റഷീദ് പാറക്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സമീര്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആനന്ദ് റോഷന്‍,അനഘ സജീവ്,ചിഞ്ചു സണ്ണി,മാമുക്കോയ,നീന കുറുപ്പ്,വേണു മച്ചാട്,വിനോദ് കോവൂര്‍,പ്രദീപ് ബാലന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
Entertainment
പന്ന്യനും സി.കെ ജാനുവും വെള്ളിത്തിരയിലേക്ക്
സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ആദിവാസി നേതാവ് സി.കെ ജാനുവും വെള്ളിത്തിരയിലേക്ക്. രാജന്‍ കുടുവന്‍ സംവിധാനം ചെയ്യുന്ന പസീന എന്ന ചിത്രത്തില്‍ ഇവര്‍ ദമ്പതിമാരായാണ് അഭിനയിക്കുക. സമകാലിക പ്രസക്തിയുള്ള പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കഥ കേട്ട് ഇഷ്ടം തോന്നിയാണ് സിനിമയില്‍ അഭിനിയിക്കാന്‍ സമ്മതിച്ചതെന്ന് പന്ന്യന്‍ പറഞ്ഞു. എന്നാല്‍ മുടി വെട്ടുന്ന പ്രശ്നമില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. സി.കെ ജാനുവും അഭിനയ സാധ്യതയുള്ള കഥാപാത്രമായാണ് എത്തുക. രാജേഷ് ഹെബ്ബാര്‍, ഷോബി തിലകന്‍, കുളപ്പുള്ളി ലീല, […]
ജാക്ക് & ഡാനിയേല്‍’ നവംബര്‍ 14 വ്യാഴാഴ്ച മുതല്‍
ദിലീപിനോടൊപ്പം തമിഴ് നടന്‍ അര്‍ജുനും ചിത്രം ജാക്ക് & ഡാനിയേല്‍’ നവംബര്‍ 14ലിന് തീയേറ്ററുകളില്‍ എത്തുന്നു . ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക.
ആശങ്കകളെ സിക്സര്‍ പറത്തി രണ്‍വീര്‍; ഇത് കപില്‍ തന്നെയെന്ന് ആരാധകര്‍!
ഇന്ത്യയുടെ ആദ്യലോകകപ്പ് വിജയത്തിന്‍റെ കഥ പറയുന്ന ’83’ ന്‍റെ രണ്‍വീര്‍ പുറത്തു വിട്ട ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. കപിലുമായ് രൂപസാദൃശ്യം നന്നേ വ്യത്യാസമുള്ള രണ്‍വീര്‍ ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കും എന്ന സംശയം ക്രിക്കറ്റ്-സിനിമാപ്രേമികളുടെ നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ആശങ്കകളെ ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് രണ്‍വീര്‍ ’83’ ലെ തന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ഒറ്റക്കാലില്‍ നിന്ന് കൂറ്റന്‍ അടി പായിക്കുന്ന കപിലിന്‍റെ മുഖമുദ്രയായ നടരാജന്‍ ഷോട്ടാണ് രണ്‍വീര്‍ പുറത്ത് വിട്ട ചിത്രത്തിലുള്ളത്. കപിലിനെ […]
സിനിമയില്‍ തന്‍റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് സുപര്‍ണ
മലയാള സിനിമയിൽ തന്‍റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് നടി സുപര്‍ണ. ദുഃഖകരമാണത്. തനിക്ക് അത്തരമൊരു ദുരനുഭവമുണ്ടായിട്ടില്ല. പുരുഷ കേന്ദ്രീകൃതമാണ് ഇന്നും സിനിമ. സിനിമയിലെ വനിതാകൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നുവെന്നും സുപര്‍ണ പറഞ്ഞു. വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സുപര്‍ണ, ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ഇപ്പോഴത്തെ പ്രായത്തിന് അനുയോജ്യമായ സിനിമകൾ ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. ഇതുവരെ പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ 30 വർഷത്തിന് ശേഷവും മലയാളികൾ തന്നെ ഇഷ്ടപ്പെടുന്നെന്നും […]
‘മാമാങ്കം’: ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാമാങ്കത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ 400ന് മുകളില്‍ തീയറ്ററുകള്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് ചെയ്യാന്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ […]
കമല്‍ ഹാസനെ അതിശയിപ്പിച്ച ആ പ്രിയ നടനും ‘മൂത്തോനി’ലുണ്ട്
ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് കമല്‍ഹാസന്‍. ഉലകനായകനെന്നു ലോകം വിശേഷിപ്പിക്കുന്ന കമല്‍ഹാസനെ അതിശയിപ്പിച്ച മൂന്നു നടന്മാരെ കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡില്‍ നിന്നും നവാസുദ്ദീന്‍ സിദ്ധിഖിയുടെയും മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലിന്റെയും പേര് എടുത്തു പറഞ്ഞ കമല്‍ഹാസന്‍ എടുത്തു പറഞ്ഞ മൂന്നാമത്തെ നടന്‍ ശശാങ്ക് അറോറയാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോനി’ലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ ശശാങ്ക് അവതരിപ്പിക്കുന്നുണ്ട്. ‘മൂത്തോനി’ല്‍ നിവിന്റെ കഥാപാത്രമായ ഭായിയുടെ സുഹൃത്തിന്റെ വേഷത്തിലാണ് ശശാങ്ക് അറോറ […]
ഗീതു വിസ്മയിപ്പിച്ചുവെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല; മൂത്തോനെക്കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഗീതു- നിവിൻ പോളി കൂട്ടുകെട്ടിലുള്ള മൂത്തോൻ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസിന് മുൻപേ മികച്ച നിരൂപകപ്രശംസ നേടിയ ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയുടെ തകര്‍പ്പന്‍ പ്രകടത്തിനൊപ്പം ഗീതുവിന്റെ സംവിധാന മികവും എടുത്തു പറയേണ്ടതുണ്ട്. സിനിമാലോകം ഗീതു മോഹന്‍ദാസിനെ പ്രശംസ കൊണ്ടു മൂടുകയാണ്. ഗീതു മോഹൻദാസിന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജുവാര്യരും പൂർണിമ ഇന്ദ്രജിത്തും താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഗീതു വീണ്ടും വിസ്മയിപ്പിച്ചുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ഇത് തന്നെയായിരുന്നു പ്രതീക്ഷിച്ചതെന്നുമായിരുന്നു മൂത്തോന്‍ കണ്ടവര്‍ പറയുന്നത്. ഗീതുവിന്റെ […]
കെട്ട്യോളാണ് എന്‍്റെ മാലാഖയിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു
ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്‍്റെ മാലാഖ. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്‍, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്‌ന സിബി, ജോര്‍ഡി, സന്തോഷ് കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വിനായക് ശശികുമാര്‍ […]
ഐ.എഫ്.എഫ്.കെയിലെ ജനപ്രിയ സിനിമാ തെരഞ്ഞെടുപ്പ്;
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സംവിധായകർ സമർപ്പിച്ച ഹരജിയിൽ ചലച്ചിത്ര അക്കാദമിയോടും സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടി. ജനപ്രിയ സിനിമകള ഉൾപ്പെടുത്തി നിര്‍മ്മിച്ച പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അക്കാദമിയിലെ ജനറല്‍ കൌണ്‍സില്‍ അംഗങ്ങളെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ചട്ടലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’, കൃഷന്ത് ആര്‍.കെ സംവിധാനം ചെയ്ത ‘വ്യത്താക്യതിയിലുള്ള ചതുരം’ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മലയാള സിനിമ ഇന്ന് എന്ന […]












