നടന്‍ ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികരണവുമായി അമ്മയുടെ സെക്രട്ടറി ഇടവേള ബാബു. രണ്ട് പേരും വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. എല്ലാവര്‍ക്കും പഴയ കാലത്തെ പക്വതയില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആര്‍ക്കും ക്ഷമയില്ലെന്നും ഇടവേള ബാബു പറഞ്ഞു. എല്ലാവരെയും വിളിച്ച് ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെയില്‍ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് ജോബി ജോര്‍ജ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിന്‍ നിഗം അമ്മക്ക് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലും ഷെയിന്‍ ഇക്കാര്യം വ്യക്തമാക്കി. […]
Entertainment
പാട്ടിലും ട്രോള്‍, ട്രോള്‍ മഴ തീരാതെ പാലാരിവട്ടം പാലം!
ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കൊണ്ട് ഗതാഗത യോഗ്യമല്ലാതായി മാറിയ പാലാരിവട്ടം പാലം കുറേ നാളുകളായി വാര്‍ത്തകളിലും ട്രോളുകളിലും ഇടം നേടിയിരുന്നു. പല പരസ്യങ്ങളിലടക്കം ആക്ഷേപഹാസ്യേന പാലാരിവട്ടം പാലം നിറഞ്ഞിരുന്നു. സന്ദർഭോചിതമായ പരസ്യങ്ങളും ട്രോളുകളുമായി പാലാരിവട്ടം പാലം സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയതിനു ശേഷമാണ് ട്രോളിന്‍റെ മറ്റൊരു മുഖവുമായി പാലാരിവട്ടം പാലത്തെക്കുറിച്ചുള്ള പാട്ടു വരുന്നത്. രമ്യ സര്‍വദ ദാസ് രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ച ഗാനം സി.ആര്‍.സി പ്രൊഡക്ഷന്‍സാണ് പുറത്തിറക്കിയത് ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ നിർമ്മിച്ച പാലം കള്ളുകുടിയന്മാരുടെ കേന്ദ്രമായതിനെപ്പറ്റിയും, […]
അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍, മകന് വെല്ലുവിളികൾ ഉണ്ടാകുമോയെന്ന് ഭയന്നിരുന്നു; സംവിധായകന്‍ വി.എ ശ്രീകുമാര്‍
നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയ സംഭവത്തില്‍ യുവതാരം ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. ഷെയ്‌ന് എതിരെ ഒട്ടേറെ വോയ്‌സ് ക്ലിപ്പുകള്‍ ആരൊക്കയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്‌ന് ഒപ്പം നിലപാടെടുക്കണമെന്ന് ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന്‍ നിഗം. ഇന്നലെ ഷെയ്‌ന്റെ ലൈവ് വീഡിയോ, അദ്ദേഹം […]
5 കോടി പോയ നിർമാതാവിന്റെ വിഷമത്തിലാണ് ശബ്ദ സന്ദേശം അയച്ചതെന്ന് ജോബി ജോര്‍ജ്ജ്; ഷെയ്ന്‍ നിഗത്തിന്റെ പരാതിയില്‍ അമ്മ ഇടപെടുന്നു
നിര്‍മ്മാതാവ് വധഭീഷണി മുഴക്കുന്നുവെന്ന ഷെയ്ൻ നിഗത്തിന്റെ പരാതിയിൽ അമ്മ നേതൃത്വം ഇടപെടുന്നു. ഷെയ്ൻ നിഗവുമായും നിർമ്മാതാക്കളുടെ സംഘടനയുമായും അമ്മ ചർച്ച നടത്തും. നിര്‍മാതാവ് ജോബി ജോര്‍ജ്ജിനെതിരെയാണ് താരത്തിന്റെ ആരോപണം. അതേസമയം തന്റെ സിനിമക്ക് നൽകിയ സമയത്തിനിടയിൽ ഷെയ്ന്‍ നിഗം മറ്റൊരു സിനിമയിൽ കരാർ ഒപ്പിട്ടെന്ന് ജോബി ജോര്‍ജ് ആരോപിച്ചു. ഷെയിനിനെതിരെ നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയെന്നും ജോബി ജോര്‍ജ് പറഞ്ഞു. ഷെയ്ൻ ആദ്യം 30 ലക്ഷം ചോദിച്ചു. പിന്നീട് 40 ലക്ഷം ചോദിച്ചു. 30 ലക്ഷം ട്രാൻസ്ഫർ […]
‘ജീവിക്കാന്‍ അനുവദിക്കില്ല, ജീവിപ്പിക്കുകയില്ല’; നടന്‍ ഷെയിന്‍ നിഗത്തിന് നിര്‍മാതാവിന്റെ വധഭീഷണി, പരാതി നല്‍കി
നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് നടന്‍ ഷെയിന്‍ നിഗം. ഗുഡ്‍വില്‍ എന്‍റര്‍ടെയ്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഈ ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്ത് എത്തിയത്. നവമാധ്യമങ്ങളിലൂടെ ഷെയിനിനെതിരെ മോശപ്പെട്ട കുപ്രചരണങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണ് ജോബി ജോര്‍ജ് തന്നോട് പറഞ്ഞതെന്ന് ഷെയിന്‍ നിഗം അമ്മ പ്രസിഡണ്ടിന് നല്‍കിയ കത്തില്‍ പറയുന്നു. ഇതിന്റെ തെളിവുകളായ […]
