മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു.(Australian stamp in honour of mammootty) ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ […]
Entertainment
മയക്കുമരുന്ന് സാമ്രാജ്യം, തോക്ക്, ബോംബ്; എൽസിയു അഥവാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്
എൽസിയു. അതായത്, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്. സിനിമാ പ്രേമികൾ ആവേശത്തോടെ നോക്കിക്കാണുന്ന ഒരു പേര്. വെറും 5 സിനിമകൾ കൊണ്ട് സമകാലിക തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളെന്ന വിശേഷണത്തിലെത്തിയ ലോകേഷ് കനഗരാജിൻ്റെ ഭാവനയിൽ വിരിഞ്ഞ സിനിമാലോകം. റോളക്സ് എന്ന മയക്കുമരുന്ന് തലവനെതിരെ പൊലീസും മറ്റ് ചിലരും ചേർന്ന് നടത്തുന്ന പോരാട്ടമാണ് എൽസിയുവിൻ്റെ പ്ലോട്ട്. എൽസിയു എന്ന പേര് ആരാധകർ നൽകിയതാണെങ്കിലും ലോകേഷ് ആ പേര് സ്വയം സ്വീകരിച്ചുകഴിഞ്ഞു. (lokesh cinematic universe decoding) 2019ൽ […]
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി ‘തടവ്’; മലയാളത്തിൽ നിന്നുള്ള ഏക ചിത്രം
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഇടം നേടി ‘തടവ്’. എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച് ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘തടവ്'(The Sentence). നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് സംവിധായകൻ ഫാസിൽ റസാഖ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ഫാസിൽ റസാഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തടവ്. ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ അംഗീകാരമായാണ് കാണുന്നതെന്ന് […]
ഉർവശിയെ കാണാൻ മകൾ കുഞ്ഞാറ്റയെത്തി; അമ്മയോളം വളർന്നെന്ന് ആരാധകരും
ഉർവശിക്കും കുടുംബത്തിനൊപ്പമുള്ള കുഞ്ഞാറ്റയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ്, മകൻ ഇഷാൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം. ഉര്‍വശി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ അങ്ങനെ സജീവമല്ലെങ്കിലും ഉർവശി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. മകൾ കുഞ്ഞാറ്റയ്ക്ക് ഒപ്പമുള്ള ഫോട്ടോകളാണ് ഇത്. ഒപ്പം ഉർവശിയുടെ കുടുംബവും ഉണ്ട്. Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍ തേജ […]
ആവേശം അതിരുവിട്ടു; തീയറ്റര്‍ ‘പൊളിച്ചടുക്കി’വിജയ് ഫാന്‍സ്; ‘ലിയോ’ ട്രെയ്‌ലർ റിലീസില്‍ ചെന്നൈയിലെ തീയറ്ററിന് കനത്ത നാശനഷ്ടം
ലിയോ ട്രെയിലർ പ്രദർശിപ്പിച്ച ചെന്നൈയിലെ തീയറ്റര്‍ ‘പൊളിച്ചടുക്കി’ ആരാധകർ. ചെന്നൈ കോയമ്പേടുള്ള രോഹിണി തീയറ്ററാണ് ആഘോഷത്തിനിടെ ആരാധകർ തകർത്തത്. ഇന്നലെ വൈകിട്ട് 5 മണിക്കായിരുന്നു വിജയ് ചിത്രമായ ലിയോയുടെ ട്രെയിലർ റിലീസ് ചെയ്തത്.(Rohini silverscreens theatre damaged after leo trailer release) സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതും ട്രെയ്‌ലർ ഫാന്‍സ് ഷോയ്ക്ക് കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യം സൃഷ്ടിച്ച ഘടകമാണ്. തമിഴ്നാട്ടിലെ മറ്റ് പല തീയറ്ററുകളിലും കേരളത്തില്‍ […]
സിരകളില്‍ സംഗീതം നിറയ്ക്കാൻ ഡിബി നൈറ്റ് വീണ്ടും; ഇക്കുറി കൊച്ചിയിൽ
ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് സംഗീത നിശ വീണ്ടുമെത്തുന്നു. ഇക്കുറി കൊച്ചി നഗരിയെ സംഗീതരാവിൽ ആറാടിക്കാനാണ് ഡിബി നൈറ്റ് ചാപ്റ്റർ 3 ഒരുങ്ങുന്നത്. നവംബർ 4 വൈകുന്നേരം 3.30 മുതൽ ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ വച്ചാണ് പരിപാടി നടക്കുക. ( dB night by flowers chapter 3 ) ഡിബി നൈറ്റ് ചാപ്റ്റർ 3 ൽ അണിനിരക്കുന്നത് സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുരിയൻ ലൈവ് (Job kurian live), […]
‘പൊലീസുകാരനായ എന്റെ അച്ഛന്റെ മുഖത്തെ ആ പഴയ ചിരി കൊണ്ടുവന്നതിന് ‘നന്ദി കണ്ണൂര്‍ സ്ക്വാഡ്’; കുറിപ്പുമായി വനിത ഡോക്ടർ
കണ്ണൂര്‍ സ്ക്വാഡിന് നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോക്ടര്‍ സൗമ്യ സരിന്‍. മുന്‍ പൊലീസുകാരന്‍ കൂടിയായ അച്ഛനൊപ്പം സിനിമ തിയറ്ററില്‍ പോയി കണ്ട അനുഭവവും സിനിമ കണ്ട ശേഷം അച്ഛന് വന്ന മാറ്റങ്ങളുമാണ് സൗമ്യ പങ്കുവയ്ക്കുന്നത്.(Soumya fb post about kannur squad) അറിയപ്പെടാതെ പോകുന്ന, വാഴ്ത്തപ്പെടാതെ പോകുന്ന, നൂറു കണക്കിന് സാധാ പൊലീസുകാരുടെ കഥ പറഞ്ഞതിന്..അവരുടെ ദുരിതങ്ങൾ പറഞ്ഞതിന്…അതിലൊക്കെ ഉപരി എന്‍റെ അച്ഛന്റെ മുഖത്തു കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ ചിരിയും ആത്മവിശ്വാസവും ഒരു പൊടിക്ക് […]
ആരാധകരുടെ ഉത്സവമായ ‘FDFS’ഉം, കൂറ്റന്‍ കട്ട് ഔട്ടുകളും സിനിമയുടെ ആകര്‍ഷ ഘടകങ്ങളായിരുന്നു; എന്നാല്‍ കാലം മാറി അത് ആദ്യം തിരിച്ചറിഞ്ഞതും മമ്മൂക്ക തന്നെ; കുറിപ്പുമായി പി ആർ ഓ
സിനിമയിലെ ഏത് മാറ്റവും മലയാളത്തില്‍ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും മമ്മൂട്ടി ആണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ് ‘ എന്നും മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ്. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുന്ന സിനിമകളാണ് അടുത്ത കാലത്തായി മലയാളത്തിൽ ഉണ്ടാകുന്നത്. ഇങ്ങനെ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ കേരളത്തിൽ മാത്രമല്ല, ഇതര നാടുകളിലും ഗംഭീര പ്രതികരണങ്ങൾ നേടുന്നു എന്നത് മലയാള സിനിമയ്ക്ക് ലഭിക്കുന്ന അംഗീകാരമാണ്. ഈ അവസരത്തിൽ മൗത്ത് പബ്ലിസിറ്റി നേടി മുന്നേറുന്ന ‘കണ്ണൂർ […]
‘ഹീ ഈസ് കമ്മിംഗ് ബാക്ക്; എമ്പുരാന്‍’ അപ്‌ഡേറ്റ് എത്തി, വിഡിയോ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രം എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുമെന്നാണ് പുതിയ വിവരം. രോമാഞ്ചം കൊള്ളിക്കുന്ന ഒരു ലോഞ്ചിങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ പുറത്ത് വിട്ട് പതിനാല് മിനിട്ടുകള്‍ കഴിയുമ്പോഴേക്കും വ്യൂവേഴ്‌സിന്റെ എണ്ണം കൂടുകയാണ്. പികെ രാംദാസിന്റെ ആരാണ് സ്റ്റീഫന്‍ നെടുംപള്ളി എന്ന ആവേശം നിറയ്ക്കുന്ന ചോദ്യം അവശേഷിപ്പിച്ചിട്ടാണ് ലൂസിഫര്‍ അവസാനിപ്പിച്ചത്. ലോഞ്ചിങ് വീഡിയോയില്‍ […]
‘ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ട്, ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം’; മമ്മൂട്ടി
താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. തങ്ങള്‍ക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന ചിത്രമാണ് ഇതെന്നും മുഴുവന്‍ ടീമിന്‍റെയും ആത്മാര്‍ഥ പരിശ്രമം പിന്നിലുണ്ടായിരുന്നെന്നുമാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താനവതരിപ്പിച്ച ചിത്രത്തിലെ എ എസ് ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന നായക കഥാപാത്രത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ വാക്കുകള്‍. “കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ […]












