിൽ എത്തും. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സും മികച്ച തുകക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ […]

Entertainment Movies

ഇനിയെല്ലാം പഴങ്കഥ; ലാലും വിനയനും ഒന്നിക്കുന്നു

മലയാള സിനിമയുടെ പ്രതിസന്ധി കാലത്തെ പിന്നിലേക്ക് നടത്തി കൊണ്ട് ഇതാ ഒരു സന്തോഷ വാർത്ത. മോഹൻലാലിനെ നായകനാക്കി കൊണ്ട് സംവിധായകൻ വിനയൻ സിനിമയെടുക്കുന്നു. താരവുമൊന്നിച്ചിള്ള ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വിനയൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് ലാലേട്ടനുമൊന്നിച്ച് വിനയൻ ചിത്രമെടുക്കുന്നത്. മലയാള സിനിമയുടെ പ്രതിസന്ധി കാലത്തെ പിന്നിലേക്ക് നടത്തി കൊണ്ട് ഇതാ ഒരു സന്തോഷ വാർത്ത. മോഹൻലാലിനെ നായകനാക്കി കൊണ്ട് സംവിധായകൻ വിനയൻ സിനിമയെടുക്കുന്നു. താരവുമൊന്നിച്ചിള്ള ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വിനയൻ തന്നെയാണ് ഇക്കാര്യം […]

Entertainment Movies

‘വാമോസ്…’ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്ലറെത്തി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മിഥുൻ മാനുവൽ ചിത്രത്തിന്റെ രണ്ടു മിനിറ്റ് ദെെര്‍ഘ്യമുള്ള ട്രെയ്ലറാണ് എത്തിയിരിക്കുന്നത്.‌ ഫുട്ബോള്‍ ഫേവറിറ്റുകളായ അര്‍ജന്റീന ആരാധകരുടെ പശ്ചാതലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ വെെറലായിരുന്നു. ഫുട്ബോളും, സൌഹൃദവും, ക്യാമ്പസ് പ്രണയവും, രാഷ്ട്രീയവുമെല്ലാം തൊട്ടു കടന്നു പോകുന്ന അർജന്റീന ഫാൻസ് ട്രെയ്ലർ, ചിത്രം ഒരു കോമഡി എന്റർടെയ്നർ ആയിരിക്കുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. […]

Entertainment

കാന്‍സറിന് മുന്നിലും തളരാതെ ‘മേരി ടീച്ചര്‍’; ആശുപത്രി ചിത്രം പങ്ക് വെച്ച് നഫീസ അലി

അമല്‍ നീരദ് എന്ന സംവിധായകന്റെ അരങ്ങേറ്റ സിനിമ, മമ്മുട്ടി എന്ന നായകന്റെ സ്റ്റൈലിഷ് അഭിനയം എന്ന കാരണങ്ങളാല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ബിഗ് ബി. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രവും അതുപോലെ തന്നെ അതില്‍ അമ്മയായി വേഷമിട്ട മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെയും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. മേരി ടീച്ചറായി വേഷമിട്ട നഫീസ അലിയ്ക്ക് കാന്‍സര്‍ ആണെന്ന വിവരം നേരത്തെ അവര്‍ സാമുഹിക മാധ്യമങ്ങളിലൂടെ വെളുപ്പെടുത്തിയിരുന്നു. സോണിയാ ഗാന്ധിയക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് കാന്‍സറാണെന്ന വിവരം […]

Entertainment

ഞെട്ടിക്കുന്ന മേക്ക് ഓവറുമായി ‘ഐറ’യില്‍ നയന്‍താരയെത്തുന്നു

നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ‘ഐറ’ യിലെ താരത്തിന്‍റെ പുതിയ മേക്ക് ഓവര്‍ ചര്‍ച്ചയാകുന്നു. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയിലാണ് നയന്‍താരയുടെ പുതിയ ലുക്ക് പ്രേക്ഷകരിലേക്കെത്തിയത്. നയന്‍താര വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് ബാക്കിയാക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിനു ലഭിക്കുന്നത്. നയന്‍താരക്ക് പുറമെ കലൈയരസന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാളി താരം കുളപ്പുള്ളി ലീല ശ്രദ്ധേയമായ കഥാപാത്രമായി ചിത്രത്തിലുണ്ട്. എച്ചരിക്കൈക്ക് ശേഷം സര്‍ജുന്‍ കെ.എം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐറ. […]