വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ വിസ്മയമായിരുന്നു ‘96’ ഇനി കന്നഡയില്‍ സംസാരിക്കും. 99 എന്ന പേരില്‍ കന്നഡയില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ മലയാളി താരം ഭാവനയാണ് തൃഷ അഭിനയിച്ച നായികാ വേഷത്തിലെത്തിന്നത്. ചിത്രത്തിന്റെ മനോഹര ട്രെയിലര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്. പ്രീതം ഗബ്ബിയാണ് കന്നഡ റീമേക്കായ 99 സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുമ്പോള്‍ കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായക വേഷത്തില്‍ എത്തുന്നത്. തമിഴില്‍ വലിയ വിജയമായ 96ന്റെ തെലുഗ് റീമേക്കും അണിയറയില്‍ […]
Entertainment
മമതയുടെ കഥ പറയുന്ന ചിത്രം വിലക്കണമെന്നാവശ്യം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രത്തിന് വിലക്ക് വീണതോടെ, സമാന രീതിയിൽ പുറത്തിറങ്ങാനിരിക്കുന്ന മമതാ ബാനർജിയുടെ ചിത്രവും തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇതുസംബന്ധിച്ച് ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ചിത്രം അടുത്ത മാസം പുറത്തിറക്കനായിരുന്നു തീരുമാനിച്ചിരുന്നത്. ‘ബാഗിനി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തടയണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി, ബയോപിക് പരിശോധിക്കണമെന്നും കമ്മീഷനോട് പറഞ്ഞു. മെയ് 19നാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം നടക്കുന്നത്. മെയ് 23ന് ഫലം […]
ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തില്‍ അഭിനയിക്കില്ലന്ന് സായ് പല്ലവി
ജീവിതത്തിലാണെങ്കിലും സിനിമയിലായാലും മേക്കപ്പിനോട് താല്‍പര്യം ഇല്ലാത്ത നടിയാണ് സായ് പല്ലവി. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടും വളരെ അപൂര്‍വ്വമായി മാത്രം മേക്കപ്പ് ഉപയോഗിച്ചിട്ടുള്ളു. മേക്കപ്പ് ഇടേണ്ടി വരുമെന്നതിനാല്‍ തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫലത്തുകയുള്ള പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്‍റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചിരിക്കുന്നത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായ് പല്ലവി ഓഫര്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തന്‍റെ സിനിമകളില്‍ പോലും അപൂര്‍വ്വമായി മേക്കപ്പ് […]
‘ടിക് ടോക് നിരോധിച്ചതില്‍ ദുഖിക്കുന്നവര്‍ എന്റെ പാട്ടുകളും വീഡിയോകളും കാണട്ടേ’
ഇന്ത്യയിൽ ടിക് ടോക് നിരോധിച്ച വാർത്തക്ക് സമ്മിശ്ര പ്രതികരണമാണ് വിവിധയിടങ്ങളിൽ നിന്നും വന്നത്. എന്നിരുന്നാലും ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും ജനപ്രിയ ആപ് നീക്കം ചെയ്തതിൽ ദുഖിച്ചിരിക്കുന്നവരോട് തന്റെ പാട്ടുകളും വീഡിയോകളും കാണാൻ ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. ചില ആളുകൾ അപകടരമാം വിധം ടിക് ടോക് ഉപയോഗിച്ചത് കൊണ്ടാണ് ആപ് നിരോധിച്ചതെന്ന് പറഞ്ഞ പണ്ഡിറ്റ്, എന്ത് കാര്യവും നല്ല രീതിയിൽ ഉപയോഗിക്കാൻ ആളുകൾ ശ്രമിക്കാറില്ലെന്നും പറഞ്ഞു. ടിക് ടോക് നിരോധിച്ചതിൽ സങ്കടപ്പെട്ടിരിക്കന്നവർ ഇനി […]
ചിന്മയിയെ ഭീഷണിപ്പെടുത്തിയ നിർമ്മാതാവിനെ വിമർശിച്ച് പാ രഞ്ജിത്
ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണമുയർത്തിയ ഗായിക ചിന്മയിയെ ഭീഷണിപ്പെടുത്തിയ നിർമ്മാതാവ് കെ. രാജനെ അതേ വേദിയിൽ വെച്ചു തന്നെ വിമർശിച്ച് സംവിധായകൻ പാ രഞ്ജിത്. നിന്നെ തകർത്തു കളയാൻ കഴിവുള്ള ആളുകൾ എന്നോടുണ്ട് എന്നായിരുന്നു ചിന്മയിക്കെതിരെ രാജന്റെ പരാമർശം, ഇതൊക്കെ ജനശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും ആരോപിച്ചിരുന്നു. തുടർന്നാണ് പാ രഞ്ജിത് രാജനെതിരെ രംഗത്ത് വന്നത്. പാ രഞ്ജിത് രാജന്റെ ഈ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചു. സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കാലങ്ങളായി നടക്കാറുണ്ടെന്നും ആ വസ്തുത […]
