Entertainment

‘ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു’

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ ഹരീഷ് പേരടിയും. ആണത്തമുള്ള മനുഷ്യന്‍റെ കൂടെ അഭിനയിച്ചതില്‍ അഭിമാനിക്കുന്നുവെന്ന അടിക്കുറിപ്പോടെ വിജയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. വിജയ്‍യുടെ കൂടെ മെര്‍സല്‍ എന്ന ചിത്രത്തില്‍ ഹരീഷ് പേരടി അഭിനയിച്ചിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത നടന്‍ വിജയിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുമ്പോള്‍ വന്‍ പിന്തുണയുമായി സിനിമാതാരങ്ങളടക്കമുള്ള ആരാധകര്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വിജയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കാമ്പയിനുകളും തുടരുന്നുണ്ട്.

Entertainment

മടിയനായ ഓട്ടോ ഡ്രൈവറായി സുരാജ്, ഭാര്യയായി മഞ്ജു; ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ അണിയറയില്‍

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി ലോകത്ത് നിന്നും മലയാള സിനിമയിലെത്തി കൊമേഡിയനായി തിളങ്ങി നിന്ന സമയത്താണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി സുരാജ് ഏവരേയും ഞെട്ടിച്ചത്. പിന്നീട് അങ്ങോട്ട് എടുത്തുപറയാവുന്ന നിരവധി വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് സുരാജ്. ഒരു യമണ്ടൻ പ്രേമകഥ, ഫൈനൽസ്, വികൃതി, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം കൈയ്യടി നേടുന്ന പ്രകടനമായിരുന്നു സുരാജിന്‍റേത്. ഇപ്പോഴിതാ സുരാജ് നായകനാകുന്ന […]

Entertainment

തമിഴ് നടൻ യോഗി ബാബു വിവാഹിതനായി

തമിഴിലെ മുന്‍നിര ഹാസ്യതാരം യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാര്‍ഗവിയെയാണ് നടന്‍ താലി ചാര്‍ത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുട്ടനിയിലുളള മുരുഗന്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായി മാര്‍ച്ചില്‍ ചെന്നൈയില്‍ വെച്ച് വിവാഹ സല്‍ക്കാരം നടത്തും സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് യോഗി ബാബു. 2009ല്‍ പുറത്തിറങ്ങിയ യോഗി എന്ന ചിത്രത്തിന് ശേഷമാണ് നടന് ഈ പേര് വന്നത്. ധനുഷ് നായകനാവുന്ന കര്‍ണന്‍ എന്ന ചിത്രത്തിലാണ് യോഗി ബാബു ഒടുവില്‍ […]

Entertainment

‘ടൈം മെഷീന്‍’ ലഹരിക്കെതിരായ വിദ്യാര്‍ഥികളുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിക്കെതിരായ അവബോധമുണ്ടാക്കാന്‍ വിദ്യാര്‍ഥികള്‍ തന്നെ ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. എറണാകുളം കപ്രശ്ശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്‍ഥികളാണ് ‘ടൈം മെഷീന്‍’ എന്ന ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. എറണാകുളം കപ്രശ്ശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റാണ് ‘Time machine – Towards the end of your life’ എന്ന ഈ ഹ്രസ്വചിത്രം ഒരുക്കിയത്. സ്കൂളിലെ വിദ്യാര്‍ഥിയായ ആമിര്‍ സുബൈറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും ഇതേ സ്കൂളിലെ വിദ്യാര്‍ഥികള്‍ […]

Entertainment

നകുല്‍ തമ്പിയുടെ നിലയില്‍ മാറ്റമില്ല; സഹായമഭ്യര്‍ഥിച്ച് താരങ്ങള്‍

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ നകുല്‍ തമ്പി ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു. ഒരു മാസത്തോളമായി ഐ.സി.യുവില്‍ കിടക്കുന്ന താരത്തിന്‍റെ ബോധം ഇത് വരെ തെളിഞ്ഞിട്ടില്ല. അടിയന്തിരമായി സാമ്പത്തിക സഹായമെത്തിച്ചു നല്‍കണമെന്നഭ്യര്‍ഥിച്ച് നടി അഹാന കൃഷ്ണയും മറ്റു സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിച്ചെലവുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ നകുലിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യമായ സാഹചര്യമാണ്. അതിനായി പ്രത്യേക ധനസമാഹരണഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ക്രൌഡ് ഫണ്ടിങ് സൈറ്റായ ‘കേട്ടോ’ വഴി നകുലിന്റെ ചികിത്സയ്‍ക്കാവശ്യമായ പണം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സിനിമ താരങ്ങളായ അഹാന […]

Entertainment

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ 21ന് തിയറ്ററുകളിലേക്ക്

വിനയ് ഫോര്‍ട്ടിനെ കേന്ദ്രകഥാപാത്രമാക്കി ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തും. ‘വെടി വഴിപാടി’ന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’. വിനയ് ഫോർട്ടിനെ കൂടാതെ ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, മധുപാൽ, അലൻസിയർ, ടിനി ടോം എന്നിവരും ചിത്രത്തിലുണ്ട്. ശംഭു പുരുഷോത്തമൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം ‘സേവ് ദ ഡേറ്റ്’ പോസ്റ്റിലൂടെ […]

Entertainment

ഫേയ്സ്ബുക്കില്‍ ‘സേവ് ദ് ഡേറ്റ്’ അറിയിച്ച് അരുണ്‍ കുര്യന്‍; വിശ്വസിച്ച് ആരാധകര്‍, സത്യം ഇങ്ങനെ !

