Entertainment

അനന്തപുരിയില്‍ ഇനി ലോകസിനിമകളുടെ ഉത്സവം

24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. പാസ്ഡ് ബൈ സെന്‍സര്‍ ആണ് ഉദ്ഘാടന ചിത്രം. ഇനി ഒരാഴ്ച തലസ്ഥാനത്ത് ലോകസിനിമകളുടെ വസന്തോല്‍വസം. വൈകിട്ട് ആറിനാണ് ഔപചാരിക ഉദ്ഘാടനമെങ്കിലും രാവിലെ മുതൽ ചിത്രങ്ങളുടെ പ്രദർശനമുണ്ടാകും.. ആകെ 14 വേദികളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് മേളയിലുള്ളത്. 53 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായിരിക്കും മേളയിൽ. ആദ്യ ദിനം 16 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഉദ്ഘാടനച്ചടങ്ങിന് ശേഷം നിശാഗന്ധിയില്‍ […]

Entertainment

ദുബൈയുടെ മൊഞ്ചും ജയചന്ദ്രന്‍റെ പാട്ടും

അവതാരകനില്‍ നിന്നും സിനിമയിലെ നായക പദവിയിലേക്കെത്തുന്ന മിഥുന്‍ രമേശിന്‍റെ പുതിയ ചിത്രമായ ‘ജിമ്മി ഈ വീടിന്‍റെ ഐശ്വര്യ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. എം.ജയചന്ദ്രന്‍ സംഗീതവും ആലാപനവും നിര്‍വഹിച്ച ഗാനം ദുബൈയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദുബൈയുടെ സൌന്ദര്യത്തെ വര്‍ണിക്കുന്ന ഗാനം വ്യതസ്ത ആലാപന ശൈലിയിലാണ് പാടിയിരിക്കുന്നത്. എം.ജയചന്ദ്രന്‍റെ തന്നെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ദുബൈയിലെ സ്ഥിരതാമസക്കാരായ, രണ്ടു സമ്പന്ന ക്രിസ്ത്യൻ കുടുംബങ്ങളുടെ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മിഥുൻ രമേശ് നായക വേഷത്തിലെത്തുമ്പോള്‍ ദിവ്യ പിള്ളയാണ് നായികാ […]

Entertainment

ഷെയിന്‍ നിഗത്തിന് പിന്തുണയുമായി ആഷിഖ് അബു

ഷെയിന്‍ നിഗത്തിന് പിന്തുണയുമായി ആഷിഖ് അബു. ഷെയിന്‍ നിഗത്തിനെതിരെ കുറച്ചു പേർ ചേർന്ന് വിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. ഷെയിനിന്റെ ഭാഗത്തും അപക്വമായ നടപടി ഉണ്ടായിട്ടണ്ടെന്നും ആഷിഖ് അബു പറഞ്ഞു. ഒരു നിർമാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് പറഞ്ഞത് ഗൗരവത്തോടെ കാണണമെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു. സിനിമ സെറ്റുകളിലെ പൊലീസ് പരിശോധനയെ പിന്തുണക്കുകയാണെന്നും ആഷിഖ് അബു മാധ്യമങ്ങളെ അറിയിച്ചു. സെറ്റുകളിലെ പൊലീസ് പരിശോധനയെ സ്വാഗതം ചെയ്യുന്നതായും ആഷിഖ് അബു. സിനിമയിൽ എല്ലാം സുതാര്യം ആകണം എന്നാണ് […]

Entertainment

ഷെയിന്‍ നിഗം സ്ഥലത്തില്ല; കാത്തിരിപ്പോടെ ‘അമ്മ’

ഷെയിന്‍ നിഗത്തിന്‍റെ വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ ഇനിയും നീളുമെന്ന് സൂചന. താരവുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് ‘അമ്മ’ ഭാരവാഹികള്‍ ശ്രമം തുടങ്ങിയിരുന്നു. ആദ്യം ഷെയിന്‍ നിഗവുമായും പിന്നീട് സംഘടനകളുമായും ചര്‍ച്ച നടത്താനായിരുന്നു അമ്മ ഭാരവാഹികളുടെ തീരുമാനം. ഒത്തുതീർപ്പിന് ഷെയിന്‍ സന്നദ്ധനാകുകയും വിലക്കിനെതിരെ വിവിധ സാമൂഹ്യ വേദികളിൽ നിന്ന് പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യാമെന്ന തീരുമാനത്തില്‍ അമ്മ മുന്നോട്ടു വരുന്നത്‍. എന്നാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഷെയിന്‍ നിഗം സ്ഥലത്തില്ലാത്തതിനാല്‍ ചര്‍ച്ച നടക്കില്ല. താരം അജമീറിലായതിനാലാണ് […]

Entertainment

അവന്‍ ചെറിയ പയ്യനല്ലേ, ക്ഷമിക്കണം; ഷെയിന്‍ നിഗത്തെ വിലക്കുന്നതിനോട് യോജിപ്പില്ലെന്ന് ഷീല

ഷെയിന്‍ നിഗം ഉള്‍പ്പെടുന്ന സിനിമാ വിവാദത്തില്‍ പ്രതികരണവുമായ് നടി ഷീല. ഷെയിന്‍ 23 വയസുള്ള കൊച്ചു പയ്യനാണ്, പ്രായത്തിന്‍റെ പക്വതിയില്ലായ്മ കൊണ്ട് ചെയ്യുന്ന കാര്യങ്ങളെ ക്ഷമിക്കാന്‍ തയ്യാറാകണം. ഷീല പറഞ്ഞു. സിനിമാരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ചാവറ ഗുരുവന്ദന പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷീല. ആരെയും സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ഷെയിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്ന് തനിക്ക് അറിയില്ലെന്നു പറഞ്ഞ താരം കേള്‍ക്കുന്നതൊക്കെ ശരിയാണോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുകയും ചെയ്തു. മയക്കുമരുന്നുകള്‍ സെറ്റില്‍ […]

