മലയാളത്തില്‍ അരങ്ങേറി ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ വെന്നികൊടി പാറിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി. തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടിയെ തേടി ദേശീയ അവാര്‍ഡുമെത്തി. മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടി മേനകയുടെയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി. ഇന്നാണ് മേനകയുടെയും സുരേഷ് കുമാറിന്റെയും വിവാഹവാര്‍ഷികം. അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികത്തില്‍ കീര്‍ത്തി പങ്കുവച്ച ഒരു രഹസ്യമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. സിനിമാ ലോകത്ത് ഓരോ ദിവസവും അഭിനയത്തിലും പ്രവൃത്തിയിലും ഏവരേയും […]
Entertainment
വിനീത് ശ്രീനിവാസന് ഒരായിരം നന്ദി പറഞ്ഞ് അജു!
നടനും നിര്‍മാതാവുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് അജു വര്‍ഗീസിപ്പോള്‍. ലവ് ആക്ഷന്‍ ഡ്രാമയിലൂടെയായിരുന്നു അജു നിര്‍മാണ രംഗത്തേക്ക് എത്തുന്നത്. സിനിമയില്‍ ഇത്രയും ഉയരങ്ങളില്‍ എത്തിയിട്ടും ഇപ്പോഴും താന്‍ സിനിമയില്‍ അവസരം ചോദിച്ച് നടക്കാറുണ്ടെന്ന് അജു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അത് സൂചിപ്പിക്കുന്നൊരു പോസ്റ്റാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ‘സിനിമയിലേക്കു ആഗ്രഹം തോന്നിയപ്പോള്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് തന്നു, പിന്നീട് ഒരു ചവിട്ടു പടിയായി തട്ടത്തിന്‍ മാറിയതു തന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു മാറ്റം ആവശ്യമായി വന്നപ്പോള്‍ ഹെലനും തന്നു… ഒരൊറ്റ പേര് […]
ജയസൂര്യയുടെ തൃശൂര്‍ പൂരം; കൊടിയേറ്റം പ്രഖ്യാപിച്ചു
ജയസൂര്യയെ നായകനാക്കി രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ് വസ്ത്രാലംഗാരം. ദീപു ജോസഫാണ് എഡിറ്റിങ്. പ്രശാന്ത് വേലായുധനാണ് ഛായാഗ്രഹണം. തൃശൂര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു മാസ് എന്‍റര്‍ടെയിനര്‍ […]
മോനിഷ മരിച്ച അതേ സ്ഥലത്ത് ഞാനും അപകടത്തില്‍പ്പെട്ടു: ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടെതെന്ന് ശാന്തികൃഷ്ണ
മോനിഷ മരിച്ച അതേ സ്ഥലത്ത് താനും ഒരിക്കല്‍ അപകടത്തില്‍പ്പെട്ടെന്ന് ശാന്തികൃഷ്ണ. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും ശാന്തികൃഷ്ണ വെളിപ്പെടുത്തുന്നു. സുകൃതം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സംഭവം. നെറ്റിയിലും തലയിലും വലിയ പരുക്കുണ്ടായി. സുകൃതത്തിന്റെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്പോള്‍ പകല്‍ ചിത്രീകരണം കഴിഞ്ഞ് കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി. തിരികെ വീണ്ടും രാവിലെ തന്നെ ഷൊര്‍ണൂരില്‍ എത്തണമായിരുന്നു. പ്രോഗാം കഴിഞ്ഞു യാത്ര തിരിച്ചു. യാത്രയില്‍ മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വച്ച് കാര്‍ ആക്‌സിഡന്റായി. […]
‘ഇല്ല ഇക്കാ, ഞാന്‍ ഇതോടെ പരിപാടി നിര്‍ത്താ’- മമ്മൂട്ടിയോട് സുരാജ് വെഞ്ഞാറമൂട്
മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്ക് എത്തിയ സുരാജ് വെഞ്ഞാറമൂട് നാഷണല്‍ അവാര്‍ഡ് വരെ വാങ്ങിയ താരമാണ്. ഹാസ്യ വേഷങ്ങളിലൂടെ സിനിമയിലെത്തിയ സുരാജിപ്പോള്‍ നായകനായും വില്ലനായും സഹനടനായിട്ടുമെല്ലാം അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം സുരാജിനെ സംബന്ധിച്ച് മികച്ച അവസരങ്ങളാണ് നല്‍കിയത്. യമണ്ടന്‍ പ്രേമകഥ, ഫൈനല്‍സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അച്ഛന്‍ വേഷത്തിലാണ് സുരാജ് പ്രത്യക്ഷപ്പെട്ടത്. ‘ഇത് നല്ലൊരു വര്‍ഷമാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നുവെന്നതു സന്തോഷമാണ്. കൂടുതലും അച്ഛന്‍ കഥാപാത്രങ്ങളാണ്. ഇനി കുറച്ചുനാളത്തേക്ക് അച്ഛനില്ല.’ ‘ മമ്മൂക്ക കഴിഞ്ഞയിടെ […]
പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് അണിയറക്കാര്‍; മമ്മൂട്ടിയുടെ മാമാങ്കം റിലീസ് തിയതി മാറ്റി
