Entertainment

പടം തീർന്നപ്പോൾ തിയറ്ററിലുയർന്ന കയ്യടി എന്നെ ഏറെ സന്തോഷിപ്പിച്ചു; ഉയരെയെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

ചുരിങ്ങിയ ദിവസം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഉയരെയെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ തിയ്യേറ്ററിലുയർന്ന കയ്യടി തന്നെ ഏറെ സന്തോഷിപ്പിച്ചതായും സത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‘ഉയരെ’ കണ്ടു. കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ […]

Entertainment

നീ മുകിലോ…. ഒരേ താളത്തില്‍ പാടി അമ്മയും മകളും

ആസിഫ് അലി, പാര്‍വതി, ടൊവിനോ എന്നിവരഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ഉയരെ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടികൊണ്ടിരിക്കുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണിത്. വിജയ് യേശുദാസും സിത്താരയും ഒരുമിച്ചാലപിച്ച ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനം ഇതിനകം തന്നെ ഹിറ്റാണ്. ഇപ്പോള്‍ സിത്താരയും മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് ഈ ഗാനം അതിമനോഹരമായി പാടിയിരിക്കുകയാണ്. സിത്താര തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളും അമ്മയും ഒന്നിച്ചു ഒരുമിച്ച് ഒരേ താളത്തില്‍ പാടുന്ന […]

Entertainment

ജീത്തു ജോസഫ് ചിത്രത്തില്‍ ജ്യോതികയും കാര്‍ത്തിയും

സഹോദര ഭാര്യയും നടിയുമായ ജ്യോതികയുമായി ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ കാര്‍ത്തി. പാരലല്‍ മൈന്‍റ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കാര്‍ത്തിയും ജ്യോതികയും ഒന്നിച്ചഭിനയിക്കുന്നത്. ജ്യോതികക്ക് പുറമെ സത്യരാജ്, മലയാളി താരം ആന്‍സണ്‍ പോള്‍, ഗോവിങ് വാസ്തവ, ആര്‍.ഡി രാജഷേഖര്‍ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. തിരിച്ചുവരവില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ജോ ഇതുവരെ കാര്‍ത്തിയോടൊപ്പം അഭിനയിച്ചിട്ടില്ല. കാട്രിന്‍ മൊഴിയാണ് ജ്യോതിക ഒടുവില്‍ അഭിനയിച്ച ചിത്രം. ദേവ് ആണ് കാര്‍ത്തിയുടെ […]

Entertainment

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് രേവതി

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് നടി രേവതി. മുന്നോട്ട് പോകുമെന്നും ഡബ്ള്യൂ.സി.സിയുടെ രണ്ടാം വാർഷികാഘോഷത്തിൽ രേവതി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ആണ് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. മലയാളസിനിമാ മേഖലയിൽ ഡബ്‌ളിയു.സി.സി ഉയർത്തിയ നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ആയിരുന്നു സംഘടനയുടെ രണ്ടാം വാർഷികാഘോഷങ്ങൾ. രേവതി കലാരംഗത്ത് നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ ഡബ്‌ളിയു.സി.സിക്ക് കഴിഞ്ഞുവെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. തമിഴ്‌ ചലച്ചിത്ര സംവിധായകന്‍ പാ രഞ്‌ജിത്ത്‌ ചടങ്ങില്‍ മുഖ്യാതിഥിയായി. ബോളിവുഡ്‌ അഭിനേത്രി […]

Entertainment

സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് പ്രധാനമെന്ന് ശ്യാം പുഷ്കരൻ

സൌഹൃദമല്ല , മനുഷ്യത്വമാണ് പ്രധാനമെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. അലന്‍സിയര്‍ മീ ടു ആരോപണത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ സൗഹൃദ സംഭാഷണത്തിന് പോയില്ല. ആണധികാരലോകത്ത് ഭീരുവായിപ്പോകുന്ന തന്നെ പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്ന സംഘടനയാണ് ഡബ്ള്യൂ.സി.സി എന്നും ശ്യാം പുഷ്കരന്‍ പറഞ്ഞു. ഡബ്ള്യൂ.സി.സിയുടെ രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ശ്യാം പുഷ്കരന്‍. മി ടു ക്യാമ്പയിനുമായി ബന്ധപ്പെട്ട് തന്റെ സുഹൃത്തായ നടൻ അലന്‍സിയറിനെതിരെ ഉയർന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച നിലപാടിനെക്കുറിച്ചാണ് ശ്യാം തുറന്ന് പറഞ്ഞത്. ആരോപണം ഉയർന്നപ്പോൾ അലൻസിയർ സന്ധി സംഭാഷണത്തിനായി […]

Entertainment Uncategorized

മലയാളസിനിമ അഭിമുഖീകരിച്ചിട്ടില്ലാത്ത ഉയരങ്ങള്‍.. പാര്‍വതിയുടെ “ഉയരെ!! ശൈലന്റെ റിവ്യൂ

വെറുപ്പ് കൊണ്ടല്ല, സ്നേഹം കൊണ്ടാണ് മനുഷ്യർ ക്രൂരന്മാരാകുന്നത് എന്നൊരു ഡയലോഗ് മധുപാലിന്റെ തലപ്പാവിൽ ജയമോഹൻ എഴുതിയിട്ടുണ്ട്. ഓർത്തുനോക്കിയപ്പോൾ ഒരുപാട് വേദനിപ്പിച്ച ഒരു നഗ്നസത്യമാണത്. പാർവതി നായികയായി അഭിനയിച്ച “ഉയരെ” കണ്ടപ്പോൾ ഇന്ന് അത് വീണ്ടും ഓർത്തു. ആസിഡ് ആക്രമണത്തിന് ഇരയായ രേഷ്മ ഖുറൈശി എന്നൊരു പെണ്കുട്ടി ഈ വർഷം കേരളത്തിലെ ഒരു സാഹിത്യോത്സവത്തിൽ പങ്കെടുത്തിരുന്നു. മുൻ നിര പ്രസിദ്ധീകരണങ്ങളിൽ അവരുടെ കവർ സ്റ്റോറി വന്നിരുന്നു.ബീയിങ് രേഷ്മ എന്ന പേരിൽ അവരുടെ അതിജീവനത്തിന്റെ കഥ പുസ്തകമായി വന്നതിനെ തുടർന്ന് […]