കോടികള്‍ തന്നാലും മേക്കപ്പ് ഇടില്ല; ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തില്‍ അഭിനയിക്കില്ലന്ന് സായ് പല്ലവി
ജീവിതത്തിലാണെങ്കിലും സിനിമയിലായാലും മേക്കപ്പിനോട് താല്‍പര്യം ഇല്ലാത്ത നടിയാണ് സായ് പല്ലവി. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടും വളരെ അപൂര്‍വ്വമായി മാത്രം മേക്കപ്പ് ഉപയോഗിച്ചിട്ടുള്ളു. മേക്കപ്പ് ഇടേണ്ടി വരുമെന്നതിനാല്‍ തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫലത്തുകയുള്ള പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്‍റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചിരിക്കുന്നത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായ് പല്ലവി ഓഫര്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തന്‍റെ സിനിമകളില്‍ പോലും അപൂര്‍വ്വമായി മേക്കപ്പ് […]
പി.എം നരേന്ദ്ര മോദിയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം പി.എം നരേന്ദ്ര മോദിയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യുകയോ പ്രൈവറ്റ് ആക്കുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിലര്‍ അപ്രത്യക്ഷമായത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 11ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ നിര്‍മ്മാതാക്കളിലൊരാളായ സന്ദീപ് സിങ് അറിയിച്ചിരുന്നത്. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോദിയായെത്തുന്നത്. മോദിയെക്കുറിച്ചുള്ള ചിത്രം […]
ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനമെത്തി
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനമെത്തി. ‘ഇനി വന്ദിപ്പിന്‍ മാളോരെ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സംഗീത സംവിധായകനായ വിദ്യാധരന്‍ മാസ്റ്ററാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കുറെ കാലത്തെ ഇടവേളയ്ക്കു ശേഷമാണ് വിദ്യാധരന്‍ മാസ്റ്റര്‍ ഗായകനായി മലയാള സിനിമയിലെത്തുന്നത്. കേരളത്തിലെ ക്രിസ്ത്യന്‍ മതവിഭാഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പരിചമുട്ടുകളിയുടെ ചൊല്‍പ്പാട്ടിന്റെ ശൈലിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബിപിന്‍ ജോര്‍ജും വിഷ്ണു […]
എന്‍.എഫ് വര്‍ഗീസിനെ ഇനിയും മലയാള സിനിമയില്‍ കാണാം;
വില്ലനായും സ്വഭാവ നടനായും തിളങ്ങിയ എന്‍.എഫ് വര്‍ഗീസ് മരണത്തിന് ശേഷവും ഇനിയും മലയാള സിനിമകളില്‍ കാണാം. എന്‍.എഫ് വര്‍ഗീസിന്റെ പേരില്‍ നിര്‍മ്മാണ സംരംഭം ആരംഭിച്ചാണ് കുടുംബം മലയാള സിനിമാ വ്യവസായത്തിലേക്ക് എന്‍.എഫ് വര്‍ഗീസ് എന്ന പ്രതിഭയെ വീണ്ടും തിരിച്ചു കൊണ്ടുവരുന്നത്. ആകാശദൂത് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ എന്‍.എഫ് വര്‍ഗീസ് പിന്നീട് അഭിനയിച്ച എല്ലാ സിനിമകളിലും തന്റെ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് ശ്രദ്ധനേടിയതാണ്. ജോഷി- രണ്‍ജി പണിക്കര്‍ കൂട്ടുക്കെട്ടിലിറങ്ങിയ പത്രം എന്ന ചിത്രത്തിലെ വിശ്വനാഥന്‍ എന്ന […]
എ.ആര്‍ റഹ്മാന്‍ നിര്‍മ്മാണ രംഗത്തേക്ക്; ‘99 സോങ്സ്’ റിലീസിനൊരുങ്ങുന്നു
പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ സംഗീതത്തിന്റെ ലോകത്തുനിന്നും ഇനി തിരക്കഥയുടേയും നിര്‍മ്മാണത്തിന്റേയും ലോകത്തേക്ക് കൂടി ചേക്കേറുകയാണ്. പ്രണയകഥ പറയുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണെന്ന് എ.ആര്‍ റഹ്മാന്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘99 സോങ്‌സ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതും എ.ആര്‍ റഹ്മാന്‍ തന്നെയാണ്. സംഗീതം കൊണ്ട് മാന്ത്രിക ലോകം സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ കന്നി ചിതം സംഗീതത്തിന് പ്രധാന്യം നല്‍കുന്നതാണ്. റഹ്മാന്‍ തന്നെ സംഗീതം നിര്‍വഹിക്കുന്ന 10 ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ടാവും. സംഗീത സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന […]