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ റിലീസ് തിയതി നീട്ടി. സിനിമയുടെ ഔദ്യോഗിക പേജിലൂടെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രേക്ഷകരോട് മാപ്പ് പറഞ്ഞാണ് പുതുക്കിയ തിയതി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. ചിത്രം എല്ലാ വിധ ആസ്വാദന നിലവാരത്തോടും കൂടി ഡിസംബർ 12ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ നവംബര്‍ 21നായിരുന്നു റിലീസ് തിയതി ആയി പ്രഖ്യാപിച്ചിരുന്നത്. ‘മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ റിലീസ് ചെയ്യുന്നതിനാൽ നമ്മൾ മുമ്പ് കാണാത്ത ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നു. സിനിമയുടെ റിലീസ് […]
മാമാങ്കത്തിനായി മാറി തരുന്നു !!! ഷൈലോക്ക് ഡിസംബര്‍ 20ന് എത്തില്ല; റിലീസ് തിയതി നീട്ടി അണിയറ പ്രവര്‍ത്തകര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഷൈലോക്കിന്റെ റിലീസ് ഡേറ്റ് നീട്ടിയതായി നിര്‍മാതാവ് ജോബി ജോര്‍ജ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഡിസംബര്‍ 20 നാണ് ചിത്രം റിലീസ് ചെയ്യാന്‍ നേരത്തെ പ്ലാന്‍ ചെയ്തത്. പക്ഷെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസ് ഡേറ്റ് നീട്ടിയതിനെ തുടര്‍ന്ന് ഷൈലോക്കിന്റെ ഡേറ്റും അല്‍പമൊന്ന് മാറ്റിയിരിക്കുകയാണ്. ചിത്രം 2020 ജനുവരി 23 വ്യാഴാഴ്ച്ചയാണ് പുറത്ത് വരുന്നത്. സോഷ്യല്‍മീഡിയയില്‍ ചിത്രം മാര്‍ച്ചിനാണ് എത്തുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷെ അതൊന്നും […]
സമൂഹമാധ്യമങ്ങളില്‍ തരംഗമായി മമ്മൂട്ടിയുടെ മേക്കോവര്‍
മലയാളസിനിമയുടെ അഭിനയകുലപതി മമ്മൂട്ടിയുടെ മാമാങ്കം മേക്കോവറാണ് സമൂഹമാധ്യമങ്ങളില്‍ തരംഗം. ചുവന്ന പൊട്ടും നീണ്ട മുടിയുമായി സ്ത്രൈണഭാവത്തിലെത്തുന്ന മഹാനടന്റെ ചിത്രം അന്യഭാഷകളിലെ താരങ്ങളെയും ഞെട്ടിച്ചു കഴിഞ്ഞു. എന്നാല്‍ മമ്മൂട്ടി ഇതാദ്യമല്ല സിനിമയില്‍ പെണ്‍വേഷം അവതരിപ്പിക്കുന്നത്. മീശയില്ലാതെ കണ്ണാടിവച്ച മമ്മൂട്ടിയുടെ മറ്റൊരു പെണ്‍ ഗെറ്റപ്പും ഇതിനോടൊപ്പം വൈറലാകുന്നുണ്ട്. പൊട്ടുതൊട്ട് നീണ്ട മുടിയോടുകൂടിയായിരുന്നു മമ്മൂട്ടിയുടെ ലുക്ക്. പഴയ സിനിമാലൊക്കേഷനില്‍ നിന്നുള്ള സ്റ്റില്‍ ഫോട്ടോ ആണിത്. 1983ല്‍ റിലീസ് െചയ്ത ഒന്നു ചിരിക്കൂ എന്ന സിനിമയിലാണ് പെണ്‍വേഷത്തില്‍ മമ്മൂട്ടി എത്തിയത്. പി.ജി. വിശ്വംഭരന്‍ […]
റഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിൻ ആസാദ് അന്തരിച്ചു
പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രിയിൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായിരുന്നു കൊച്ചിൻ ആസാദ്. മുഹമ്മദ് റഫി മരിച്ചതിന് ശേഷം ഓരോ വർഷവും അദ്ദേഹത്തിന്റെ ഗാനങ്ങളുമായി ആസാദ് വേദികളിലെത്തിയിരുന്നു. റാഫി ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളം ഗസലുകളും ആസാദിന്റെ ഷോകളിൽ ഉണ്ടായിരുന്നു. മെഹ്ബൂബ് മെമ്മോറിയൽ ഓർക്കെസ്ട്രയിലെ പ്രമുഖ ഗായകനായിരുന്ന ആസാദ്, സംഗീത സംവിധായകൻ എം. […]
മകന്‍ വേഷമിട്ട സിനിമ കാണാന്‍ മന്ത്രി ജയരാജനെത്തി ; പടം പാർട്ടിയെ ട്രോളിയെന്ന് പ്രതിപക്ഷം
മകൻ വേഷമിട്ട നാൽപത്തിയൊന്ന് എന്ന ചിത്രം കാണാന്‍ മന്ത്രി ഇ.പി.ജയരാജൻ എംഎൽഎമാരുമായാണെത്തിയത്. എന്നാല്‍ സിനിമ മന്ത്രിയുടെ പാർട്ടിയെ ട്രോളിയെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ വിമര്‍ശിച്ചു. പാർട്ടിയെ ട്രോളിയതല്ല ചില കാര്യങ്ങളെ യാഥാർഥ്യത്തോടെ അവതരിപ്പിച്ചുവെന്ന് മന്ത്രിയുടെ മറുപടി. തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലെ തിയേറ്ററിലെത്തിയാണ് മന്ത്രിയും എം.എല്‍.എമാരും സിനിമ കണ്ടത്. കമ്മ്യൂണിസവും യുക്തിവാദവും വിശ്വാസവുമൊക്കെ പലതരത്തില്‍ സിനിമയുടെ പ്രമേയങ്ങളായിട്ടുണ്ട്. എന്നാല്‍ അതില്‍ ശബരിമല കൂടി രംഗപ്രവേശം ചെയ്യുന്നിടത്താണ് ബിജു മേനോൻ നായകനാകുന്ന നാൽപത്തിയൊന്ന് വ്യത്യസ്ഥമാകുന്നത്. സിനിമ കണ്ട മന്ത്രിക്ക് പക്ഷേ […]












