Entertainment

”എന്നെ ഇന്നു നിങ്ങൾ കാണുന്ന സലിംകുമാറാക്കിയത് സുരേഷ് ഗോപി എന്ന വലിയ മനുഷ്യനാണ്”

അന്നുവരെ എന്നെ നേരിട്ട് അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടൻ, എന്‍റെ ടിവി പരിപാടികൾ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിനു എന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ സത്യമേവ ജയതേയിലെ കള്ളനിൽ നിന്ന് ഇന്നു നിങ്ങൾ കാണുന്ന സലിംകുമാറിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപി എന്ന വലിയ മനുഷ്യനാണെന്ന് സലിം കുമാര്‍. സുരേഷിന്‍റെ അറുപത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സലിം കുമാര്‍ താരത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്. ഇന്നലെയായിരുന്നു സുരേഷ് ഗോപിയുടെ പിറന്നാള്‍. ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത സുരേഷ് ഗോപി എന്ന മഹത് […]

Entertainment

കടുവാക്കുന്നേൽ കുറുവച്ചൻ ആയി സുരേഷ് ഗോപി; 250ാം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി മാസ് ആക്ഷന്‍ വേഷത്തിലാണ് വരുന്നതെന്നാണ് സൂചനകള്‍ സുരേഷ് ഗോപിയുടെ 61ാം പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ത്രസിപ്പിച്ച് താരത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍. സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങുന്ന 250ാം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററാണ് പുറത്ത് വിട്ടത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി മാസ് ആക്ഷന്‍ വേഷത്തിലാണ് വരുന്നതെന്നാണ് സൂചനകള്‍. ‘വിശ്വാസികളെ പാതിരാപെരുന്നാളിന്‍റെ നല്ല നടത്തിപ്പിനായി എസ്.ഐ ഡൊമിനിക് പോളിനൊപ്പമെത്തിയ മറ്റ് പൊലീസുകാരുടെ ശ്രദ്ധയ്ക്ക്. കുരിശുപള്ളി കവലയിലേക്ക് […]

Entertainment

ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കീഴടങ്ങി; പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി

നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കറാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കറാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. രാവില മറ്റൊരു പ്രതിയായ അബ്ദുൽ സലാമും കീഴടങ്ങിയിരുന്നു. ഇതോടെ ആറ് പ്രതികള്‍ കേസില്‍ പിടിയിലായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. അതേസമയം സമാനമായ രീതിയില്‍ […]

Entertainment

സുശാന്ത് സിംഗ് രജ്പുതിന്‍റെ അവസാന ചിത്രത്തിന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; പ്രദര്‍ശനം ഡിസ്നി ഹോട്സ്റ്റാറിൽ

ദി ഫോൾട്ട് ഇൻ ഔവർ സ്റ്റാർസിന്‍റെ ബോളിവുഡ് റീമേക്കായ ചിത്രം ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛാബ്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സുശാന്ത് സിംഗ് രജ്പുതിന്‍റെ അവസാന ചിത്രം ദിൽ ബേച്ചര ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ജൂലൈ 24നാണ് ചിത്രം റിലീസ് ചെയ്യുക. ദി ഫോൾട്ട് ഇൻ ഔവർ സ്റ്റാർസിന്‍റെ ബോളിവുഡ് റീമേക്കായ ചിത്രം ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛാബ്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സഞ്ജന സംഗി, സൈഫ് […]

Entertainment

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ ഏഴംഗ സംഘം; മൂന്നു പേരെ പിടികിട്ടാനുണ്ടെന്ന് കമ്മീഷണര്‍

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. വേറെയും ആളുകളെ കബളിപ്പിച്ചിട്ടുണ്ടെന്ന് ഇത്തരത്തില്‍ പരാതിയുണ്ട് നടി ഷംന കാസിമിന് എതിരായ ബ്ലാക്‌മെയ്‌ലിംഗ് കേസില്‍ സിനിമാ മേഖലയിൽ ഉള്ളവരുടെ പങ്കും അന്വേഷിക്കുമെന്ന് കമ്മീഷണർ വിജയ് സാഖറെ. നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. പ്രതികള്‍ പലരെയും ലൈംഗിക ചൂഷണം ചെയ്തതായി സംശയമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ഏഴംഗ തട്ടിപ്പ് സംഘത്തില്‍ ഇതുവരെ നാല് പ്രതികളാണ് പൊലീസ് പിടിയിലായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. […]

Entertainment

വിഷലിപ്ത പ്രചാരണം; വാരിയന്‍കുന്നന്‍റെ കുടുംബം നിയമനടപടികളിലേക്ക് നീങ്ങുന്നു

വാരിയന്‍കുന്നത്തിന്‍റെ ചരിത്രരേഖകളെ വളച്ചൊടിച്ചുള്ള പ്രചരണങ്ങള്‍ തുടര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വര്‍ഗിയവാദിയായും ഹിന്ദുവിരുദ്ധനായും കലാപകാരിയായുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയത് വാ​രി​യ​ൻ​കു​ന്ന​ത്ത്​ കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി​യു​ടെ ജീ​വി​തം സിനിമയാക്കുന്നതായ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്ന വിഷലിപ്തമായ പ്രചാരണങ്ങള്‍ക്കെതിരെ വാരിയന്‍കുന്നന്‍റെ കുടുംബം നിയമനടപടികളിലേക്ക് നീങ്ങുന്നു. മലബാര്‍ സമരചരിത്രത്തിലെ സുപ്രധാന നേതാക്കളിലൊരാളായ വാരിയന്‍കുന്നത്തിന്‍റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്ന കാര്യം നടന്‍ പൃഥിരാജാണ് ഔദ്യോഗികമായി ഫേസ്ബുക്ക് വഴി അറിയിച്ചത്. ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഹര്‍ഷദും റമീസ് മുഹമ്മദും […]

