Education Kerala

പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ; സയൻസ് ബാച്ചുകളുടെ എണ്ണം കൂട്ടി

പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ സീറ്റുകൾ ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ ഉള്ള കണക്കെടുത്തതിന് ശേഷം മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും […]

Education Europe Pravasi Switzerland

ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ചേരുന്ന ത്രിതല അതിർത്തി സംഗമഭൂമിയുടെ കഥയുമായി അടുപ്പും വെപ്പും വ്‌ളോഗ് …..ടോം കുളങ്ങര

അരമണിക്കൂറിനുള്ളിൽ മൂന്നു രാജ്യങ്ങളിലൂടെ കാൽനടയായി സഞ്ചരിക്കാം അരമണിക്കൂറിനുള്ളിൽ മൂന്ന് രാജ്യങ്ങളിലൂടെ നടക്കുവാൻ സാധിക്കുകയെന്നത് സഞ്ചാരികളെ സംബന്ധിച്ച് അപൂർവ്വ ഭാഗ്യമല്ലേ? ത്രിരാജ്യസംഗമ കോണും കണ്ട് പുഴയോരത്തൂടെ, നിർമ്മാണ വൈദഗ്ദ്യം കൊണ്ട് പേരുകേട്ട റൈൻപാലത്തിലൂടെ, വീശിയടിക്കുന്ന തണുത്ത കാറ്റേറ്റ് വിദൂരകാഴ്ചകൾ കൺകുളിർക്കേ കണ്ടൊരു കാൽനടയാത്ര ഏതൊരു സഞ്ചാരിയുടേയും സ്വപ്നസാക്ഷാത്കാരമല്ലേ? സമ്മറിൽ മിക്കവാറും ഞങ്ങൾ ത്രീ കൺട്രീസ് കോർണർ വഴി നടക്കാറുണ്ട്. ഇതൊരു പുളു അടിയോ പൊങ്ങച്ചമോ അല്ല വാസ്തവമാണ്. ആർക്കെങ്കിലും മൂന്നു രാജ്യങ്ങളിലെ വേറിട്ട കാഴ്ചകൾ ആസ്വദിച്ച് നടക്കുവാൻ മോഹമുണ്ടോ? […]

Education Kerala

പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്

ഒന്നാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും. 4.2 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സുപ്രിംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം സെപ്റ്റംബർ 24 നാണ് പരീക്ഷ തുടങ്ങിയത്. ഫല പ്രസിദ്ധീകരണത്തിന് ശേഷം ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധന, പുനർമൂല്യ നിർണയം എന്നിവയ്ക്ക് ഫീസടയ്ക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബർ രണ്ടാണ് […]

Education Kerala

രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമായി കേരളം

രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമായി കേരളം. ആന്വല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ടിലാണ് സര്‍വേ വിവരങ്ങള്‍. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയില്‍ ആകെ 24.2 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ പഠനം നടത്താന്‍ സാധിച്ചത്. ഇതില്‍ കേരളത്തില്‍ നിന്നുള്ളത് 91 ശതമാനം വിദ്യാര്‍ത്ഥികളാണ്. രണ്ടാം സ്ഥാനത്തുള്ള ഹിമാചല്‍ പ്രദേശില്‍ 79.6 ശതമാനം കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം നേടി. ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ കൊവിഡ് സമയത്ത് ഓണ്‍ലൈന്‍ പഠനം നേടിയത്. യുപിയില്‍ […]

Education Kerala

കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കാലിക്കറ്റ് സർവകലാശാല ഇന്ന് (നവംബർ 15) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബുവാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീടറിയിക്കും. തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യവും കനത്ത മഴയും കണക്കിലെടുത്താണ് പരീക്ഷാ മാറ്റം. ( calicut university exams postponed ) കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ […]

Education India

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിക്ക് ഒന്നാം റാങ്ക്

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ കാർത്തിക ജി നായരുൾപ്പെടെ മൂന്ന് പേർക്കാണ് ഒന്നാം റാങ്ക്. സെപ്റ്റംബർ 12 ന് നടത്തിയ നീറ്റ് യു.ജി പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 16 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ നിന്നാണ് മലയാളികൾക്ക് അഭിമാനമായി കാർത്തികയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചത്. സെപ്റ്റംബർ 12 ന് നടത്തിയ നീറ്റ് യു.ജി പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 16 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ നിന്നാണ് മലയാളികൾക്ക് അഭിമാനമായി കാർത്തികയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചത്. ഡൽഹി, […]

Education Kerala

പ്ലസ് വൺ മാർജിനൽ സീറ്റ് വർധനവിനായി സർക്കാർ അപേക്ഷ ക്ഷണിച്ചു;

പ്ലസ് വൺ കോഴ്‌സിനുള്ള മാർജിനൽ സീറ്റ് വർധനവിനായി അപേക്ഷ ക്ഷണിച്ച്‌ സർക്കാർ. എയ്‌ഡഡ്‌ അൺ എയ്‌ഡഡ്‌ സ്കൂളുകൾക്ക് അപേക്ഷിക്കാം. മുഖ്യ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ അഭാവം ബോധ്യപ്പെട്ടെന്ന് സർക്കാർ അറിയിച്ചു. എയ്‌ഡഡ്‌ അൺ എയ്‌ഡഡ്‌ സ്കൂളുകളിൽ താത്കാലികമായാണ് സീറ്റ് വർധിപ്പിക്കുന്നത്. അത് അടുത്ത വർഷം ഉണ്ടാകില്ല. ഈ ഒരു ബാച്ചിന് വേണ്ടി മാത്രമായി സീറ്റ് വർധിപ്പിക്കനാണ് സർക്കാർ തീരുമാനം. അതിനുള്ള അനുപാതവും സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നു. 10 മുതൽ 20 ശതമാനം എന്ന മാർജിനൽ സീറ്റ് വർധനവാണ് സർക്കാർ […]

Education Kerala

വീണ്ടും ഉണർന്ന് വിദ്യാലയങ്ങൾ

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥികളെ സ്വീകരിക്കാനായി വൻ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ,വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകർ തുടങ്ങിയവർ പ്രവേശനോത്സവം ഏറ്റെടുത്തിരിക്കുകയാണ്. ഈ ദിവസം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ദിവസമായി മാറുമെന്നും മന്ത്രി പറഞ്ഞു. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടന്ന് പറഞ്ഞ അദ്ദേഹം കേരള ഗവൺമെന്റ് വിദ്യാർത്ഥികൾക്കൊപ്പവും രക്ഷിതാക്കൾക്കൊപ്പമുവുണ്ടെന്നും കൂട്ടിച്ചേർത്തു. കൂടാതെ എല്ലാ […]

Education Kerala

സ്കൂൾ തുറക്കൽ; ആശങ്ക വേണ്ടെന്ന് മന്ത്രി; അക്കാദമിക് മാർഗരേഖ പുറത്തിറക്കി

സ്കൂളുകളിലെ അക്കാദമിക് മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യഘട്ടത്തിൽ സ്കൂളിൽ എത്താൻ കഴിയാത്തവർക്ക് വിഡിയോ ക്ലാസും ഓൺലൈൻ പഠനവും ഉപയോഗപ്പെടുത്താം. ടൈംടേബിൾ തയ്യാറാക്കുമ്പോൾ ഓരോ സ്കൂളും സാഹചര്യം പരിഗണിക്കണം. സുരക്ഷിതമായി എത്ര കുട്ടികളെ എത്തിക്കാൻ ആകുമെന്ന് കണക്കാക്കണം. നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കണമെന്നും മാർഗരേഖയിൽ പറയുന്നു. കുട്ടികളുമായി സ്നേഹോഷ്മള ബന്ധം സ്ഥാപിക്കുക. കുട്ടികൾക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുക. അവരുടെ പഠന ഉല്പന്നങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുക. ലഘുവ്യായാമങ്ങൾക്ക് അവസരം നൽകുക. […]

Education Kerala

പ്ലസ് വൺ ഏകജാലക പ്രവേശനം : ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള വിജ്ഞാപനം ഇന്ന്

പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. ഈ മാസം 28 വരെ അപേക്ഷകൾ സമർപ്പിക്കാം. ( plus one first supplementary allotment ) നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ അപേക്ഷകൾ പുതുക്കി നൽകണം. നേരത്തേ അപേക്ഷിക്കാത്തവരും പിഴവ് കാരണം പ്രവേശനം നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമർപ്പിക്കണം. നവംബർ ഒന്നിന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായപ്പോൾ 37,545 സീറ്റുകളാണ് മെറിറ്റ്, സ്‌പോർട്‌സ് ക്വോട്ടയിൽ ഒഴിവുള്ളത്. ഇതിന് […]