മസാല കോഫിക്കും ,വിവിധ രാജ്യങ്ങളിൽ പ്രോഗ്രാമൊരുക്കിയ സംഘടനകൾക്കും സംഘാടകർക്കും ,ആസ്വാദകര്‍ക്കും നന്ദിയോടെ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് . സ്വിറ്റസർലണ്ടിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് മറ്റു സംഘടനകളുടെയും ,സംഘാടകരുടെയും സഹകരണത്തോടെ സെപ്റ്റംബർ ഏഴിന് സൂറിച്ചിൽ തുടക്കമിട്ട മസാല കോഫി മ്യൂസിക് യൂറോപ്പ് ടൂർ ഒമ്പതിലധികം വേദികളിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ചു സെപ്റ്റംബർ 29 നു അയർലണ്ടിലെ ഡബ്ലിനിൽ അരങ്ങേറിയ ഷോയോടെ യൂറോപ്പ് ടൂറിന് തിരശീല വീണു . മസാല കോഫി ലൈവ് മ്യൂസിക് ഷോ യൂറോപ്പിയൻ മലയാളികളില്‍ […]
Cultural
മേമനെകൊല്ലി-1 (നോവൽ ) ജോൺ കുറിഞ്ഞിരപ്പള്ളി
കഥാസൂചന മേമനെകൊല്ലി എന്ന ഈ നോവൽ കുടകിൻ്റെ (കൊടഗ് ,Coorg ) ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു.അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായുള്ള ഈ പ്രദേശത്തിൻ്റെ അവസ്ഥ, കുടക് ഭരിച്ചിരുന്ന രാജവംശങ്ങൾ ,പിന്നീട് ഭരണം പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വാധീനം മുതലായവ കഥയിൽ പരാമർശിക്കപ്പെടാതെ വയ്യ. രണ്ടുനൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ തലമുറകളായി കൈമാറി എൻ്റെ കൈയ്യിൽ എത്തുമ്പോൾ വളരെയധികം കൂട്ടിച്ചേർക്കലുകളും ഭാവനവിലാസങ്ങളും കൂടിച്ചേർന്ന് മറ്റൊരു കഥ ആയിട്ടുണ്ടാകാം.ചുരുക്കത്തിൽ ഈ കഥയുടെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടാം. ഏതു ചരിത്രവും എഴുത്തുകാരുടെ ഭാവനാ […]
കലാമേളയിലെ മിന്നലൊളിയുമായ് “കലാതിലകം” കിരീടം ചൂടി ശിവാനി നമ്പ്യാർ …
ജൂൺ എട്ട് ,ഒൻപതു തീയതികളിൽ സൂറിച്ചിൽ നടന്ന കേളി കലാമേളയിൽ കലാതിലകമായി സൂറിച്ചിലെ ശിവാനി നമ്പ്യാർ . കണ്ണുകളില്‍ ഭാവത്തിന്‍റെ തിരയിളക്കവുമായി , വശ്യമധുരമായ പുഞ്ചിരിയുമായി , ചെഞ്ചുണ്ടില്‍ രാഗശോണിമയുമായി , സര്‍വാംഗം ആഭരണഭൂഷിതമായി , സുന്ദരവദനത്താൽ , അംഗങ്ങളാകമാനം സുന്ദരമായി ചലിപ്പിച്ച് വേദിയില്‍ അത്ഭുതനടനങ്ങൾ കാഴ്ചവെച്ചപ്പോൾ കലാമേളയിൽ മത്സരിച്ച മിക്ക ഇനങ്ങളിലും വിജയി ആകുവാൻ പത്തു വയസുള്ള ഈ ബാലികക്ക് കഴിഞ്ഞതോടെ കേളി നടത്തിവരുന്ന പതിനാറാമത് കലാമേളയിൽ ശിവാനി നമ്പ്യാർ കലാതിലക കിരീടമണിഞ്ഞു . ഭരതനാട്യത്തിലും , ഫോൾക് ഡാൻസിലും ,ഫാൻസി ഡ്രസ്സ് മത്സരങ്ങളിൽ ഒന്നാം സമ്മാനവും,മോഹിനിയാട്ടത്തിൽ മൂന്നാം സമ്മാനവും കൂടാതെ സിനിമാറ്റിക് ഡാൻസ് ,ക്ലാസിക്കൽ ഗ്രൂപ് […]
ഫാദർ ഫിലിപ്പ് കരോട്ടപ്പുറവും സംഗീത സംവിധായകൻ സ്വിസ്സ്ബാബുവും ചേർന്നൊരുക്കിയ ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു“
ഇറ്റലിയിലെ അസ്സീസിയിലെ മലയാളീ വൈദികൻ ഫാദർ ഫിലിപ്പ് കരോട്ടപ്പുറം രചനയും നിർമാണവും നിർവഹിച്ച ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു. കോൾബെ കമ്മ്യൂണിക്കേഷന്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം 29.1.2019 ചൊവ്വാഴ്ച കട്ടപ്പനയിൽ വെച്ച് ഫാദർ ഫിലിപ്പിന്റെ കാർമികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ദിവ്യ ബലിക്ക് ശേഷം പ്രകാശനം ചെയ്യപ്പെട്ടു. ഭക്തി നിർഭരമായ പതിനഞ്ചു ഗാനങ്ങളടങ്ങിയ ബലിക്കല്ല്, THE ALTAR എന്ന ഈ ക്രിസ്തീയ ഭക്തി ഗാന ആൽബത്തിന്റെ സംഗീത സംവിധാനം സ്വിസ്സ്ബാബുവും, സെബി തുരുത്തിപ്പുറവും, ജിജോ […]






