Entertainment

‘ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരു കാര്യമാണ് ചെയ്തത്’ നൗഷാദിന് മമ്മൂട്ടിയുടെ കോൾ

പെരുന്നാള്‍ തലേന്ന് എന്‍റെ പെരുന്നാള്‍ ഇങ്ങനെയാ എന്നു പറഞ്ഞ് കേരളക്കരയാകെയുള്ള മനുഷ്യരുടെ മനം കവര്‍ന്ന ഒരാളുണ്ട്. നൌഷാദ്. പ്രളയം ബാധിച്ച സ്ഥലങ്ങളിലേക്ക് സ്വന്തം കടയില്‍ നിന്നും പുതിയ വസ്ത്രങ്ങള്‍ എടുത്ത് നല്‍കി നൌഷാദ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ നൌഷാദിനെ അഭിനന്ദിച്ച് രംഗത്തെത്തി. പെരുന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് പ്രാര്‍ത്ഥനകളും നന്മകളും നേര്‍ന്നുകൊണ്ട് നടന്‍ മമ്മൂട്ടിയും രംഗത്തെത്തി. നല്ലൊരു ദിവസമായിട്ട് വലിയ കാര്യമാണ് ചെയ്തതെന്നും എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെയെന്നും മമ്മൂട്ടി നൌഷാദിനോട് പറഞ്ഞു. നിങ്ങള്‍ കടയിലുള്ള സാധനങ്ങളൊക്കെ കൊടുത്തുവെന്ന് […]

Entertainment

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് താല്‍ക്കാലിക ടോയിലെറ്റുകള്‍ നല്‍കി ജയസൂര്യ

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പത്ത് താല്‍ക്കാലിക ടോയിലെറ്റുകള്‍ നല്‍കി നടന്‍ ജയസൂര്യ. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കോഴിക്കോട് വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ജയസൂര്യ ടോയിലറ്റുകള്‍ നല്‍കുന്നത്. ആയിരക്കണക്കിന് ആളുകള്‍ വിവിധ ക്യാമ്പുകളിലായി തുടരുമ്പോള്‍ ശൌചാലയങ്ങളുടെ ദൌര്‍ബല്യം പ്രളയബാധിത പ്രദേശങ്ങളെ നന്നേ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ നേരിടുന്ന ക്യാമ്പുകളില്‍ ഇത് വലിയൊരു സഹായമാകും. അടിസ്ഥാന സൌകര്യങ്ങളില്ലാത്ത ഷൂട്ടിങ് ലോക്കേഷനില്‍ ഉപയോഗിക്കുന്ന തരം താല്‍ക്കാലിക ടോയിലറ്റുകളാണ് ഇത്.

Entertainment

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ടൊവീനോ തോമസ് എത്തി

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി നടന്‍ ടൊവീനോ തോമസ് എത്തി. ഇരിങ്ങാലക്കുട സിവില്‍സ്റ്റേഷനിലെ താലൂക്കോഫീസില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിലെത്തിയാണ് ടൊവിനോ സേവനസന്നദ്ധതയറിയിച്ചത്. ആര്‍.ഡി.ഒ. സി. ലതിക, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാബു, ഭൂരേഖാ തഹസില്‍ദാര്‍ എ.ജെ. മേരി എന്നിവരുമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സംസാരിച്ചു. മേഖലയിലാരംഭിച്ച ദുരിതാശ്വാസക്യാമ്ബുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് എടതിരിഞ്ഞി എച്ച്‌.ഡി.പി.അടക്കമുള്ള വിവിധ ക്യാമ്ബുകളില്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞ പ്രളയ കാലത്ത് സഹായവുമായി മുന്‍നിരയിലുണ്ടായിരുന്ന നടന്‍ ടൊവീനോ തോമസ് ഇത്തവണ പോസ്റ്റൊന്നും ഇടാത്തതെന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരുന്നു. അതിന് […]

Entertainment Uncategorized

കുഞ്ഞുങ്ങളുടെ മനസുമായി കണ്ടിരിക്കാം; മനസ് നിറഞ്ഞ് കണ്ടിറങ്ങാം, അമ്ബിളി ഗംഭീരം. ശൈലന്റെ റിവ്യു

കുട്ടികളുടെ മനസിലെ നിഷ്കളങ്കതകൾ മാത്രമല്ല കാപട്യങ്ങളും തനിക്ക് കൈകാര്യം ചെയ്യാനാവുമെന്ന് ഗപ്പി എന്ന ആദ്യ സിനിമയിലൂടെ തെളിയിച്ച സംവിധായകൻ ആണ് ജോൺ പോൾ ജോർജ്. തന്റെ രണ്ടാമത്തെ ചിത്രത്തിൽ ജോൺ പോൾ ജോർജ് പരിചയപ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ മനസുള്ള ഒരു നായകകഥാപാത്രത്തെ ആണ്. നായകന്റെ പേര് തന്നെ സിനിമയ്ക്കും.. അമ്പിളി. സംവിധായകന്റെയും നായകന്റെയും കയ്യൊപ്പുള്ള ഒരൊന്നൊന്നര ദൃശ്യാനുഭവം എന്ന് അടിവര. ഗപ്പി അർഹിക്കുന്ന തിയേറ്റർ വിജയവും അംഗീകാരവും ഗപ്പിയ്ക്ക് കൊടുത്തില്ല എന്നൊരു കുമ്പസാരവും വിലാപവും ആ സിനിമയുടെ ഡിവിഡി […]

