മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രമായ സോയ ഫാക്ടര്‍ തിയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രവും മികച്ച അഭിപ്രായം നേടുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിക്യൂ. ഇന്ന് വേദികളെ കയ്യിലെടുത്ത് കയ്യടി വാങ്ങുന്ന ദുല്‍ഖര്‍ സല്മാന് ആയിരുന്നില്ല സിനിമയിലെത്തുന്നതിനു മുമ്പുള്ള ദുല്‍ഖര്‍. സിനിമയില്‍ എത്തുന്നതിനു മുന്‍പ് സ്റ്റേജില്‍ കയറാന്‍ വല്ലാത്ത ഭയമായിരുന്നെന്നും കയറിയാല്‍ തന്നെ ശബ്ദം പുറത്തേക്ക് വരില്ലെന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്. “സിനിമയില്‍ വന്ന സമയത്ത് എനിക്ക് വല്ലാത്ത അരക്ഷിതത്വ ബോധമുണ്ടായിരുന്നു. ബാല്യ […]
Entertainment
എന്റെ ഉടലിലും ഉയിരിലും ഒരു സ്ത്രീയുടെ സമസ്ത സ്പന്ദനങ്ങളും പ്രവഹിക്കുന്നത് ഞാന്‍ അനുഭവിച്ചു; ‘പരകായപ്രവേശത്തെക്കുറിച്ച്’ മോഹന്‍ലാല്‍
തിരശ്ശീലയില്‍ മിന്നി മറഞ്ഞ കഥാപാത്രങ്ങളിലെ പുരുഷ സ്ത്രൈണ ഭാവങ്ങളെക്കുറിച്ച് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. ഇട്ടിമാണിയിലെ മാര്‍ഗ്ഗംകളിയും കമലദളത്തിലെ നൃത്തവും വാനപ്രസ്ഥത്തിലെ കഥകളിയുമൊക്കെ ഓരോ കഥാപാത്രമായി മുന്നിലെത്തിയപ്പോള്‍ സ്ത്രൈണ്യതയുടെ മിടിപ്പാണ് തന്നില്‍ ഉണ്ടായതെന്ന് മോഹന്‍ലാല്‍ എഴുതുന്നു. മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂര്‍ണ്ണരൂപം ഇട്ടിമാണി എന്ന സിനിമയില്‍ മാര്‍ഗ്ഗംകളി അവതരിപ്പിച്ചപ്പോള്‍ പലരും എന്നോട് ചോദിച്ചു, ലാല്‍ മാര്‍ഗ്ഗംകളി പഠിച്ചിട്ടുണ്ടോ എന്ന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമലദളം എന്ന സിനിമയില്‍ നൃത്തം ചെയ്തപ്പോഴും പലരും ചോദിച്ചു, ലാല്‍ നൃത്തം പഠിച്ചിട്ടുണ്ടോ എന്ന്. വാനപ്രസ്ഥം എന്ന […]
ജയലളിതയായി കങ്കണ; ‘തലൈവി’ ആകാന്‍ പ്രോസ്തെറ്റിക് മേക്ക്അപ്
തമിഴ്നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുമ്പോള്‍ തിരശീലയില്‍ വേഷമിടുന്നത് ബോളിവുഡ് താരം കങ്കണ റണാവത് ആണ്. ‘തലൈവി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ മുന്നൊരുക്കത്തിലാണ് കങ്കണയും അണിയറ പ്രവര്‍ത്തകരും. ജയലളിതയുടെ രൂപ സാദൃശ്യം വരുത്താന്‍ വേണ്ടി ആശ്രയിക്കുന്നത് പ്രോസ്തെറ്റിക് മേക്ക്അപ്പിനെയാണ്. മേക്ക്അപ്പിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെ പങ്കുവെച്ചിട്ടുണ്ട്. ദ് ടെര്‍മിനേറ്റര്‍, ജുറാസിക് പാര്‍ക്ക്, മമ്മി തുടങ്ങിയ ബോളിവുഡ് സിനിമകളെ വന്‍ വിജയമാക്കി തീര്‍ത്തതില്‍ പ്രധാന പങ്കു വഹിച്ച മേക്ക്അപ് രീതിയാണ് പ്രോസ്തെറ്റിക് മേക്കപ്. അഭിനേതാവിന്റെ […]
ബാലതാരമായ് ക്യാമറയുടെ മുന്നില്‍ എത്തിയ നിമിഷം; സിനിമയിലെ ആദ്യ രംഗം പങ്കു വെച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണന്