തമിഴകത്തും താരമായി മഞ്ജു; ആദ്യ ചിത്രം 100 കോടി ക്ലബില്‍
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരന്‍ കോടികളുടെ തിളക്കത്തില്‍. വന്‍വിജയം നേടി ചിത്രം 100 കോടി ക്ലബില്‍ കടന്നിരിക്കുകയാണ്. തിയേറ്റര്‍ കളക്ഷന് പുറമെ വിദേശരാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റര്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റുകളും ചേര്‍ത്താണ് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്. പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കി വെട്രിമാരന്‍ ഒരുക്കിയ ചിത്രമാണ് അസുരന്‍. ധനുഷാണ് ചിത്രത്തിലെ നായകന്‍. ധനുഷ് അവതരിപ്പിക്കുന്ന ശിവസാമി എന്ന കഥാപാത്രത്തിന്റെ ഭാര്യ പച്ചൈയമ്മാളായിട്ടാണ് മഞ്ജുവെത്തിയത്. പച്ചൈയമ്മാളായി മഞ്ജു തകര്‍പ്പന്‍ […]
ആറു വര്‍ഷത്തെ ഇടവേളകഴിഞ്ഞ് ‘കടുവ’ ഇറങ്ങുന്നു, പൃഥ്വിയ്‌ക്ക് ഷാജികൈലാസിന്റെ പിറന്നാള്‍ സമ്മാനം
ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നു. കടുവ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പൃഥ്വിയും ഷാജികൈലാസും സൂചന നല്‍കിയിരുന്നെങ്കിലും താരത്തിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിസും ചേര്‍ന്നാണ് ചിത്രം നിമര്‍മ്മിക്കുന്നത്. ജിനു എബ്രഹാമിന്റെതാണ് കഥ. ഫസ്‌റ്റ് ലുക്ക് പോസ്‌റ്രറില്‍ നിന്ന് മാസ് എന്റര്‍ടൈനര്‍ മാതൃകയില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ഒരു ഷാജി കൈലാസ് ചിത്രം തന്നെയാകും ‘കടുവ’ […]
രജനിയുടെ നായികയാവാന്‍ മഞ്ജു; പരിഗണിക്കുന്നത് ശിവയുടെ ചിത്രത്തിലേക്ക്
തമിഴില്‍ ധനുഷിനൊപ്പമുള്ള അരങ്ങേറ്റം ഗംഭീരമാക്കിയതിന് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാവാന്‍ ഒരുങ്ങി മഞ്ജു വാര്യര്‍. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ മഞ്ജുവിന്‍റെ അഭിനയം ഏറെ കയ്യടി നേടിയിരുന്നു. പിന്നാലെയാണ് ശിവയുടെ പേരിടാത്ത ചിത്രത്തിലേക്ക് മഞ്ജുവിനെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. എന്തിരനും പേട്ടയ്ക്കും ശേഷമാണ് സണ്‍ പിക്ചേഴ്സ് വീണ്ടും രജനിയുമായി കൈകോര്‍ക്കുന്നത്.
ഗ്രൗണ്ടില്‍ നിന്നും വെള്ളിത്തിരയിലെ ആക്ഷനിലേക്ക്; വിക്രം ചിത്രത്തില്‍ ഇര്‍ഫാന്‍ പഠാനും
വിക്രം നായകനാകുന്ന അജയ് ജ്ഞാനമുത്തു ചിത്രത്തിന്‍റെ പോസ്റ്റര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിക്രമിന്‍റെ അമ്പത്തിയെട്ടാമത്തെ ചിത്രം കൂടിയായ ഇത് പേര് വെളിപ്പെടുത്താത്തതിനാല്‍ ചിയാന്‍58 എന്ന ഹാഷ് ടാഗിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഏവര്‍ക്കും ഇരട്ടി ആവേശം തരുന്ന വാര്‍ത്തകളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ഒക്ടോബര്‍ നാലിന് ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരം പ്രധാന വേഷത്തിലെത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മുന്‍ ഇന്ത്യന്‍ പേസ് ബൌളര്‍ ഇര്‍ഫാന്‍ പഠാനാണ് […]
വീണ്ടും ആയുഷ്മാന്‍ ഖുറാന; കരിയറിലെ റെക്കോര്‍ഡ് കളക്ഷനുമായി ‘ഡ്രീംഗേള്‍’
കരിയറിലെ ഏറ്റവും ഉയര്‍ന്ന ബോക്‌സ്ഓഫീസ് കളക്ഷനുമായി ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. പുതിയ ചിത്രമായ ഡ്രീംഗേളാണ് തന്റെ പേരിലുള്ള മുന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തത്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ ട്വീറ്റ് പ്രകാരം 137 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. തന്റെ മുന്‍ ചിത്രമായ ബദായ് ഹോയുടെ പേരിലുള്ള റെക്കോര്‍ഡാണ് റൊമാന്റിക് കോമഡി വിഭാഗത്തില്‍പെടുന്ന ഡ്രീംഗേള്‍ തകര്‍ത്തത്. 136 കോടിക്കടുത്തായിരുന്നു ബദായ് ഹോയുടെ കളക്ഷന്‍. അതിന് മുമ്പിറങ്ങിയ താരത്തിന്റെ ആര്‍ട്ടിക്കിള്‍ 15, അന്ധാദൂന്‍ എന്നീ ചിത്രങ്ങളും മികച്ച […]












