ബോളിവുഡ് നടി കങ്കണ റണാവത്തിന് പത്മശ്രി. 116 പേര്‍ക്കാണ് പത്മശ്രി ലഭിച്ചിരിക്കുന്നത്. സ്വപ്നം കാണാന്‍ ധൈര്യം കാണിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, അമ്മമാര്‍ക്കുമായി ഈ പുരസ്കാരം സമര്‍പ്പിക്കുന്നുവെന്ന് കങ്കണ പ്രതികരിച്ചു. പുരസ്കാരത്തിന് തന്നെ അര്‍ഹയാക്കിയ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞുകൊണ്ട് കങ്കണ സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തു. കങ്കണയെക്കൂടാതെ സംവിധായകന്‍ കരണ്‍ ജോഹര്‍, മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍, സംവിധായിക എക്ത കപൂര്‍, ഗായകന്‍ അദ്നാന്‍ സമി എന്നിവര്‍ക്കും രാജ്യം പത്മശ്രി നല്‍കി ആദരിച്ചു.
Entertainment
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ: സുരാജിന്റെ നായികയായി മഞ്ജുവാര്യര്‍
എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്ത ചെറുകഥ സിനിമയാകുമ്പോള്‍ കഥാപാത്ര വേഷമണിയുന്നത് മഞ്ജുവും സുരാജ് വെഞ്ഞാറമൂടും. ഇത് ആദ്യമായാണ് മഞ്ജു വാര്യര്‍, സുരാജിന്റെ നായികയാവുന്നത്. ഹരിഹരനാണ് സംവിധാനം. എം. മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മീത്തലെ പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുള്ള അവരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയമാകുന്നത്. സജീവനില്‍ നിന്ന് രാധിക ഓട്ടോ ഏറ്റെടുത്ത് ഓടിക്കാന്‍ […]
നീൾകണ്ണിൽ നീലചുഴിയോ: ട്രാന്‍സിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍
ട്രാന്‍സ് സിനിമ പ്രഖ്യാപിച്ചതുമുതല്‍ അതുമായി ബന്ധപ്പെട്ട സസ്പെന്‍സ് നിലനിര്‍ത്താന്‍ അതിന്റെ അണിയറക്കാര്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിട്ടും ആ സസ്പെന്‍സിന് തെല്ലും കുറവില്ലതാനും. ഫഫദ്-നസ്രിയ താരജോടികള്‍ ഒന്നിക്കുന്ന ട്രാന്‍സ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഗ്രാഫിക് ഇമേജുകള്‍ നിറഞ്ഞ ഗാനത്തില്‍ നസ്രിയ മാത്രമാണ് ഉള്ളത്. ഹിന്ദിയിലും മലയാളത്തിലും വരികളുള്ള ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജാക്‍സണ്‍ വിജയന്‍ ആണ്. ഗാനത്തിന്റെ ഹിന്ദി വരികള്‍ കമല്‍ കാര്‍ത്തിക്കിന്റേതാണ്. പാടിയത് സ്‍നേഹ ഖന്‍വാല്‍കറും. മലയാളം വരികള്‍ വിനായക് ശശികുമാറിന്റേതാണ്. നേഹ […]
അഹല്യ ഗ്രൂപ്പിന്‍റെ പരാതിയില്‍ നടന്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു
സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന അഹല്യ ഗ്രൂപ്പിന്‍റെ പരാതിയില്‍ നടന്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രം സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തും വിധം പരാമര്‍ശം നടത്തിയതെന്നാണ് പരാതി. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് കോടതിയില്‍ അറിയിച്ചു. ഹൈക്കോടതിയിലാണ് പൃഥ്വിരാജ് ഖേദ പ്രകടനം നടത്തിയത്. സിനമയിലെ ഒരു ഭാഗത്ത് പൃഥ്വിരാജിന്‍റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം അഹല്യ എന്ന പേര് പരാമര്‍ശിച്ചു കൊണ്ടു പറയുന്ന സംഭാഷണമാണ് പരാതിക്ക് ആധാരം. വിഷയത്തില്‍ പൃഥ്വിരാജ് […]
“ശാഹീന്‍ ബാഗ് സമരം രാജ്യം മുഴുവന്‍ പടരും, പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണം”: നന്ദിത ദാസ്
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി നടിയും സംവിധായികയുമായ നന്ദിത ദാസ്. ഡൽഹിയിലെ ശാഹീന്‍ ബാഗ് പോലുള്ള പ്രക്ഷോഭ കേന്ദ്രങ്ങൾ രാജ്യമെമ്പാടും ഉയർന്നുവരികയാണെന്ന് നന്ദിത ദാസ് പറഞ്ഞു. ജയ്പുര്‍ സാഹിത്യാത്സവത്തിന്റെ ഉദ്ഘാടന ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നന്ദിത ദാസ്. സിനിമ മേഖലയിൽ നിന്നുള്ളവർ സി.എ.എക്കും എൻ.ആർ.സിക്കും എതിരെ ശബ്ദമുയർത്തിയത് വലിയ കാര്യമായി കരുതുന്നുവെന്നും നന്ദിത ദാസ് പറഞ്ഞു. ‘ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയപ്പെടാന്‍ ആദ്യമായി ഇവിടുത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. രാജ്യം […]
