മമ്മൂട്ടിക്കൊപ്പം ആദ്യമായി ബിഗ്സ്ക്രീന്‍ പങ്കിടുന്നതിന്‍റെ ആവേശത്തിലും സന്തോഷത്തിലുമാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ‘ദ പ്രീസ്റ്റി’ലാണ് മെഗാസ്റ്റാറും സൂപ്പര്‍സ്റ്റാറും ഒരുമിച്ചെത്തുന്നത്. സ്വപനം സഫലമായി എന്ന അടിക്കുറിപ്പോടെ മഞ്ജു വാര്യരാണ് ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ വര്‍ഷമാദ്യം തന്നെ ചിത്രീകരണമാരംഭിച്ച ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് സസ്പെന്‍സുകള്‍ക്ക് വകയുണ്ടെന്ന് സൂചന നല്‍കുന്നതായിരുന്നു.ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ജോഫിന്‍ ടി ചാക്കോയാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ദീപു പ്രദീപും, ശ്യാം മേനോനുമാണ്. ആന്‍റോ ജോസഫും […]
Entertainment
ടൊവിനോ തോമസ് വിദ്യാർഥിയെ നിര്‍ബന്ധിച്ച് കൂവിപ്പിച്ചു; നടപടിക്കൊരുങ്ങി കെ.എസ്.യു
സദസിൽ കൂവിയതിന് വിദ്യാർഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ച് നടൻ ടൊവിനോ തോമസ്. വയനാട്ടിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിലായിരുന്നു സംഭവം. ടൊവിനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെ.എസ്.യു അറിയിച്ചു. മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിലാണ് മുഖ്യാതിഥിയായി എത്തിയ നടൻ ടൊവിനോ തോമസ് വിദ്യാർഥിയെ പരസ്യമായി അവഹേളിച്ചത്. പ്രസംഗത്തിനിടെ കൂവിയ വിദ്യാർഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദ്ദം ഏറിയപ്പോൾ […]
സുരാജ് മികച്ച നടന്‍, അന്നാ ബൈന്‍ നടി: സിനിമാ പാരഡിസോ ക്ലബ് സിനി അവാർഡ്‌സ് പ്രഖ്യാപിച്ചു
സിനിമാ പാരഡിസോ ക്ലബ് സിനി അവാർഡ്‌സ് പ്രഖ്യാപിച്ചു. കുമ്പളങ്ങി നൈറ്റ്‌സ് ആണ് മികച്ച ചിത്രം. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി, ഫൈനൽസ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായും, ഹെലൻ, കുമ്പളങ്ങി നൈറ്റ്‌സ് എന്നിവയിലെ അഭിനയത്തിന് അന്നാ ബെൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ ആഷിഖ് അബുവാണ്, ചിത്രം വൈറസ്. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ശ്യാം പുഷ്ക്കരനിലൂടെ കുമ്പളങ്ങി നൈറ്റ്‌സ് നേടി. ചിത്രത്തിലെ അഭിനയത്തിന് ഗ്രേസ് ആന്റണി മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. […]
സിനിമയിലെ ആ പരാമര്‍ശം സാങ്കല്‍പ്പികം; മാപ്പ് ചോദിക്കുന്നു – പൃഥ്വിരാജ്
ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ അഹല്യ ആശുപത്രിയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പൃഥ്വിരാജ്. സ്ഥാപനത്തെ സിനിമയിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ ഹൈക്കോടതി മുമ്പാകെ നേരത്തേ താരം ഖേദപ്രകടനം നടത്തിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ മാപ്പപേക്ഷയുമായി നടന്‍ രംഗത്ത് വന്നിരിക്കുന്നത്. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: നമസ്കാരം. ഞാൻ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ […]
‘എമ്പുരാന്‍’ അങ്കിളിന് വേണ്ടിയുള്ളതാണ്’ രണ്ടാം ചിത്രം ഭരത് ഗോപിക്ക് സമര്‍പ്പിച്ച് പൃഥ്വിരാജ്
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അഭിനയതാക്കളില്‍ ഒരാളാണ് ഭരത് ഗോപി. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം പൂര്‍ത്തിയാവുകയാണ്. മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രതിഭാശാലിക്ക് ആദരമര്‍പ്പിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജ്. സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘എമ്പുരാന്‍’ ഭരത് ഗോപിക്ക് സമര്‍പ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പൃഥ്വി ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഭരത് ഗോപിയുടെ മകനും നടനുമായ മുരളി ഗോപിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ‘ജീവിച്ചിരുന്നതില്‍ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍. […]
അഭിനയമല്ല തന്റെ ഇഷ്ട മേഖല ; വേറിട്ട മേഖല തെരഞ്ഞെടുത്ത് മോഹന്‍ലാലിന്റെ മകള്‍
സിനിമാതാരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ അത്രയൊന്നും സജ്ജീവമല്ലാത്ത താരപുത്രിയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. താരം സിനിമയിലേക്ക് ചുവട് വെക്കുന്നില്ലെ എന്നതാണ് ആരാധകരുടെ ചോദ്യം. ഇപ്പോള്‍ ഇതിന് മറപടി എത്തിയിരിക്കുകയാണ്. ലാലിന്റെ മകന്‍ പ്രണവ് സഹസംവിധായകനായി തുടങ്ങിയാണ് നായകനായി മാറിയത്. എന്നാല്‍ വിസ്മയ എഴുത്തിന്റെ വഴിയിലേക്കാണ് പോവുന്നത്. അഭിനയമല്ല തന്റെ ഇഷ്ട മേഖല എന്ന് വ്യക്തമാക്കുകയാണ് വിസ്മയ. താന്‍ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്തകം പുറത്തിറക്കാനുള്ള […]
ഷൈലോക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനെത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍
മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അതേസമയം, സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസാകുമെന്ന പ്രചരണം നടന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണന്ന് പറഞ്ഞ് സംവിധായകന്‍ അജയ് വാസുദേവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ‘സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ആവുന്നുവെന്നത് വ്യാജവാര്‍ത്തയാണ്. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണ മാത്രമാണെന്നും എല്ലാവരും തീയേറ്ററുകളില്‍ നിന്നുതന്നെ സിനിമ ആസ്വദിക്കണമെന്നും സംവിധായകന്‍ അജയ് വാസുദേവ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഷൈലോക്ക് മമ്മൂട്ടിയുടെ 2020ലെ ആദ്യ റിലീസ് ആണ്. […]
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് അഭിമാനകരമെന്ന് നടന്‍ ടൊവിനോ തോമസ്
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് അഭിമാനകരമാണെന്ന് നടന്‍ ടൊവിനോ തോമസ്. ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാരയുടെ നവീകരിച്ച പതിപ്പ് വയനാട്ടിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് തനിക്ക് അടുപ്പമുളളതെന്ന് വ്യക്തമാക്കിയ നടൻ ടോവിനോ തോമസ് രാജ്യത്തെ രൂക്ഷമായ സാഹചര്യത്തിൽ ഉള്ള കേരളത്തിലെ ഒറ്റക്കെട്ടായ പ്രതിഷേധം അഭിമാനം നൽകുന്നതാണെന്ന് പറഞ്ഞു. വയനാട് കാട്ടികുളത്ത് നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ മുഖമാസികയായ യുവധാരാ മാസികയുടെ നവീകരിച്ച പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ടൊവിനോ ഓൺലൈൻ […]
ആദ്യകാല ചലച്ചിത്ര നടി ജമീല മാലിക് അന്തരിച്ചു
പഴയകാല ചലച്ചിത്ര നടി ജമീല മാലിക് (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യ മലയാളി പെണ്‍കുട്ടിയായിരുന്നു ജമീല. എസ്എസ്എല്‍സി പഠനത്തിനു ശേഷം 16 ാം വയസിലാണ് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. നിരവധി സിനിമകളിലും ദൂരദര്ശന് പരമ്ബരകളിലും അഭിനയിച്ചു. റേഡിയോ നാടക രചയിതാവായിരുന്നു. കോണ്‍ഗ്രസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റേയും തങ്കമ്മയുടേയും മകളായി ജനിച്ചു. “റാഗിംഗ്” ആയിരുന്നു ആദ്യത്തെ സിനിമ. പാണ്ഡവപുരം, […]
ചര്‍ച്ച പരാജയം; ഷെയ്‍ന്‍ ഒരുകോടി നല്‍കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം താരസംഘടന തള്ളി
നടന്‍ ഷെയ്‍ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നിര്‍മാതാക്കള്‍ക്ക് ഷെയിന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് അമ്മ വ്യക്തമാക്കി. ഷെയിന്‍ നിഗം നഷ്ടപരിഹാരം നല്‍കണമെന്ന നിലപാടില്‍ നിർമാതാക്കൾ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഒരു കോടി രൂപയാണ് നിർമാതാക്കൾ നഷ്ടപരിഹാരമായി ചോദിച്ചത്. ഷെയ്‍ന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മാതാക്കള്‍ വാക്ക് നല്‍കിയിരുന്നു. അതിനാലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. ഷെയ്‍ന്‍ ഡബ്ബ് ചെയ്യുകയും […]











