Entertainment

ലവ് ആക്ഷന്‍ ഡ്രാമ; നിവിന്‍, നയന്‍, ഓണം ഫെസ്റ്റിവല്‍ – ശൈലന്റെ റിവ്യു

1989 മെയ് മാസത്തിൽ ആണ് അന്നത്തെ മുപ്പത്തിമൂന്നുകാരനായ ഹാസ്യനടൻ -കം-തിരക്കഥാകൃത്ത് ശ്രീനിവാസൻ തന്റെ ആദ്യത്തെ സംവിധാനസംരംഭവുമായി വരുന്നത്. സിനിമയുടെ പേര് വടക്കുനോക്കിയന്ത്രം. തിയേറ്ററിൽ ആവറേജ് വിജയമായി വന്നുപോയ വടക്കുനോക്കിയന്ത്രം പക്ഷെ മലയാളികളെ ഞെട്ടിച്ചത് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പ്രഖ്യാപന വേളയിൽ ആണ്. മതിലുകൾ (അടൂർ), ഒരു വടക്കൻ വീരഗാഥ (ഹരിഹരൻ), ആലീസിന്റെ അന്വേഷണം(ടി വി ചന്ദ്രൻ) , കിരീടം(സിബി മലയിൽ) , മൃഗയ( ഐ വി ശശി) പോലുളള അവാർഡിന് സാധ്യത കല്പിച്ചിരുന്ന സകല പടങ്ങളെയും […]

Entertainment

ഫഹദ്, ദുല്‍ഖര്‍, ടൊവീനോ ആരുമല്ല.എന്റെ പടത്തില്‍ നായകനാകുന്നത്..!!! ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവതാരത്തെ പ്രധാന വേഷത്തില്‍ അഭിനയിപ്പിക്കുമെന്ന് പാര്‍വതി

വേറിട്ട വഴിയിലൂടെ ചിന്തിച്ച്‌ സ്വന്തമായി ഇന്‍ഡസ്ട്രിയില്‍ ഒരു വഴിവെട്ടിയ താരമാണ് പാര്‍വതി. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട താരം പിന്നീട് തന്റെ സിനിമകളിലൂടെ അവരെയെല്ലാം ആരാധകരാക്കി മാറ്റി. അവസാനം റിലീസ് ചെയ്ത വൈറസ്, ഉയരെ എന്നീ ചിത്രങ്ങളില്‍ പാര്‍വതിയുടെ അഭിനയത്തെ വാഴ്ത്താത്തതവരായി ആരുമില്ല. അത്രമാത്രം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു ഇവര്‍. അതേസമയം അഭിനയം എന്നതു മാറ്റി നിര്‍ത്തിയാല്‍ സംവിധാനത്തിലും പാര്‍വതിക്ക് ഒരു കണ്ണുണ്ട്. ഇക്കാര്യം പാര്‍വതി ഒരു അഭിമുഖത്തില്‍ തുറന്നു വെളിപ്പെടുത്തുകയും […]

Entertainment

മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിച്ച് ഡബ്ല്യൂ.സി.സി

മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമെൻ ഇൻ സിനിമ കളക്ടീവ്. 1928 ൽ പുറത്തിറങ്ങിയ ‘വിഗതകുമാരൻ’ എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ച പി.കെ റോസി എന്ന ദലിത് സ്ത്രീയെ സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ പിന്നീട് ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തുകയായിരുന്നു. പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ സിനിമാ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ്ണ സ്വത്വങ്ങളാൽ […]

Entertainment

സദ്യ വിളമ്പി മമ്മൂട്ടി; ഷൈലോക്ക് ലൊക്കേഷനിലെ ഓണാഘോഷം

നടന്‍ മമ്മൂട്ടിയുടെ ഓണാഘോഷം ചിത്രീകരണം പുരോഗമിക്കുന്ന ഷൈലോക്കിന്‍റെ സെറ്റിലായിരുന്നു. സഹപ്രവർത്തകരോടൊപ്പമാണ് മമ്മൂട്ടി ഓണം ആഘോഷിച്ചത്. ഓണാഘോഷങ്ങൾക്ക് നേതൃത്വം നല്‍കിയതും മമ്മൂട്ടി തന്നെ. എല്ലാവർക്കും സദ്യ വിളമ്പിയ ശേഷമാണ് മമ്മൂട്ടി ഓണസദ്യയുണ്ടത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്‍വില്‍ എന്‍റര്‍ടെയിന്‍മെന്റ്സ് നിര്‍മിക്കുന്ന ഷൈലോക്കിന് തിരക്കഥ എഴുതിയത് ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ്. ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഷേക്സ്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്കിനെയാണ് നമുക്ക് […]

Entertainment

എനിക്കൊരു മോനുണ്ടായാല്‍ കണ്ണനെ പോലെയായിരിക്കണമെന്ന് കൊതിച്ചു, പക്ഷെ വളര്‍ന്നപ്പോള്‍…’; കാളിദാസിനെ ചേര്‍ത്തുപിടിച്ച് ജോജുവിന്റെ തമാശ