Entertainment

ജെയിംസ് ബോണ്ട് ആരാധകര്‍ക്ക് ആഹ്ലാദിക്കാം; 25ാം ചിത്രം വരുന്നു

ജെയിംസ് ബോണ്ട് ആരാധകര്‍ക്കിതാ സന്തോഷ വാര്‍ത്ത. ജെയിംസ് ബോണ്ട് ശ്രേണിയില്‍ നിന്നും 25മത് ചിത്രം വരുന്നു. ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് തന്നെയെത്തുമ്പോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ഓസ്കര്‍ ജേതാവ് റമി മാലെകാണ്. ലോകമെമ്പാടുമുള്ള ജെയിംസ് ബോണ്ട് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആ പ്രഖ്യാപനം വന്നിരിക്കുന്നു. പുതിയ പതിപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും ബ്രിട്ടന്റെ ആഗോള ചാരന്‍ ജെയിംസ് ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് തന്നെയെത്തും. നേരത്തെ ജെയിംസ് ബോണ്ടില്‍ നിന്ന് വിരമിക്കാന്‍ ക്രെയ്ഗ് തീരുമാനിച്ചിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകരുടെ നിര്‍ബന്ധം കാരണം […]

Entertainment

അവഞ്ചേഴ്സ് എന്‍റ് ഗെയിം റിലീസിന് മുമ്പേ തമിഴ് റോക്കേഴ്സില്‍

റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫലോ, ക്രിസ്റ്റഫർ ഹെംസ്‍വർത്ത്‌, സ്‌കാർലെറ്റ് ജൊഹാൻസണ്‍, ബ്രെയ് ലാർസൺ, ഡാനായ് ഗുരിയ, ബ്രാഡ്‌ലി കൂപ്പർ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മാര്‍വല്‍ ചിത്രങ്ങളില്‍ അവസാനത്തേതാണ് അവഞ്ചേഴ്സ് എന്‍റ് ഗെയിം. ഇന്ത്യന്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന എന്‍റ് ഗെയിം ഏപ്രില്‍ 26ന് റിലീസ് ചെയ്യാനിരിക്കെയാണ് തമിഴ്റോക്കേഴ്സിന്‍റെ ഇരയായത്. ചിത്രത്തിന്‍റെ ടിക്കറ്റ് സെക്കന്‍റില്‍ 18 എന്ന റെക്കോർഡ് വേഗത്തിലാണ് ഓൺലൈൻ ബുക്കിങ് സൈറ്റുകളിൽ വിറ്റ് പോയത്. ഇത് അവഞ്ചേഴ്സിന്‍റെ പ്രേക്ഷകപ്രീതി വെളിവാക്കുന്നു. റിലീസിന് […]

Entertainment

ദുല്‍ഖറിന്റെ ടീസര്‍ കണ്ടപ്പോള്‍ ആ കാലം ഓര്‍ത്തുപോയി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ കണ്ട് പഴയ ഓര്‍മ്മകളിലേക്ക് മടങ്ങി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ സ്ഥിരം സംഗീത സംവിധായകനായി കൂടെയുണ്ടായിരുന്ന ഒരാളാണ് ജോൺസൻ മാഷ്. ടീസര്‍ കണ്ട്‌ ജോണ്‍സണ്‍ മാഷ് കൂടെയുണ്ടായിരുന്ന ആ പഴയ നല്ല കാലം ഓര്‍മ്മ വന്നുവെന്ന് സത്യന്‍ അന്തിക്കാട് ഫേസ്ബുക്കിലെഴുതുന്നു. ടീസർ ജോൺസൻ മാസ്റ്റർക്ക് സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ ടീസര്‍ ഇന്നലെ പങ്കുവെച്ചത്. കാലമെത്രകഴിഞ്ഞാലും ജോൺസൻ മാസ്റ്റർ […]

Entertainment

ടിക് ടോക് നിരോധനം നീക്കി

സാമൂഹിക മാധ്യമമായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് നിരോധനം നീക്കിയത്. അശ്ശീല ദൃശ്യങ്ങള്‍ പരിശോധിക്കണം എന്നതടക്കമുള്ള കർശന ഉപാധികളാടെയാണ് കോടതി ഉത്തരവ്. അശ്ശീല ദൃശ്യങ്ങളും പുതുതലമുയ്ക്ക് ഹാനികരമാകുന്ന കാര്യങ്ങളും ഒഴിവാക്കാമെന്നും തുടർന്ന് അത്തരം ദൃശ്യങ്ങൾ ടിക് ടോക്കിൽ അപ്ലോഡ് ചെയ്യുന്നത് നിരോധിക്കുമെന്നും ആപ്ലിക്കേഷൻ ഉടമകളായ ചൈനീസ് കമ്പനി, ബൈറ്റ് ഡാൻസ് ഹൈകോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി നിരോധനം നീക്കിയത്. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ ടിക് ടോക്കിൽ ഇനി ഉണ്ടായാൽ നിരോധനം തുടരുമെന്നും […]