‘ഇത് അയ്യപ്പനും കോശിയും തമ്മിലുള്ള പ്രശ്നം മാത്രമല്ല’; ആക്ഷന്‍ ട്രെയിലര്‍ കാണാം
പൃഥിരാജ്, ബിജുമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. അനാർക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രം അട്ടപ്പാടി കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്നത്. അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അജി ജോണ്‍, നന്ദു ആനന്ദ്, അന്നാ രേഷ്മാ രാജന്‍, ഗൌരി നന്ദ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ചടുലമായ ആക്ഷന്‍ രംഗങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. റണ്‍ […]
പൊലീസ് ക്വാട്ടേര്‍സിലെ മോഷണത്തിന്‍റെ കഥ പറഞ്ഞ് ഉറിയടി
അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം എ.ജെ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രമാണ് ഉറിയടി. ബട്ടര്‍ഫ്ലൈസ് എന്ന ചിത്രത്തിന് ശേഷം ഒരു രാഷ്ട്രീയക്കാരന്‍റെ വേഷത്തില്‍ പ്രേംകുമാര്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആഭ്യന്തര മന്ത്രി ബലരാമനായാണ് പ്രേംകുമാര്‍ ചിത്രത്തിലെത്തുന്നത്. അജു വര്‍ഗീസ്, ശ്രീനിവാസന്‍, സിദ്ധിഖ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിലെ നായിക മാനസ രാധാകൃഷണനാണ്. പോലീസ് ക്വാട്ടേഴ്സിലെ ഓണാഘോഷവും അന്ന് രാത്രി അവിടുത്തെ താമസക്കാരനായ എസ്.ഐയുടെ വീട്ടില്‍ നടക്കുന്ന മോഷണവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ദിനേശ് ദാമോദര്‍ തിരക്കഥയൊരുക്കുന്ന […]
പൗരത്വ നിയമ ഭേദഗതി: സൂപ്പര്‍ താരങ്ങളുടെ മൗനത്തിനെതിരെ സംവിധായകൻ കമല്‍
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ സംവിധായകന്‍ കമല്‍ രംഗത്ത്. മുതിര്‍ന്ന തലമുറയുടെ നിശബ്ദത തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയത്തിന്റെ ആഴം മനസ്സിലാക്കാതെയാണോ നിസംഗതയാണോ മൗനത്തിന് കാരണമെന്ന് തനിക്ക് അറിയില്ലായെന്നും കമല്‍ പറഞ്ഞു. ഇനിയും ഈ വിഷയത്തിന്റെ ഗൗരവം ഇവര്‍ മനസ്സിലാക്കിയില്ലെങ്കില്‍ അവര് ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും നിസംഗതയാണെങ്കില്‍ കാലം അവരെ ബോധ്യപ്പെടുത്തുമെന്നും കമല്‍ പ്രതികരിച്ചു. പല വിഷയങ്ങളിലും മുതിര്‍ന്ന താരങ്ങള്‍ നിശ്ശബ്ദതയാണ് പുലര്‍ത്തിയതെന്ന് പറഞ്ഞ കമല്‍ നിശ്ശബ്ദതയാണ് ഏറ്റവും വലിയ കുറ്റമെന്നും […]
പൃഥ്വിരാജും ബിജു മേനോനും; അയ്യപ്പനും കോശിയും വരുന്നു, ട്രെയിലര്‍ 23 ന് തീയറ്ററുകളില്‍
പൃഥ്വിരാജും ബിജുമേനോനും ടെെറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ടീസര്‍ ഏറെ വൈറലായിരുന്നു. പട്ടാളത്തില്‍ നിന്നും മടങ്ങിയെത്തിയ ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജെത്തുമ്ബോള്‍ കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി ബിജുമേനോനെത്തുന്നു. ചിത്രം ഈ മാസം തന്നെ തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. അതിനിടെ മമ്മൂട്ടി ചിത്രം ഷൈലോക്കിനൊപ്പം ചിത്രത്തിന്‍്റെ ട്രെയിലര്‍ തീയേറ്ററുകളിലേക്കെത്തുകയാണ്. 23ന് രാവിലെ പത്ത് മണിക്ക് ചിത്രത്തിന്‍്റെ ട്രെയിലര്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സമാന്തരമായി എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്‍്റെ ട്രെയിലര്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് […]
‘മറിയം വന്ന് വിളക്കൂതി’ ജനുവരി 31ന് തിയറ്ററുകളിലെത്തും
സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’ ജനുവരി 31ന് തിയറ്ററുകളിലെത്തും. നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ‘ഇതിഹാസ’യുടെ നിര്‍മ്മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അത്ര പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത നിലയിലാണ് ചിത്രത്തിന്‍റെ ടീസറും ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ സിനിമയുടെ സ്വഭാവം സംബന്ധിച്ച് സംവിധായകന്‍ ജെനിത് […]