ബാലതാരമായി സിനിമയിലേക്ക്, അവിടുന്ന് തിരക്കഥാകൃത്തിലേക്കും നായകനിലേക്കും, അങ്ങനെ മലയാള സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ താരമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സാന്നിധ്യമായി മാറിയ വിഷ്ണു ആദ്യമായി മൂവി ക്യാമറയുടെ മുന്നിലെത്തിയ രംഗം ഫെയ്സ് ബുക്കിലൂടെ ഷെയര്‍ ചെയ്തതാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ‘ആദ്യമായി മൂവി ക്യാമറയുടെ മുന്നിൽ നിന്ന നിമിഷം. കൂടെ മ്മ്ടെ സലിം കുമാറേട്ടനും കാളിദാസും’ എന്ന അടിക്കുറിപ്പോടെ വിഷ്ണു പങ്കുവെച്ച വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. സിബി മലയില്‍ സംവിധാനം […]
നാഗാര്‍ജുനയുടെ ഫാംഹൌസില്‍ അജ്ഞാത മൃതദേഹം
തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൌസിലാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പ് വാങ്ങിയ സ്ഥലത്തില്‍ കൃഷി ചെയ്യാന്‍ തയ്യറെടുക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഫാം ഹൌസില്‍ അടച്ച മുറിയിലായാണ് ആറു മാസത്തോളം പഴക്കം ചെന്നതെന്ന സംശയിക്കുന്ന നിലയില്‍ മൃതദേഹം കാണപ്പെട്ടത്. പാപ്പിറെഡ്ഡിഗുഡിയില് 40 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഫാം ഹൌസ് സ്ഥിതി ചെയ്യുന്നത് പുരുഷന്റേതാണ് മൃതദേഹം എന്ന പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
‘പൊന്നാനിയില്‍ സെല്വന്’ ചിത്രീകരണം തായ്ലാന്റില്
മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നാനിയില്‍ സെല്‍വനില്‍ അണിനിരക്കുന്നത് വന്‍ താരനിര. 100 ദിവസം നീളുന്ന ഷൂട്ടിംഗ് തായ്ലാന്റില് ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് മണിരത്നം പദ്ധതിയിടുന്നത്. അമിതാഭ് ബച്ചന്, ഐശ്വര്യ റായ്, ജയറാം, വിക്രം, ജയന് രവി, കാര്‍ത്തി, പാര്ത്ഥിപന്, സത്യരാജ്, കീര്‍ത്തി സുരേഷ്, അമലപോള്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ കുറിച്ച് കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് പൊന്നിയിൻ ശെൽവൻ. തമിഴില്‍ രചിക്കപ്പെട്ട നോവലിനെ ആസ്പദമാക്കിയാണ് മണിരത്നത്തിന്റെ സ്വപ്ന […]
സുകുമാരക്കുറുപ്പിന് ബോളിവുഡ് ടച്ച്; നായികയായ് എത്തുന്നത് ശോഭിത ദുലീപാല
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ദുല്‍ഖര്‍ ചിത്രമായ കുറുപ്പില്‍ നായികയായ് എത്തുന്നത് ബോ ളിവുഡ് താരം. ‘മെയ്ഡ് ഇന്‍ ഹെവന്‍’ എന്ന ആമസോണ്‍ വെബ് സീരീസിലെ പ്രകടനത്തിലൂടെ ആരാധക ശ്രദ്ധ നേടിയ ശോഭിത ദുലീപാലാണ് ദുല്‍ഖറിന്റെ നായികയായ് എത്തുന്നത്. അനുരാഗ് കശ്യപിന്റെ ‘രാമന് രാഘവി’ലൂടെ സിനിമാലോകത്തേക്ക് അരങ്ങേറിയ ശോഭിതയുടെ മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണിത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന് ആണ് ശോഭിതയുടെ ആദ്യ ചിത്രം. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ ‘സെക്കന്‍ഡ് ഷോ’ […]