Entertainment

സിനിമാ പ്രവര്‍ത്തകരോട് കശ്മീരില്‍ ചെന്ന് ചിത്രീകരണം ചെയ്യാന്‍ ആവശ്യപ്പെട്ട് മോദി

കശ്മീരില്‍ ചെന്ന് ചിത്രീകരണം ചെയ്യാന്‍ സിനിമാ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനയിലെ 370ആം വകുപ്പ്, 35 എ വകുപ്പ് എന്നിവ എടുത്തുമാറ്റിയതിന് പിന്നാലെയാണ് കശ്മീര്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് തുറന്നു കൊടുത്തുകൊണ്ടുള്ള മോദിയുടെ പ്രസ്താവന. മോദി രാജ്യത്തോടായി നടത്തിയ അഭിസംബോധനയിലാണ് കശ്മീരിന്റെ ഭാവി സിനിമാമേഖലക്കായി എല്ലാവിധ അധികാരത്തോടും കൂടി തുറന്നുകൊടുത്തുള്ള അനുമതി നല്‍കിയത്. പുതിയ തീരുമാനത്തിലൂടെ കശ്മീരി യുവാക്കള്‍ക്ക് താഴ്‍വരയുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാമെന്നും ഇതിലൂടെ ജമ്മൂ കശ്മീരിനെ […]

Entertainment

ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ജോജുവിന് പ്രത്യേക പരാമര്‍ശം, സുഡാനി മികച്ച മലയാള സിനിമ

അറുപത്തിയാറാമത് അദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് അഞ്ച് പുരസ്കാരങ്ങള്‍. ജോസഫിലെ പ്രകടനത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് സാവിത്രി ശശിധരനും പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്കാരം ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തു. മഹാനടിയിലെ പ്രകടനത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ധാദുനിലെ പ്രകടനത്തിന് ആയുഷ്മാന്‍ ഖുറാനക്കും ഉറിയിലെ പ്രകടനത്തിന് വിക്കി കൌഷലും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവത്തിലെ പ്രാഡക്ഷന്‍ ഡിസൈനിങ്ങിനുള്ള പുരസ്കാരം […]

Entertainment

പ്രണയം മനസില്‍ ഒളിപ്പിച്ചവര്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമ; ഓര്‍മ്മയില്‍ ഒരു ശിശിരം റിവ്യൂ

മലയാള സിനിമയില്‍ സഹനടനായി തിളങ്ങി നില്‍ക്കുന്ന താരമാണ് ദീപക് പറമ്ബോല്‍. സഹനടനില്‍ നിന്നും നായകനായി ദീപക് എത്തുന്ന ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. ചിത്രം സമ്മാനിക്കുന്നത് നഷ്ടപ്രണയത്തെ കുറിച്ചുള്ള ചിന്തകളാണ്. ഒരിക്കലെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഒതുക്കിയ നഷ്ടപ്രണയത്തെ പുറത്തുകൊണ്ടുവരും ഈ ചിത്രം. അത്രയ്ക്കും മനോഹരമായാണ് പ്രണയത്തെ കുറിച്ച്‌ ഓര്‍മ്മയില്‍ ഒരു ശിശിരം പറഞ്ഞുവയ്ക്കുന്നത്. സ്‌കൂള്‍ പ്രണയവും മനോഹര ഗാനങ്ങളും എല്ലാം ചേര്‍ന്നൊരു സര്‍പ്രൈസ് ചിത്രം തന്നെയാണിത്. ഒരു പ്ലസ്ടുകാരന്റെ ജീവിതവും പ്രണയവും വരച്ച്‌ കാണിക്കുന്ന ചിത്രം, ഒടുവില്‍ […]

Entertainment

‘ഒരു ചെറു കിളിയുടെ’; അമ്പിളിയിലെ പുതിയ ലിറിക്കല്‍ ഗാനം, ചിത്രം നാളെ തിയേറ്ററുകളിലേക്ക്

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അമ്പിളിയിലെ പുതിയ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. ബെന്നി ദയാല്‍ ആലപിച്ച ഒരു ചെറു കിളിയുടെ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സൗബിന്‍ ഷാഹിര്‍ അമ്പിളിയായി വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖമായ തന്‍വി റാം ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രത്തില്‍ നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രമായി നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീം ആദ്യമായി ക്യാമറക്ക് മുമ്പിലെത്തുന്നു. ഗപ്പി ഉള്‍പ്പെടെ മലയാള സിനിമയിലെ […]

Entertainment

ഭാര്യയുടെ മരണം; ബാഹുബലി താരം നടന്‍ മധുപ്രകാശ് അറസ്റ്റില്‍

മകളുടെ മരണത്തിന് പിന്നില്‍ സ്ത്രീധന പീഡനമെന്ന ഭാര്യാപിതാവിന്റെ പരാതിയില്‍ തെലുങ്കു സിനിമാ-സീരിയല്‍ നടന്‍ മധു പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തുക കുറഞ്ഞെന്നാരോപിച്ച്‌ മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് ഭാരതിയുടെ പിതാവ് പരാതിയില്‍ വ്യക്തമാക്കുന്നത്. അഭിനയിക്കുന്നതിലെ അതൃപ്തിയാണ് ഭാരതിയുടെ ആത്ഹത്യയ്ക്ക് കാരണമായതെന്നായിരുന്നു നടന്റെ മൊഴി . സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു’. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് മധു നേരത്തെ പറഞ്ഞിരുന്നത്. സിനിമ- സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് […]

Entertainment

കാണാതായ യുവ സംവിധായകൻ നിഷാദ് ഹസ്സനെ കണ്ടെത്തി

ഇന്നലെ പുലർച്ചെ മുതൽ കാണാതായ യുവ സംവിധായകൻ നിഷാദ് ഹസ്സനെ കണ്ടെത്തി. തൃശൂർ കൊടകരയിൽ നിന്നാണ് നിഷാദിനെ പൊലീസ് കണ്ടെത്തിയത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. നിഷാദിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടു പോയി എന്ന ഭാര്യയുടെ പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.