യുവതാരം കാളിദാസ് ജയറാം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം നടന്നു. ജോജു ജോര്‍ജ്ജ് അടക്കമുള്ള താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ വച്ച് ജോജു കാളിദാസിനെ ചേര്‍ത്ത് പിടിച്ചു പറഞ്ഞ തമാശ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാളിദാസിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ജോജു പറഞ്ഞുതുടങ്ങിയത്, “കൊച്ചു കൊച്ചു സന്തോഷങ്ങൾ കണ്ടപ്പോൾ എനിക്കൊരു മോനുണ്ടായാല്‍ കണ്ണനെ പോലെയായിരിക്കണമെന്ന് കൊതിച്ചു പക്ഷെ വളർന്നപ്പോൾ ഇവനെപ്പോലെ ഒരു മകനുണ്ടാകരുതെന്ന് ആഗ്രഹിച്ചു”, എന്നായിരുന്നു തമാശ. പിന്നീട്, ‘ഞാൻ നേരത്തേ […]

Entertainment Movies

Protected: സഹോയിലെ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങിനെയാണ്; മേക്കിംഗ് വീഡിയോ കാണാം

There is no excerpt because this is a protected post.

Entertainment

‘മലയാള സിനിമയുടെ അഭിമാനമാണ് ഇന്ദ്രൻസ്’; അന്താരാഷ്ട്ര പുരസ്കാര നേട്ടത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

നടന്‍ ഇന്ദ്രന്‍സിന്റെ അന്താരാഷ്ട്ര പുരസ്കാര നേട്ടത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഇന്ദ്രന്‍സിനെ തെരഞ്ഞെടുത്തതിനെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിനന്ദിച്ചത്. ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രൻസ് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും മലയാള സിനിമയ്ക്ക് ഇന്ദ്രന്‍സിലൂടെ അഭിമാനിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് മലയാള സിനിമയുടെ അഭിമാനമാവുകയാണ് ഇന്ദ്രൻസ്. വെയിൽ മരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിന് സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവെൽ മികച്ച […]

Entertainment Movies

ജോക്കറിന് വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സിനിമാ പുരസ്കാരം

വെനീസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി ജോക്കര്‍ സിനിമയെ തെരഞ്ഞെടുത്തു. വെനീസിലെ പുരസ്കാരം ഓസ്കാര്‍ അവാര്‍ഡിലും പ്രതിഫലിക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ പുരസ്കാരനേട്ടം വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം വെനീസില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ റോമ, ഷെയ്പ്പ് ഓഫ് വാട്ടര്‍ എന്നീ സിനിമകള്‍ ഓസ്കാറിലും കഴിഞ്ഞ തവണ മിന്നുന്ന പുരസ്കാര നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് ‘ജോക്കറി’ലേക്കുള്ള ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ജോക്കര്‍ സിനിമ ഹോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന […]

Entertainment Movies

വെട്രിമാരൻ – ധനുഷ് – മഞ്ജു കോംബോ; ത്രസിപ്പിച്ച് അസുരന്‍ ട്രെയിലർ

മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന അസുരന്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നായകന്‍ ധനുഷ് തന്നെയാണ് ട്രെയിലര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇതിന് മുമ്പ് ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ വടചെന്നൈക്ക് സമാനമായ സംഘര്‍ഷ പശ്ചാത്തലത്തില്‍ തന്നെയാണ് വെട്രിമാരന്‍ ഇത്തവണയും കഥ പറയുന്നത്. ധനുഷ് ഇരട്ടവേഷത്തിലഭിനയിക്കുന്ന അസുരനില്‍ മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. രാജദേവര്‍ എന്ന അച്ഛൻ കഥാപാത്രമായും കാളി മകൻ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിന്റെ […]

Entertainment Movies

ഉള്‍ട്ടയിലെ വ്യത്യസ്ത ഗാനം കാണാം

ഗോകുല്‍ സുരേഷ് പ്രധാനവേഷത്തിലെത്തുന്ന ‘ഉള്‍ട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. സുരേഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ വ്യത്യസ്ത പരിചരണത്തിലുള്ള ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. സകലസ്ഥലവും പുരുഷാധിപത്യം നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തെ നേരെ തലതിരിച്ച് സ്ത്രീയാധിപത്യത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഉള്‍ട്ടയിലെ ഗാനം. പത്രമിട്ടും കമന്റടിച്ചും ജീവിക്കുന്ന സ്ത്രീകളും പാത്രം കഴുകിയും അടിച്ചുവാരിയും നടക്കുന്ന പുരുഷന്‍മാരും അത് കൊണ്ട് തന്നെ രസകരമായ കാഴ്ച്ചാ അനുഭവമാണ് സമ്മാനിക്കുന്നത്. വടക്കന്‍ കേരളത്തിലെ പൂരപ്പാട്ടിനോട് സാമ്യമുള്ള ഗാനത്തിന്റെ അകമ്പടിയോടെ ചിത്രീകരിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം […]