Entertainment

ബിഗ് ബ്രദര്‍ ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. വന്‍ താര നിരയാണ് ചിത്രത്തില്‍ ഉള്ളത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിക്കും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം […]

Entertainment

ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരിക്കാതെ മോഹന്‍ലാല്‍

ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരണം നല്‍കാന്‍ തയാറാവാതെ അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍. പ്രതികരണം ആരാഞ്ഞ മീഡയവണിനോട് മാറി നില്‍ക്കനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നുവെന്നും അതിന്‍റെ നഷ്ട പരിഹാരമായി ഏഴ് കോടി രൂപ ഷെയിന്‍ നല്‍കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. അതിനൊപ്പം ഷെയിന് വിലക്കേര്‍പ്പെടുത്തിയും സംഘടന തീരുമാനമെടുത്തിരുന്നു. ഈ വിഷയത്തില്‍ അമ്മ സംഘടനക്ക് ഷെയിന്‍ നിഗം പരാതി ബോധിപ്പിച്ചിരുന്നു.

Cultural Entertainment Pravasi Social Media Switzerland

B & T മ്യുസിക്കിന്റെ ദിവ്യതാരകം റിലീസിംഗ് നടന്നു

ബാസൽ : ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളെ സംഗീതത്തിലൂടെ ഭക്തിസാന്ദ്രമാക്കുവാൻ B & T മ്യൂസിക്കിന്റെ ബാനറിൽ ദിവ്യതാരകം റിലീസ് ചെയ്തു.  ക്രൈസ്തവർ ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്ന ഡിസംബർ ഒന്നിന് തന്നെ റിലീസ് ചെയ്ത ഈ സംഗീത  ശില്പം ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള ക്രിസ്മസ് സമ്മാനമാണ്. കലാകാരനും എഴുത്തുകാരനുമായ ടോം കുളങ്ങരയുടെ തൂലികയിൽ പിറന്ന ഈ വർഷത്തെ മൂന്നാമത് ഗാനമാണ് ദിവ്യതാരകം. നിരവധി ഗാനങ്ങൾക്ക് സംഗിതം പകർന്ന സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലിയാണ് ഈ ആൽബത്തിന്റെ സംഗീത സംവിധാനം […]

Entertainment

ഇന്ത്യൻ സംഗീതത്തിന് പൂർണത നഷ്ടപ്പെട്ടതായി ആനന്ദ് ജി

സങ്കേതിക വളർന്നപ്പോൾ ഇന്ത്യൻ സംഗീതത്തിന് പൂർണത നഷ്ടപ്പെട്ടതായി പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് ജി . സർഗാത്മകതയ്ക്കും നഷ്ടം സംഭവിച്ചതായി ആനന്ദ് ജി മീഡിയവണിനോട് പറഞ്ഞു. ആധുനികതയുടെ പശ്ചാത്തലത്തിൽ സാങ്കേതികമായി ഇന്ത്യൻ സംഗീതം ഏറെ വളർന്നപ്പോഴും ചില സുപ്രധാനമായ തിരിച്ചടികൾ സംഭവിച്ചുവെന്നാണ് ആനന്ദ് ജിയുടെ നിരീക്ഷണം. അമിതാബ് ബച്ചനെ ഗായകനാക്കിയപ്പോഴുള്ള അനുഭവങ്ങളും ആനന്ദ് ജി പങ്കുവെച്ചു. സൂപ്പർ സ്റ്റാറിന്റെ ഭാവങ്ങളില്ലാതെ താൻ പറഞ്ഞതെല്ലാം കേട്ട് പ്രവർത്തിക്കാൻ ബച്ചൻ തയ്യറായി. മലയാളിയുടെ അഭിമാനമായ യേശുദാസിനെ കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയാത്തതിന് […]

Entertainment

ഷെയിന്‍ നിഗത്തെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് താരസംഘടനയായ അമ്മ

ഷെയിന്‍ നിഗത്തെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് താരസംഘടനയായ അമ്മ. വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും ഷെയിന്‍ നിഗത്തിന്റെ കത്ത് ലഭിച്ചതിനാല്‍ വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയിന്‍ നിഗത്തിന്റെ അമ്മയാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് കൈമാറിയത്. പരാതി എന്നതിന് അപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് 8 പേജിലുള്ള കത്തിലുള്ളത്. ഷെയിൻ ചെയ്ത തെറ്റുകൾ ന്യായീകരിക്കില്ലെന്നും ഗണേശ്കുമാറിന്റെ അഭിപ്രായം വ്യക്തിപരമാണ് എന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള […]