സൂര്യയുടെ അര്‍പ്പണ ബോധം അഭിനന്ദനാര്‍ഹമാണെന്ന് മോഹന്‍ലാല്‍
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്റെ കേരള ലോഞ്ചിലാണ് സൂര്യയെ മോഹന്‍ലാല്‍ പ്രശംസ കൊണ്ട് മൂടിയത്. അഞ്ചു വര്‍ഷത്തിനു ശേഷം മോഹന്‍ലാല്‍ തമിഴിലേക്കെത്തുന്ന ചിത്രത്തില്‍ സൂര്യയയാണ് നായകന്. സിനിമയ്ക്കു വേണ്ടി സൂര്യ ചെയ്യുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് വാചാലനാകുകയായിരുന്നു മോഹന്‍ലാല്‍. “വലിയ അര്‍പ്പണബോധമുള്ള കലാകാരനാണ് സൂര്യ. 22 വര്‍ഷം കൊണ്ട് 37 സിനിമ ചെയ്തു എന്നതിലുപരി അദ്ദേഹം സിനിമകള്‍ക്കു വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍. ഞാന്‍ പോലും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹം ആ കഥാപാത്രത്തെ വളരെ ആഴത്തിലേക്ക് […]
ലിജോമോള്‍ ഇനി തമിഴകത്തിലും; ആദ്യ സിനിമയില്‍ സിദ്ധാര്‍ത്ഥിന്റെ നായിക
മഹേഷിന്റെ പ്രതികാരത്തിലൂടെയും, കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെയുമെല്ലാം മലയാളിയുടെ മനസ്സ് കീഴടക്കിയ അയല്പക്കത്തെ പെണ്‍കുട്ടിയെ ആരും മറന്നിട്ടുണ്ടാകില്ല. സോണിയയായും കനിമോളായുമൊക്കെ നാടന്‍ വേഷപ്പകര്ച്ചയുമായെത്തി നമ്മളെ ചിരിപ്പിച്ച ലിജോ മോള് ഇനി തമിഴ് ബിഗ് സ്ക്രീനിലും ‘സിവപ്പ് മഞ്ഞള്‍ പച്ചൈ’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലൂടെയാണ് പ്രേക്ഷകരെ പിന്നെയും അത്ഭുതപ്പെടുത്തി ലിജോ മോള് കൈയ്യടി നേടിയത്. ചിത്രത്തിലെ ഗാനത്തിന് ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലിജോ മോളെ പിന്നെയും താരമാക്കിയത്. സിദ്ധാര്‍ത്ഥിന്റെ നായികയായെത്തിയാണ് തമിഴിലെ അരങ്ങേറ്റം ലിജോ മോള് ഗംഭീരമാക്കിയത്.
സത്താറിക്കയ്ക്ക് കണ്ണീരുമ്മ; പ്രിയ നടനെക്കുറിച്ചുള്ള ഓര്‍മകളുമായി സുഭാഷ് ചന്ദ്രന്
അന്തരിച്ച നടന് സത്താറിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് എഴുത്തുകാരന് സുഭാഷ് ചന്ദ്രന്. 2017ല്‍ തന്റെ വീട്ടിലെത്തിയ സത്താറിനെക്കുറിച്ചുള്ള ഓര്‍മകളാണ് അദ്ദേഹം പങ്കുവച്ചത്. മികച്ച നടന് മാത്രമല്ല, നല്ലൊരു വായനക്കാരന് കൂടിയായിരുന്നു സത്താറെന്ന് സുഭാഷ് ചന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു. സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സത്താറിക്കയ്ക്ക് കണ്ണീരുമ്മ! 2017 നവംബറിലെ പോസ്റ്റ് ഒരിക്കൽക്കൂടി ഓർക്കട്ടെ: രണ്ട് മനുഷ്യർ ഇന്ന്, ഞായറാഴ്ച്ച, അവിചാരിതമായി രണ്ട് അതിഥികൾ എന്റെ ‘ഭൂമി’യിൽ വന്നു.ആദ്യം വന്നത് പഴയ കാലത്തെ നായകനടൻ സത്താർ ആയിരുന്നു. ജയൻ […]