Entertainment Kerala

നിർമ്മാതാക്കൾക്ക് പിന്തുണയുമായി ഫിലിം ചേംബറും, തിയേറ്ററുടമകളുടെ സംഘടനയും

വരും ദിവസങ്ങളിൽ കൂടുതൽ സംവിധായകർ പുതിയ സിനിമകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവിൽ ഇത്തരം പ്രഖ്യാപനങ്ങളെ സംബന്ധിച്ച് പ്രതികരിക്കണ്ട എന്നാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.. പുതിയ സിനിമകൾ തുടങ്ങുന്നതിനെ ചൊല്ലി മലയാള സിനിമയിൽ തർക്കം രൂക്ഷമാകുന്നു. സംവിധായകരായ ആഷിഖ് അബു, ലിജോ ജോസ് പല്ലിശ്ശേരി, ഖാലിദ് റഹ്മാന്‍ തുടങ്ങി നിരവധി പേർ പുതിയ സിനിമയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് എതിർപ്പ് വ്യക്തമാക്കി സിനിമ സംഘടനകൾ രംഗത്തെത്തിയത്. ചേംബറിൽ രജിസ്റ്റർ ചെയ്യാത്ത സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് ഫിലിം […]

Entertainment

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങുകള്‍ മാറ്റിവച്ചു

കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാര്‍ഡ് ചടങ്ങുകളുടെ തുടക്കം ഓസ്കറിന് പിന്നാലെ അടുത്ത വര്‍ഷം ആദ്യം നടത്താനിരുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങുകളും മാറ്റിവെച്ചു. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാര്‍ഡ് ചടങ്ങുകളുടെ തുടക്കം. ജനുവരിയിലെ ആദ്യ ഞായറാഴ്ചയാണ് സാധാരണഗതിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് നടക്കാറുള്ളത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഏപ്രില്‍ 28 ലേക്ക് ചടങ്ങ് മാറ്റിവെക്കുകയാണെന്ന് സംഘാടകരായ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ […]

Entertainment

അകക്കണ്ണിന്‍റെ വെളിച്ചവുമായി വെള്ളിത്തിരയിലേക്ക്; വെള്ളത്തിലെ അനന്യക്കുട്ടിയുടെ പാട്ടും ഹിറ്റ്

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ കൊച്ചു മിടുക്കി തന്‍റെ പാട്ടുമായി സിനിമയുടെ വലിയ ഫ്രെയിമിലേക്ക് ചേക്കേറുകയാണ് കണ്ണൂരിലെ അനന്യയെയും സ്കൂള്‍ ബെഞ്ചിലിരുന്ന് അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ അവള്‍ പാടിയ ആ പാട്ടും മലയാളിക്ക് മറക്കാനാവില്ല. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ കൊച്ചു മിടുക്കി തന്‍റെ പാട്ടുമായി സിനിമയുടെ വലിയ ഫ്രെയിമിലേക്ക് ചേക്കേറുകയാണ്.ജയസൂര്യ നായകനാവുന്ന വെളളം എന്ന സിനിമയിലെ അനന്യയുടെ ആദ്യ ഗാനം ഇന്നലെ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ പാട്ടിന്‍റെ പൂവെയിലായി പെയ്തിറങ്ങിയ ഈ കൊച്ചു ഗായിക സിനിമയുടെ തൂവെട്ടത്തിലേക്ക് […]

Entertainment

സിനിമയെ ആര്‍ക്കാണ് പേടി? അടിത്തറ ഇല്ലാത്തവര്‍ക്കോ അതോ ചരിത്രം ഇല്ലാത്തവര്‍ക്കോ?; ‘വാരിയംകുന്നന്’ ഐക്യദാര്‍ഢ്യവുമായി മിഥുൻ മാനുവലും

മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ അടുത്ത വര്‍ഷമാണ് ചിത്രീകരണം പൃഥ്വിരാജ് നായകനാവുന്ന പുതിയ സിനിമയായ വാരിയംകുന്നനിന് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ മുഥുന്‍ മാനുവല്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ വ്യാപകമായ സൈബര്‍ ആക്രമണം നടത്തുകയാണ്. ഇതിനിടയിലാണ് വാരിയംകുന്നന് ഐക്യദാര്‍ഢ്യവുമായി മിഥുന്‍ രംഗത്ത് വന്നത്. ‘സിനിമയെ ആർക്കാണ് പേടി? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ അതോ ചരിത്രം ഇല്ലാത്തവർക്കോ അതോ ധൈര്യം ഇല്ലാത്തവർക്കോ? […]