പ്രഖ്യാപിച്ചത് മുതല്‍ സസ്പെന്‍സുകള്‍ സമ്മാനിച്ചാണ് ട്രാന്‍സ് സിനിമ വാര്‍ത്തകളില്‍ എല്ലായപ്പോഴും ഇടം പിടിച്ചിട്ടുള്ളത്. ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്തെ കേരള സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് 17 മിനുറ്റിന് മുകളില്‍ കട്ട് നിര്‍ദ്ദേശിച്ചത് ആരാധകര്‍ക്കിടയില്‍ വലിയ നിരാശ സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ മര്‍മ്മ പ്രധാനമായ രംഗമാകാം ഇതെന്നും സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിലൂടെ ആസ്വാദകരമായ സിനിമാ അനുഭവത്തിന് ഭംഗം വരികയാണ് ചെയ്യുകയെന്നും വലിയ ആരോപണം ഉയര്‍ന്നിരുന്നു. രംഗം പൂര്‍ണമായും നീക്കം ചെയ്യാന്‍ തയ്യാറാകാത്ത സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദ് ചിത്രം മുബൈയിലെ റിവൈസിംഗ് […]
Entertainment
ഷൂട്ടിംഗ് മുടക്കരുതെന്ന് അപേക്ഷ; സാവകാശം ആവശ്യപ്പെട്ട് വിജയ്
ബിഗില്‍ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കേസില്‍, ആദായ നികുതി വകുപ്പിന് മുമ്പാകെ ഹാജരാകാൻ കൂടുതൽ സമയം തേടി നടൻ വിജയ് അപേക്ഷ നൽകി. സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും അവധിയെടുത്താൽ നിർമാതാവിന് വലിയ നഷ്ടമുണ്ടാകുമെന്നും കാണിച്ചാണ് വിജയ്‌യുടെ അപേക്ഷ. മൂന്നു ദിവസത്തിനകം ഹാജരാകണമെന്ന് കാണിച്ച് ഇന്നലെയാണ് വിജയിക്ക് നോട്ടീസ് ലഭിച്ചത്. നെയ്‍വേലിയില്‍ ഷൂട്ടിംഗ് പുരോഗമിയ്ക്കുന്ന മാസ്റ്റര്‍ സിനിമയുടെ സെറ്റിലാണ് വിജയ് ഉള്ളത്. നേരത്തെ ആദായ നികുതി വകുപ്പിന്റെ പരിശോധനയും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രണ്ട് ദിവസം ഷൂട്ടിംഗ് നിര്‍ത്തി […]
പ്രിഥ്വിരാജ് ഇന്ത്യയിലെ തന്നെ മികച്ച സംവിധായകനാകുമെന്ന് മോഹന്‍ലാല്‍
നടനും സംവിധായകനുമായ പ്രിഥ്വിരാജിനെ പ്രശംസിച്ച് മോഹന്‍ലാല്‍. പ്രിഥ്വിരാജ് ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാകുമെന്നായിരുന്നു മോഹന്‍ലാലിന്‍റെ പരാമര്‍ശം. വനിതാ അവാര്‍ഡിസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൂസിഫറിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങുമ്പോഴായിരുന്നു മോഹന്‍ലാലിന്‍റെ പരാമര്‍ശം. പ്രിഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യയ്ക്കു പുറത്തുമെല്ലാം ശ്രദ്ധിക്കപ്പെടുന്ന ചിത്രമായി മാറാന്‍ ലൂസിഫറിന് കഴിഞ്ഞു. ഒരുപാട് പ്രത്യേകതകളുള്ള ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറെന്നും മോഹന്‍ലാല്‍ […]
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിജയ്
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആദയനികുതി വകുപ്പിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് നടന്‍ വിജയ്. ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണമാണ് നടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ചെന്നൈ ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് വിജയ് കത്ത് നല്‍കിയത്. പരിശോധനകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ആവശ്യം. ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സ്ഥലമായ നെയ് വേലിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ […]
ഓഫ് റോഡ് മഡ് റെയ്‌സിന്റെ കഥയുമായി ‘മഡ്ഡി’ വരുന്നു
ഓഫ് റോഡ് മഡ് റെയ്‌സിന്റെ ആവേശമുണര്ത്താന്‍ ഒരു മലയാള സിനിമ വരുന്നു. ‘മഡ്ഡി’ എന്നു പേരുള്ള ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ടീസര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഓഫ് റോഡ് മഡ് റെയ്‌സ് പശ്ചാത്തലമാക്കി ഇന്ത്യന്‍ സിനിമയില്‍ തന്നെ വരുന്ന ആദ്യ ചിത്രമാണിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഡ്യൂപ്പില്ലാത്ത സാഹസികരംഗങ്ങളും മഡ്ഡിയുടെ സവിശേഷതയാണ്. റിദ്ധാന്‍ കൃഷ്ണ, യുവാന്‍, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി, ഐ.എം. വിജയന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ തരംഗമായ രവി ബാസുര്‍ […]
ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പാരസൈറ്റ് മികച്ച ചിത്രം, വാക്കിന്‍ ഫീനിക്‌സ് മികച്ച നടന്‍, റെനി സെല്‍വഗര്‍ നടി
92ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഷ്യന്‍ ചിത്രം പാരസൈറ്റാണ് മികച്ച ചിത്രം. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം വാക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. റെനി സെല്‍വഗര്‍(ജൂഡി) ആണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതിനാണ് റെനി സെല്‍വഗറിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയാണ് ഓസ്‌കാറിന്റെ വേദി. മികച്ച സംവിധാനത്തിനും വിദേശഭാഷാ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള […]
ഫോണ്‍ നമ്ബര്‍ അല്ല, ഫോണ്‍ തന്നെ തരാം; മഞ്ജുവിനെയും സദസ്സിനെയും പൊട്ടിചിരിപ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍
ബിഹൈന്‍ഡ് വുഡ്‌സ് അവാര്‍ഡ് വേദിയില്‍ മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയതാണ് നടി മഞ്ജു വാര്യര്‍. മലയാളത്തില്‍ എന്ന പോലെ തമിഴിലും തന്റെ വ്യക്തിപ്രഭാവം പടര്‍ത്തിയതിന്റെ തെളിവാണ് ഈ പുരസ്കാരം. ധനുഷ് ചിത്രം അസുരനിലെ പ്രകടനത്തിനാണ് മഞ്ജു പുരസ്‌കാരം കരസ്ഥമാക്കിയത്. പരിപാടി ആങ്കര്‍ ചെയ്യാന്‍ നിന്നതാകട്ടെ പ്രമുഖ നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍. മഞ്ജുവിന്റെ ഒരു ആരാധകന്‍ കൂടിയാണ് ആദ്ദേഹം. പുരസ്‌കാര സമര്‍പ്പണത്തിനിടെ അക്കാര്യം മഞ്ജുവിനെ അറിയിച്ചിട്ടേ പാര്‍ത്ഥിപന്‍ അവരെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചുള്ളൂ. ഒരു […]
വിവാദങ്ങള്‍ക്ക് വിട, ഇനി ഉല്ലാസം: ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ പുറത്തുവിട്ടു
ഷെയിന്‍ നിഗം നായകനാകുന്ന ഉല്ലാസത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫേസ് ബുക്കില്‍ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട മോഹന്‍ലാല്‍ ഷെയിനും സംഘത്തിനും ആശംസകള്‍ നേര്‍ന്നു. മോഹന്‍ലാലിന് നന്ദി പറഞ്ഞ് ഷെയിന്‍ പോസ്റ്റര്‍ പങ്കുവെച്ചു. “എന്നും പ്രചോദനമാണ്.. ശക്തിയാണ്.. സ്നേഹമാണ്.. പ്രിയപ്പെട്ട ലാലേട്ടനോട്.. എന്റെയും ഉല്ലാസം ടീമിന്റെയും ഒരായിരം നന്ദി..” എന്ന് ഷെയിന്‍ കുറിച്ചു. ഷെയിന്‍ നിഗത്തിന് നിര്‍മാതാക്കള്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ അനിശ്ചിതത്വത്തിലായ സിനിമകളിലൊന്നായിരുന്നു ഉല്ലാസം. ചിത്രീകരണം പൂര്‍ത്തിയായി ഡബ്ബിങ് മാത്രം ബാക്കിയുള്ളപ്പോഴാണ് സിനിമ അനിശ്ചിതത്വത്തിലായത്. താരസംഘടനയായ അമ്മയും […]
നീ ഒന്നും ആവില്ല, സിനിമാ നടി പോയിട്ട് ഒരു കോപ്പുമാവില്ലെന്ന് പറഞ്ഞ ആളുകളുണ്ട്’ തുറന്നു പറഞ്ഞ് ഗ്രേസ് ആന്‍റണി
കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയുടെ ഭാര്യ സിമിയെ അത്ര പെട്ടൊന്നാരം മറക്കാനിടയില്ല. സൈക്കോയായ ഷമ്മിയുടെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകളെ ഉള്‍ക്കാള്ളാന്‍ പാടുപെടുന്ന സിമിയെന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ കൈകാര്യം ചെയ്തത് പുതുമുഖ നായികയായ ഗ്രേസ് ആന്‍റണിയായിരുന്നു. ഒമര്‍ ലുലുവിന്‍റെ സംവിധാനത്തിലൊരുങ്ങിയ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസിന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഗ്രേസ് ആന്‍റണി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഇപ്പോഴിതാ മികച്ച സ്വഭാവ നടിക്കുള്ള മൂവി സ്ട്രീറ്റിന്‍റെ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഗ്രേസ്. താന്‍ സിനിമയിലെത്തുന്നതിന് മുമ്പ് […]
‘ആണത്തമുള്ളൊരു മനുഷ്യന്‍റെ കൂടെ വേദി പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു’ കുറിപ്പുമായി ഹരീഷ് പേരടി
തമിഴ് സൂപ്പര്‍ താരം വിജയ്‌ക്കെതിരെയുള്ള ആദായ നികുതി റെയ്ഡില്‍ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. ആണത്തമുള്ള ഒരു മനുഷ്യന്‍റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം കുറിച്ചു. വിജയ്-അറ്റ്‌ലി ചിത്രമായ മര്‍സലില്‍ ഡോ.അര്‍ജുന്‍ സക്കറിയ എന്ന കഥാപാത്രത്തെ ഹരീഷ് അവതരിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ സിനിമയിലെ സംഭാഷണങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ദീപാവലി […]