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സേവ് ദ് ഡേറ്റിന്‍റെ കാലമാണല്ലോ. അഭിനേതാവായ അരുണ്‍ കുര്യനും ഫേസ്ബുക്കിലൂടെ ഒരു സേവ് ദ് ഡേറ്റ് അറിയിച്ചു. ജല്ലിക്കെട്ടിലെ നായികയായ ശാന്തി ബാലചന്ദ്രനുമൊത്തുള്ള ചിത്രവും സേവ് ദ് ഡേറ്റ് ക്യാപ്ഷനും വെച്ചാണ് പോസ്റ്റ് ഇട്ടത്. ഇതോടെ ഭാമ, പാർവതി നമ്പ്യാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലു വർഗീസ് എന്നിവരുടെ വിവാഹങ്ങള്‍ക്ക് തൊട്ടു പിന്നാലെയായി മറ്റൊരു താര വിവാഹം കൂടി വരാന്‍ പോകുന്നു എന്ന ചിന്തയില്‍ ആരാധകരും എത്തി.പോസ്റ്റിന് ചുവടെയായി താരങ്ങളുടെ ആശംസകളും ആരാധകരുടെ കമന്‍റുകളും […]

Entertainment

ചിരിച്ചു നില്‍ക്കുന്ന അന്ന ബെന്‍; ‘കപ്പേള’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ദേശീയ പുരസ്കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കപ്പേളയുടെ ഫസ്റ്റ്ലുക്ക് പോസറ്റര്‍ പുറത്ത്. ഫഹദ് ഫാസിലും, നിവിന്‍പോളിയും, കുഞ്ചാക്കോ ബോബനുമെല്ലാം ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചിട്ടുണ്ട്. ചിത്രത്തിൽ റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്നബെൻ, തൻവി റാം, സുധി കോപ്പ, ജാഫർ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് […]

Entertainment

‘നമുക്ക് അവരുടെ കൂടെ നിന്ന് ഒരു സെൽഫി കിട്ടിയാൽ മതി, അത് കിട്ടിയില്ലെങ്കിൽ അയാൾ നമുക്ക് വല്യ ജാഡക്കാരൻ’ വൈറലായി യുവാവിന്‍റെ കുറിപ്പ്

സിനിമ താരങ്ങളെ കാണാനും അവര്‍ക്കൊപ്പം നിന്നുകൊണ്ട് ഫോട്ടോയെടുക്കാനും ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരു സിനിമ താരത്തെ അടുത്തുകിട്ടിയാല്‍ സാഹചര്യവും സന്ദര്‍ഭവും നോക്കാതെ ഫോട്ടോയെടുക്കുകയും അവരോട് കുശലം ചോദിക്കുകയും ചെയ്യുന്ന പ്രവണത പൊതുവെ കൂടുതലാണ്. കഴിഞ്ഞ ദിവസം നടന്‍ ടൊവിനോ തോമസിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി വലിയ തോതിലുള്ള ട്രോളുകളും മോശം പരാമര്‍ശങ്ങളുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുറിപ്പ് ശ്രദ്ധേയമാകുന്നത്. സിനിമ താരങ്ങളും മനുഷ്യരാണെന്നും അവര്‍ക്കും മാനുഷികമായ വികാരവിചാരങ്ങളുണ്ടെന്നും പറഞ്ഞുവെക്കുകയാണ് സിനിമ പ്രവര്‍ത്തകന്‍കൂടിയായ വിപിന്‍ കൃഷ്ണന്‍. താന്‍ സിനിമയില്‍ […]

Entertainment

മെഗാസ്റ്റാറിനൊപ്പം ലേഡിസൂപ്പര്‍സ്റ്റാറും; സ്വപ്ന സാഫല്യമെന്ന് മഞ്ജു വാര്യര്‍

മമ്മൂട്ടിക്കൊപ്പം ആദ്യമായി ബിഗ്സ്ക്രീന്‍ പങ്കിടുന്നതിന്‍റെ ആവേശത്തിലും സന്തോഷത്തിലുമാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ‘ദ പ്രീസ്റ്റി’ലാണ് മെഗാസ്റ്റാറും സൂപ്പര്‍സ്റ്റാറും ഒരുമിച്ചെത്തുന്നത്. സ്വപനം സഫലമായി എന്ന അടിക്കുറിപ്പോടെ മഞ്ജു വാര്യരാണ് ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ വര്‍ഷമാദ്യം തന്നെ ചിത്രീകരണമാരംഭിച്ച ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് സസ്പെന്‍സുകള്‍ക്ക് വകയുണ്ടെന്ന് സൂചന നല്‍കുന്നതായിരുന്നു.ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ജോഫിന്‍ ടി ചാക്കോയാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ദീപു പ്രദീപും, ശ്യാം മേനോനുമാണ്. ആന്‍റോ ജോസഫും […]