Entertainment

ഷെയിൻ നിഗത്തിനെതിരായ വിലക്കിൽ സമവായ ചർച്ച നീളും

ഷെയിൻ നിഗത്തിനെതിരായ വിലക്കിൽ സമവായ ചർച്ച നീളും. ഷെയിനുമായി ചർച്ച നടത്തിയ ശേഷം മതി നിർമാതാക്കളുമായുള്ള ചർച്ച എന്നാണ് അമ്മ നേതൃത്വത്തിനുള്ളിലെ ധാരണ. ഉത്തരേന്ത്യയിലുള്ള ഷെയിൻ നിഗം മടങ്ങി എത്തിയ ശേഷമേ ഇനി വിലക്ക് നീക്കാനുള്ള ചർച്ച ആരംഭിക്കൂ. നിർമ്മാതാക്കളുടെ വിലക്കിൽ ഷെയിൻ നിഗത്തിന്റെ നിലപാട് അറിഞ്ഞ ശേഷം മതി നിർമ്മാതാക്കളുമായുള്ള ചർച്ച എന്നാണ് അമ്മക്കുള്ളിലെ തീരുമാനം. ഷെയിനിന്റെ സാന്നിധ്യത്തിൽ അമ്മയുമായി ചർച്ചക്കില്ലെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിർമാതാക്കളുമായി ചർച്ചക്കില്ലെന്ന നിലപാടിലാണ് ഷെയിനും കുടുംബവും. അതുകൊണ്ട് തന്നെ […]

Entertainment

ഷെയ്‍ന്‍ നിഗത്തെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് സംവിധായകന്‍ കമല്‍

നടന്‍ ഷെയ്‍ന്‍ നിഗത്തെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.എന്നാല്‍ തന്റെ മാത്രം ആവിഷ്കാരമാണ് സിനിമ എന്ന് നടന്മാര്‍ ധരിക്കരുത്. ലഹരി ഉപയോഗം മുന്‍പും സിനിമയില്‍ ഉണ്ട്. ലഹരി ഉപയോഗത്തിന്റെ രീതികള്‍ക്ക് മാത്രമാണ് മാറ്റം. കാരവാന്‍ സംസ്കാരമാണ് സിനിമക്ക് ദോഷം ചെയ്തതെന്നും കമല്‍ പറഞ്ഞു.

Entertainment Movies

മിതാലി രാജായി തപ്സി പന്നു; ശബാഷ് മിതു അണിയറയിലൊരുങ്ങുന്നു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ശബാഷ് മിതു അണിയറയില്‍ ഒരുങ്ങുന്നു. റയീസ് ഫെയിം രാഹുല്‍ ധൊലാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായികയാകുന്നത്. മിതാലിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നത് ഒരു അംഗീകാരമാണെന്നാണ് തപ്സി പറയുന്നത്. മിതാലിയുടെ 37ാം പിറന്നാളിനോടനുബന്ധിച്ച് തപ്സി തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്. മിതാലിയും തപ്സിയും ചേര്‍ന്ന് കേക്ക് മുറിച്ച് ജന്‍മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും തപ്സി പങ്കുവച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം […]

Entertainment

എല്ലാം തെറ്റിദ്ധാരണ, ഷെയ്ന്‍ തിരിച്ച്‌ വരണം; നിലപാട് തിരുത്തി ശരത്!

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ നിലപാട് തിരുത്തി ‘വെയില്‍’ സംവിധായകന്‍ ശരത്. ഷെയ്ന്‍ മടങ്ങി വരണമെന്നും ചിത്രം പൂര്‍ത്തിയാക്കണമെന്നു൦ ആവശ്യപ്പെട്ട് ഫെഫ്കയെ സമീപിച്ചിരിക്കുകയാണ് ശരത്. ഷെയ്ന്‍ സഹകരിച്ചാല്‍ പതിനഞ്ച് ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാമെന്നും ഫെഫ്ക ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാണമെന്നും ഫെഫ്കയ്ക്ക് അയച്ച കത്തില്‍ ശരത് പറയുന്നു. ആദ്യ സംവിധാന സംരംഭമായ വെയില്‍ മുടങ്ങിയത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും സംഭവിച്ചതെല്ലാം തെറ്റിദ്ധാരണ മൂലമാണെന്നും ശരത് പറയുന്നു. സിനിമയുടെ 75% ചിത്രീകരണം പൂര്‍ത്തിയായെന്നും താനും […]

Entertainment

ഷെയ്ന്‍ നിഗം വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ ഇന്നും തുടരും

നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ വിലക്കില്‍ സമവായ ചർച്ചകൾക്കുള്ള ശ്രമം ഇന്നും തുടരും. അമ്മ ഭാരവാഹികളും നിർമാതാക്കളുടെ സംഘടന പ്രതിനിധികളും തമ്മിലുള്ള അനൗദ്യഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടെ ഷൈനിനെതിരെ വാർത്ത കൊടുക്കാൻ ചിലർ പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി സംവിധായകൻ സാജിദ് യഹിയ രംഗത്തുവന്നു. ഷൈനുമായി ചർച്ച നടത്തി സമവായ ചർച്ചകൾ ആരംഭിക്കാനാണ് അമ്മ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഷൈൻ നിഗവുമായി കൂടിക്കാഴ്ച നടത്തണം എന്ന ആവശ്യം ഷൈനിന്‍റെ മാതാവിനെ അമ്മ നേതൃത്വം അറിയിച്ചു. നിർമാതാക്കളുമായുള്ള ചർച്ചകൾക്ക് […]