Entertainment

‘ഷെയിനിനെ എന്‍റെ അസിസ്റ്റന്‍റാക്കും, അവനെ വെച്ച് സിനിമ ചെയ്യും’; രാജീവ് രവി

നിര്‍മ്മാതാക്കളുടെ സംഘടന ഷെയിന്‍ നിഗത്തിനെ വിലക്കിയതിനെത്തുടര്‍ന്ന് താരത്തിന് പിന്തുണയുമായി സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. താന്‍ ഷെയിനിനെ വച്ച് സിനിമ ചെയ്യുമെന്നും വേണ്ടിവന്നാല്‍ അദ്ദേഹത്തെ തന്‍റെ അസിസ്റ്റന്‍റാക്കുമെന്നും രാജീവ് രവി പറയുന്നു. ഷെയിന്‍ അച്ചടക്ക ലംഘനം നടത്തിയെങ്കില്‍ അതിനെ ന്യായീകരിക്കുന്നില്ലെന്നും അതിന്‍റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും രാജീവ് രവി പറഞ്ഞു. ഷെയിന്‍ 22 വയസുള്ള ഒരു പയ്യനാണ്. അവന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ന്യായീകരിക്കുന്നില്ല. പക്ഷെ, അവന്‍റെ അഭിപ്രായം രേഘപ്പെടുത്തുന്നതില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കും അവകാശമില്ല. […]

Entertainment

നിര്‍മ്മാതാക്കളുടെ വിലക്കിനെതിരെ ഷെയിന്‍ നിഗം അമ്മയുടെ സഹായം തേടും

നിര്‍മ്മാതാക്കളുടെ വിലക്കിനെതിരെ യുവതാരം ഷെയിന്‍ നിഗം അമ്മയുടെ സഹായം തേടും. വിലക്കിനെതിരെ സംഘടന ഇടപെടണമെന്ന് ആവശ്യപ്പെടും.ഇന്ന് തന്നെ കത്ത് ‘അമ്മ’ക്ക് കൈമാറാനാണ് ഷെയിന്‍ നിഗത്തിന്റെ തീരുമാനം. ഇന്നലെ ചേര്‍ന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ യോഗത്തിലാണ് ഷെയ്ന് വിലക്കേര്‍പ്പെടുത്തിയത്. നടന്റെ ഭാഗത്തു നിന്നുള്ള ആവർത്തിച്ചുള്ള നിസ്സഹകരണമാണ് വിലക്കിന് കാരണമെന്ന് നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും […]

Entertainment

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്. നടന്റെ ഭാഗത്തു നിന്നുള്ള ആവർത്തിച്ചുള്ള നിസ്സഹകരണമാണ് വിലക്കിന് കാരണമെന്ന് നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയിന്‍ നിലവില്‍ ഭാഗമായി ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയില്‍, ഖുർബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കുമെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയിന്‍ കാരണം […]

Entertainment

മേക്കപ്പ് ട്രോളുകള്‍ക്ക് മറുപടിയുമായി കങ്കണ

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന’തലൈവി’യുടെ ഫസ്റ്റ്‍ലുക്ക് ടീസര്‍ പുറത്തു വന്നപ്പോള്‍ ബോളിവുഡ് താരം കങ്കണ റണൌട്ടിന് കഷ്ടകാലമാണ്. ജയലളിതയായി മാറിക്കൊണ്ടുള്ള കങ്കണയുടെ മേക്കപ്പായിരുന്നു പ്രശ്നം. മേക്കപ്പ് ദുരന്തം എന്നാണ് ട്രോളന്‍മാര്‍ കങ്കണയുടെ മേക്കപ്പിനെ വിശേഷിപ്പിച്ചത്. പരിഹാസങ്ങളുടെ ട്രോളുകളും അതിരു കടന്നപ്പോള്‍ വിശദീകരണവുമായി കങ്കണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തലൈവി ആകാനായി വളരെ കഷ്ടപ്പെട്ടാണ് ഭാരം കൂട്ടിയതെന്ന് കങ്കണ പറയുന്നത്.മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതി മാറ്റി വയറും തുടകളും തടിപ്പിക്കാനായി ഡോസ് കുറഞ്ഞ ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അങ്ങനെ ആറ് […]

Entertainment

മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രം എത്തുന്നത് ഓണം റിലീസായി

22 വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കും. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തേ ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നവാഗതനായ ജോഫിന്‍ ചാക്കോയുടെ സ്‌ക്രിപ്റ്റില്‍ ആകൃഷ്ടനായ മമ്മൂട്ടി ആ ചിത്രം നഷ്ടപ്പെടാതിരിക്കാന്‍ വേഗത്തില്‍ ഡേറ്റ് നല്‍കിയിതിനൊപ്പം ഓണം റിലീസിന് അനുയോജ്യമായ ചിത്രമാകും എന്ന കണക്കു കൂട്ടലും കൂടി ചേര്‍ന്നതോടെയാണ് സത്യന്‍ അന്തിക്കാട് ചിത്രം ഏപ്രിലിലേക്ക് മാറ്റിയത്. അതിനു മുന്‍പായി ആരാധകര്‍ കാത്തു […]